Search
  • Follow NativePlanet
Share
» »ചൊവ്വ ദോഷം കൊണ്ട് കഷ്ടപ്പെടുകയാണോ... പരിഹാരം ഇവിടെയുണ്ട്!!

ചൊവ്വ ദോഷം കൊണ്ട് കഷ്ടപ്പെടുകയാണോ... പരിഹാരം ഇവിടെയുണ്ട്!!

അധികം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഈ ദോഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ഒരു വഴിയുണ്ട്.

By Elizabath Joseph

ചൊവ്വാ ദോഷം എന്നു കേട്ടാൽ അറിയാതെയെങ്കിലും ഒന്നു ഭയക്കാത്തവർ കാണില്ല. പതിറ്റാണ്ടുകളായി വിവാഹത്തിനൊരുങ്ങുന്നവരെയും ബന്ധുക്കളെയും ഒക്കെ വല്ലാതെ വലയ്ക്കുന്ന ഒന്നാണ് ഈ ചൊവ്വാ ദോഷം. പറയുന്നത്ര ഭീകരനൊന്നുമല്ല ഇതെങ്കിലും ആളുകൾക്ക് ഇപ്പോഴും ചൊവ്വാ ദോഷം ഒരു ശത്രു തന്നെയാണ്. എന്നാൽ അധികം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഈ ദോഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ഒരു വഴിയുണ്ട്. ചൊവ്വാ ദോഷത്താൽ കഷ്ടപ്പെടുന്നവർക്ക് നല്ലകാലം ആശംസിക്കുന്ന ഒരിടം. തമിഴ്നാട്ടിലെ സംഗമേശ്വരർ ക്ഷേത്രമാണ് ചൊവ്വാ ദോഷം പാടെ അകറ്റുവാൻ വിശ്വാസികൽ സമീപിക്കുന്ന പ്രധാന ക്ഷേത്രം... ഈ ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ ആചാരങ്ങളെക്കുറിച്ചും കൂടുതൽ വായിക്കാം...

സംഗമേശ്വരർ ക്ഷേത്രം

സംഗമേശ്വരർ ക്ഷേത്രം

ചൊവ്വാ ദോഷം അകറ്റുവാനായി വിശ്വാസികൾ പോകുന്ന പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ഈ റോഡിൽ സ്ഥിതി ചെയ്യുന്ന സംഗമേശ്വരർ ക്ഷേത്രം. കാവേരി, ഭവാനി, അമുത എന്നീ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാലാണത്രെ ഇവിടം സംഗമേശ്വര ക്ഷേത്രം എന്നറിയപ്പെടുന്നത്. ദക്ഷിണ ത്രിവേണി സംഗമം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്.
Ssriram mt

ഗായത്രി മന്ത്രം ചൊല്ലിയാൽ

ഗായത്രി മന്ത്രം ചൊല്ലിയാൽ

ക്ഷിപ്രകോപിയായ വിശ്വാമിത്ര മഹർഷി പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിനു പല പ്രത്യേകതകളും ഉണ്ട്.
ഇവിടെ ശിവലിംഗം സ്ഥാപിക്കുന്ന സമയത്ത് മഹർഷി ഗായത്രി മന്ത്രത്തിന്റെ അകമ്പടിയോടെയാണത്രെ പ്രതിഷ്ഠ നടത്തിയത്. അതുകൊണ്ടുതന്നെ ഇവിടെ എത്തി ഗായത്രി മന്ത്രം ചൊല്ലി പ്രാർഥിച്ചാൽ ചൊവ്വാദോഷം മാറും എന്നാണ് വിശ്വാസം.

PC:Ssriram mt

അമൃതകടേശ്വരർ മയിലാടുതുറെ, തിരുക്കടയൂർ

അമൃതകടേശ്വരർ മയിലാടുതുറെ, തിരുക്കടയൂർ

മയിലാടുതുറെയ്ക്ക് സമീപം തിരുക്കടയൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമൃതകടേശ്വരർ ക്ഷേത്രം, ഈ പ്രദേശത്തെ ധാരാളം ക്ഷേത്രങ്ങളിൽ പ്രശസ്ത ക്ഷേത്രമാണിത്.
ജന്മ നക്ഷത്ര പൂജകൾ, ആയുസ്സ് ഹോമം തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ. ജീവിതത്തിൽ ഉണ്ടാവുന്ന എന്തു ദോഷങ്ങളും മാറുവാൻ ഇവിടെ എത്തി പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം. ഇവിടെ പ്രാർഥിച്ചാൽ ആയുസ് കൂടും എന്നാണ് വിശ്വാസം.

