Search
  • Follow NativePlanet
Share
» »ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്!

ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്!

കാലങ്ങൾക്കു പിന്നിലേക്ക് നടത്തിക്കുന്ന സാരാഹനിന്റെ വിശേഷങ്ങൾ അറിയാം...

മറ്റേതൊരു ഹിമാലയൻ ഗ്രാമത്തെയും പോലെ സുന്ദരിയാണ് സാഹാഹനും... തുളുമ്പി നിൽക്കുന്ന പ്രകൃതി സൗന്ദര്യവും പൂത്തു കായ്ച്ചു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളും ഇടയ്ക്കിടയ്ക്കുള്ള പൈൻമരക്കാടുകളും ചെറിയ ചെറിയ അരുവികളും ഒക്കെയുള്ള സാരാഹൻ ചരിത്രത്തിൽ മാത്രമല്ല പുരാണങ്ങളിലും ഇടം നേടിയിട്ടുള്ള നാടാണ്. കാലങ്ങൾക്കു പിന്നിലേക്ക് നടത്തിക്കുന്ന സാരാഹനിന്റെ വിശേഷങ്ങൾ അറിയാം...

സാഹാരൻ

സാഹാരൻ

ശിവൻ ധ്യാനം നടത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സാരാഹൻ ഹിമാചൽ പ്രദേശിസെ ഷിംലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 5155 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഷിംലയില്‍ നിന്നും ഇവിടേക്ക് 170 കിലോമീറ്റർ ദൂരമുണ്ട്.

PC:John Hill

പുരാണങ്ങളുടെ നാട്

പുരാണങ്ങളുടെ നാട്

പുരാണങ്ങളിലും ചരിത്ര കഥകളിലുമൊക്കെ സാരാഹൻ നിറഞ്ഞു നിൽക്കുന്നുണ്ട്. ഭീമാകാളി ക്ഷേത്രത്തെചുറ്റിയാണ് ഊ നാടിന്റെ കഥകളുള്ളത്. സാരാഹന്‍ ഉള്‍പ്പെടുന്ന മേഖലയായ കുളുവിലെ രാജാവും സമീപരാജാവായ ബുഷൈറിലെ രാജാവും തമ്മിലുണ്ടായ യുദ്ധം സംബന്ധിച്ചതാണ് അതില്‍ ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം. യുദ്ധത്തില്‍ കുളുരാജാവ് തോല്‍ക്കുകയും അദ്ദേഹത്തിന്‍െറ തല എതിരാളി വെട്ടിയെടുക്കുകയും ചെയ്തു. അന്ത്യകര്‍മങ്ങള്‍ക്കായി മരിച്ച രാജാവിന്‍െറ കുടുംബാംഗങ്ങള്‍ തല ആവശ്യപ്പെട്ടപ്പോള്‍ ബുഷൈര്‍ രാജാവ് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെച്ചു. കുളു നിവാസികള്‍ തന്‍െറ ഭരണത്തെ ഒരിക്കലും ചോദ്യം ചെയ്യാതിരിക്കുക, പിടിച്ചെടുത്ത ഭൂമി തന്‍െറ കൈവശം സൂക്ഷിക്കുന്നത് എതിര്‍ക്കാതിരിക്കുക, യുദ്ധത്തിനിടയില്‍ കൈവശപ്പെടുത്തിയ പ്രദേശവാസികളുടെ പ്രധാന ദേവനായ രഘുനാഥിന്‍െറ ചിത്രം തിരികെ ചോദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തല തിരികെ നല്‍കാമെന്നായിരുന്നു ബുഷൈര്‍ രാജാവിന്‍െറ നിലപാട്. ബുഷൈര്‍ രാജാവിന്‍െറ നേതൃത്വത്തില്‍ ദസറ ആഘോഷം നടത്തിയാല്‍ ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കാമെന്നായിരുന്നു കുളുനിവാസികളുടെ നിലപാട്. ഇത് രാജാവ് അംഗീകരിച്ചതോടെ ദസറ പ്രദേശത്തെ മുഖ്യ ആഘോഷമായി മാറി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭീമകാളിദേവിയുടെ വിഗ്രഹത്തിനൊപ്പം ആഘോഷ നാളുകളില്‍ രഘുനാഥിന്റെ ചിത്രവും ചേര്‍ത്ത് പൂജ നടത്തി തുടങ്ങി.

