Search
  • Follow NativePlanet
Share
» »ഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാം

ഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാം

ഭൂമിയിലെ 14-ാമത്തെ വലിയ രാജ്യമായ സൗദിയിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതായ കുറച്ച് കാര്യങ്ങള്‍ വായിക്കാം...

സൗദി അറേബ്യ.. ഇസ്ലാം മതത്തിന്‍റെ ജന്മദേശം... അത്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതിയും പ്രകൃതിദൃശ്യങ്ങളും, ഊർജ്ജസ്വലമായ നഗരങ്ങൾ... അങ്ങനെ ചരിത്രവും വിശേഷവും കാഴ്ചകളും ഒരുപാടുണ്ട് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയ്ക്ക്.

വരണ്ടുപൊള്ളുന്ന കാലാവസ്ഥയാണ് സൗദിയെന്ന പേര് മനസ്സിലെത്തിക്കുന്നത്. ഭൂമിയിലെ 14-ാമത്തെ വലിയ രാജ്യമായ സൗദിയിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതായ കുറച്ച് കാര്യങ്ങള്‍ വായിക്കാം...

സൗദി അറേബ്യയും ഇസ്ലാം മതവും

സൗദി അറേബ്യയും ഇസ്ലാം മതവും

ഇസ്ലാം മതത്തിന്‍റെ ജന്മഭൂമിയായാണ് സൗദി അറേബ്യ അറിയപ്പെടുന്നത്. ഇസ്‌ലാമിന്റെ ഹൃദയഭൂമിയായ ഇവിടം സർക്കാരിന്റെയും സമൂഹത്തിന്റെയും എല്ലാ മേഖലകളിലും ഇസ്ലാമിക പാരമ്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ രാജ്യമായാണ് അറിയപ്പെടുന്നത്. ഇസ്‌ലാമിക ഭക്തിയുടെയും പ്രാർത്ഥനയുടെയും കേന്ദ്രമാണ് സൗദി. വിശുദ്ധ ഖുറാൻ രാജ്യത്തിന്റെ ഭരണഘടനയും ശരീഅത്ത് (ഇസ്ലാമിക നിയമം) സൗദി നിയമ വ്യവസ്ഥയുടെ അടിസ്ഥാനവുമാണ്.
PC:Abdulrhman Alkhnaifer

മക്ക

മക്ക

ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ ആരാധനാ കേന്ദ്രങ്ങളായാണ് മക്കയും മദീനയും അറിയപ്പെടുന്നത്. ഈ രണ്ടു നഗരങ്ങളും സൗദിയിലാണുള്ളത്. ഹജ്ജ്-ഉംറ തീർഥാടന കേന്ദ്രം, ഖുർആൻ അവതരിച്ച പ്രദേശം, സംസം കിണർ നില കൊള്ളുന്ന പ്രദേശം, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം എന്നിങ്ങനെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ മക്കയിലുണ്ട്. കഅബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്. മുസ്ലിംകളൊഴികെ മറ്റു മതസ്ഥർക്ക് മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌
PC:ekrem osmanoglu

മദീന

മദീന

മക്ക കഴിഞ്ഞാല്‍ പ്രാധാന്യമുള്ള അടുത്ത വിശുദ്ധനഗരമാണ് മദീന. ആഗോള മുസ്ലിം സമൂഹത്തിന്റെ സംഗമ കേന്ദ്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലെത്തിയ ശേഷമാണ് ഇസ്ലാമിലെ തന്നെ പല പ്രധാന സംഭവങ്ങളും നടന്നതെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
മക്കയിലെ പോലെ തന്നെ ഇവിടെയും മുസ്‌ലിം വിശ്വാസികളല്ലാത്തവര്‍ക്ക് പ്രവേശന അനുമതിയില്ല.
PC:said alamri

