Search
  • Follow NativePlanet
Share
» »ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി

ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ നാൾവഴികളിൽ മുന്നിൽ നിൽക്കുന്ന സതീഷ് ധവാൻ സ്പേസ് സെന്‍ററിന്റയും ഇവിടുത്തെ കാഴ്ചകളുടെയും വിശേഷങ്ങള്‍.

ഭൂമിയില്‍ നിന്നും ആകാശത്തേയ്ക്ക് പറന്നുയരുന്ന റോക്കറ്റുകളെ കണ്ട് അതിശയിക്കാത്തവരായി ആരും കാണില്ല. ചൂട്ടു കത്തിച്ചു വിടുന്ന റോക്കറ്റുകളെന്നും കണ്ണുകിട്ടാതിരിക്കുവാൻ നാരങ്ങയും പച്ചമുളകും കെട്ടിയിടുന്നു എന്നുമൊക്കെ കഥകൾ ഉണ്ടാക്കി ചിരിക്കുമെങ്കിലും ഇതൊന്ന് നേരിട്ട് കാണണമെന്നും എന്താണ് എങ്ങനെയാണ് ഇതൊക്കെ നടക്കുന്നതെന്ന് അറിയണമെന്നും മിക്കവരും ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാൽ ആശയുണ്ടെങ്കിലും ഒരു വഴിയുണ്ടായിരുന്നില്ല എന്താണ് യാഥാർഥ്യം. ഇവിടുന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചകൾ ടിവിയിൽ കണ്ട് കൊതിതീർത്തിരുന്ന കാഴ്ചകൾ ഇതാ നേരിൽ കാണാനൊരു അവസരം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ചെയ്യുന്ന സതീശ് ധവൻ ബഹിരാകാശ കേന്ദ്രം പൊതുജനങ്ങൾ‌ക്കായി ഒരുക്കിയിരിക്കുന്നത് റോക്കറ്റ് ലോഞ്ചിംഗിന്റെ നേർ കാഴ്ചകളാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ നാൾവഴികളിൽ മുന്നിൽ നിൽക്കുന്ന സതീഷ് ധവാൻ സ്പേസ് സെന്‍ററിന്റയും ഇവിടുത്തെ കാഴ്ചകളുടെയും വിശേഷങ്ങള്‍...

സതീഷ് ധവാൻ സ്പേക് സെന്റർ

സതീഷ് ധവാൻ സ്പേക് സെന്റർ

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവൻ ബഹിരാകാശ കേന്ദ്രം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ അഥവാ ഐ.എസ്.ആർ.ഓ. കീഴിലാണ് ഈ വിക്ഷേപണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഐഎസ്ആർഒയുടെ മുൻ ചെയർമാനായിരുന്ന സതീശ് ധവാന്റെ സ്മരണയ്ക്കായാണ് ഇതിന് ഈ പേരു നല്കിയിരിക്കുന്നത്.

PC:Bibin Joseph‎

എവിടെയാണിത്?

എവിടെയാണിത്?

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ഒരു ദ്വീപാണ് ശ്രീഹരിക്കോട്ട. ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ശ്രീഹരിക്കോട്ട ചെന്നൈയിൽ നിന്നും 83 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് തടാകത്തിലൂടെയുള്ള റോഡാണ്.

PC:Bibin Joseph‎

രോഹിണി മുതൽ

രോഹിണി മുതൽ

ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവാൻ സ്പേസ് സെന്റർ. 1979 ഓഗസ്റ്റ് 10 നാണ് ഇവിടെ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്. രോഹിണി എന്ന ഉപഗ്രഹവുമായി പൊങ്ങിയ പി.എസ്.എൽ.വി.-3 ആയിരുന്നു അത്. PSLV-C45 ആണ് ഇവിടെ നിന്നും ഏറ്റവും പുതുതായി വിക്ഷേപണം നടത്തിയത്. 2019 മേയ് 22 നായിരുന്നു അത്.

PC:ISRO

പൊതുജനങ്ങൾക്കും കാണാം

പൊതുജനങ്ങൾക്കും കാണാം

ഒരിക്കലെങ്കിലും റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണണം എന്നാഗ്രഹിക്കുന്നവർക്കുള്ള സന്തോഷവാർത്തയാണിത്. ഏതൊരു ഇന്ത്യൻ പൗരനും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണം ഇവിടുത്തെ ഗ്യാലറിയിലിരുന്ന് നേരിട്ട് കാണുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെളുപ്പിനെ 3 മുതൽ 5 വരെയാണ് സന്ദർശകർക്ക് പ്രവേശിക്കുവാൻ കഴിയുക. റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്തിനനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം.

PC:Bibin Joseph‎

പാസ് എടുക്കാം

പാസ് എടുക്കാം

റോക്കറ്റ് വിക്ഷേപണ കാഴ്ചകൾ നേരിട്ട് കാണമെങ്കിൽ ഔദ്യോഗിക സൈറ്റിൽ കയറി മുൻകൂട്ടി ബുക്ക് ചെയ്യണം. അടുത്ത റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ 5 ദിവസം മുന്നേ shar.gov.in എന്ന സൈറ്റിൽ കയറി സൗജന്യമായി ബുക്ക് ചെയ്യാം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്.