PC:Goutam1962

ഭീമകാളി ക്ഷേത്രം

ഭീമകാളി ക്ഷേത്രം

ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ് ഭീമകാളി ക്ഷേത്രം. ഭീമാദേവി ക്ഷേത്രം എന്നുമിത് അറിയപ്പെടുന്നു. 51 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം ബുഷാർ രാജവംശത്തിന്റെ കുലദേവത കുടിയിരിക്കുന്ന ക്ഷേത്രം കൂടിയാണ്. സതീ ദേവിയുടെ ചെവിയാണ് ഇവിടെ പതിച്ചതെന്നാണ് വിശ്വാസം. പ്രധാന ക്ഷേത്രം കൂടാതെ ശ്രീരഘുനാഥ് ജീ, നരസിംഹജീ, പട്ടേൽ ഭൈരവജീ എന്നീ മൂന്നു ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

PC:John Hill

ശ്രീകന്ദ് മഹാദേവ് കൊടുമുടി

ശ്രീകന്ദ് മഹാദേവ് കൊടുമുടി

സാരാഹനിൽ നിന്നും എളുപ്പത്തിൽ പോകാൻ പറ്റിയ ഇടമാണ് ശ്രീകന്ദ് മഹാദേവ് കൊടുമുടി. 72 അടി ഉയരമുള്ള ഈ കൊടുമുടിയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ശിവലിംഗത്തോട് പ്രാർഥിക്കുവാനെത്തുക എന്നത് വിശ്വാസികൾക്ക് ഒരു പുണ്യ പ്രവർത്തിയാണ്. വർഷത്തിൽ എല്ലായ്പ്പോഴും ഇവിടെ മ‍ഞ്ഞുവീഴ്ചയുണ്ടാകുമെങ്കിലും ശിവലിംഗമിരിക്കുന്നിടത്തു മാത്രം മഞ്ഞ് കാണപ്പെടാറില്ലത്രെ. എപ്പോൾ മഞ്ഞു വീണാലും അപ്പോൾ തന്നെ അത് ഉരുകിയൊലിക്കുമെന്നാണ് വിശ്വാസം. വർഷത്തിൽ വെറും 15 മുതൽ 20 ദിവസം വരെയാണ് ഇവിടേക്ക് സന്ദർശകരെ അനുവദിക്കുന്നത്.

PC:Sunil Sharma

ശ്രീകന്ദ് മഹാദേവ് കൊടുമുടിയും മഹാഭാരതവും

ശ്രീകന്ദ് മഹാദേവ് കൊടുമുടിയും മഹാഭാരതവും

മഹാഭാരതവുമായും സാരാഹനിലെ ശ്രീകന്ദ് മഹാദേവ് കൊടുമുടിയ്ക്ക് ബന്ധങ്ങളുണ്ട്. പഞ്ചപാണ്ഡവർ ഈ കൊടുമുടി സന്ദർശിച്ചതായാണ് പ്രദേശവാസികളുടെ വിശ്വാസം. അതുകൂടാതെ ഇവിടെ ശിവൻ ഇവിടെ ധ്യാനിക്കുകയും ചെയ്തിട്ടുണ്ട്.