മറ്റേതു രാജ്യത്തേയുംകാള്‍ കൂടുതല്‍ എണ്ണശേഖരം

മറ്റേതു രാജ്യത്തേയുംകാള്‍ കൂടുതല്‍ എണ്ണശേഖരം

ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ എണ്ണ സൗദി അറേബ്യയിലാണ്
1938 മാർച്ചിൽ സൗദിയിലെ ദമാം ഓയിൽഫീൽഡിൽ നിന്നാണ് 1,440 മീറ്റർ ആഴത്തിൽ ആദ്യമായി എണ്ണ അടിച്ചത്. ഇന്ന്, ലോകത്തിലെ പെട്രോളിയം കരുതൽ ശേഖരത്തിന്റെ 17% രാജ്യത്തിന് ഉണ്ട്. ഘവാർ ഓയിൽഫീൽഡ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമാണ്, ഏകദേശം 75 ബില്യൺ ബാരൽ എണ്ണ അവശേഷിക്കുന്നു

PC:backer Sha

ഒട്ടക ബിസിനസ്

ഒട്ടക ബിസിനസ്

സൗദിയില്‍ ഒട്ടകങ്ങള്‍ക്കും അതിന്‍റെ വ്യാപാരങ്ങള്‍ക്കും ഇന്നും പ്രാധാന്യമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഒട്ടക വിപണിയായ റിയാദിൽ പ്രതിദിനം 100 ഒട്ടകങ്ങളെയാണ് വിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക വിപണി കൂടിയാണിത്. അൽ-ഖാസിമിലെ ബുറൈദയുടെ പ്രാന്തപ്രദേശത്ത് രണ്ട് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മാർക്കറ്റ് എല്ലാ ദിവസവും രാവിലെ 6:00 മുതൽ പ്രവർത്തിക്കുന്നു. ചരിത്രപരമായി സൗദി അറേബ്യയുടെ പ്രധാന ഗതാഗത സ്രോതസ്സായിരുന്നു ഒട്ടകങ്ങൾ. സൗദി സംസ്കാരത്തിൽ അവർക്ക് ഇപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. അറേബ്യൻ ഒട്ടകങ്ങൾ അല്ലെങ്കിൽ 'വൺ-ഹമ്പ് ഒട്ടകങ്ങൾ' പാൽ, ഭക്ഷണം, തുകൽ എന്നിവയ്ക്കാണ് പേരുകേട്ടിരിക്കുന്നത്.കിംഗ്‌സ് കപ്പ് ഒട്ടക മൽസരത്തിന്റെ നാടും സൗദി അറേബ്യയാണ്.
PC:Christa Dodoo

ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമി

ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമി

ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ മണൽ മരുഭൂമിയാണ് റബ്-അൽ ഖാലി. 650,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് ഹോളണ്ട്, ബെൽജിയം, ഫ്രാൻസ് എന്നിവയെക്കാൾ വലുതാണ്. 250 മീറ്റർ ഉയരത്തില്‍ വരെ മണല്‍ക്കൂനകള്‍ ഇവിടെ കാണാം.

PC:Wolfgang Daut

നദിയില്ലാത്ത രാജ്യം

നദിയില്ലാത്ത രാജ്യം

നദിയില്ലാത്ത രാജ്യം എന്ന പ്രത്യേകതയും സൗദി അറേബ്യയ്ക്കുണ്ട്. രാജ്യത്തിന്റെ 95 ശതമാനത്തിലധികം ഭാഗം മരുഭൂമിയോ അർദ്ധ മരുഭൂമിയോ ആണ്. എന്നാൽ പറയത്തക്ക നദികളൊന്നും ഇല്ലെങ്കിലും പേർഷ്യൻ ഗൾഫിലും ചെങ്കടലിലും പരന്നുകിടക്കുന്ന ഒരു തീരപ്രദേശമുണ്ട്.
PC:Kemo Sahab

