Search
  • Follow NativePlanet
Share
» »വഴി ചോയ്ച്ചു ചോയ്ച്ചു പോകാം!!കേരളത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകൾ

വഴി ചോയ്ച്ചു ചോയ്ച്ചു പോകാം!!കേരളത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകൾ

ഇന്നും പുതുമ നഷ്ടപ്പെടാതെ നിൽക്കുന്ന കേരളത്തിലെ റോഡ് ട്രിപ്പിനു പറ്റിയ മികച്ച റൂട്ടുകൾ പരിചയപ്പെടാം...

By Elizabath Joseph

പൊട്ടിച്ചുവിട്ട പട്ടം പോലെ ഒന്നും അലട്ടാതെ, ലക്ഷ്യം പോലും അറിയാതെ ഒരു യാത്ര... അറിയാത്ത ഇടങ്ങൾ തേടിയുള്ള യാത്രയാണെങ്കിൽ ബഹുകേമം! അങ്ങനെ യാത്രകൾ സ്വപ്നമായി കൊണ്ടുനടക്കുന്നവരുടെ ലിസ്റ്റിലെ ;ടോപ് ഐറ്റംസിൽ' ഒന്നാണ് കിടിലൻ റോഡ് ട്രിപ്പ്, പ്രത്യേകിച്ചും യുവാക്കളുടെ. എന്നാൽ കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ റൂട്ടുകൾ ഇല്ല, ഉള്ളവയൊക്കെ പഴഞ്ചനായി എന്നു പറയുന്ന ഒരുപാടാളുകൾ നമുക്കു ചുറ്റുമുണ്ട്. ഇന്നും പുതുമ നഷ്ടപ്പെടാതെ നിൽക്കുന്ന കേരളത്തിലെ റോഡ് ട്രിപ്പിനു പറ്റിയ മികച്ച റൂട്ടുകൾ പരിചയപ്പെടാം...

കാഞ്ഞങ്ങാട് ടു തലക്കാവേരി

കാഞ്ഞങ്ങാട് ടു തലക്കാവേരി

കേരളത്തിലെ ഏറ്റവും മികച്ച കാഴ്ചകൾ നിറഞ്ഞ പാതകളിലൊന്നാണ് കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാടു നിന്നും കർണ്ണാടകയിലെ തലക്കാവേരിയിലേക്കുള്ള യാത്ര. വരണ്ടുണങ്ങിയ മണ്ണിൽ നിന്നും തുടങ്ങി പച്ചപ്പിന്റെ കാഴ്ചകളിലൂടെ റാണിപുരവും പാണത്തൂരും പിന്നിട്ട് കാട്ടിലൂടെയുള്ള യാത്രകൾ കിടിലനായിരിക്കും എന്നതിൽ തർക്കമില്ല. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായാണ് കലക്കാവേരി അറിയപ്പെടുന്നത്.

കാഞ്ഞങ്ങാടു നിന്നും

കാഞ്ഞങ്ങാടു നിന്നും

ഒടയഞ്ചാൽ-രാജപുരം-ബളാന്തോട്-ബാഗമണ്ഡല വഴി തലകാവേരിയിലെത്താം. 78 കിലോമീറ്റർ ദൂരം ഈവഴിയും കാഞ്ഞങ്ങാടു നിന്നും നീലേശ്വരം-ബളാൽ വഴി 100 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

 തളിപ്പറമ്പ് ടു കാഞ്ഞിരക്കൊല്ലി

തളിപ്പറമ്പ് ടു കാഞ്ഞിരക്കൊല്ലി

ഓഫ് റോഡ് ഡെസ്റ്റിനേഷനുകളുടെ കേന്ദ്രമാണ് കണ്ണൂർ. 4x4 വാഹനങ്ങളിൽ മാത്രം കയറിപ്പോകുവാൻ പറ്റിയ ഇടങ്ങളാണ് ഇവിടുത്തെ മലയോരങ്ങളിലധികവും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാഞ്ഞിരക്കൊല്ലി. വെള്ളച്ചാട്ടത്തിന്റെ പേരിൽ പ്രസിദ്ധമായ കാഞ്ഞിരക്കൊല്ലി ജീപ്പിൽ ജീവൻ കൈയ്യിൽവെച്ച് മാത്രം പോകുവാൻ പറ്റിയ ഇടമാണ്. കണ്ണൂരിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്.

