Search
  • Follow NativePlanet
Share
» »ശക്തിപീഠങ്ങളിലെ അര്‍ദ്ധ ശക്തിപീഠം, ദേവീ മാഹാത്മ്യം എഴുതപ്പെട്ടയിടം,, 500 പടികള്‍ക്കു മുകളിലെ ക്ഷേത്രം

ശക്തിപീഠങ്ങളിലെ അര്‍ദ്ധ ശക്തിപീഠം, ദേവീ മാഹാത്മ്യം എഴുതപ്പെട്ടയിടം,, 500 പടികള്‍ക്കു മുകളിലെ ക്ഷേത്രം

ഹൈന്ദവ വിശ്വാസങ്ങളില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന സപ്തശൃംഗി ക്ഷേത്രത്തെക്കുറിച്ച് വിശദമായി വായിക്കാം

വിശ്വാസങ്ങളിലേയും ആചാരങ്ങളിലെയും പ്രത്യേകതകള്‍ കൊണ്ട് ലോകം ശ്രദ്ധിക്കുന്ന ക്ഷേത്രങ്ങള്‍ ഒരുപാടുണ്ട്. ചിലയിടങ്ങളിലെ പ്രതിഷ്ഠകളാണ് പ്രധാനമെങ്കില്‍ മറ്റിടങ്ങളില്‍ അത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമോ വിശ്വാസങ്ങളോ ഐതിഹ്യങ്ങളോ ഒക്കെയാവാം. അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ സപ്തശൃംഗി ക്ഷേത്രം. സതീദേവിയുടെ ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തെ 'അരശക്തിപീഠം' എന്നാണ് വിളിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന സപ്തശൃംഗി ക്ഷേത്രത്തെക്കുറിച്ച് വിശദമായി വായിക്കാം

സപ്തശൃംഗി ക്ഷേത്രം

സപ്തശൃംഗി ക്ഷേത്രം

മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്തായി കൽവൻ താലൂക്കിലെ നന്ദൂരിയിയിലാണ് സപ്തശൃംഗി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുര്‍ഗ്ഗാ ദേവിക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്. ഏഴ് പര്‍വ്വത ശൃഗങ്ങളിലായി വസിക്കുന്ന ദേവി എന്നാണ് സപ്തശൃംഗിയിലെ ദേവിയെ വിശേഷിപ്പിക്കുന്നത്. വളരെ പ്രീചീന കാലം മുതല്‍ ഇവിടുത്തെ ആളുകള്‍ ആരാധിക്കുന്ന ഈ ക്ഷേത്രം ഭില്‍ ഗോത്രവര്‍ഗ്ഗക്കാരുടെയും മറാത്തകളില്‍ ചിലരുടെയും ആരാധനാ കേന്ദ്രമാണ്.

PC:AmitUdeshi

മൂന്നര ശക്തിപീഠങ്ങള്‍

മൂന്നര ശക്തിപീഠങ്ങള്‍

ഹൈന്ദവ വിശ്വാസമനുസരിച്ച് സതീദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ വീണ ഇടങ്ങളെയാണ് ശക്തിപീഠങ്ങള്‍ എന്നു വിളിക്കുന്നത്. ഇന്ത്യയിലൊട്ടാകെ 51 ശക്തിപീഠങ്ങളാണുള്ളത്. അതില്‍ നാല് ക്ഷേത്രങ്ങള്‍ മഹാരാഷ്ട്രയിലുണ്ട്. കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, തുൾജാപൂരിലെ തുൾജാ ഭവാനി ക്ഷേത്രം, രേണുക ക്ഷേത്രം
മഹൂർ എന്നീ മൂന്നു ക്ഷേത്രങ്ങളെ ശക്തിപീഠ ക്ഷേത്രങ്ങളായും സപ്തശൃംഗി ക്ഷേത്രത്തെ അർദ്ധ ശക്തിപീഠമായാണ് കണക്കാക്കുന്നത്. സതീ ദേവിയുടെ വലതു കൈയ്യുടെ ഭാഗം വന്നുപതിച്ച ഇടത്താണ് ഈ ക്ഷേത്രമുള്ളതത്രെ. അങ്ങനെ ആകെ മഹാരാഷ്ട്രയിലുള്ളത് മൂന്നര ശക്തിപീഠങ്ങളാണ് എന്നാണ് പറയുന്നത്.

PC:wikipedia

510 പടികള്‍ കയറി

510 പടികള്‍ കയറി

കുന്നിന്‍ മുകളിലെ ദുര്‍ഗ്ഗാ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്വല സപ്തശൃംഗി ക്ഷേത്രത്തിലെത്തണമെങ്കില്‍ 510 പടികള്‍ കയറണം. േഴു മലകള്‍ ഉള്‍ക്കൊള്ളുന്ന സപ്തശൃംഗി സഹ്യാദ്രി മലനിരകളുടെ ഭാഗമാണ്. നാസിക്കിന്റെയും സമീപ ഗ്രാമങ്ങളുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തിനു മുകളിലെത്തുവാന് നിരവധി പാതകളുണ്ട്. ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്തു കയറുന്ന ഭക്തര്‍ക്കായി കുത്തനെയുള്ള ഒരു പരിക്രമണ പാതയും ഉണ്ട്. ക്ഷേത്രത്തിനു സമീപത്തെ കുന്നുകളെല്ലാം പച്ചപ്പിനാല്‍ അനുഗ്രഹീതമായ സ്ഥലമാണ്.