ശിവൻ അമൃതം ഒളിപ്പിച്ച ഇടം

ശിവൻ അമൃതം ഒളിപ്പിച്ച ഇടം

അമൃതകടേശ്വരർ ക്ഷേത്രത്തിന് ധാരാളം ഐതിഹ്യങ്ങളുണ്ട്.അമൃത് കടഞ്ഞെടുക്കുവാനുള്ള പാലാഴി മത്ഥനത്തിനടയിൽ അമൃത് ലഭിച്ചപ്പോൾ അസുരൻമാർക്ക് നല്കാതിരിക്കുവാനായി ശിവൻ ഇവിടെയാണത്രെ അത് ഒളിപ്പിച്ചു വച്ചത്.

Srithern

വീരഭദ്ര ക്ഷേത്രം അനുമന്തപുരം

വീരഭദ്ര ക്ഷേത്രം അനുമന്തപുരം

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രശസ്ത ക്ഷേത്രമാണ് അനുമന്തപുരത്തെ വീരഭദ്ര ക്ഷേത്രം. ആഭിചാരം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ,
ഗ്രഹങ്ങളുടെ ദോഷങ്ങൾ എന്നിവയെല്ലാം മാറുവാനാണ് ആളുകൾ ഇവിടെ എത്തി പ്രാർഥിക്കുന്നത്.

பா.ஜம்புலிங்கம்

ശ്രീ കന്തസ്വാമി ക്ഷേത്രം തിരുപ്പോരൂർ

ശ്രീ കന്തസ്വാമി ക്ഷേത്രം തിരുപ്പോരൂർ

തിരുപോരൂരിലെ 700 വർഷം പഴക്കമുള്ള ശ്രീ കന്തസ്വാമി ക്ഷേത്രത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്. മുരുകനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ നവഗ്രഹങ്ങൾ ഇല്ല. അതിനു പകരം ഇവിടുത്തെ നവഗ്രഹങ്ങളെ ആരാധിച്ചാൽ മതി എന്നാണ് കരുതപ്പെടുനന്ത്.

Prabhupuducherry

സ്വയംഭൂ ലിഗം, ആലയച്ചിറപ്പ്

സ്വയംഭൂ ലിഗം, ആലയച്ചിറപ്പ്

സാധാരണ ക്ഷേത്രങ്ങളിൽ ശിവലിംഗം സ്വയംഭൂ ലിംഗമായി കാണപ്പെടുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ഇവിടെ
സുബ്രഹ്മണ്യനെയാണ് സ്വയംഭുവായി ആരാധിക്കുന്നത്.

thiruporurmurugantemple

കല്യാണ കന്തസ്വാമി മടിപ്പാക്കം

കല്യാണ കന്തസ്വാമി മടിപ്പാക്കം

മടിപ്പാക്കത്തെ കല്യാണ കന്തസ്വാമി ക്ഷേത്രം ചൊവ്വാ ദോഷം അകലുവാൻ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ്.
മുരുകൻ വള്ളി ദേവിയുമായി ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇവിടുത്തെ പ്രശസ്ത തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്. കൂടാതെ ഗണപതിയെയും ഇവിടെ ആരാധിക്കുന്നു.

Narazu

താമരമാലയിട്ട് പൂജിച്ചാൽ ദോഷം മാറും

താമരമാലയിട്ട് പൂജിച്ചാൽ ദോഷം മാറും

ഈ ക്ഷേത്രത്തിൽ താമരമാലയിട്ട് പ്രാർഥനകളും പൂജകളും നടത്തിയാൽ ചൊവ്വാ ദോഷം മാറും എന്നാണ് വിശ്വാസം.

Ravindraboopathi

അഗസ്തീശ്വരർ ക്ഷേത്രം, പുതുക്കോട്ടെ

അഗസ്തീശ്വരർ ക്ഷേത്രം, പുതുക്കോട്ടെ

പുതുക്കോട്ടെ 69 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അഗസ്തീശ്വരർ ക്ഷേത്രം. തലഞ്ചി എന്നു പേരായ ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത് 500 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി, ദുർഗ്ഗാ ദേവി തുടങ്ങിയവരെ ആരാധിക്കുന്നു.

பா.ஜம்புலிங்கம்

ഉപദേവതകൾ

ഉപദേവതകൾ

വള്ളി ദേവി, പിള്ളയാർ, മുരുകൻ, നാഗം നന്തി തുടങ്ങിയവരെയാണ് ഇവിടെ ഉപദേവതയായി ആരാധിക്കുന്നത്.

பா.ஜம்புலிங்கம்

Read more about: temples shiva temples pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X