Search
  • Follow NativePlanet
Share
» »കസോളില്‍ നിന്നും സാര്‍പാസ് ട്രക്ക്...നാല് പകലും അഞ്ച് രാത്രിയും..ഹിമാലയ കാഴ്ചകളിലേക്ക് പോയി വരാം

കസോളില്‍ നിന്നും സാര്‍പാസ് ട്രക്ക്...നാല് പകലും അഞ്ച് രാത്രിയും..ഹിമാലയ കാഴ്ചകളിലേക്ക് പോയി വരാം

സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ കുളു ജില്ലയില്‍ നിന്നും ആരംഭിക്കുന്ന സര്‍ പാസ് ട്രാക്ക് വ്യത്യസ്തമായ കാഴ്ചകളിലൂടെ കടന്നുപോകുന്നു.

കാട്..പുല്‍മേട്.. ചെറിയ ചെറിയ ഗ്രാമങ്ങള്‍...പിന്നെ മഞ്ഞുപുതഞ്ഞു കിടക്കുന്ന പര്‍വ്വതങ്ങളും... ഏതൊരു സഞ്ചാരിയുടെയും ഉള്ളം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍... സാധാരണ പല യാത്രകളിലായാണ് ഈ കാഴ്ചകളെല്ലാം കാണുവാന്‍ സാധിക്കുന്നതെങ്കിലും ഒറ്റ ട്രിപ്പില്‍ ഭൂമിയുടെ ഈ വിസ്മയകാഴ്ചകളിലേക്ക് കടന്നുചെല്ലുവാന്‍ പറ്റുമെന്നു പറഞ്ഞാല്‍ അത്രയെളുപ്പം വിശ്വസിക്കുവാന്‍ സാധിച്ചെന്നു വരില്ല... ഇത് സര്‍ പാസ് ട്രക്ക്... ഹിമാലയ കാഴ്ചകളിലേക്ക് തുടക്കക്കാര്‍ക്കുപോലും ഏറ്റവും എളുപ്പത്തില്‍ കയറിച്ച‌െല്ലുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്ന്... ഹിമാലയന്‍ കാഴ്ചകളുടെ പശ്ചാത്തലത്തില്‍ സമുദ്രനിരപ്പില്‍ നിന്നും 13,800 അടി ഉയരത്തിലാണ് സാര്‍ പാസ് സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ കുളു ജില്ലയില്‍ നിന്നും ആരംഭിക്കുന്ന സര്‍ പാസ് ട്രാക്ക് വ്യത്യസ്തമായ കാഴ്ചകളിലൂടെ കടന്നുപോകുന്നു.

നാല് രാത്രിയും 48 കിലോമീറ്ററും

നാല് രാത്രിയും 48 കിലോമീറ്ററും

കസോള്‍ ബേസ് ക്യാംപില്‍ നിന്നും ആരംഭിക്കുന്ന യാത്രയുടെ ആകെ ദൈര്‍ഘ്യം നാല് രാത്രിയും അഞ്ച് പകലും ആണ്. പോയി വരുവാന്‍ ആകെ 48 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. പകല്‍ പരമാവധി 22 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ മൈനസ് 5 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്ന താപനില. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഈ ട്രക്കിങ് നടത്തുവാന്‍ പറ്റിയ സമയം.

PC:J.M.Garg

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ഒന്നാമത്തെ ദിവസം ബേസ് ക്യാംപായ കസോളില്‍ നിന്നും ഗ്രഹന്‍ വില്ലേജിലെത്തുകയാണ് ചെയ്യേണ്ടത്. പത്ത് കിലോമീറ്റര്‍ വരുന്ന ഈ ദൂരം പിന്നിടുവാന്‍ നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ വരെ വേണ്ടി വന്നേക്കാം, ഗ്രാമീണര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വഴിയായതിനാല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ഈ ദൂരം പിന്നിടാം.
ഗ്രഹാന്‍ നല്ലാഹ് കഴിഞ്ഞാല്‍ പിന്നെ പാറക്കെട്ടുകളും കുത്തനെയുള്ള കയറ്റവുമാണ് കാത്തിരിക്കുന്നത്. നദിയുടെ വലത് കരയിൽ നിന്നും റോഡോഡെൻഡ്രോൺ വനത്തിലൂടെ മുകളിലേക്ക് കയറുകയാണ് വേണ്ടത്. ഏകദേശം ഒരു മണിക്കൂർ കുത്തനെയുള്ള കയറ്റത്തിന് ശേഷം, ഗ്രഹാൻ വില്ലേജിലെത്തും ട്രെക്കിംഗിലെ അവസാന ഗ്രാമമാണിത്. ഇവിടം കഴിഞ്ഞാല്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭിച്ചേക്കില്ല. ആദ്യത്തെ ദിവസം രാത്രി താമസം ഇവിടുത്തെ ടെന്‍റുകളിലാണ്.

