Search
  • Follow NativePlanet
Share
» »കാടിനുള്ളിലെ കോട്ടയും അതിനുള്ളിലെ രഹസ്യവും...ഇത് സരിസ്ക

കാടിനുള്ളിലെ കോട്ടയും അതിനുള്ളിലെ രഹസ്യവും...ഇത് സരിസ്ക

പേടിപ്പിക്കുന്ന പ്രേതകഥകൾ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ഒരുപോലെ ആകർഷിക്കുന്ന നാട്. പുൽമേടുകളും പാറക്കെട്ടുകളും ചെങ്കുത്തായ താഴ്വരകളും ഒരു വശത്ത് നിൽക്കുമ്പോൾ മറുഭാഗം പിന്നെയും ഭയപ്പെടുത്തുവാൻ നിൽക്കുകയാണ്. രാജസ്ഥാനിലെ മറ്റേതു സ്ഥലത്തെയും പോലെ ഒരുപാട് കഥകളും അതിലധികം മിത്തുകളുമായി നിലകൊള്ളുന്ന ഇടമാണ് സരിസ്ക. കടുവാ സംരക്ഷണ കേന്ദ്രവും ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പിക്കുന്ന ഇടമെന്ന ഖ്യാതിയുള്ള ബാംഗഡ് കോട്ടയും ഒക്കെ ചേര്‍ന്ന് സരിസ്കയെ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ മുൻപന്തിയിൽ നിർത്തുന്നു. രാജസ്ഥാൻ യാത്രയിൽ ഒരവസരം കിട്ടിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സരിസ്കയുടെ വിശേഷങ്ങളാവട്ടെ ഇന്ന്...

സരിസ്ക

സരിസ്ക

രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അല്പമൊന്നു കഷ്ടപ്പെട്ടു പോയാൽ രാജസ്ഥാന്റെ വ്യത്യസ്തമായ കാഴ്ചകൾ പകർന്നു നല്കുന്ന ഇടമാണ് സരിസ്ക. കടുവാ സംരക്ഷണ കേന്ദ്രവും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പോലും രാത്രികാലങ്ങളിൽ പ്രവേശനം വിലക്കിയ ഒരു കോട്ടയുമാണ് ഇവിടുത്തെ പ്രത്യേക കാഴ്ചകൾ.

PC:Snehashish Chatterjee

ഇതിലൊതുങ്ങില്ല കാഴ്ചകൾ

ഇതിലൊതുങ്ങില്ല കാഴ്ചകൾ

ഒരു വന്യജീവി സങ്കേതത്തിന്റെ കാഴ്ചകൾ മാത്രമല്ല പക്ഷേ ഇവിടെയുള്ളത്. പഴയ കാലത്തെ ചില നിർമ്മിതികളുടെ ബാക്കി പത്രമായി പല കെട്ടിടങ്ങളും ഇവിടെ അവശേഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവയെ ചൂഴ്ന്നു നിൽക്കുന്ന കഥകളും ഒരുപാടുണ്ട്. നാടോടിക്കഥകളാലും മറ്റും ഏറെ സമ്പന്നമാണ് ഈ പ്രദേശം.

PC:Shivalir

സരിസ്ക ദേശീയോദ്യാനം

സരിസ്ക ദേശീയോദ്യാനം

സരിസ്കയെ സഞ്ചാരികളുടെ ഇടയിൽ ഓർമ്മിപ്പിക്കുന്ന ഇടമാണ് ഇവിടുത്തെ ദേശീയോദ്യാനം. ഒരു കടുവാ സങ്കേതം കൂടിയായ ഇത്. വന്യജീവി സങ്കേതങ്ങളുടെ കാര്യത്തിൽ ഏറ്റവു അധികം സന്ദർശകർ എത്തുന്ന ഒരിടം കൂടിയാണിത്. മാത്രമല്ല 800 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖല ഇലപൊഴിയുന്ന വരണ്ട കാടുകള്‍ക്കൊപ്പം പുല്‍മേടുകളും കൂര്‍ത്ത പാറക്കെട്ടുകളും നിറഞ്ഞതാണ്.

