Search
  • Follow NativePlanet
Share
» »കടൽ രണ്ടായി പിളർന്ന് പുതിയൊരു പാത!! അതു നമ്മുടെ നാട്ടിൽ

കടൽ രണ്ടായി പിളർന്ന് പുതിയൊരു പാത!! അതു നമ്മുടെ നാട്ടിൽ

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കടൽ രണ്ടായി പിളർന്ന് പുതിയ ഒരു പാത രൂപപ്പെട്ടിരിക്കുകയാണ്.

കടൽ രണ്ടായി പിളർന്ന് പുതിയൊരു പാത... ഇതൊക്കെ പിള്ളേർ വാട്സ്സാപ്പിലും ഫേസ് ബുക്കിലും ഒക്കെ വെറുതെ തട്ടിവിടുന്നത് എന്നായിരിക്കും ആദ്യം കേൾക്കുമ്പോള്‍ ഓർമ്മിക്കുക. എന്നാൽ സംഗതി സത്യമാണെന്ന് അറിയുമ്പോഴോ? അതും നമ്മുടെ നാട്ടിൽ!!! കാര്യം ശരിയാണ്. കടലിന്റെ ഒരു വശം പിളർന്ന് ഒരു പുതിയ പാത തന്നെ രൂപപ്പെട്ടിരിക്കുയാണ് ഇവിടെ..

 പ്രകൃതി ഒരു വികൃതി

പ്രകൃതി ഒരു വികൃതി

പ്രകൃതി ഒരു വികൃതിയാണെന്ന് പറയുന്നത് ഒത്തിരി ശരിയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒരു സമയത്തായിരിക്കും കയ്യിലിരുപ്പു മുഴുവൻ പുറത്തിറക്കുക. ഒരേ സമയം പേടിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന പ്രകൃതിയുടെ ഒട്ടേറെ വികൃതികൾ നമ്മൾ മിക്കപ്പോഴും കാണുന്നതാണ്. ആ പട്ടികയിലേക്ക്

സംഭവം ഇവിടെ

സംഭവം ഇവിടെ

മലപ്പുറം ജില്ലയിൽ പൊന്നാനിക്ക് സമീപമുള്ള ഫിഷിങ് ഹാർബറിനോട് ചേർന്നുള്ള കടലിലാണ് ഈ സംഭവം നടക്കുന്നത്.

 കടൽ രണ്ടായി പിളർന്നപ്പോൾ

കടൽ രണ്ടായി പിളർന്നപ്പോൾ

വളരെ വിചിത്രമായ ഒരു പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കടലിന്റെ ഒരു വശം രണ്ടായി പിളർന്ന് ഒരു വഴി തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. ഇരുവശത്തു നിന്നും തിരമാലകൾ ഇവിടെ വന്നെത്തി കൂട്ടിമുട്ടി തിരികെ പിൻവാങ്ങുന്ന കാഴ്ച ഇവിടെ കാണാനാവും. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളമാണ് കടൽ രണ്ടായി പിളർന്നിരിക്കുന്നത്.

 തേടിയെത്തുന്ന സഞ്ചാരികൾ

തേടിയെത്തുന്ന സഞ്ചാരികൾ

ആ വാർത്ത കേട്ടറിഞ്ഞ് ഒട്ടേറെ ആളുകളാണ് ഈ പ്രതിഭാസം കാണാനായി എത്തുന്നത്. എന്നാൽ എപ്പോൾ േവണമെങ്കിലും ഈ സ്ഥലം കടലെടുക്കാം എന്നുള്ളതുകൊണ്ട് അധികം ദൂരത്തേയ്ക്ക് ആരും പോകാറില്ല.

PC:Jamal Np

പാറയിൽ വന്ന ദൈവകരം

പാറയിൽ വന്ന ദൈവകരം

ഓരോ പ്രളയവും ബാക്കി വയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് എന്നതിന് മറ്റൊരുദാഹരണമാണ് കൊച്ചി-ധനുഷ്കോടി പാലത്തിനു സമീപം മുതിരപ്പുഴയിൽ ഉയർന്നു വന്നിരക്കുന്ന പാറയിൽ തെളിഞ്ഞ വിരലുകൾ. പ്രളയത്തിൽ കുത്തിയൊലിച്ച മുതിരപ്പുഴ ഒന്നു ശാന്തമായപ്പോഴാണ് ഈ കാഴ്ച ദൃശ്യമായത്. വലതു കൈ മുഷ്ടിയുടെ പുറംഭാഗം പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവിടെ ഈ പാറയുള്ളത്. പ്രളയത്തിൽ മൂന്നാറിനെ സംരക്ഷിച്ചത് ഈ കൈയ്യാണെന്നാണ് പലരും വിശ്വസിക്കുന്നത്.

Read more about: mystery malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X