Search
  • Follow NativePlanet
Share
» »അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍

അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍

സംഗസ്റ്റർ സോ തടാകത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കാതുകള്‍ക്കു പുതുമ നല്കുന്ന ഇഷ്‌ടം പോലെ കാഴ്ചകളുടെ സങ്കലനമാണ് അരുണാചല്‍ പ്രദേശിന്‍റെ പ്രത്യേകത. പ്രകൃതിഭംഗിയാല്‍ ഇത്രയേറെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ടോ എന്നത് സംശയമാണ്. അത്രയധികം മനോഹരമായ നിരവധി കാര്യങ്ങളാണ് ഈ നാട് യാത്രികര്‍ക്കായി ഒരുക്കിയിട്ടുള്ളത്. അതില്‍ എടുത്തു പറയേണ്ട ഒന്ന് മാധുരി ദീക്ഷിത് തടാകമാണ്. പേരു പരിചിതമാണെങ്കിലും അരുണാചലിലെ തടാകത്തിന് അതെങ്ങനെ കിട്ടി എന്നത് മറ്റൊരു കഥയാണ്. സംഗസ്റ്റർ സോ തടാകത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

 സംഗസ്റ്റർ സോ തടാകം

സംഗസ്റ്റർ സോ തടാകം

മനംമയക്കുന്ന നിരവധി കാഴ്ചകള്‍ അരുണാചല്‍ പ്രദേശിലുണ്ട്. കൗതുകമുണര്‍ത്തുന്ന ഇവിടുത്തെ ഇടങ്ങളില്‍ പ്രധാനിയാണ് സംഗസ്റ്റർ സോ തടാകം. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകള്‍ ആണ് ഈ പ്രദേശത്തെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നത്.

PC:Itrajib

 മാധുരി ദീക്ഷിത് തടാകം

മാധുരി ദീക്ഷിത് തടാകം

എന്നാല്‍ സംഗസ്റ്റർ സോ തടാകം എന്ന പേരിലുപരി ഇവിടം അറിയപ്പെടുന്നത് മാധുരി ദീക്ഷിത് തടാകം എന്ന പേരിലാണ്. 1990 കളിൽ കൊയ്‌ല എന്ന ബോളിവുഡ് സിനിമയിലൂടെ ആണ് ഈ തടാകത്തിനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. ഈ സിനിമയില്‍ നായികയായി അഭിനയിച്ച മാധുരി ദീക്ഷിതില്‍ നിന്നുമാണ് മാധുരി തടാകം എന്ന പേരു ഇതിനു ലഭിക്കുന്നത്. പര്‍വ്വത നിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ നിന്നു ലഭിക്കുന്ന കാഴ്ചകളുടെ ഭംഗി എത്ര പറഞ്ഞാലും തീരില്ല.
PC:wikipedia

 ഭൂമികുലുക്കത്തില്

ഭൂമികുലുക്കത്തില്

അരുണാചല്‍ പ്രദേശില്‍ മലകളുടെ മുകളിലായി ഇങ്ങനെയൊരു തടാകം വന്നതിനു പിന്നില്‍ ഒരു സംഭവുണ്ട്. 1971 ലെ ഒരു ഭൂമികുലുക്കത്തെ തുടര്‍ന്ന് ഒറ്റ രാത്രികൊണ്ട് രൂപപ്പെട്ടതാണത്രെ ഇന്നു കാണുന്ന ഈ തടാകം. അതിനു മുന്‍പ് വരെ ഇവിടം ഒരു പുല്‍മേട് മാത്രമായിരുന്നു.
PC:Rajat2015

ഫോട്ടോഗ്രാഫിയും ട്രക്കിങ്ങും

ഫോട്ടോഗ്രാഫിയും ട്രക്കിങ്ങും

തവാങ് നഗരത്തില്‍ നിന്ന് നിന്ന് 42 കിലോമീറ്റർ അകലെയാണ് മാധുരി തടാകം സ്ഥിതിചെയ്യുന്നത്. ക്യാബ് വിളിച്ച് ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. ഫോട്ടോഗ്രാഫിയും മലനിരകളിലെ ട്രെക്കിംഗുമാണ് ഇവിടെ പ്രധാനമായും ചെയ്യുവാനുള്ള കാര്യങ്ങള്‍ സാങ്‌സ്റ്റാർ ത്സോ തടാകത്തിലും പരിസരത്തും കാണുന്ന മറ്റൊരു സ്ഥലമാണ് ബം ലാ പാസ് വേനൽക്കാല മാസങ്ങൾ ആണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
PC:Chaduvari

അനുമതി വേണം

അനുമതി വേണം

അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ ഇവിടേക്ക് പ്രവേശിക്കുവാന്‍ അനുമതി തീര്‍ച്ചായും നേടിയിരിക്കണം സാധാരണ സഞ്ചാരികള്‍ ഇന്ത്യന്‍ ആര്‍മിയുടെ പക്കല്‍ നിന്നുമാണ് അനുമതി നേടേണ്ടത്.
ഒപ്പം തന്നെ, ബം ലാ പാസ് സന്ദർശിക്കാനും ഒരു പ്രത്യേക അനുമതി ആവശ്യമാണ്റുടെ ഓഫീസിൽ നിന്നാണ് പെർമിറ്റുകൾക്ക് അനുമതി നല്കുന്നത്. ആർമി സ്റ്റാമ്പ് ഇല്ലാതെ, വഴിയിലുള്ള നിരവധി ചെക്ക് പോസ്റ്റുകളിലൂടെ സന്ദർശകരെ അനുവദിക്കില്ല.
PC:Arpandhar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തവാങ് പട്ടണത്തിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് മാധുരി തടാകം സ്ഥിതിചെയ്യുന്നത്.

ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍

മഴക്കാലത്ത് കാടുകയറാം...കോട്ടകളും കുന്നും കയറി മഹാരാഷ്ട്രയിലെ ട്രക്കിങ്ങുകള്‍മഴക്കാലത്ത് കാടുകയറാം...കോട്ടകളും കുന്നും കയറി മഹാരാഷ്ട്രയിലെ ട്രക്കിങ്ങുകള്‍

ദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്രദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്ര

Read more about: arunachal pradesh lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X