Search
  • Follow NativePlanet
Share
» »യാഗം നിർത്തിയ സ്ഥലത്ത് ഇന്ദ്രാദിദേവൻമാർ സ്ഥാപിച്ച ക്ഷേത്രം!!!

യാഗം നിർത്തിയ സ്ഥലത്ത് ഇന്ദ്രാദിദേവൻമാർ സ്ഥാപിച്ച ക്ഷേത്രം!!!

വൻമാർ നിർമ്മിച്ച ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!!

By Elizabath Joseph

നാം കാണുന്ന ഓരോ ക്ഷേത്രങ്ങൾക്കും പറയുവാനുള്ളത് വ്യത്യസ്തങ്ങളായ കഥകളാണ്. ഐതിഹ്യത്തോടും മിത്തുകളോടും ചേർന്നു നിൽക്കുന്ന ഒരുപിടി കഥകൾ കാണും ഓരോ ക്ഷേത്രത്തിനും. അത്തരത്തിൽ പുരാണകഥകളാൽ സമ്പന്നമായ ഒരു ക്ഷേത്രമാണ് തിരുവനന്തപുരം വർക്കലയിലെ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം. പിതൃതർപ്പണത്തിന് ഏറെ പേരുകേട്ട ഈ ക്ഷേത്രം ദക്ഷിണ കാശി എന്നാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. ദേവൻമാർ നിർമ്മിച്ച ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!!

എവിടെയാണിത് ?

എവിടെയാണിത് ?

തിരുവനന്തപുരം ജില്ലയിൽ വർക്കലയിലാണ് ജനാർദ്ദന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർക്കല ബീച്ചിനു സമീപം ഒരു കുന്നിന്റെ മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രമുള്ളത്.

തിരുനാവയ്ക്കും തിരുനെല്ലിക്കുമൊപ്പം

തിരുനാവയ്ക്കും തിരുനെല്ലിക്കുമൊപ്പം

പിതൃതർപ്പണത്തിനും ബലിയിടലിനും ഏറെ പേരുകേട്ടിരിക്കുന്ന തിരുനാവായ്ക്കും തിരുനെല്ലിയ്ക്കുമൊപ്പമാണ് വർക്കല ക്ഷേത്രത്തിന്റെയും സ്ഥാനം. കർക്കിടക വാവു ദിവസം ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ബലിയർപ്പിക്കാനായി എത്തുന്നത്. ക്ഷേത്രത്തിനു സമീപത്തുള്ള പാപനാശം ബീച്ചിലാണ് ബലിയർപ്പണം നടക്കുന്നത്.

PC:Raji.srinivas

ക്ഷേത്രവും പുരാണവും

ക്ഷേത്രവും പുരാണവും

വർക്കലയിൽ എങ്ങനെയാണ് ഈ ക്ഷേത്രം വന്നത് എന്നിതിനെക്കുറിച്ച് പുരാണങ്ങളിൽ ഒരു കഥ പറയുന്നുണ്ട്. ഒരിക്കൽ യാഗം നടത്താൻ തീരുമാനിച്ച ബ്രഹ്മാവ് പ്രകൃതിഭംഗിയിൽ ആകൃഷ്ടനായി വർക്കല യാഗഭൂമിയായി തിരഞ്ഞെടുത്തു. യാഗത്തിൽ പൂർണ്ണമായും മുഴുകിയ ബ്രഹ്മാവ് തന്റെ സൃഷ്ടികർമ്മം പോലും മറന്നുപോയി. ബ്രഹ്മാവ് തന്റെ കടമ മറന്നതോടെ ഭൂമിയിലെ ജീവജാലങ്ങളുടെ അവസ്ഥയും കഷ്ടത്തിലായി. ഇതറിഞ്ഞ മഹാവിഷ്ണു ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ യാഗശാലയിലെത്തി. അവിടയെത്തി ഭിക്ഷ യാചിട്ട അദ്ദേഹത്തിന് യാഗശാലയിലുണ്ടായിരുന്നവർ ഭക്ഷണം നല്കി. എന്നാൽ എത്ര ഭക്ഷണം നല്കിയിട്ടും അദ്ദേഹത്തിന്റെ വിശപ്പു മാറിയില്ല. ഒടുവിൽ വിവരമറിഞ്ഞ് യാഗം നടത്തിക്കൊണ്ടിരുന്ന ബ്രഹ്മാവ് അവിടെ എത്തുകയും മഹാവിഷ്ണുവാണ് വ‍ൃദ്ധന്റെ രൂപത്തിൽ എത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. അങ്ങ് ഇനിയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞ് ബ്രഹ്മാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ തീരുമാനിച്ചു. ' ഭഗവാൻ ഉടനെ ബ്രഹ്മാവിനോട് യാഗം മതിയാക്കി സൃഷ്ടികർമ്മം നടത്താൻ ആവശ്യപ്പെടുകയും അദ്ദേഹം യാഗം നിർത്തുകയും ചെയ്തു. അങ്ങനെ യാഗം നിർത്തിയ സ്ഥലത്ത് ഇന്ദ്രനുൾപ്പെടെയുള്ള ദേവൻമാർ ചേർന്ന് ഒരു ക്ഷേത്രം നിർമ്മിക്കുകയും അവിടെ ഭഗവത്പ്രതിഷ്ഠ നടത്തുകയും ചെയ്തുവത്രെ.ആ ക്ഷേത്രമാണ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം എന്നറിയപ്പെടുന്നത്.

