Search
  • Follow NativePlanet
Share
» »അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്

അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകളാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. ഏതു വഴിയിലൂടെ പോയാലും അവിടെയന്തെങ്കിലുമൊക്കെ ഫ്രെയിമിലാക്കുവാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട! സീസണ്‍ പോലും നോക്കുവാന്‍ മെനക്കെടേണ്ട കേരളത്തിലൂടെ വണ്ടിയോ‌ടിക്കുമ്പോള്‍ എന്നു സാരം. അതുകൊണ്ടു തന്നെ എങ്ങോട്ട് ആയിരിക്കണം യാത്ര എന്ന കാര്യത്തില്‍ അത്രയധികമൊന്നും ചിന്തിക്കേണ്ട. എങ്കിലും ഒരു യാത്രയല്ലേ, അടിപൊളി കാഴ്ചകള്‍ എവിടെ കാണാം ചോദ്യത്തിനുത്തരം നല്കുവാന്‍ പറ്റിയ കുറച്ച് റൂട്ടുകള്‍ പരിചയപ്പെടാം...

ദേവികുളം-മധുര

ദേവികുളം-മധുര

സീതാ ദേവി കുളിക്കുവാന്‍ വന്നു എന്നു വിശ്വസിക്കപ്പെടുന്ന കുളത്തിന്‍റെ നാടായ ദേവികുളത്തു നിന്നും പോകുവാന്‍ പറ്റിയ യാത്രയാണ് മധുരയിലേക്കുള്ളത്. ഇന്നലെകളുടെ ചരിത്രം പറയുന്ന വഴികള്‍ കടന്നുള്ള യാത്രകള്‍ വ്യത്യസ്തമായ ഒരനുഭവം നല്കും. ദേവികുളത്തെ കാഴ്ചകള്‍ കണ്ട് തണുപ്പ് ഏറ്റുകഴിഞ്ഞാല്‍ തമിഴ്മണമുള്ള കാഴ്ചകളിലേക്ക് വിന്‍ഡോ തുറക്കാം. തിരുമലനായ്ക്കർ കൊട്ടാരം, എക്കോ പാർക്ക്, തെപ്പക്കുളം, അഴഗർ കോവിൽ എന്നിങ്ങനെ ഒരുപാട് ഇടങ്ങള്‍ ഇവിടെ കണ്ടിറങ്ങാം.
എപ്പോള്‍ പോയാലും കാഴ്ചകളുടെ കാര്യത്തില്‍ ഒരു കോംപ്രമൈസും ഇല്ലെങ്കിലും സെപ്റ്റംബർ മുതൽ നവംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയുമാണ് ഇവി‌ടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും പറ്റിയ സമയം

ദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്രദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്ര

Read more at:

മൂന്നാര്‍-പൊള്ളാച്ചി

മൂന്നാര്‍-പൊള്ളാച്ചി

പശ്ചിമഘട്ടത്തിന്‍റെ കാലാവസ്ഥയിലൂ‌ടെ സഞ്ചരിച്ചു മുന്നേറുവാന്‍ പറ്റിയ റൂട്ടുകളില്‍ ഒന്നാണ് മൂന്നാറില്‍ നിന്നും പൊള്ളാച്ചിയിലേക്കുള്ലത്. ഈ യാത്രയിലെ ഏറ്റവും കൗതുകകരമായ ദൃശ്യം എന്നത് പല ദക്ഷിണേന്ത്യന്‍ സിനിമകളുടെയും ചിത്രീകരണം നടന്ന ഇടങ്ങള്‍ കാണാം എന്നതാണ്. മൂന്നാറില്‍നിന്നു 113 കിലോമീറ്റര്‍ ആണ് പൊള്ളാച്ചിയിലേക്കുള്ള ദൂരം. .

