Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് റോഡുകള്‍! ഇന്‍സ്റ്റഗ്രാമിലും ഇവര്‍ തന്നെ താരം!

ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് റോഡുകള്‍! ഇന്‍സ്റ്റഗ്രാമിലും ഇവര്‍ തന്നെ താരം!

മഹാമാരിയുടെ ഈ കാലത്ത് സ‍ഞ്ചാരികള്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നത് റോഡ് ട്രിപ്പുകളാണ്. നേരത്തെയുള്ള പോലത്തെ യാത്രകള്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ റോഡിലിറങ്ങിയുള്ള ചെറിയ റൈഡ് തരുന്ന സുഖം വേറെ തന്നെയാണ്. സ്വന്തം വാഹനമായതിനാല്‍ തന്നെ ആളുകളുടെ കൂടിച്ചേരലും തിരക്കും ഭയപ്പെടുകയും വേണ്ട. സുഖകരമായ റോഡിലെ അതിലും മനോഹരമായ കാഴ്ചകള്‍ കണ്ടുള്ള യാത്ര തരുന്ന പോസിറ്റിവ് എനര്‍ജി വേറെ തന്നെയാണ്.

പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!

റോ‍ഡ് ‌ട്രിപ്പില്‍ രസകരമായ ഒരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യുകെയുടെ പെന്റഗൺ മോട്ടോർ ഗ്രൂപ്പ്. ജനപ്രിയ റോഡ് ട്രിപ്പുകളെ തിരഞ്ഞെടുത്ത് അവയുടെ മൈലേജ് കണക്കാക്കി തുടർന്ന് ഓരോ ഡ്രൈവിന്റെയും ഒരു മൈലിന് എത്ര ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പങ്കിട്ടിട്ടുണ്ടെന്ന് കണ്ടെത്തുന്ന രസകരമായ ഒരു കണക്കു കൂട്ടല്‍. ഇതിനു വേണ്ടി മാത്രം 7 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗുകൾ ആണ് ഇവര്‍ പരിശോധിച്ചത്. അപ്പോൾ എന്താണ് കണ്ടെത്തിയത് എന്നല്ലേ? 157 മൈൽ നീളത്തിലുള്ള ഓസ്‌ട്രേലിയയുടെ ഗ്രേറ്റ് ഓഷ്യൻ റോഡാണ് ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഇൻസ്റ്റാഗ്രാം റോഡ് യാത്രയത്രെ! , 1,321,570 അനുബന്ധ ഹാഷ്‌ടാഗുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. അതായത് അതിന്റെ ഫലമായി ഒരു മൈലിന് 8,418 പോസ്റ്റുകൾ വീതം. ഇതുപോലെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട റോഡുകളെക്കുറിച്ച് വായിക്കാം,...

ഗ്രേറ്റ് ഓഷ്യന്‍ റോഡ്, ഓസ്ട്രേലിയ

ഗ്രേറ്റ് ഓഷ്യന്‍ റോഡ്, ഓസ്ട്രേലിയ

ലോകത്തില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ചെയ്യപ്പെട്ട ഓസ്ട്രേലിയയിലെ ഗ്രേറ്റ് ഓഷ്യന്‍ റോഡ് പറഞ്ഞറിയിക്കാവുന്നതിലും അധികം ഭംഗിയുള്ളതാണ്. പേരു പേലെ തന്നെ ഗ്രേറ്റ് ആണ് ഇവിടെ നിന്നുള്ല കാഴ്ചകളും. അതിന്റെ യഥാര്‍ത്ഥ സൗന്ദര്യം ഒരിക്കലും ലെന്‍സുകള്‍ക്ക് പകര്‍ത്തുവാന്‍ ആവുന്നതല്ല. പരുക്കന്‍ കടല്‍ത്തീരങ്ങളും തിളങ്ങുന്ന കാഴ്ചകളുമാണ് ഇവിടെ എടുത്തു പറയേണ്ടത്, യാത്രയുടെ ദ്യോഗിക ആരംഭ പോയിന്റായ ടോർക്വെയുടെ 1.5 മണിക്കൂർ കിഴക്കായി മെൽബണിൽ നിന്നുള്ള ഒരു സൈഡ് ട്രിപ്പായി ഇത് എളുപ്പത്തിൽ ആക്സസ് ചെയ്യാം. 157 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 8,418 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

