Search
  • Follow NativePlanet
Share
» »Havelockല്‍ ജീവിതം ജിംഗലാല!!

Havelockല്‍ ജീവിതം ജിംഗലാല!!

By Maneesh

ആന്ധമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഏറ്റവും വലിയ ദ്വീപ് ഏതെന്ന് ചോദിച്ചാല്‍, ഹെയ്‌വ്‌ലോക്ക് എന്നാണ് ഉത്തരം. സ്‌കൂബ ഡൈവിങ്ങിന് പേരുകേട്ട ഈ ദ്വീപിലേക്ക് പോര്‍ട്ട് ബ്ലയറില്‍ നിന്ന് ഫെറി സര്‍വീസ് ഉണ്ട്. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ വളരെ അനുയോജ്യം

കടലും നടത്തവുമെല്ലാം ആസ്വദിച്ചുകഴിഞ്ഞാല്‍ വില്ലേജ് നമ്പര്‍ 3ല്‍പ്പോയി അല്‍പം ഷോപ്പിങ് നടത്താം. ആന്‍ഡമാനിലെ തനതായ പല കരകൗശലവസ്തുക്കളും ഇവിടെക്കിട്ടും. ഹെയ്‌വ്‌ലോക്ക് എന്ന സുന്ദര ദ്വീപിനേക്കുറിച്ച് കൂടുതൽ വായിച്ചറിയാം

പോര്‍ട് ബ്ലെയറില്‍ നിന്നും

പോര്‍ട് ബ്ലെയറില്‍ നിന്നും

തലസ്ഥാനഗരമായ പോര്‍ട് ബ്ലെയറില്‍ നിന്നും 55 കിലോമീറ്ററ് സഞ്ചരിച്ചാല്‍ ഹെയ്‌വ്‌ലോക്ക് ദ്വീപിലെത്താം.
Photo courtesy: Sankara Subramanian

അഞ്ച് ഗ്രാമങ്ങൾ

അഞ്ച് ഗ്രാമങ്ങൾ

പ്രധാനമായും അഞ്ച് ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്. എല്ലായിടത്തും ഓരോരോ പ്രത്യേകതകളുള്ള ബീച്ചുകളുമുണ്ട്. ഗോവിന്ദ നഗര്‍, രാധ നഗര്‍, ബിജോയ് നഗര്‍, ശ്യാം നഗര്‍, കൃഷ്ണ നഗര്‍, രാധ നഗര്‍ എന്നിവയാണ് ബീച്ചുകള്‍.
Photo courtesy: mattharvey1

ഏഷ്യയിലെ സുന്ദരി രാധ

ഏഷ്യയിലെ സുന്ദരി രാധ

രാധ നഗര്‍ ബീച്ചാണ് ഇതില്‍ ഏറ്റവും മനോഹരം. ഈ ബീച്ചിനെയാണ് 2004ല്‍ ടൈം മാഗസിന്‍ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചായി തിരഞ്ഞെടുത്തത്.
Photo courtesy: Sankara Subramanian

പേരിന് പിന്നിൽ

പേരിന് പിന്നിൽ

കോളനിവാഴ്ചക്കാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഹെന്റി ഹെയ്‌വ്‌ലോക്കിന്റെ പേരാണ് ഈ ദ്വീപിന്.

Photo courtesy: Dr. K. Vedhagiri

ഫെറി

ഫെറി

ഫെറിയാണ് ഇവിടേയ്ക്കുള്ള യാത്രമാര്‍ഗ്ഗം. ദിവസം മൂന്നുതവണ പോര്‍ട് ബ്ലെയറില്‍ നിന്നും ഹെയ്‌വ്‌ലോക്കിലേയ്ക്ക് ഫെറി സര്‍വ്വീസുണ്ട്.
Photo courtesy: Sankara Subramanian

കാത്തമറന്‍ ഫെറീസ്

കാത്തമറന്‍ ഫെറീസ്

കാത്തമറന്‍ ഫെറീസ് കുറച്ച് ചെലവേറിയതാണ്. സമയം ലാഭിയ്ക്കാനുദ്ദേശമുണ്ടെങ്കില്‍ പവന്‍ ഹാന്‍സ് നടത്തുന്ന ചോപ്പര്‍ സര്‍വ്വീസുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

Photo courtesy: Sankara Subramanian

ഹെലികോപ്ടർ

ഹെലികോപ്ടർ

ഹെയ്‌വ്‌ലോക്കിലേക്ക് പോര്‍ട് ബ്ലെയറില്‍ നിന്നും ഹെലികോപ്ടർ സർവീസുകളും ഉണ്ട്.