 വയനാ‌ട്-മടിക്കേരി

വയനാ‌ട്-മടിക്കേരി

വയനാടിന്റെ ഭംഗിയില്‍ നിന്നും ഒരു റോഡ് ട്രിപ്പ് പോകണമെങ്കില്‍ അത് തീര്‍ച്ചയായും വയനാടിനോട് ഒത്തു നില്‍ക്കുന്ന ഒരിടം തന്നെയായിരിക്കണം. ആ പട്ടികയില്‍ ഒപ്പം വയ്ക്കുവാന്‍ പറ്റിയ ഇടം എന്നത് കര്‍ണ്ണാടകയിലെ കൂര്‍ഗ് ആണ്. കാടും മലകളും കുന്നും കാപ്പിത്തോട്ടങ്ങളും ചന്തകളും സാധാരണ ജീവിതങ്ങളും കണ്ടൊരു യാത്രയാണിത്. പുലര്‍ച്ചെ, കാടുകള്‍ക്കിടയിലൂടെ സൂര്യവെളിച്ചം അരിച്ചിറങ്ങി വരുന്ന കാഴ്ച ഇതുവഴിയുള്ള യാത്രയുടെ ഏറ്റവും രസകരമായ ഭാഗമാണ്. വയനാട്ടില്‍നിന്നു 132 കിലോമീറ്റര്‍ ആണ് ഈ യാത്രയ്ക്കു വേണ്ട ദൂരം. മഴക്കാലത്ത് യാത്ര പരമാവധി ഒഴിവാക്കി മറ്റു സമയങ്ങള്‍ തിരഞ്ഞെടുക്കാം

തിരുവനന്തപുരം-കന്യാകുമാരി

തിരുവനന്തപുരം-കന്യാകുമാരി


മലയാളികളുടെ കാഴ്ചകളില്‍ ഏറ്റവും ഗൃതാതുരത്വം ഉണര്‍ത്തുന്ന ഇടമാണ് കന്യാകുമാരി. ഇവിടുത്തെ ക്ഷേത്രവും വിവേകാനന്ദപ്പാറയും ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമസ്ഥാനമായ ത്രിവേണി സംഗമവും ഒരുപിടി ഓര്‍മ്മകളെ മനസ്സിലേക്കെത്തിക്കും. സൂര്യാസ്തമയ കാഴ്ചകളും കടലിലേക്കുള്ള ഇറക്കവുമാണ് കന്യാകുമാരി യാത്രയുടെ ഹൈലൈറ്റ്. തിരുവനന്തപുരത്തു നിന്നും 90 കിലോമീറ്ററാണ് കന്യാകുമാരിയിലേക്കുള്ള ദൂരം.

മൂന്നാര്‍-കൊടൈക്കനാല്‍

മൂന്നാര്‍-കൊടൈക്കനാല്‍

പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രണ്ട് കോണുകള്‍ക്കുള്ളിലൂടെ യാത്ര ചെയ്താല്‍ എന്താിരിക്കും അനുഭവം? ഇത്തരത്തിലൊരു ഫീലിങ്ങാണ് മൂന്നാര്‍-കൊടൈക്കനാല്‍ യാത്രകളുടെ ഹൈലൈറ്റ്. തേയിലത്തോട്ടങ്ങളും ഹെയര്‍പിന്‍ വളവുകളും കുന്നും മലയും താണ്ടിയുള്ള യാത്ര ജീവിതത്തിലെന്നും ഓര്‍ത്തിരിക്കുവാന്‍ പറ്റിയ ഒന്നായിരിക്കും. 167 കിലോമീറ്ററാണ് ഒരു സൈഡിലേക്കുള്ള യാത്രാ ദൂരം. ജൂൺ മാസം മുതൽ ഒക്ടോബർ മാസം വരെയാണ് ഈ യാത്രയ്ക്ക് പറ്റിയ സമയം

എറണാകുളം-കോയമ്പത്തൂര്‍

എറണാകുളം-കോയമ്പത്തൂര്‍

നഗരത്തിരക്കില്‍ നിന്നും പച്ചപ്പിലേക്ക് കയറി പിന്നെയും നഗരത്തിന്റെ ബഹളങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന യാത്രാ അനുഭവമാണ് എറണാകുളം-കോയമ്പത്തൂര്‍ യാത്ര നല്കുന്നത്. 164 കിലോമീറ്റര്‍ ദൂരം ഇവിടെ റിലാക്സ് ചെയ്ച് ഡ്രൈവ് ചെയ്ത് മൂന്നു മണിക്കൂറില്‍ എത്തിച്ചേര്‍ന്നാല്‍ മതി. ക്ഷേത്രങ്ങളും അണക്കെട്ടുകളും പിന്നെ കുറച്ച് വെള്ളച്ചാട്ടങ്ങളുമാണ് ഈ യാത്രയില്‍ കാഴ്ചകളായിസ്വദിക്കുവാനുള്ളത്.

ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X