Search
  • Follow NativePlanet
Share
» »സാരംഗപാണി ക്ഷേത്രം; ചരിത്രവും പുരാണവും ഒരുപോലെ വാഴുന്നയിടം

സാരംഗപാണി ക്ഷേത്രം; ചരിത്രവും പുരാണവും ഒരുപോലെ വാഴുന്നയിടം

ക്ഷേത്രനഗരം എന്നറിയപ്പെടുന്ന കുംഭകോണം ഒരു നാടിന്റെ ചരിത്രം തേടി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്.

എവിടെ തിരിഞ്ഞാലും ക്ഷേത്രങ്ങളുടെ ഉയർന്നു നിൽക്കുന്ന ഗോപുരങ്ങളുള്ള നാട്. കുംഭകോണം.... നിരന്നു നിൽക്കുന്ന ഇരുന്നൂറോളം ക്ഷേത്രങ്ങൾ ഈ നഗരത്തിനകത്തു തന്നെ കാണാം...പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിൻരെ അവശിഷ്ടങ്ങൾ വേറെയും. ക്ഷേത്രനഗരം എന്നറിയപ്പെടുന്ന കുംഭകോണം ഒരു നാടിന്റെ ചരിത്രം തേടി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. ഇവിടുത്തെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് സാരംഗപാണി ക്ഷേത്രം...

കുംഭകോണം

കുംഭകോണം

തമിഴ്നാടിന്‌‍റെ ക്ഷേത്രനഗരം എന്നറിയപ്പെടുന്ന സ്ഥലമാണ് കുംഭകോണം. തഞ്ചാവൂർ ജില്ലയിൽ കാവേരി നദിക്കും അർസലർ നദിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം പുരാതനവും ആധുനികവുമായ ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. കുംഭകോണം നഗരസഭയുടെ പരിധിയിൽ മാത്രമായി 180 ൽ അധികം ക്ഷേത്രങ്ങളുണ്ട് എന്നറിയുമ്പോളാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ വ്യാപ്തി മനസ്സിലാവുക. ഇത് കൂടാതെ ഇതിനിടയിലായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങൾ വേറെയും.

PC:Richard Mortel

 കണ്ടുതീർക്കുവാൻ പറ്റാതെ

കണ്ടുതീർക്കുവാൻ പറ്റാതെ

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങൾ ഈ കുഞ്ഞു നഗരത്തിനുള്ളിലുണ്ട്. ആദി കുംഭേശ്വരർ ക്ഷേത്രം, നാഗേശ്ര സ്വാമി ക്ഷേത്രം, കാശി വിശ്വനാഥർ ക്ഷേത്രം, സാരംഗപാണി ക്ഷേത്രം, ദേനുപുരീശ്വരർ ക്ഷേത്രം,ഒപ്പിലിയാപ്പൻ കോവിൽ, സ്വാമിമലൈ മുരുഗൻ ക്ഷേത്രം, ഐരാവതേശ്വരർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.

PC:Richard Mortel

സാരംഗപാണി ക്ഷേത്രം

സാരംഗപാണി ക്ഷേത്രം

കുംഭകോണ യാത്രയിൽ ഒരിക്കലും വിട്ടുപോകാതെ പോയിരിക്കേണ്ട ഇടമാണ് സാരംഗപാണി ക്ഷേത്രം. വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രം കാവേരി നദിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുതാലം മുതലെ ഏറെ ചർച്ച ചെയ്യപ്പെട്ടതും ആളുകൾ എത്തിച്ചേർന്നിരുന്നതുമായ ക്ഷേത്രങ്ങളിൽ ഒന്നായി പലയിടങ്ങളിലും ഇതിനെ പറയുന്നുണ്ട്. ആൽവാർമാർ തങ്ങളുടെ കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുമുണ്ട്. വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് ആ കാലം മുതൽ തന്നെ പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നുകൂടിയായിരുന്നു. പുരാണങ്ങളിലും ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം കഥകൾ പറയുന്നുണ്ട്