Photo courtesy: Senorhorst Jahnsen

കാൽനടയാത്ര

കാൽനടയാത്ര

ഹെയ്‌വ്‌ലോക്ക് ഐലന്റ് കാല്‍നടയായി ചുറ്റിക്കാണുന്നതാണ് നല്ലത്. ബീച്ചുകളും, ഷോപ്പിങ് കേന്ദ്രങ്ങളുമുള്‍പ്പെടെ ഇവിടെ ഏറെയുണ്ട് കാണാന്‍.
Photo courtesy: marek.krzystkiewicz

പവിഴപുറ്റുകൾ

പവിഴപുറ്റുകൾ

പവിഴപുറ്റുകൾ ഉള്ള സ്ഥലത്ത് സഞ്ചരിക്കുമ്പോൾ അവ പറിച്ചെടുക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. പവിഴപുറ്റുകൾ അടർത്തിമാറ്റുന്നത് ആവസവ്യസ്ഥയെ താളം തെറ്റിക്കും.

Photo courtesy: ichat

എലഫന്റ് ബീച്ച്

എലഫന്റ് ബീച്ച്

രാധാനഗര്‍ ബീച്ചില്‍ നിന്നും നടന്നുപോകാവുന്ന അകലത്തിലാണ് എലഫന്റ് ബീച്ച്. ഇതും സഞ്ചാരികള്‍ക്ക് ഇഷ്ടമേറെയുള്ള സ്ഥലമാണ്. ഇനി നടക്കാന്‍ താല്‍പ്പര്യമില്ലെന്നാണെങ്കില്‍ ഓട്ടോറിക്ഷയിലാകാം യാത്ര, നൂറുരൂപ ചെലവുവരുമെന്ന് മാത്രം.

Photo courtesy: Senorhorst Jahnsen

സ്കൂബ ഡൈവിംഗ്

സ്കൂബ ഡൈവിംഗ്

ഹെയ്‌വ്‌ലോക്ക് ദ്വീപിൽ സ്‌കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ആന്‍ഡമാന്‍ നിക്കോബാറില്‍ പൊതുവേ സ്പീഡ് ബോട്ട് സൗകര്യങ്ങള്‍ കുറവാണ്. ഹെയ്‌വ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം.

Photo courtesy: Arun Katiyar

കടൽ ജീവികളെ കാണാം

കടൽ ജീവികളെ കാണാം

കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
Photo courtesy: Arun Katiyar

തുച്ഛമായ നിരക്ക്

തുച്ഛമായ നിരക്ക്

ഹെയ്‌വ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം.
Photo courtesy: Arun Katiyar

ട്രെക്കിംഗ്

ട്രെക്കിംഗ്

സ്‌കൂബ കഴിഞ്ഞാല്‍പ്പിന്നെ ട്രക്കിങ്ങാണ് ഹെയ്‌വ്‌ലോക്കിലെ മറ്റൊരു പ്രധാന വിനോദം. ട്രക്കിങ്ങിന് പോകാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പരിചയസമ്പന്നരായ ഗൈഡുകളെ ലഭിയ്ക്കും.
Photo courtesy: Sankara Subramanian

ബിജോയ് നഗര്‍

ബിജോയ് നഗര്‍

ഹെയ്‌വ്‌ലോക്കിലെ അഞ്ച് ഗ്രാമങ്ങളിൽ പ്രധാനപ്പെട്ട സ്ഥലമാണ് ബിജോയ് നഗർ.

Photo courtesy: Sankara Subramanian

എലിഫന്റ് സഫാരി

എലിഫന്റ് സഫാരി

എലിഫന്റ് സഫാരിക്ക് പേരുകേട്ട സ്ഥലമാണ് ഹെയ്‌വ്‌ലോക്ക്

Photo courtesy: Foreign Devil Corresponden

കടൽക്കുളി

കടൽക്കുളി

കടലിൽ കുളിക്കുന്ന വിനോദ സഞ്ചാരികൾ

Photo courtesy: Sankara Subramanian

മീൻപിടുത്തക്കാർ

മീൻപിടുത്തക്കാർ

മത്സ്യബന്ധന ബോട്ടിൽ മീൻ പിടിക്കാൻ പോകുന്ന ഒരു മീൻപിടുത്തക്കാരൻ
Photo courtesy: mattharvey1

വലിയ മത്സ്യങ്ങൾ

വലിയ മത്സ്യങ്ങൾ

ഹെയ്‌വ്‌ലോക്ക് ദ്വീപിൽ നിന്ന് പിടികൂടുന്ന ഒരിനം വലിയ മത്സ്യം
Photo courtesy: Arun Katiyar