ബിഗ് സര്‍, യുഎസ്എ

ബിഗ് സര്‍, യുഎസ്എ

പസഫിക് സമുദ്രവും സെൻറ് ലൂസിയ പർവതനിരകളും കൊണ്ട് ചുറ്റപ്പെട്ട ബിഗ് സർ, തീരദേശ കാലിഫോർണിയയുടെ ഭാഗമാണ്. പുരാതന റെഡ് വുഡ്സ്, പ്രകൃതിദത്ത അത്ഭുതങ്ങൾ മുതൽ വിളക്കുമാടങ്ങൾ, ലൈറ്റ്ഹൗസുകൾ, കാർ പരസ്യങ്ങളിൽ അഭിനയിച്ച ആർട്ട് ഡെക്കോ വിസ്മയം ബിക്സ്ബി ബ്രിഡ്ജ് എന്നിവയെല്ലാം ഈ റൂട്ടില്‍ ആസ്വദിക്കുവാന്‍ കഴിയുന്ന കാര്യങ്ങളാണ്. 90 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 5,226 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

ജബല്‍ ഹഫീത്, യുഎഇ

ജബല്‍ ഹഫീത്, യുഎഇ

യുഎഇയില്‍ അല്‍-ഐനിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പര്‍വ്വത പ്രദേശമാണ് ജബൽ ഹഫീത്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചുണ്ണാമ്പുകല്ല് പാഴ വഴി, സമുദ്ര നിരപ്പില്‍ നിന്നും 1240 മീറ്റർ ഉയരത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഈ പാതയ്ക്ക് ആരാധകര്‍ ഇവിടെ ഏറെയുണ്ട്. മരുഭൂമിയുടെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. തെളിഞ്ഞ ദിവസങ്ങളിലാണ് യാത്രയെങ്കില്‍ അകലെ ഒമാന്‍റെ വിദൂര ദൃശ്യവും കാണുവാന്‍ കഴിയും.
13 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 4,298 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

ഹായ് വാന്‍ പാസ്, വിയറ്റ്നാം

ഹായ് വാന്‍ പാസ്, വിയറ്റ്നാം

മേഘങ്ങളുടെ കടല്‍ എന്നാണ് ഹായ് വാന്‍ എന്ന വാക്കിനര്‍ത്ഥം. വിയറ്റ്നാമിന്റെ ദേശീയ റൂട്ട് 1 എയുടെ വിഭാഗത്തില്‍ പെടുന്ന ഈ റൂട്ടില്‍ ഹെയര്‍ പിന്‍ വളവുകളും ദക്ഷിണ ചൈനാ കടലിന്റെ വിശാലമായ കാഴ്ചകളും പ്രതീക്ഷിക്കാം. യാത്രാ സമയം വെട്ടിക്കുറച്ചുകൊണ്ട് 2005 ൽ ഒരു തുരങ്കം തുറന്നെങ്കിലും ഇവിടെ ഇപ്പോഴും സഞ്ചാരികളെത്തുന്നു. മോട്ടോർ സൈക്കിൾ യാത്രക്കാർക്കും സെൽഫി എടുക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ യാത്രയായിരിക്കും ഇത്.
07 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 4,840 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

ചാപ്മാന്‍സ് പീക്ക് ഡ്രൈവ്, ആഫ്രിക്ക

ചാപ്മാന്‍സ് പീക്ക് ഡ്രൈവ്, ആഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ സൂര്യനു കീഴിലെ അതിമനോഹരമായ കടല്‍ക്കാഴ്ചകളാണ് ചാപ്മാന്‍സ് പീക്ക് ഡ്രൈവിന്റെ പ്രത്യേകത. ഹൗട്ട് ബേയിൽ നിന്ന്, ചാപ്മാന്റെ പീക്ക് ഡ്രൈവ് കേപ് പെനിൻസുലയുടെ അരികിലൂടെയാണ് കടന്നു പോകുന്നത്. മൊത്തം 14 വളവുകളാണ് ഈ പാതയിലുള്ളത്.
5.5 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും3,425 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

 ബ്ലൂ റിഡ്ഡ് പാര്‍ക്ക് വേ, യുഎസ്എ

ബ്ലൂ റിഡ്ഡ് പാര്‍ക്ക് വേ, യുഎസ്എ

വിര്‍ജീനിയയില്‍ നിന്നും നോര്‍ത്ത് കരോളീന വരെ നീളുന്ന ബ്ലൂ റിഡ്ഡ് പാര്‍ക്ക് വേയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ മറ്റൊരു റോഡ് റൈഡ്. ഗ്രേറ്റ് സ്മോക്കി മൗണ്ടെയ്ൻസ് നാഷണൽ പാർക്കുമായി ഷെനാൻഡോ ദേശീയ പാർക്കിനെ ബന്ധിപ്പിക്കുന്ന രീതിയിലാണിത് രൂപകല്പന ചെയ്തിരിക്കുന്നത്. റൂട്ട്
469 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 1,148 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