PC:wikipedia

 പുരാണങ്ങളിലെ സാരംഗപാണി ക്ഷേത്രം

പുരാണങ്ങളിലെ സാരംഗപാണി ക്ഷേത്രം

സാരംഗപാണി എന്ന പേരിൽ വിഷ്ണുവിനെയാണ് ഇവിടെ ആരാധിക്കുന്നത്. വിഷ്ണുവിൽ നിന്നും ഒരു പ്രത്യേക വരം ലഭിക്കുവാനായി കഠിന തപസ്സു നടത്തിയ ഹേമാഋഷിയിൽ നിന്നുമാണ് ക്ഷേത്രത്തിന്റെ കഥകൾ തുടങ്ങുന്നത്. വിഷ്ണുവിന്റെ പത്നിയായ ലക്ഷ്മിയെ മകളായി തരണം എന്നാഗ്രഹിച്ചാണ് ഋഷി തപസ്സു നടത്തിയത്. കഠിന തപത്തിൽ ആകൃഷ്ടനായ വിഷ്ണു പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിൻറെ ആഗ്രഹം നിറവേറട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്തു.

PC:Adam63

താമരപ്പൂവിനുള്ളിലെ ലക്ഷ്മി ദേവി

താമരപ്പൂവിനുള്ളിലെ ലക്ഷ്മി ദേവി

മഹർഷിയുടെ ആഗ്രഹം പോലെ ലക്ഷ്മി ദേവി മകളായി അവതരിച്ചു. മഹർഷി തപസ്സു ചെയ്ത പൊട്രമാരായ് കുളത്തിലെ അനേകം താമരപ്പൂവുകളിൽ ഒന്നായാണ് ദേവിയുടെ ജനനം. താമരപ്പൂവിനുള്ളിൽ നിന്നും വന്നു എന്നതിനാൽ കോമളവല്ലി എന്ന പേരിലാണ് ലക്ഷ്മി ദേവിയെ ഇവിടെ ആരാധിക്കുന്നത്. അതിനുശേഷം സ്വർഗ്ഗത്തിൽ നിന്നും വിഷ്ണു ഇവിടെ അരവാമുധൻ എന്ന പേരിൽ ഇവിടെ എത്തിയത്രെ. തന്റെ കുതിരകളും ആനകളും വലിക്കുന്ന രഥത്തിലാണ് താഴെയിറങ്ങിയത് എന്നാണ് വിശ്വാസം. . ഇവിടുത്തെ സോമശ്വരൻ ക്ഷേത്രത്തിൽ താമസിച്ച് വൈകാതെ, ലക്ഷ്മി ദേവിയെ വിവാഹം ചെയ്തു എന്നാണ് കഥകൾ.

PC: Prabhachatterji

കുംഭകോണത്തെ ഏറ്റവും വലിയ ക്ഷേത്രം

കുംഭകോണത്തെ ഏറ്റവും വലിയ ക്ഷേത്രം

കുംഭകോണത്തു ഇന്നു കാണുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ വിഷ്ണു ക്ഷേത്രമാണ് സാംരഗപാണി ക്ഷേത്രം. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരവും ഈ ക്ഷേത്രത്തിനു തന്നെയാണുള്ളത്.

PC:Ssriram mt

 കൈമാറിവന്ന ക്ഷേത്രം

കൈമാറിവന്ന ക്ഷേത്രം

ശില്പകലയടെ വൈവിധ്യങ്ങളുമായി ആകാശത്തോളം തലയുയർത്തി നിൽക്കുന്ന ഗോപുരങ്ങളാണ് ഇവിടുത്തെ പ്രത്യേകത. പല്ലവ രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രം പിന്നീട് വന്ന ഒട്ടേറെ രാജാക്കന്മാർ കയ്യടക്കിവെച്ച ചരിത്രവും ഉണ്ട്. വിജയനഗര രാജാക്കന്മാരും ചോളന്മാരും പാണ്ഡ്യന്മാരും ഒക്കെ ഇവിടം ഭരിച്ചിരുന്നു എന്നും ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നതിനും ധാരാളം തെളിവുകളുണ്ട്.

