Search
  • Follow NativePlanet
Share
» »ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...

ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...

എല്ലാ ദുഖങ്ങളും അകറ്റുന്ന ഒരിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏതു തരത്തിലുള്ള വിഷമങ്ങളും നീക്കുന്ന ഒരു ക്ഷേത്രം...

എല്ലാ ദുഖങ്ങളും അകറ്റുന്ന ഒരിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏതു തരത്തിലുള്ള വിഷമങ്ങളും നീക്കുന്ന ഒരു ക്ഷേത്രം...വിശ്വസിക്കുവാൻ അല്പം പ്രയാസം തോന്നുമെങ്കിലും അങ്ങനെയും ഒരു ക്ഷേത്രമുണ്ട്. ഇവിടെയല്ല..തിരുനെൽവേലിയിൽ.. ഹരിയും ശങ്കരനും ഒന്നിച്ചു വാഴുന്ന ശങ്കരനാരായണ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ശങ്കരനാരായണ ക്ഷേത്രം

ശങ്കരനാരായണ ക്ഷേത്രം

തമിഴ്നാട്ടിലെ അതിപ്രാചീനമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുനെൽവേലിയിൽ ശങ്കരനാരായണ ക്ഷേത്രം, എഡി 943 ൽ നിർമ്മിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്തുതന്നെയായാലും ആഗ്രഹസാഫല്യത്തിനായി നൂറുകണക്കിന് വിശ്വസികളാണ് ദിവസവും ഇവിടെ എത്തുന്നത്. പുലർച്ചെ 6.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 4.00 മുതൽ രാത്രി 8.00മണി വരെയുമാണ് ഇവിടെ നട തുറക്കുന്നത്.

പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്ന്

പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്ന്

ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഭൂമിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. ദീർഘകാലമായി വീടില്ലാത്തവരും ഭൂമീ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരുമൊക്കെ ഇവിടെ എത്തി പ്രാർഥിച്ചാൽ എല്ലാം സഫലമാകും എന്നാണ് വിശ്വാസം.

ക്ഷേത്ര നിർമ്മിതി

ക്ഷേത്ര നിർമ്മിതി

ഒൻപത് നിലകളോടു കൂടിയ ഗോപുരമാണ് ശങ്കരനാരായണ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. 125 അടി ഉയരമുള്ള ഗോപുരത്തിന് 56 അടി നീളവും 15 അടി വീതിയുമുണ്ട്. ഒത്തിരി സംയമെടുത്ത് കാണാനുള്ള കാഴ്ചകളും ഉപക്ഷേത്രങ്ങളും ഒക്കെ ഇതിനുള്ളിലുണ്ട്.

 ഉപക്ഷേത്രം

ഉപക്ഷേത്രം

ശങ്കരനാരായണ ക്ഷേത്രത്തിൽ ശങ്കരനാരായണനെ കൂടാതെ വേറെയും ഉപക്ഷേത്രങ്ങളുണ്ട്. ഇതിൽ ഓരോരുത്തരുടെ അടുത്തെത്തി പ്രാർഥിച്ചാലും വ്യത്യസ്തങ്ങളായ ഫലങ്ങളാണ് ഉണ്ടാവുക. അതിനാൽ കാര്യസാധ്യത്തിനും അനുഗ്രഹത്തിനുമായി ധാരാളം ആളുകൾ ഇവിടെ എത്തും.
ശങ്കരലിംഗർ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗോമതി അമ്മാൾ, ശങ്കരനാരായണൻ, തുടങ്ങിയവർക്കും ഇവിടെ ഉപക്ഷേത്രങ്ങളുണ്ട്. ക്ഷേത്രത്തിന്റെ കവാടത്തിൽ തന്നെയാണ് ശങ്കരലിംഗരെ ആരാധിക്കുന്നത്.