PC:Dharmadhyaksha

ദേവി യഥാര്‍ത്ഥ രൂപമെടുത്തയിടം

ദേവി യഥാര്‍ത്ഥ രൂപമെടുത്തയിടം

ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങള്‍ പുരാണങ്ങളിലെ പല കഥകളോടും ബന്ധപ്പെട്ടു കിടക്കുന്നു. സപ്തശൃംഗ-നിവാസിനി എന്ന് ഇവിടുത്തെ ദേവിയെ വിളിക്കുവാന്‍ കാരണം ക്ഷേത്രത്തിന്റെ സ്ഥാനം തന്നെയാണ്. സപ്തശൃംഗിയിൽ വസിക്കുന്നവള്‍ എന്നാണിതിനര്‍ത്ഥം. സ്രഷ്ടാവായ ബ്രഹ്മാവിന്റെ കമണ്ഡലുവിൽ നിന്നു പ്രത്യക്ഷപ്പെട്ടതാണ് ദേവിയെന്നും വിശ്വാസങ്ങള്‍ പറയുന്നു.
അസുരനായ മഹിഷാസുര നിഗ്രഹത്തിനായി ദുര്‍ഗ്ഗായുടെ അവതാരമെടുത്തു വന്ന ദേവി, അസുരനെ വധിച്ച ശേഷം ഇവിടെ, സപ്തശൃംഗി കുന്നുകളില്‍ എത്തിയാണ് സ്വരൂപം പ്രാപിച്ചതെന്നും അവിതു ശേഷം ഇവിടെ കുടികൊള്ളുന്നു എന്നുമൊക്കെയാണ് വിശ്വാസം. അതുകൊണ്ടുതന്നെ സപ്തശൃംഗിയെ ദേവിയുടെ യഥാർത്ഥ സ്ഥാനമായി കണക്കാക്കുന്നു.

PC:Dharmadhyaksha

രാമായണത്തിലെ സപ്തശൃംഗി

രാമായണത്തിലെ സപ്തശൃംഗി

ഈ വിശ്വാസങ്ങള് കൂടാതെ രാമായണത്തിലും സപ്തശൃംഗിയെപ്പറ്റി പറയുന്നുണ്ട്. രാമ-രാവണ യുദ്ധത്തില്‍ ലക്ഷ്മണന് പരിക്കേറ്റപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കുവാനായി ഹനുമാന്‍ മൃതസജ്ഞീവനി തേടിയെത്തിയത് ഇവിടെയാണെന്നാണ് വിശ്വാസം. മറ്റൊരു വിശ്വാസം പറയുന്നത് ദണ്ഡകാരണ്യ വനത്തിന്റെ ഭാഗമായിരുന്ന ഇവിടെ രാമനും ലക്ഷണമനും സീതയും വന്നിട്ടുണ്ട് എന്നാണ്. ഇവിടുത്തെ ദേവിയൊട് പ്രാര്‍ത്ഥിക്കുവാനായിരുന്നുവത്രെ ആ വരവ്. മാർക്കണ്ഡേയ മുനിയുടെ വാസസ്ഥലമായിരുന്നുവെന്ന് പറയപ്പെടുന്ന ഒരു ഗുഹ ഇവിടുത്തെ മാർക്കണ്ഡേയ കുന്നുകളില്‍ കാണാം.

PC:Dharmadhyaksha

നൂറ്റാണ്ടുകളായിഅണയാത്ത തീയുമായി ജ്വാലാജി ക്ഷേത്രം...എന്താണ് ഇതിന്‍റെ രഹസ്യം?നൂറ്റാണ്ടുകളായിഅണയാത്ത തീയുമായി ജ്വാലാജി ക്ഷേത്രം...എന്താണ് ഇതിന്‍റെ രഹസ്യം?

സ്വയംഭൂ ദേവി

സ്വയംഭൂ ദേവി

സപ്തശൃംഗി ക്ഷേത്രത്തിലെ ദേവിയുടെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നാണ് വിശ്വാസം. രണ്ടു നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ മുകളിലാണ് ദേവിയുടെ പ്രതിഷ്ഠ.
8 അടി ഉയരത്തില്‍, പതിനെട്ട് കൈകളോടു കൂടി സിന്ദൂരത്തില്‍ പൊതിഞ്ഞതാണ് ഇവിടുത്തെ ദേവിയുടെ രൂപം. മഹിഷാസുരനെ വധിക്കാൻ ദേവിക്ക് ദേവിദേവന്മാര്‍ സന്നാമമായി നല്കിയ ആയുധങ്ങളണിഞ്ഞാണ് ഇവിടെ ദേവിയുള്ളത്. സര്‍വ്വാഭരണ വിഭൂഷയായാണ് ദേവിയുടെ നില്‍പ്.

PC:Dharmadhyaksha

ദേവീ മാഹാത്മ്യം എഴുതപ്പെട്ടയിടം

ദേവീ മാഹാത്മ്യം എഴുതപ്പെട്ടയിടം

ദേവിയെയും അവതാരങ്ങളെയും പ്രകീര്‍ത്തിക്കുന്ന ദേവീ മാഹാത്മ്യം ഇവിടെ വെച്ചാണ് മാര്‍ക്കണ്ഡേയ മുനി രചിച്ചതെന്നാണ് വിശ്വാസം. ഈ വാദത്തിന് ബലമേകുന്ന, മാർക്കണ്ഡേയ മുനിയുടെ വാസസ്ഥലമായിരുന്നുവെന്ന് പറയപ്പെടുന്ന ഒരു ഗുഹ മാര്‍ക്കണ്ഡേയ കുന്നുകളില്‍ കാണാം.

PC:Dharmadhyaksha

ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍<br />ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍

നവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെനവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X