PC:EanPaerKarthik

 തളിപ്പറമ്പിൽ നിന്നും

തളിപ്പറമ്പിൽ നിന്നും

കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലൊന്നായ തളിപ്പറമ്പിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ്-ശ്രീകണ്ഠപുരം-പയ്യാവൂർ-പൈസക്കരി വഴയുള്ള യാത്രയാണ് ഇവിടേക്ക് യോജിച്ചത്.
തളിപ്പറമ്പിൽ നിന്നും നെടിയാങ്ങ്-ചെമ്പേരി വഴിയും പറശ്ശിനിക്കടവ്-ശ്രീകണ്ഠപുരം വഴിയും ഇവിടെ എത്താം.

 കോട്ടയം ടു വാഗമൺ

കോട്ടയം ടു വാഗമൺ

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് പോകുവാൻ പറ്റിയ പ്രധാന റോട് ട്രിപ്പുകളിലൊന്നാണ കോട്ടയത്തു നിന്നും വാഗമണ്ണിലേക്കുള്ള യാത്ര. എത്ര പോയാലും മതിവരാത്ത കാഴ്ചകളുള്ള ഇവിടം കേരളത്തിലെ തന്നെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് പാതകളിലൊന്നായാണ് അറിയപ്പെടുന്നത്. യാത്രയുടെ തുടക്കത്തിൽ റോഡിന്റെ ബഹളങ്ങൾ കുറച്ചധികം അലട്ടുമെങ്കിലും പാലാ കഴിഞ്ഞ് ഈരാറ്റുപേട്ട പിടിച്ചാൽ യാത്ര സ്മൂത്തായി എന്നു തന്നെ പറയാം. തീക്കോയി കടന്ന് പാറകൾ അരിഞ്ഞുണ്ടാക്കിയ റോഡും കൊക്കകളും അകലങ്ങളിലെ കാഴ്ചകളും ഒക്കെ കണ്ട് പെട്ടന്നായിരിക്കും വാഗമണ്ണിലേക്ക് കടക്കുക.
പൈൻ ഫോറസ്റ്റ്, തങ്ങൾപ്പാറ, കുരിശുമല ആശ്രമം, മൊട്ടക്കുന്ന്, വാഗമൺ തടാകം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന സ്ഥലങ്ങൾ
PC: wikimedia

കോട്ടയത്തു നിന്നും

കോട്ടയത്തു നിന്നും

കോട്ടയത്തു നിന്നും മൂന്നോളം വഴികൾ വാഗമണ്ണിലേക്കുണ്ടെങ്കിലും പാലാ വഴിയുള്ള യാത്രയാണ് നല്ലത്. കോട്ടയം-കിടങ്ങൂർ-പാലാ-ഈരാറ്റുപേട്ട-തീക്കോയി-വെള്ളിക്കുളം-വഴി വാഗമണ്ണിലെത്താം. 64 കിലോമീറ്ററാണ് ദൂരം.

ആലപ്പുഴയിൽ ടു ചങ്ങനാശ്ശേരി

ആലപ്പുഴയിൽ ടു ചങ്ങനാശ്ശേരി

കേരളത്തിൽ നടത്തുവാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ റോഡ് ട്രിപ്പുകളിലൊന്നാണ് ആലപ്പുഴയിൽ നിന്നും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലേക്കുള്ളത്. ഒരു വശത്ത് നെൽകൃഷിയും മറുവശത്ത് പുഴയും ഒക്കെയായി മനോഹരമായ കാഴ്ചകളാണ് ഈ യാത്രയുടെ പ്രധാന ആകർഷണം. ആലപ്പുഴയിലെ സാധാരണ ജീവിതങ്ങളെ അടുത്തറിയുവാനും കുട്ടനാടൻ സ്പെഷ്യൽ രുചി അറിയുവാനും ഒക്കെ ഈ യാത്ര കൂടുതൽ സഹായിക്കും. എല്ലാത്തിലുമുപരി ലാൻഡ്സ്കേപ്പും കാഴ്ചകളും തന്നെയാണ് പ്രധാനം.