PC:wikimedia

ഭരതനാട്യത്തിലെ 108 കരണങ്ങൾ

ഭരതനാട്യത്തിലെ 108 കരണങ്ങൾ

ശില്പവിദ്യകളുടെയും കൊത്തുപണികളുടെയും കാര്യത്തിൽ വിസ്മയങ്ങളാണ് ഈ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര ഗോപുരത്തിനുള്ളിൽ ഭരതനാട്യത്തിലെ 108 കരണങ്ങള്‍ അതി സൂക്ഷ്മമായാണ് കൊത്തിവെച്ചിരിക്കുന്നത്. ഇത് കൂടാതെ വ്യത്യസ്തമായ കൊത്തുപണികളും മറ്റും ഇവിടെ എങ്ങും കാണാൻ സാധിക്കും.

PC:rajaraman sundaram

കൊത്തുപണികളും പുരാതന കഥകളും

കൊത്തുപണികളും പുരാതന കഥകളും

ഗോപുരങ്ങളിലും രാജഗോപുരങ്ങളിലും ക്ഷേത്രത്തിൻറെ ചുവരുകളിലും വരെ കൊത്തുപണികളും ചിത്രപ്പണികളും ധാരാളം കാണുവാൻ സാധിക്കും. പുരാണങ്ങളിൽ നിന്നുള്ള കഥകൾ കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകൾ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. ഹേമാഋഷിയുടെ കഥയും മഹാവിഷ്ണു രഥത്തിൽ ഭൂമിയിലേക്ക് വന്നതുമെല്ലാം ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രരൂപത്തിൽ കൊത്തിയിട്ടുണ്ട്.

PC:Adam63

ഉത്തരായന വാസലും ദക്ഷിണായന വാസലും

ഉത്തരായന വാസലും ദക്ഷിണായന വാസലും

ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് രണ്ടു തരത്തിൽ നിർമ്മിച്ചിരിക്കുന്ന കുത്തനെയുളള പടികളാണുള്ളത്. ഉത്തരായന വാസലും ദക്ഷിണായന വാസലും എന്ന പേരിലാണിത് അറിയപ്പെടുന്നത്. ജനുവരി 15 മുതൽ ജൂലൈ 15 വരെ ദക്ഷിണായന വാസിലിലൂടെയും ബാക്കിയുള്ള സമയം ഉത്തരായന വാസലിലൂടെയുമാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.

PC:wikimedia

മഹാമഹം

മഹാമഹം

കുംഭകോണത്ത് 12 വർഷത്തിലൊരിക്കൽ കൊണ്ടാടുന്ന അതിഗംഭീരമായ ക്ഷേത്രാഘോഷമാണ് മഹാമഹം എന്നറിയപ്പെടുന്നത്. മഹാമഹം ദിവസത്തിൽ ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ മുങ്ങിനിവരുന്നത് വിശുദ്ധമായ കാര്യമായാണ് അറിയപ്പെടുന്നത്. ഏറ്റവും അവസാനം ഇവിടെ മഹാമഹം നടന്നത് 2016 ലാണ്. അന്ന് പത്ത് ലക്ഷത്തിലധികം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കുവാനായി ഇവിടെ എത്തിയത്.

PC:Wiele & Klein

ഒരു ദിവസം ആറു പൂജകൾ

ഒരു ദിവസം ആറു പൂജകൾ

വൈഷ്ണവ ബ്രാഹ്മിണരാണ് ഇവിടെ പൂജകൾ ചെയ്യുവാനെത്തുന്നത്. ഒരു ദിവസം ആറു പൂജകളാണ് ഈ ക്ഷേത്രത്തില്‍ നടക്കുക. 8.00, 9.00, 12.30, 6.00, 7.30, 9.00 എന്നിങ്ങനെയാണ് ഇവിടെ പൂജകൾ നടക്കുന്ന സമയം.

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയരുന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയരുന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ

നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!! നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!!

PC:Janapriya rajeswaran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X