PC:Suresh Karia

രണ്ടാം ദിവസം

രണ്ടാം ദിവസം

ഗ്രഹാനില്‍ നിന്നും മിന്‍ താച്ച് എന്ന സ്ഥലത്തേക്കാണ് രണ്ടാമത്തെ ദിവസത്തെ യാത്ര. ഏഴു കിലോമീറ്ററാണ് ഈ ദൂരം. ഇത് നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയമെടുത്തു വേണം പിന്നിടുവാന്‍.
പ്രഭാതഭക്ഷണത്തിന് ശേഷം, ഗ്രഹാനിലെ ക്യാമ്പിംഗ് ഗ്രൗണ്ടിന് വടക്ക്, പ്രദേശവാസികൾ സാധാരണയായി ഉപയോഗിക്കുന്ന പാതയിലൂടെ മംഗ് താച്ചിലേക്ക് കയറുക. കുറച്ചു ദൂരം നടന്നു കഴിഞ്ഞാല്‍ വലതുവശത്തുള്ള മലയിലെ മംഗ് താച്ച്, നാഗരു, സാർ ടോപ്പ് എന്നിവയുടെ കാഴ്ചകള്‍ കാണാം. തുടര്‍ന്ന് മരങ്ങളുള്ള വനത്തിലേക്ക് നയിക്കുന്ന കുത്തനെയുള്ള പാതയിലൂടെയാണ് ട്രെക്ക് ചെയ്തുപോകുന്നത്. ചിലയിടങ്ങളിലെ ചരിവ് കടന്നുപോവുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കാടു കടന്നെത്തുന്ന സ്ഥലമാണ് നമ്മുടെ ഈ ദിവസത്തെ ലക്ഷ്യസ്ഥാനം... മംഗ് താച്ച്.!ചന്ദ്രഖനി നീട്ടലും മറ്റ് പ്രമുഖ ഹിമാലയൻ പർവതനിരകളും ഇവിടെ നിന്ന് എളുപ്പത്തിൽ കാണാൻ കഴിയും.

PC:Suresh Karia

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയുടെ മൂന്നാം ദിവസം മുങ് താച്ചുവില്‍ നിന്നും നഗരുവിലേക്കാണ്. എട്ടു കിലോമീറ്ററാണ് ഈ യാത്രയില്‍ പിന്നിടേണ്ടതത്. അതിനായി കാലാവസ്ഥയും നിങ്ങളുടെ ആരോഗ്യസ്ഥിതിയും അനുസരിച്ച് നാലു മുതല്‍ ആറു വരെ മണിക്കൂര്‍ സമയം ട്രക്ക് ചെയ്യേണ്ടതായി വരും. തുടക്കത്തില്‍ വനത്തിലൂടെ കടന്നുപോകുന്ന യാത്ര വളരെ പെട്ടന്ന് ചരിവുകളിലേക്ക് കടക്കുന്നു. ഇതാദ്യം ഒരു വെല്ലുവിളിയായി തോന്നാമെങ്കിലും പിന്നീടത് ശരിയാവും. രണ്ട് മണിക്കൂർ കുത്തനെയുള്ള ചരിവ് താണ്ടി ഒടുവില്‍ നാഗരു ക്യാമ്പ് സൈറ്റിലെത്തും. നാഗരുവിൽ രാത്രി ക്യാമ്പ് താമസം.
PC:J.M.Garg