രുചി

രുചി

രുചിയേറിയ കടല്‍വിഭവങ്ങളും ഇവിടെ ലഭിയ്ക്കും.
Photo courtesy: Arun Katiyar

കഫേ

കഫേ

താമസിക്കാനാണെങ്കില്‍ ഹെയ്‌വ്‌ലോക്കില്‍ ഹോട്ടലുകളും ഡോര്‍മിട്ടറികളും ഏറെയുണ്ട്. കഫേ ഡെല്‍ മാര്‍, വൈല്‍ഡ് ഓര്‍ക്കിഡ് എന്നിവയാണ് പ്രധാനപ്പെട്ട ഹോട്ടലുകള്‍.
Photo courtesy: Arun Katiyar

സ്കൂബ ഡൈവിങ്ങിന് പോകുന്നവർ

സ്കൂബ ഡൈവിങ്ങിന് പോകുന്നവർ

സ്കൂബ ഡൈവിങ് നടത്താൻ പോകുന്ന സഞ്ചാരികൾ

Photo courtesy: Arun Katiyar

അസ്തമയം

അസ്തമയം

ഹെയ്‌വ്‌ലോക്കിലെ അസ്തമയ കാഴ്ച

Photo courtesy: Sankara Subramanian

ഉപകരണങ്ങൾ

ഉപകരണങ്ങൾ

സ്കൂബ ഡൈവിങ്ങിനുള്ള ഉപകരണങ്ങൾ

Photo courtesy: Arun Katiyar

ചുവപ്പ് കൊടി

ചുവപ്പ് കൊടി

സ്കൂബ ഡൈവിങ്ങിന് ആളെ കൊണ്ടുവന്നിരിക്കുന്ന ബോട്ട് ചുവപ്പ് കൊടി ഉയർത്തി ഇരിക്കുന്നു. സ്കൂബ ഡൈവിങ്ങ് നടത്തുന്നതായി കപ്പലുകൾക്ക് മുന്നറിയിപ്പ് കൊടുക്കാനാണ് ഈ കൊടി.
Photo courtesy: Arun Katiyar

റിസോർട്ട്

റിസോർട്ട്

ഹെയ്‌വ്‌ലോക്കിലെ ഒരു റിസോർട്ട്.

Photo courtesy: Joseph Jayanth

ബീച്ചുകളിൽ ഒന്ന്

ബീച്ചുകളിൽ ഒന്ന്

ഹെയ്‌വ്‌ലോക്കിലെ ബീച്ചുകളിൽ ഒന്ന്

Photo courtesy: Vikramjit Kakati

കോട്ടേജുകൾ

കോട്ടേജുകൾ

ഹെയ്‌വ്‌ലോക്കിലെ കോട്ടേജുകൾ
Photo courtesy: Arun Katiyar

സ്ഫടികം പോലെ

സ്ഫടികം പോലെ

ശാന്തമായ കടൽ സ്ഫടികം പോലെ, ഹെയ്‌വ്‌ലോക്കിലെ ഒരു കാഴ്ച

Photo courtesy: Shimjithsr

കാട്

കാട്

ഹെയ്‌വ്‌ലോക്കിലെ കാട്ടുപ്രദേശം
Photo courtesy: Kai Hendry

നീന്ത‌ൽ

നീന്ത‌ൽ

എലിഫന്റ് ബീച്ചിൽ കടലിൽ നീന്തുന്ന സഞ്ചാരികൾ
Photo courtesy: Shimjithsr

ചെറിയ ലൈറ്റ്‌ഹൗസ്

ചെറിയ ലൈറ്റ്‌ഹൗസ്

ഹെയ്‌വ്‌ലോക്കിലെ ചെറിയ ലൈറ്റ് ഹൗസ്
Photo courtesy: Shimjithsr

തുടക്കം

തുടക്കം

സ്കൂബ ഡൈവിങ് നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള സ്ഥലം

Photo courtesy: Arun Katiyar

രാധനഗർ ബീച്ച്

രാധനഗർ ബീച്ച്

വെളുത്ത മണലും മരതകപ്പച്ച നിറമുള്ള കടലുമാണ് രാധാനഗര്‍ ബീച്ചിന്റെ പ്രത്യേകത. പണം ചെലവാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്താകുലരല്ലെങ്കില്‍ കാബോ ഇരുചക്രവാഹനമോ വാടകയ്‌ക്കെടുത്ത് യാത്രചെയ്യാം. ഇതിന് ഇരുന്നൂറുരൂപയോളം ചെലവ് വന്നേയ്ക്കും.

Photo courtesy: Sankara Subramanian

ഇളനീർ

ഇളനീർ

മധുരമുള്ള ഇളനീരോ ബീറോ വാങ്ങി ദാഹമകറ്റി ഹെയ്‌വ്‌ലോക്ക് സന്ദര്‍ശനം അവസാനിപ്പിയ്ക്കാം
Photo courtesy: Ana Raquel S. Hernandes

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X