Search
  • Follow NativePlanet
Share
» »സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ ത്രിമൂര്‍ത്തികള്‍ ധ്യാനിക്കാനെത്തുന്നിടം,അതിശയങ്ങളവനാനിക്കാത്ത സതോപന്ത് താല്‍!

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ ത്രിമൂര്‍ത്തികള്‍ ധ്യാനിക്കാനെത്തുന്നിടം,അതിശയങ്ങളവനാനിക്കാത്ത സതോപന്ത് താല്‍!

സതോപന്ത് തടാകത്തെക്കുറിച്ചും അതിന്റെ ചരിത്രം, പ്രത്യേകതകള്‍, ട്രക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

ഉത്തരാഖണ്ഡിലെ സാധാരണ ഇടങ്ങളിലേക്കുള്ള യാത്ര പോലെയല്ല ഇവിടേക്കുള്ള യാത്ര. മറ്റേതിടങ്ങളെയും പോലം ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്ന കുറേയധികം പഴംപുരാണം ഈ നാടിനുണ്ട്... കഥകളെല്ലാം ചെന്നു നില്‍ക്കുന്നത് സതോപന്ത് തടാകക്കരയിലാണ്. ദേവന്മാര്‍ സ്നാനത്തിനായി എത്തുന്ന തടാകമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം ട്രക്കിങ് കേന്ദ്രവും ഒപ്പം തിരക്കേറിയ തീര്‍ത്ഥാടന സ്ഥാനവും കൂടിയാണ്. സതോപന്ത് തടാകത്തെക്കുറിച്ചും അതിന്റെ ചരിത്രം, പ്രത്യേകതകള്‍, ട്രക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

സതോപന്ത് തടാകം

സതോപന്ത് തടാകം

മഞ്ഞുമൂടിയ കൊടുമുടികൾക്കിടയില്‍ പ്രകൃതി ഒളിപ്പിച്ച രസഹ്യം പോലെ നിലകൊള്ളുന്ന ഒരിടമാണ് സന്തോരന്ത് താല്‍ തടാകം. സമുദ്രനിരപ്പില്‍ നിന്നും 4600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം പ്രദേശവാസികള്‍ പുണ്യ ഇടമായാണ് കരുതുന്നത്. ഗര്‍വാള്‍ റീജിയണിന്‍റെ ഭാഗമായ ഇവിടം ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്.

PC:Soumit ban

ത്രികോണാകൃതിയും ത്രിമൂര്‍ത്തികളും

ത്രികോണാകൃതിയും ത്രിമൂര്‍ത്തികളും

ത്രികോണാകൃതിയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിന് പുരാണങ്ങളിലെ ത്രിമൂര്‍ത്തികളുമായും ബന്ധമുണ്ടെന്നാണ് ഇവിടുള്ളവര്‍ വിശ്വസിക്കുന്നത്. ബ്രഹ്മാവും വിഷ്ണുവും ശിവനും ഉൾപ്പെടുന്ന ത്രിമൂർത്തികൾ ചില പ്രത്യേക ദിനങ്ങളില്‍ തടാകത്തില്‍ എത്തുമത്രെ. തടാകത്തില്‍ മുങ്ങി നിവര്‍ന്ന് ഇവിട‌െ മൂന്നു കോണുകളിലായി ഇരുന്ന് പ്രാര്‍ത്ഥിക്കുക ആണിവരുടെ ലക്ഷ്യം.

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി

പാണ്ഡവരുമായി ബന്ധപ്പെട്ടും ഇവിടം അറിയപ്പെടുന്നു. സതോപന്ത് തൽ തടാകത്തിലൂടെയാണ് പാണ്ഡവരും അവരുടെ ഭാര്യ ദ്രൗപദിയും സ്വർഗത്തിലേക്കുള്ള വഴി എന്ന് വിശ്വസിക്കപ്പെടുന്ന സ്വർഗരോഹിണി കൊടുമുടിയിലേക്ക് യാത്ര ചെയ്തത് എന്നാണ് വിശ്വാസം.തടാകപ്രദേശം സന്ദർശിക്കുന്ന ഭാഗ്യശാലികൾക്ക് ചൗഖംബ, നീലകണ്ഠം, ബാലകുൻ, പാർവതി, മറ്റ് പർവതശിഖരങ്ങൾ എന്നിവ കാണാൻ കഴിയുമത്രെ.

കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!

പക്ഷികളും തടാകവും

പക്ഷികളും തടാകവും

മറ്റൊരു വിശ്വാസമനുസരിച്ച് പ്രദേശത്ത് ഒരിടത്തും കാണാത്ത ചിലതരം പക്ഷികള്‍ തടാകത്തിനു സമീപത്തുണ്ടത്രെ. തടാകത്തില്‍ വീഴുന്ന ഇലകളും മറ്റു മാലിന്യങ്ങളുമെല്ലാം ഈ പക്ഷികള്‍ കൊത്തിയെടുത്ത് കളഞ്ഞ് തടാകത്തെ വൃത്തിയാക്കുമത്രെ. തടാകത്തെ കാത്തുസൂക്ഷിക്കുന്ന ഗന്ധർവ്വൻമാർ വേഷം മാറി വന്നതാണ് ഈ പക്ഷികള്‍ എന്നും ചിലര്‍ പറയുന്നു.

തടാകത്തിലുറങ്ങുന്ന മരിച്ചവര്‍

തടാകത്തിലുറങ്ങുന്ന മരിച്ചവര്‍

സമീപത്തെ മനാ ഗ്രാമത്തില്‍ നിന്നുള്ളവര്‍ അവിടുത്തെ മരിച്ചവരെ സംസ്കരിച്ചതിന്‍റെ ശേഷിപ്പായ ചാരം തടാകത്തിൽ എറിയുന്നു. എന്നിരുന്നാല്‍ തന്നെയും അത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും തടാകത്തിലെ ജലത്തിന്‍റെ ഗുണത്തെ അത് ബാധിക്കുന്നില്ല എന്നും പഠനമുണ്ട്.

PC:Soumit ban

യാത്ര പ്ലാന്‍ ചെയ്യാം

യാത്ര പ്ലാന്‍ ചെയ്യാം

സഞ്ചാരികള്‍ക്ക് അവരുടെ താല്പര്യവും സാധ്യമായ ദിവസങ്ങളും അനുസരിച്ച് ഇവിടേക്കുള്ള ‌ട്രക്കിങ് പാല്ന്‍ ചെയ്യാം. സുഗമമായി യാത്ര ചെയ്യുവാന്‍ കുറഞ്ഞത് 7 ദിവസമെങ്കിലും വേണ്ടി വരും.

ദിവസം 1: ഹരിദ്വാറിൽ നിന്ന് ബദരീനാഥിൽ എത്തുക (310 കി.മീ)

ദിവസം 2: ബദ്രിനാഥിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടുക. ബദരീനാഥ് ക്ഷേത്രവും സമീപത്തുള്ള മറ്റ് പുണ്യസ്ഥലങ്ങളും സന്ദർശിക്കുക. മന വില്ലേജിൽ താമസിക്കുക.

ദിവസം 3: മന വില്ലേജിൽ നിന്ന് ലക്ഷ്മിവനിലേക്കുള്ള ട്രെക്ക്. (9 കി.മീ). ക്യാംപില്‍ താമസം.

ദിവസം 4: ചക്രതീർത്ഥയിലേക്കുള്ള ട്രെക്ക് (11 കിലോമീറ്റർ).

ദിവസം 5: സതോപന്ത് താലിലേക്കുള്ള ട്രെക്ക് -5 കി.മീ -3/4 മണിക്കൂർ. ഒരു മണിക്കൂർ ചെലവഴിച്ച് ചക്രതീർത്ഥത്തിലേക്ക് മടങ്ങുക -10 കി.മീ- 8 മണിക്കൂർ.

ദിവസം 6: ചക്രതീർത്ഥം മുതൽ മന വരെ (17 കി.മീ). ബദരീനാഥിലേക്ക് കാറിൽ മടങ്ങുക.