PC:Sunil Sharma

 മറ്റിടങ്ങൾ

മറ്റിടങ്ങൾ

ബഷാർ വംശത്തിന്റ രാജാക്കന്മാരുടെയും റാണിമാരുടെയും കൊട്ടാരങ്ങളാണ് മറ്റൊരു കാഴ്ച. ഭീംകാളി ക്ഷേത്രത്തിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിലേക്ക് സന്ദർശകരെ അനുവദിക്കാറില്ല. എന്നാൽ കൊട്ടാരത്തിന്റെ ഭാഗമായ പൂന്തോട്ടവും മറ്റും ഇവിടെ എത്തുന്നവർക്ക് കയറിക്കാണാം.
ഹവാ ഘർ, സ്റ്റേഡിയം, വ്യൂ പോയിന്‍റുകൾ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റിടങ്ങൾ. ബേര്‍ഡ്പാര്‍ക്ക്, ബാബാ വാലി മേഖലകളും സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ്. പച്ചപുതച്ചെന്നവണ്ണം നില്‍ക്കുന്ന ദിയോദാര്‍ മരതോട്ടങ്ങളും മഞ്ഞിന്‍പുതപ്പണിഞ്ഞ് നില്‍ക്കുന്ന ബാഷാല്‍മലമുകളുമെല്ലാം സഞ്ചാരികളെ മായാലോകത്ത് കൊണ്ടത്തെിക്കുന്നവയാണ്.

PC: Sumita Roy Dutta

കിന്നൗറിന്റെ കവാടം

കിന്നൗറിന്റെ കവാടം

ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന കിന്നൗറിന്റെ കവാടം കൂടിയാണ് സാഹാരൻ. ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമന്നും യക്ഷികളുടെ വാസസ്ഥലമെന്നും ഒക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ് കിന്നൗർ.

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം

ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്. അന്തരീക്ഷ മലിനീകരണവും ഇവിടെ വളരെ കുറവാണ്.
പതിറ്റാണ്ടുകളോളം ഈ കിന്നൗർ ഗ്രാമത്തിൽ പുറത്തു നിന്നാർക്കും പ്രവേശനമില്ലായിരുന്നുവത്രെ. 1989 നു മുൻപ് ഇവിടെ ഗ്രാമത്തിനകത്ത് ആർക്കും എത്തി നോക്കുവാൻ പോലും അനുവാദമില്ലായിരുന്നു, പിന്നീടാണ് നിയമങ്ങളും ആചാരങ്ങളും ഒക്കെ മാറിയതും കടുത്ത നിബന്ധനകളോടെ ഗ്രാമത്തിനുള്ളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതും ഒക്കെ.

PC:Partha Chowdhury

ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇടം

ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇടം

ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4000 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ വരണ്ട് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ എല്ലാക്കാലത്തും സന്ദർശിക്കുക അത്ര എളുപ്പമുള്ളതായിരിക്കില്ല. പഴയ ഇൻഡോ-ടിബറ്റൻ റോഡിനടുത്താണ് ഇവിടമുള്ളത്.

PC:Sanyam Bahga

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹിമാചൽ പ്രദേശിലെ ഷിംലയാണ് സാരാഹനിന്റെ അടുത്തുള്ള പ്രധാന നഗരം. ന്യൂ ഡെൽഹിയിൽ നിന്നും 564 കിലോമീറ്ററും ഷിംലയിൽ നിന്നും 170 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ട്രെയിനിൽ വരുമ്പോൾ കൽക്കയിലിറങ്ങി ബാക്കി ദൂരം റോഡ് മാർഗ്ഗം സാരാഹനിനെത്തണം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ചണ്ഡിഗഡിലാണ്.
ഷിംലയിൽ നിന്നും സാരാഹനിലേക്ക് ബസ് മാർഗ്ഗം 6 മുതൽ 8 മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ തണുപ്പു കാലങ്ങളിൽ പ്രതീക്ഷിക്കാതെ മലയിടിച്ചിലും മറ്റുമുണ്ടാകുമ്പോൾ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടും. ആ സമയങ്ങളിൽ സാൻജ് വഴി ഇവിടെ എത്താം.

ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന നാട്ടിലേക്ക്ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന നാട്ടിലേക്ക്

മോഡി കേദർനാഥിലെ ഈ ഗുഹ തന്നെ തിരഞ്ഞെടുക്കുവാൻ ഒരു പ്രത്യേക കാരണമുണ്ട്...എന്താണന്നല്ലേ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X