നാലാം ദിവസം

നാലാം ദിവസം

യാത്രയുടെ നാലാം ദിവസം നഗരുവില്‍ നിന്നും സര്‍ പാസ് വഴി ബിസ്കേരി താച്ചിലേക്കാണ് പോകുന്നത്. ആകെ 14 കിലോമീറ്റര്‍ ദൂരം ഈ ദിവസം സഞ്ചരിക്കണം. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ സമയം ഈ യാത്രയ്ക്കെടുക്കും.
ഇന്നത്തെ യാത്ര കുത്തനെുള്ള മഞ്ഞിലൂടെ കടന്നുപോകേണ്ടുന്നതിനാല്‍ വളരെ നേരത്തെ തന്നെ ആഭിക്കണം. ഉയർന്ന ഉയരത്തിൽ മഞ്ഞിലൂടെ കയറുമ്പോൾ വേഗത കുറഞ്ഞതും എന്നാൽ സ്ഥിരതയുള്ളതുമായ വേഗത നിലനിർത്താൻ ശ്രദ്ധിക്കണം. നീണ്ട നേരത്തെ യാത്രയ്ക്കു ശേഷമാണ് സാര്‍ പാസിലെത്തുന്നത്. വേനല്‍ക്കാലം വരെ തണുത്തുറഞ്ഞായിരിക്കും ഇത് കാണപ്പെടുക. ഇതിനു ശേഷം നേരെ ബിസ്കേരിയിലേക്ക് ഇറങ്ങുന്നു. കുറച്ച് കിലോമീറ്ററുകള്‍ പിന്നിട്ട് പല അരുവികളും കടന്നു കഴിയുമ്പോള്‍ ബിസ്കേരി താച്ചിലെത്തും. അന്നത്തെ രാത്രി താമസം ഇവിടെയാണ്.
PC:Suresh Karia

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയുടെ അവസാന ദിവസമാണിത്. ബിസ്കേരി താച്ചില്‍ നിവ്വും ബാര്‍ഷെയ്നി വഴി കസോളിലേക്കാണ് ഇന്നത്തെ യാത്ര പോകുന്നത്. ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരം ഈ ദിവസം പിന്നിടണം. ഇതിനായി നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ എടുക്കും.
ബിസ്‌കേരിയിലെ പൈൻ വനങ്ങളുടെയും ഗാംഭീര്യമുള്ള പർവതങ്ങളുടെയും സമൃദ്ധമായ പുൽമേടുകളുടെയും ഗംഭീരമായ കാഴ്ച ആസ്വദിച്ച് ഇവിടുന്ന് താഴേക്ക് നടക്കുക, ഇടതൂർന്ന വനം കടന്ന ശേഷം ഒരു അരുവി മുറിച്ചുകടക്കുക, കുറുകെ ഒരു ക്യാമ്പ്സൈറ്റ്.
പുൾഗയുടെയും തുൾഗയുടെയും ഇരട്ട ഗ്രാമങ്ങൾ ഒരു അരുവിയാൽ വേർതിരിക്കപ്പെടുന്നതിനാൽ പുൾഗ ഗ്രാമത്തിലേക്കുള്ള പാത ക്യാമ്പ് സൈറ്റിന്റെ ഇടതുവശത്തേക്ക് പോകുന്നു.
തുൽഗയിൽ നിന്ന് പാർവതി നദിയിലെ ഒരു പാലം കടന്ന് ബർഷൈനി ഗ്രാമത്തിലെത്തുന്നു.
കസോൾ ബേസ് ക്യാമ്പിലേക്കുള്ള ജീപ്പ് യാത്രയോടെ നിങ്ങളുടെ സാർ പാസ് ട്രെക്കിംഗ് അവസാനിക്കുകയും ചെയ്യുന്നു.

PC:Yhaindia

സര്‍ പാസ് ട്രക്കിനു പറ്റിയ സമയം

സര്‍ പാസ് ട്രക്കിനു പറ്റിയ സമയം

മെയ് മുതൽ ഒക്ടോബർ വരെയാണ് ഈ ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയം. അപകടകരമായ മണ്ണിടിച്ചിൽ കാരണം ശൈത്യകാലം ഒഴിവാക്കണം. വർഷം മുഴുവനും പർവതങ്ങൾ മഞ്ഞുമൂടിയതാണ്. മെയ് മാസത്തിൽ പോലും മഞ്ഞുവീഴ്ച ഉണ്ടായേക്കാം.
PC:Yhaindia

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X