PC:Marcus Sümnick

ആലപ്പുഴയിൽ നിന്നും

ആലപ്പുഴയിൽ നിന്നും

വളഞ്ഞും തിരിഞ്ഞും കിടക്കുന്ന ഒരുപാട് വഴികളുണ്ട് ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലെത്താവാൻ. ഈ യാത്രയിൽ 25 കിലോമീറ്റർ ദൂരം ആലപ്പുഴ-ചങ്ങനാശ്ശേരി കനാൽ വഴിയാണ് കടന്നു പോകുന്നത്. എ സി റോഡ് എന്നറിയപ്പെടുന്ന ഇവിടുത്തെ കാഴ്ചകളാണ് യാത്രയുടെ പ്രധാന ആകർഷണം

പുനലൂർ ടു തെന്മല

പുനലൂർ ടു തെന്മല

കൊല്ലത്തിന്‍റെ കാഴ്തകളിൽ പ്രധാനപ്പെട്ട ഒരു സംഗതിയാണ് പുനലൂരിൽ നിന്നും തെന്മലയിലേക്കുള്ള യാത്ര. പുനലൂർ പാലവും ചരിത്രകഥകളും ഒക്കെ പിന്നിട്ട് ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായി കിടക്കുന്ന റോഡിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കണം. ഓഫ് റോഡിന്റെ രസത്തേക്കാളുപരി പ്രകൃതി ഭംഗി നിറഞ്ഞ ഒരു യാത്രയായിരിക്കും ഇവിടെ അനുഭവിക്കുവാൻ സാധിക്കുക.

പുനലൂരിൽ നിന്നും

പുനലൂരിൽ നിന്നും

പുനലൂരിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് തെന്മല സ്ഥിതി ചെയ്യുന്നത്. എടമണ്‍-ഒറ്റക്കൽ വഴിയുള്ള യാത്രയാണ് ഇവിടേക്ക് യോജിച്ചത്.

 മൂന്നാർ ടു മറയൂർ

മൂന്നാർ ടു മറയൂർ

കേരളത്തിൻറെ ഏതു ഭാഗത്തുനിന്നും യാത്ര ചെയ്താലും മൂന്നാറിന്റെ സൗന്ദര്യം മറ്റൊരിടത്തും കാണുവാൻ സാധിക്കില്ല. അപ്പോൾ മൂന്നാറിൽ നിന്നും ഒരു യാത്ര പോകുമ്പോൾ ആ സ്ഥലം അതിലും കിടിലനായിരിക്കേണ്ടെ? മൂന്നാറിൽ നിന്നും ചന്ദനത്തിന്റെയും ശർക്കരയുടെയും നാടായ മറയൂരിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ പകർന്നു തരുന്ന ഇടമാണ്. കേരളത്തിനും തമിഴ്നാടിനും ഇടയിൽ പശ്ചിമഘട്ടത്തോട് ചേർന്നു നിൽക്കുന്ന ഇവിടം മൂന്നാറിൽ നിന്നും പോകുവാൻ പറ്റിയ ഇടമാണ്.

മറഞ്ഞിരിക്കുന്ന ഊര് അഥവാ ചന്ദരമരങ്ങളുടെ മറയൂര് മറഞ്ഞിരിക്കുന്ന ഊര് അഥവാ ചന്ദരമരങ്ങളുടെ മറയൂര്

 മൂന്നാറിൽ നിന്നും

മൂന്നാറിൽ നിന്നും

മൂന്നാറിൽ നിന്നും മറയൂരിലേക്ക് ഒറ്റവഴിയാണുള്ളത്. മൂന്നാർ-ഉദുമൽപേട്ട് റൂട്ടിൽ ഏകദേശം 40 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം.

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!! നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X