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമുള്ളതും സൗദി അറോബ്യയിലാണ്. ദമാമിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കിംഗ് ഖാലിദ് എയർപോർട്ട്. ഏകദേശം 300 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള 192,000 ഏക്കർ ഭൂമിയിൽ ഇത് വ്യാപിച്ചുകിടക്കുന്നു. എട്ട് എയ്‌റോ ബ്രിഡ്ജുകൾ വീതമുള്ള അഞ്ച് ടെർമിനലുകൾ, 11,600 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, വിഐപി അതിഥികൾ, രാഷ്ട്രത്തലവന്മാർ, സൗദി രാജകുടുംബം എന്നിവർക്കുള്ള രാജകീയ ടെർമിനൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സെൻട്രൽ കൺട്രോൾ ടവറുകളിൽ ഒന്ന്, 4,260 മീറ്റർ (13,980 അടി) നീളമുള്ള രണ്ട് സമാന്തര റൺവേകൾ, ഒരു പള്ളി എന്നിങ്ങനെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് കിംഗ് ഖാലിദ് എയർപോർട്ട്.

PC:Wikipedia

ഹെഗ്ര

ഹെഗ്ര

സൗദി അറേബ്യയിലെ ആദ്യ യുനസ്കോ പൈതൃക സ്ഥാനമായാണ് ഹെഗ്ര എന്ന മദായിൻ സ്വാലിഹ് അറിയപ്പെടുന്നത്. പുരാതന അറബ് ജനതയായിരുന്ന നബാറ്റിയന്‍സിന്‍റെ കാലത്തെ നിര്‍മ്മിതികളാണ് ഇവിടെയുള്ളത്. കാലത്തിന്റെ പോക്കില്‍ ഇവിടുത്തെ പലതും നശിച്ചുവെങ്കിലും കല്ലില്‍ നിര്‍മ്മിച്ച കുറേ ശവകു‌ടീരങ്ങളും കിണറുകളും ഇന്നും കാണാം. 2008 ലാണ് ഇവിടം യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടുന്നത്.

PC:Sammy Six

എഡ്ജ് ഓഫ് ദ വേള്‍ഡ്

എഡ്ജ് ഓഫ് ദ വേള്‍ഡ്

സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് റിയാദിനടുത്ത് സ്ഥിതി ചെയ്യുന്ന എഡ്ജ് ഓഫ് ദ വേള്‍ഡ്.ജബൽ ഫിഹ്‌റൈൻ എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. 300 മീറ്റർ ഉയരമുള്ള പാറക്കെട്ടുകൾക്ക് മുകളിൽ ചക്രവാളത്തിന്റെ തടസ്സമില്ലാത്ത കാഴ്ചകള്‍ ഇവിടെ നിന്നാല്‍ കാണാം. സ്ഥലത്തിന് പേരു ലഭിച്ചതും ഇങ്ങനെയാണ്.
PC:Khalid Elkady

ഹഖ്ൽ

ഹഖ്ൽ

ഈജിപ്ത്, ജോർദാന്‍, ഇസ്രയേല്‍ എന്നീ മൂന്നു രാജ്യങ്ങള്‍ സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഹഖ്ൽ. വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ അഖബ ഉൾക്കടൽ തീരത്തോട് ചേര്‍ന്നാണ് ഇവിടമുള്ളത്. സീനായ് പർവതനിരകൾ അതിരിടുന്ന അഖബ ഉൾക്കടൽ കാഴ്ചകള്‍ ഇവിടെ നിന്നു കാണാം.

PC:Marc Ryckaert

താഇഫ് പുഷ്പമേള

താഇഫ് പുഷ്പമേള

തായിഫിലെ കിങ് ഫൈസൽ മോഡൽ ഗാർഡനിൽ നടത്തുന്ന പുഷ്പമേളയാണ് തായിഫ് പുഷ്പമേള. റോസാപ്പൂ കൃഷിക്ക് പ്രസിദ്ധമായ ഇവിടെ സൗദി ടൂറിസം വകുപ്പ് നടത്തുന്ന മേളയാണിത്. താഇഫിന്റെ വിവിധ ഭാഗങ്ങളിൽ 1672 ഏക്കറിലായി 760 ഓളം റോസാപ്പൂ കൃഷിയിടങ്ങളുണ്ടെന്നാണ് കണക്ക്. രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് മേള.

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X