PC:Dev

ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രം

ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രം

ക്ഷേത്രത്തിന്റെ ചരിത്രം തിര‍ഞ്ഞാൽ
ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ട് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തനെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ അതിനുള്ള രേഖകളും മറ്റും ഒന്നും ലഭ്യമല്ല. പിന്നീട് വിദേശികളുടെ ആക്രമത്തിൽ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും നശിപ്പിക്കപ്പെടുകയും അതിനുശേഷം ഒരു പാണ്ഡ്യ രാജാവാണ് ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചതെന്നാണ് വിശ്വാസം.

PC:Vinayaraj

ഡച്ചുകാർ സമർപ്പിച്ച ക്ഷേത്രമണി

ഡച്ചുകാർ സമർപ്പിച്ച ക്ഷേത്രമണി

ഒരിക്കല്‍ ഡച്ചുകാർ ഇതുവഴി കടലിലൂടെ കടന്നു പോകുമ്പോൾ അവരുടെ കപ്പൽ അവിടെ കുടുങ്ങിപ്പോയി. പിന്നീട് ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ കപ്പിത്താൻ ക്ഷേത്രത്തിന് രണ്ടു വലിയ മണികൾ സമർപ്പിക്കുകയും കപ്പൽ പിന്നീട് ഓടിത്തുടങ്ങുകയും ചെയ്തു. ഈ മണികൾ ഇന്നും ക്ഷേത്രമുറ്റത്ത് കാണാൻ കഴിയും.

PC:Alexey Komarov

കുന്നിൻമുകളിലെ ക്ഷേത്രം

കുന്നിൻമുകളിലെ ക്ഷേത്രം

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 200 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. പാപനാശം ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളീയ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ചക്രതീർഥം, ഹനുമാൻ ക്ഷേത്രം, ശാസ്താ ക്ഷേത്രം, തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്തു കാണാം. കൂടാതെ അരയാൽമരം. ആനക്കൊട്ടിൽ, ബലിക്കൽപ്പുര, ഗണപതി ക്ഷേത്രം തുടങ്ങിയവയും ഇവിടെ കാണാം.

PC:Shishirdasika

സ്വർണ്ണക്കൈയ്യും ലോകാവസാനവും

സ്വർണ്ണക്കൈയ്യും ലോകാവസാനവും

പാണ്ഡ്യരാജാവാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചത് എന്നു പറഞ്ഞുവല്ലോ. സ്വപ്നത്തിൽ ലഭിച്ച വെളിപാടനുസരിച്ച രാജാവിന് കടലിലൂടെ പുഷ്പങ്ങൾ ഒഴുകുന്ന സ്ഥലത്ത് കുഴിച്ചപ്പോഴാണ് വിഗ്രഹം ലഭിച്ചത്. എന്നാൽ വിഗ്രഹത്തിന്റെ ഒരു കൈ ഒടിഞ്ഞ നിലയിലായിരുന്നു. അതിൽ സ്വർണ്ണകൈ നിർമ്മിക്കാനാണ് രാജാവിന് നിർദ്ദേശം ലഭിച്ചത്. അതനുസരിച്ച് അദ്ദേഹം പൊട്ടിയ കയ്യുടെ സ്ഥാനത്ത് ഒരു സ്വർണ്ണകൈ നിർമ്മിച്ച് വെച്ചു. ഈ കയ്യിൽ താമരയ്ക്കു പകരം ഭിക്ഷാ പാത്രമാണുള്ളത്. ഐതിഹ്യമനുസരിച്ച് ഭഗവാൻ മുന്നിലെ വലതുകൈ പൊക്കിക്കൊണ്ടിരിയ്ക്കുകയാണെന്നും അത് വായ്ക്കടുത്തെത്തിയാൽ അന്ന് ലോകാവസാനമുണ്ടാകുമെന്നുമാണ് വിശ്വാസം.

PC:Alexey Komarov

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തിരുവനന്തപുരം വർക്കലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം-കൊല്ലം ദേശീയപാതയിൽ കല്ലമ്പലത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ പോയാൽ വർക്കലയിലെത്താം. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം ക്ഷേത്രത്തിലേയ്ക്കുണ്ട്.

നൂറുകണക്കിന് ക്ഷേത്രങ്ങൾ സ്ഥാപിച്ച പരശുരാമനെ ആരാധിക്കാൻ ഒരൊറ്റ ക്ഷേത്രം മാത്രം! നൂറുകണക്കിന് ക്ഷേത്രങ്ങൾ സ്ഥാപിച്ച പരശുരാമനെ ആരാധിക്കാൻ ഒരൊറ്റ ക്ഷേത്രം മാത്രം!

കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X