ഗോയിങ് ടു ദ സണ്‍ റോഡ്, യുഎസ്എ

ഗോയിങ് ടു ദ സണ്‍ റോഡ്, യുഎസ്എ

റൈഡ് ചെയ്യുന്നവര്‍ക്ക് ആന്നദം നല്കുന്ന , ഇന്‍സ്റ്റഗ്രാമിലും മറ്റും ഫോട്ടോഷൂട്ടുകളില്‍ താരമായി നില്‍ക്കുന്ന മറ്റൊരു റോഡാണ് യുഎസ്എയിലെ ഗോയിങ് ടു ദ സണ്‍ റോഡ്.6,646 അടി ഉയരമുള്ള ലോഗൻ പാസിൽ കോണ്ടിനെന്റൽ ഡിവിഡിനെ മറികടക്കുന്ന ആവേശകരമായ ഡ്രൈവിൽ ഗ്ലേഷ്യൽ തടാകങ്ങളും ദേവദാരു വനങ്ങളും ആഴത്തിലുള്ള ഗോർജുകളും കാത്തിരിക്കുന്നു. സൺ റോഡിലേക്ക് പോകുന്നത് ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം അപകടകരമായതിനാല്‍ തുറക്കുന്ന തിയ്യതി മുന്‍കൂട്ടി അറിഞ്ഞു വേണം യാത്ര ചെയ്യുവാന്‍.
50 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 949 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

വൈൽഡ് അറ്റ്ലാന്റിക് വേ അയർലന്‍ഡ്

വൈൽഡ് അറ്റ്ലാന്റിക് വേ അയർലന്‍ഡ്

അയർലണ്ടിന്റെ പടിഞ്ഞാറൻ തീരത്ത് മുകളിൽ നിന്ന് താഴേക്ക് പോകുന്ന വൈൽഡ് അറ്റ്ലാന്റിക് വേ മറ്റൊരു മനോഹര കാഴ്ചയാണ് ഒരുക്കുന്നത്. അതിമനോഹരമായ ലാന്‍ഡ് സ്കേപ്പുകളാണ് ഇവിടുത്തെ പ്രത്യേകത. കുടിലുകൾ, കോട്ടകൾ, പള്ളികൾ, മേയുന്ന ആടുകൾ എന്നിങ്ങനെ ഗ്രാമീണതയോട് ചേര്‍ന്നു കിടക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ കാണാം.
15,53 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 853 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

ഒളിമ്പിക് പെനിൻസുല ലൂപ്പ്

ഒളിമ്പിക് പെനിൻസുല ലൂപ്പ്

വാഷിംഗ്‌ടൺ സ്റ്റേറ്റിന്റെ വടക്കുപടിഞ്ഞാറൻ കോണിൽ ഒരുപാട് ആളുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാത്ത ഒന്നാണ് ഒളിമ്പിക് പെനിൻസുല ലൂപ്പ്. ഒളിമ്പിക് നാഷണൽ പാർക്കിലെ ഹോ-റെയിൻ ഫോറസ്റ്റിന്റെ പായൽ മരങ്ങൾ ആണ് ഇവിടെ കാണുവാനുള്ളത്. ഒളിമ്പിക് പെനിൻസുല ലൂപ്പ് പാർക്ക് ചുറ്റളവിൽ ആണ് വഴി പോകുന്നത്. വിസ്‌മയാവഹമായ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ ഇതില്‍ ഉൾക്കൊള്ളുന്നു, അതിൽ സാൽമണിനൊപ്പം ഗ്ലേഷ്യൽ തടാകങ്ങളും ടൈഡ്പൂളുകളും ഡ്രിഫ്റ്റ് വുഡും ഉള്ള ബീച്ചുകളും ഉൾപ്പെടുന്നു.

300മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 798 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്
PC:Michael Gäbler

ഐസ്ഫീല്‍ഡ്സ് പാര്‍ക് വേ, കാനഡ

ഐസ്ഫീല്‍ഡ്സ് പാര്‍ക് വേ, കാനഡ

ഐസ്‌ഫീൽഡ്സ് പാർക്ക്‌വേയുടെ വിശാലമായ പനോരമകൾ കാനഡയുടെ വന്യമായ ഭാഗം കാണിക്കുന്നു. മഞ്ഞുമൂടിയ 100 ഹിമാനികളും താഴ്വരകളും കാൽനടയാത്രയും പിക്നിക് സ്പോട്ടുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു, ബാൻഫ് നാഷണൽ പാർക്ക് വഴി, മനോഹരമായ ലൂയിസ് തടാകം മുതൽ സ്കീ റിസോർട്ട് പട്ടണമായ ജാസ്പർ വരെ ഈ കാണുവാനുണ്ട്.


144 മൈല്‍ ആണ് റോഡുള്ളത് . ഓരോ മൈലിനും 781 ഫോട്ടോകള്‍ വീതമാണ് എടുത്തിരിക്കുന്നത്.

യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്

Read more about: road trip travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X