PC:ISRO

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ശ്രീഹരിക്കോട്ട ഒരു ദ്വീപാണെന്ന് പറഞ്ഞല്ലോ... മാത്രമല്ല തന്ത്ര പ്രധാന ഇടങ്ങളിലൊന്നായതിനാൽ ഇവിടേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ല. ശ്രീഹരിക്കോട്ടയ്ക്ക് സമീപത്തുള്ള പ്രധാന പട്ടണം സുല്ലുരുപേട്ടയാണ്. ഇവിടെനിന്നും 18 കിലോമീറ്റർ ഉണ്ട് ശ്രീഹരിക്കോട്ടയിലേക്ക്. നെല്ലൂരിലേക്കുള്ള ഹൈവിയിലാണ് സുല്ലുരുപേട്ട സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും നെല്ലൂരിലേക്കുള്ള ബസ് കയറി സുല്ലുരുപേട്ടയിൽ ഇറങ്ങുക. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചാൽ ശ്രീഹരിക്കോട്ടയിലേക്ക് ബസ്, ഷെയർ ഓട്ടോ, ജീപ്പ് ഒക്കെ കിട്ടുന്ന സ്ഥലത്തെത്താം. ഇവിടെ എത്തിയാൽ ശ്രീഹരിക്കോട്ടയിലേക്ക് പോകാം. റോക്കറ്റ് വിക്ഷേപണത്തിന് വരുന്ന കാഴ്ചക്കാർക്ക് വേണ്ടി രാവിലെ രണ്ടര മുതൽ 4 വരെ ആന്ധ്ര ട്രാൻസ്പോർട്ടിന്റെ ബസ് സുല്ലുരുപേട്ട മുതൽ ശ്രീഹരിക്കോട്ടയിലേക്കും 6 മണിമുതൽ തിരിച്ചും സർവ്വീസ് നടത്തും. ബസ് സമയവും മറ്റും മുൻകൂട്ടി അന്വേഷിച്ച് യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.
നെല്ലൂരിൽ നിന്നും 96 കിമീ, തിരുപ്പതിയിൽ നിന്നും 79 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സുല്ലുരുപേട്ടയിലാണ്.

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ

തലേദിവസം തന്നെ എത്തിച്ചേരുന്നതായിരിക്കും നല്ലത്. സ്വന്തമായി വാഹനം ഉണ്ടെങ്കിൽ പുലർച്ചെ വരാം. എപ്പോൾ വന്നാലും പുലർച്ചെ മൂന്നു മണി മുതൽ മാത്രമേ റോക്കറ്റ് വിക്ഷേപണം കാണാനുള്ള ഗ്യാലറിയിലേക്കു പോകുവാൻ അനുമതിയുള്ളൂ. എന്നാൽ ശ്രീഹരിക്കോട്ടയിൽ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവിടെ താമസ സൗകര്യം കിട്ടും. അങ്ങനെ വരുന്നവർക്ക് അവർ അതിനുള്ള പാസ് റെഡിയാക്കി കൊടുക്കും .. അ പാസ് ഉണ്ടെങ്കിൽ മാത്രമേ ശ്രീഹരിക്കോട്ടയുടെ അകത്തേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളു. ബാഗ്, പാസ് അടക്കം എല്ലാം ചെക്ക് ചെയ്തതിനുശേഷം മാത്രമേ അകത്തേക്ക് വിടു. ഇവിടെനിന്നും 2 കിമീ ഉണ്ട് ഗ്യാലറിയിലേക്ക്.. അവരുടെ തന്നെ ബസ് സർവീസിൽ സൗജന്യമായി ഗാലറിക്കുള്ളെത്താം.

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ഇവിടേക്ക് യാത്ര പോകുമ്പോൾ അത്യാവശ്യം വേണ്ടുന്ന ഭക്ഷണം, വെള്ളം തുടങ്ങിയ സാധനങ്ങൾ കരുതുക. സുല്ലുരുപേട്ടയിൽ നിന്നും ഇവ വാങ്ങാം. കൃത്യമായ തിരിച്ചറിയൽ രേഖകളും മറ്റും കയ്യിൽ സൂക്ഷിക്കുക.

PC:Bibin Joseph‎

പുളിക്കാട്ട്

പുളിക്കാട്ട്

ശ്രീഹരിക്കോട്ടയിലേക്ക് പോകുന്ന വഴിയിൽ വേറെയും ദ്വീപുകൾ കാണാം. അതിലൊന്നാണ് പുളിക്കാട്ട്. പക്ഷിസങ്കേതവും മനോഹരമായ കാഴ്ചകളുമാണ് ഇവിടുത്തെ ആകർഷണം.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്
ബിബിൻ ജോസഫ്

ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!

വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ! വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!

Read more about: chennai andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X