സന്താനഭാഗ്യത്തിന്

സന്താനഭാഗ്യത്തിന്

കോടീശ്വരനാവാൻ മാത്രമല്ല, ഇവിടെ എത്തി ഗോമതി അമ്മാളിനെ പ്രാർഥിച്ചാൽ സന്താന സൗഭാഗ്യവും ഉണ്ടാകും. ഇവിടുത്തെ പ്രത്യേക പൂജ കഴിഞ്ഞ് ലഭിക്കുന്ന പാല് കഴിച്ച് പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം.

ശിവക്ഷേത്രമാണെങ്കിലും

ശിവക്ഷേത്രമാണെങ്കിലും

ഹരിയെയും ശങ്കരനെയും ഒരുപോലെ കണക്കാക്കി ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഇവിടെ കൂടുതലും ആളുകൾ എത്തുന്നത് ഗോമതി അമ്മാളിനോട് പ്രാർഥിക്കുവാനാണ്. ഈ ക്ഷേത്രത്തിലെത്തി അമ്മാളിനോട് പ്രാർഥിച്ചാൽ തങ്ങളുടെ എല്ലാ കാര്യങ്ങളും നേരെയാവും എന്ന് അവർ വിശ്വസിക്കുന്നു. ഗോമതി അമ്മാളിനെ തേടി വരുന്നവരിൽ സ്ത്രീകളാണ് അധികവും.

രഥ യാത്ര

രഥ യാത്ര

ങ്കരനാരായണ ക്ഷേത്രത്തിലെ മറ്റൊരു ആഘോഷമാണ് ഇവിടുത്തെ രഥ യാത്രയും ആടി തപസ്സും. ആടി മാസത്തിൽ നടക്കുന്ന രഥ യാത്രയിൽ പങ്കെടുക്കുവാനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ രഥയാത്രയിൽ പങ്കെടുക്കുവാനായി ആളുകൾ എത്താറുണ്ട്.
അതുപൊലെ തന്നെ പ്രധാനപ്പെട്ട മറ്റൊരാചാരമാണ് ഇവിടുത്തെ ആടി തപസ്സ്. ഒറ്റക്കാലിൽ നിന്ന് ശിവനെ പ്രീതിപ്പെടുത്തുവാനായി നടത്തുന്ന തപസ്സാണിത്. രഥ യാത്രയോട് അനുബന്ധിച്ചാണ് ഇതും നടക്കുക.

 തുളസി തീർഥം

തുളസി തീർഥം

ശങ്കരനാരായണ ക്ഷേത്രത്തിലെ മറ്റൊരു ഇടമാണ് ഇവിടുത്തെ തുളസി തീർഥം. ഈ തീർഥത്തിലെ ജലം സേവിക്കുന്നത് ഏറെ പുണ്യകരമായ ഒന്നായാണ് വിശ്വാസികൾ കണക്കാക്കുന്നത്. മാവിലയിൽ നെയ്യൊവിച്ച് ദീപം കത്തിക്കുന്നതും ഇവിടുത്തെ മറ്റൊരാചാരമാണ്.

 നാഗദോഷം

നാഗദോഷം

സർപ്പകോപവും സർപ്പ ശാപവും മാറുവാൻ ഇവിടെ എത്തി പ്രാർഥിച്ചാല്‌‍ മതി എന്നൊരു വിശ്വാസവും തമിഴ്നാട്ടുകാർക്കിടയിലുണ്ട്. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പുറ്റ് മണ്ണ് വിഭൂതിയായി നെറ്റിയിലിട്ടാൽ ഏതു സർപ്പ ദോഷവും മാറുമെന്നും സർപ്പ ശാപത്തിൻരെ ശക്തി ഏൽക്കില്ല എന്നുമാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.

എങ്ങനെ പോകാം

എങ്ങനെ പോകാം

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ ശങ്കരൻ കോവിൽ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനെൽവേലി ബസ് സ്റ്റാൻഡിൽ നിന്നും ഓരോ പത്തു മിനിട്ട് കൂടുമ്പോളും ശങ്കരൻ കോവിലിലേയ്ക്ക് ബസുണ്ട്. 52 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X