Search
  • Follow NativePlanet
Share
» »വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

വിശ്വാസത്തോടെയുള്ള പ്രാർഥന ഏത് അസാധ്യ കാര്യത്തെയും മാറ്റി മറിക്കും എന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട്. വിശ്വാസങ്ങള്‍ക്കു സാക്ഷ്യമായി ധാരാളം ക്ഷേത്രങ്ങളും അനുഭവസ്ഥരും നമ്മുടെ ചുറ്റിലുമുണ്ട്. അത്തരത്തിൽ വൈദ്യശാസ്ത്രം പോലും തോറ്റു പിന്മാറുമ്പോൾ വിശ്വാസികൾ ആശ്രയിക്കുന്ന ഒരു ക്ഷേത്രമുണ്ട്. സന്താന ഭാഗ്യത്തിനായി ഇവിടെ ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ ദേവി കേൾക്കുമെന്നും അടയാളങ്ങൾ നല്കി അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളും തീർഥാടകരും എത്തിച്ചേരുന്ന സന്താന്‍ധാത്രി ക്ഷേത്രത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

സന്താന ധാത്രി ക്ഷേത്രം

സന്താന ധാത്രി ക്ഷേത്രം

വിശ്വസിച്ച് പ്രാർഥിക്കുവാനായി എത്തുന്നവർക്ക് സന്താനഭാഗ്യം നല്കും എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലെ സന്താന ധാത്രി ക്ഷേത്രം ക്ഷേത്രം എന്നറിയപ്പെടുന്ന സിമാസ് മാതാ ക്ഷേത്രം. ഹിമാചലിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നുകൂടിയായ ഇവിടെ ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും തങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഇവിടെ വരുന്നത്. വൈദ്യ ശാസ്ത്രം പോലും ഉപേക്ഷിച്ചാലും ഇവിടെ എത്തി പ്രാർഥിച്ചാൽ കുഞ്ഞിനെ ലഭിക്കും എന്നാണ് വിശ്വാസം. സന്താനങ്ങളെ ദേവി നല്കുന്നതിനാലണ് ക്ഷേത്രം സന്താന ദേവി എന്നറിയപ്പെടുന്നത്.

 നവരാത്രിക്കാലത്തെ സലീന്ദ്ര

നവരാത്രിക്കാലത്തെ സലീന്ദ്ര

നവരാത്രി നാളുകളിലാണ് ഇവിടെ എത്തി പ്രാർഥിക്കേണ്ടത് എന്നാണ് വിശ്വാസം. സലീന്ദ്ര എന്നാണ് നവരാത്രിക്കാലത്തെ ഇവിടുത്തെ ആഘോഷങ്ങൾ അറിയപ്പെടുന്നത്. സലീന്ദ്ര എന്ന വാക്കിനർഥം സ്വപ്നം എന്നാണ്. 9 ദിവസങ്ങളിലേതെങ്കിലും !രു ദിവസം ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളിലും പ്രാർഥനകളിലും പങ്കെടുത്ത് രാത്രി ക്ഷേത്രത്തിന്റെ തറയിൽ കിടന്നുറങ്ങണമെത്രെ.

ക്ഷേത്രത്തറയിൽ കിടന്നാൽ

ക്ഷേത്രത്തറയിൽ കിടന്നാൽ

ഇങ്ങനെ രാത്രിയിൽ ക്ഷേത്രത്തറയിൽ കിടന്നുറങ്ങുന്ന കുട്ടികളില്ലാത്ത സ്ത്രീകളുടെ സ്വപ്നകത്തിൽ ദേവി പ്രത്യക്ഷപ്പെടുമത്രെ. ഇങ്ങനെ കിടന്നുറങ്ങുമ്പോൾ ദേവി സ്വപ്നത്തിൽ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മറുപടി നല്കുമത്രെ. കാരണം എല്ലാവർക്കും സന്താനമ ഭാഗ്യം ഉണ്ടാകണമെന്നില്ലെന്നും അങ്ങനെയുള്ളവർക്ക് ദേവി വ്യത്യസ്തമായ മറ്റടയാളങ്ങൾ നല്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

അടയാളങ്ങൾ

അടയാളങ്ങൾ

ഉറക്കത്തിൽ പ്രത്യേക്ഷപ്പെടുന്ന ദേവി സ്ത്രീയുടെ കയ്യിൽ വെണ്ടയ്ക്ക നല്കുന്നതായി കണ്ടാൽ പെൺകുഞ്ഞ് ഉണ്ടാകുമെന്നും പേരയ്ക്ക നല്കുന്നതായി കണ്ടാൽ ആൺകുഞ്ഞുണ്ടാകുമെന്നുമാണ് വിശ്വാസം. ഇതിനു പകരം ദേവി കല്ലോ, മരമോ ആണ് നല്കുന്നതെങ്കിൽ അവര്‍ക്ക് സന്താന ഭാഗ്യം ഇല്ല എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. സ്വപ്നം പൂർത്തിയായ ഉടനെ ഉറക്കത്തില്‍ നിന്നുണർന്ന് ക്ഷേത്രത്തിനു പുറത്ത് പോകണമെന്നും അല്ലാത്ത പക്ഷം ദേഹത്തു ചുവന്നു തടിച്ച പാടുകള്‍ വരുമെന്നും ഇവിടുള്ളവർ പറയുന്നു.
സികൾ ഇവിടെ എത്താറുണ്ട്.

ചെറുവിരലുപയോഗിച്ച് അനക്കാവുന്ന കല്ല്

ചെറുവിരലുപയോഗിച്ച് അനക്കാവുന്ന കല്ല്


ഇത് കൂടാതെ വേറെയും വിശ്വാസങ്ങളഅത്ഭുതങ്ങളും സന്താന ധാത്രി ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും. ക്ഷേത്രത്തിനു പുറത്ത് കിടക്കുന്ന ഒരു കരിങ്കല്ല് ഇത്തരത്തിലൊരു വിശ്വാസത്തിന്‍റെ ഭാഗമാണ്. എങ്ങനെയൊക്കെ രണ്ടു കൈകളും ചേർത്ത് വെച്ച് ഈ കല്ലിനെ നീക്കുവാൻ നോക്കിയാലും സ്വല്പം പോലും കല്ല് നീങ്ങില്ലത്രെ, എന്നാൽ ചെറുവിരൽ മാത്രമുപയോഗിച്ച് നീക്കുവാൻ നോക്കിയാൽ സുഖമായി കല്ലു നീങ്ങി നിരങ്ങുന്നത് കാണാം. ക്ഷേത്രത്തിലെ ദേവിയുടെ അത്ഭുതങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസമാണിത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലെ സിമാസ് എന്ന സ്ഥലത്തിനടുത്തായാണ് സന്താൻ ധാത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലഡ്ബ്ഹരോൾ മാതാ മന്ദിറിന് എതിര്‍വശത്തുള്ള ക്ഷേത്രം സിമാസ് മാതാ ടെമ്പിൾ റോഡിലാണുള്ളത്.

മാണ്ടിയിൽ നിന്നും ക്ഷേത്രത്തിലേക്ക് 101 കിലോമീറ്റർ ദൂരമുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രംവിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X