ദിവസം 7: ബദ്രിനാഥിൽ നിന്ന് ഹരിദ്വാറിലേക്ക് (310 കിലോമീറ്റർ) ഡ്രൈവ് ചെയ്യുക

വസുന്ധര വെള്ളച്ചാ‌ട്ടം

വസുന്ധര വെള്ളച്ചാ‌ട്ടം

സതോപന്ത് തടാക ട്രക്കിങ്ങില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഒരിടമാണ് സതോപന്ത് തടാകംമന വില്ലേജിൽ നിന്ന് 3 കിലോമീറ്റർ ട്രെക്കിംഗിന് ശേഷം, എത്തിച്ചേരുന്ന ഇവിടം മിക്കപ്പോഴപം സഞ്ചാരികള്‍ ഒഴിവാക്കാറില്ല. അളകനന്ദ നദിയുടെ മറുകരയിൽ ഇത് നിങ്ങളുടെ വലതുവശത്തായിരിക്കും കാണുവാന്‍ സാധിക്കുക. ഗ്രാമത്തിൽ നിന്നും വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏകദേശം 2 മണിക്കൂർ എടുക്കും ഈ യാത്രയ്ക്കു മാത്രം.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സതോപന്ത് തടാകം സന്ദര്‍ശിക്കുവാന്‍ മേയ് മുതൽ ജൂലൈ പകുതി വരെയും പിന്നീട് സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമാണ് മികച്ച സമയം.
മെയ് മാസം മുതൽ ജൂലൈ പകുതി വരെ, പച്ചപ്പ് നിറഞ്ഞ പുൽമേടുകളും തെളിഞ്ഞ സതോപന്ത് താലും കാണാം.

മഴക്കാലത്തിനു ശേഷമുള്ള ട്രെക്കിംഗ് നടത്തുകയാണെങ്കിൽ, അളകനന്ദ നദിയുടെ ഏറ്റവും മികച്ചതും മനോഹരവുമായ കാഴ്ചകളും വസുന്ധര വെള്ളച്ചാട്ടത്തിന്റെ ഭംഗിയുമാണ് കാത്തിരിക്കുന്നത്.
സമുദ്രരിരപ്പില്‍ നിന്നും 15100 അടി വരെ ഉയരത്തില്‍ സഞ്ചരിക്കേണ്ടി വരുന്ന ട്രക്കിങ്ങ് ആയതിനാല്‍ ശൈത്യകാലത്ത് നിങ്ങൾക്ക് ധാരാളം മഞ്ഞ് പ്രതീക്ഷിക്കാം. അതിനാൽ ശൈത്യകാലത്ത് ട്രെക്കിംഗ് സാധ്യമല്ല. മഴക്കാലത്ത്, പാത വളരെ അപകടകരമായതിനാൽ തടാകത്തിലേക്ക് പ്രവേശിക്കുന്നത് ബുദ്ധിമുട്ടാണ്.

ഒറ്റനോട്ടത്തില്‍

ഒറ്റനോട്ടത്തില്‍

സതോപന്ത് താല്‍ ട്രക്കിങ്ങിന്റെ വിവരങ്ങള്‍ ഏറ്റവും ചുരുക്കത്തില്‍

ദൈർഘ്യം: 6 ദിവസം
ട്രക്കിന്റെ സ്വഭാവം: ബുദ്ധിമുട്ട്
സഞ്ചരിക്കേണ്ട ദൂരം: ഏകദേശം 50 കി
പരമാവധി ഉയരം: 4,600 മീറ്റർ (15,100 അടി)
യാത്രയുടെ തുടക്കം:ഋഷികേശ് വഴി ബദരീനാഥ്
ബേസ് ക്യാമ്പ്: മന വില്ലേജ്
അവസാന എടിഎം പോയിന്റ്: മന വില്ലേജ്
ഏറ്റവും അടുത്തുള്ള ഗ്രാമം: മന ഗ്രാമം
ഏറ്റവും അടുത്തുള്ള വിമാനത്താവളം: ജോളി ഗ്രാന്റ് വിമാനത്താവളം, ഡെറാഡൂൺ
അടുത്തുള്ള റെയിൽവേ ഹെഡ്:ഋഷികേശ്
മികച്ച സമയം: മെയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ

ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്

ചരിത്രത്തിന്‍റെ ഇടനാഴികളിലൂടെ ഇന്ത്യയുടെ സുഗന്ധദ്രവ്യ തലസ്ഥാനത്തേയ്ക്ക്ചരിത്രത്തിന്‍റെ ഇടനാഴികളിലൂടെ ഇന്ത്യയുടെ സുഗന്ധദ്രവ്യ തലസ്ഥാനത്തേയ്ക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X