PC:A. J. T. Johnsingh, WWF-India and NCF

അപൂർവ്വ ജൈവവൈവിധ്യം

അപൂർവ്വ ജൈവവൈവിധ്യം

മരുഭൂമിയുടെ നാട് എന്നറിയപ്പെടുന്ന രാജസ്ഥാനിൽ ഇത്രയധികം പച്ചപ്പും ജൈവവൈവിധ്യവും കാണാൻ സാധിക്കുമോ എന്ന തരത്തിൽ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് സരിസ്ക, ബംഗാള്‍ കടുവകള്‍ക്ക് പുറമെ പുലി,പുള്ളിമാന്‍, കാട്ടുകാള,കാട്ടുനായ,കരിമ്പുലി, ഹനുമാന്‍ കുരങ്ങ്, ഹൈന, കുറുക്കന്‍, കലമാന്‍ എന്നിവയും ഇവിടെ കാണപ്പെടുന്നുണ്ട്. നീലപൊന്‍മാന്‍, മരംകൊത്തി,മയില്‍ തുടങ്ങിയ പക്ഷികളും ഇവിടെ ധാരാളമുണ്ട്. ധോക്ക് മരങ്ങളാണ് വനമേഖലയുടെ ഭൂരിപക്ഷവും ഉള്ളത്

PC:Dan Lundberg

പ്രവേശനം

പ്രവേശനം

രാവില 8.00 മുതൽ വൈകിട്ട് 6.30 വരെയാണ് ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ ദേശീയ അവധി ദിവസങ്ങളിലും ഇവിടെ പ്രവേശനം ഉണ്ടായിരിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ റിസര്‍വ് വനത്തിനുള്ളില്‍ അനുവദനീയമല്ല.

PC:Tushmit

ഭാംഗഡ് കോട്ട

ഭാംഗഡ് കോട്ട

രാജസ്ഥാനിലെ ഭാംഗഡ് കോട്ടയുടെ ചരിത്രം രാജാ മാധോ റാവ് സിങ്ങിന്റെ ഭരണകാലത്താണ് തുടങ്ങുന്നത്. 1631 ല്‍ ആണ് അദ്ദേഹം ഈ കോട്ട നിര്‍മ്മിക്കുന്നത്. അംബര്‍ രാജ്യത്തിലെ (ഇപ്പോഴത്തെ ജയ്പൂര്‍) രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ജനറലുമായിരുന്ന മാന്‍സിംഗിന്റെ മകന്‍ മധോ സിംഗ്. ഡെല്‍ഹിയില്‍ നിന്നും 235 കിലോ മീറ്ററും ജയ്പൂരില്‍ നിന്നും 40 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. സാധാരണയായി സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ കോട്ടയ്ക്കുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ രാത്രികാലങ്ങളില്‍ പ്രവേശനം തടഞ്ഞിരിക്കുന്നത്.

പ്രകൃതിശക്തികള്‍ക്കും അതീതമായ എന്തൊക്കയോ ഇവിടെ നടക്കുമത്രെ. കോട്ടയും കോട്ടയോടു ചേര്‍ന്നുള്ള സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് പുരാവസ്തു വകുപ്പ് ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

PC: Abhironi1

അനുഭവങ്ങള്‍ കഥ പറയുന്നു

അനുഭവങ്ങള്‍ കഥ പറയുന്നു

ഇവിടെ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കേള്‍ക്കുന്ന കഥകളിലൊന്നാണ് ഇവിടെ സന്ദര്‍ശിക്കാനെത്തിയ നാലു യുവാക്കളുടെ കഥ. ഭാംഗഡ് കോട്ടയില്‍ രാത്രി കാലം ചിലവഴിക്കാം എന്ന് പന്തയംവെച്ച് നാലു സുഹൃത്തുക്കള്‍ ഇവിടെ എത്തുകയുണ്ടായി. രാത്രി എങ്ങനെയൊക്കയോ ഇവര്‍ കോട്ടക്കുള്ളില്‍ കടന്നുകൂടി. എന്നാല്‍ പിന്നീട് ഇവരെ കാത്തിരുന്നത് ഭീതിജനകമായ കുറേ മണിക്കൂറുകളായിരുന്നു. വിശദീകരിക്കാന്‍ പറ്റാത്ത പലതും ഇവര്‍ അനുഭവിക്കുകയുണ്ടായി. എന്തുതന്നെയായാലും നാലുപേരില്‍ ഒരാള്‍ മാത്രമേ അടുത്ത സൂര്യോദയം കണ്ടിട്ടുള്ളൂ. പുറത്ത് ജീവനോടെ എത്തിയ ഒരാള്‍ക്കാകട്ടെ, സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാളും മരിക്കുകയാണുണ്ടായത്.

PC:Arindambasu2

കങ്ക്വാരി കോട്ട

കങ്ക്വാരി കോട്ട

സരിസ്ക ദേശീയോദ്യാനത്തിന്റെ ഉള്ളിലായാണ് കങ്ക്വാരി കോട്ട സ്ഥിതി ചെയ്യുന്നത്. ഒരു ജീപ്പ് വാടകയ്ക്കെടുത്ത് ഇവിടേക്ക് വരുന്നതായിരിക്കും നല്ലത്. കുറച്ച് നാളുകൾ ഔറംഗസേബിന്റ ഭരണത്തിൻ കീഴിലായിരുന്നു ഈ കോട്ട. ആ സമയത്ത് ഔറംഗസേബ് തന്റെ സഹോദരനായ ദാരാ ഷിക്കോയെ ഇവിടെ തടവിൽ പാർപ്പിച്ചിരുന്നു. ഇവിടേക്ക് എത്തിച്ചേരുവാനുള്ള പ്രയാസമാണ് സഹോദരനെ തടവിലിടാൻ ഈ കോട്ട തിരഞ്ഞെടുക്കുവാനുണ്ടായ കാരണം. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകളാണ് പ്രധാന ആകർഷണം.

PC:Swapnilnarendra

സിൽസേർഹ് തടാകം

സിൽസേർഹ് തടാകം

മനുഷ് നിർമ്മിത തടാകമായ സിൽസേർഹ് തടാകമാണ് ഇവിടുത്തെ അടുത്ത കാഴ്ച. ബോട്ടിങ്ങിനും മറ്റുമായാണ് ഇവിടെ ആളുകൾ അധികവും എത്തുന്നത്. മഹാരാജാ വിനയ് സിംഗാണ് ഈ തടാകം ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റ ഭാര്യയോടുള്ള ഓർമ്മയ്ക്കായി നിർമ്മിച്ചിരിക്കുന്ന ഒരു കൊട്ടാരവും ഇവിടെ കാണാം.

PC:Corey Theiss

പാണ്ഡുപോൾ

പാണ്ഡുപോൾ

മിത്തുകളെയും മറ്റും ആരാധിക്കുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണ് പാണ്ഡുപോൾ. മഹാഭാരത കാലത്ത് ബീമനും ഹനുമാനും തമ്മിൽ യുദ്ധമുണ്ടായ ഇടമാണത്രെ ഇത്. ഹനുമാന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെയുണ്ട്.

PC:Adityavijayavargia

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനല്‍കാലത്ത് കടുത്ത ചൂടും മഴകാലത്തും തണുത്ത കാലത്തും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടുന്ന വനമേഖലയാണ് സരിസ്ക. മാത്രമല്ല, രാജസ്ഥാന്റെ കാലാവസ്ഥ കൂടി പരിഗണിച്ചു വേണം ഇവിടേക്ക് യാത്ര ചെയ്യുവാൻ.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയം ഇവിടേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുക്കാം. ടിവെള്ള സ്രോതസുകള്‍ക്കും മറ്റും സമീപം ധാരാളം വന്യമൃഗങ്ങളെ കാണാമെന്നതിനാല്‍ വേനല്‍കാലത്ത് സരിസ്ക സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടുതലാണ്.

PC:Purvajain

 എങ്ങനെ എത്തിച്ചേരാം രാജസ്ഥാനിൽ ആരവല്ലി നിരകളോട് ചേർന്ന് ആൽവാർ ജില്ലയിലാണ് സരിസ്ക സ്ഥിതി ചെയ്യുന്നത്. 107 കിലോമീറ്റർ അകലെയുള്ള ജയ്പൂരിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആൽവാറിലാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 37 കിലോമീറ്റർ ദൂരമുണ്ട് സരിസ്കയിലേക്ക്.

എങ്ങനെ എത്തിച്ചേരാം രാജസ്ഥാനിൽ ആരവല്ലി നിരകളോട് ചേർന്ന് ആൽവാർ ജില്ലയിലാണ് സരിസ്ക സ്ഥിതി ചെയ്യുന്നത്. 107 കിലോമീറ്റർ അകലെയുള്ള ജയ്പൂരിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആൽവാറിലാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 37 കിലോമീറ്റർ ദൂരമുണ്ട് സരിസ്കയിലേക്ക്.

രാജസ്ഥാനിൽ ആരവല്ലി നിരകളോട് ചേർന്ന് ആൽവാർ ജില്ലയിലാണ് സരിസ്ക സ്ഥിതി ചെയ്യുന്നത്. 107 കിലോമീറ്റർ അകലെയുള്ള ജയ്പൂരിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആൽവാറിലാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 37 കിലോമീറ്റർ ദൂരമുണ്ട് സരിസ്കയിലേക്ക്.

ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ഇതാ ഇവിടെയാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more