Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍! യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പാസഞ്ചർ കം ടൂറിസം ബോട്ട്!

കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍! യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പാസഞ്ചർ കം ടൂറിസം ബോട്ട്!

യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ അത്യാധുനിക പാസഞ്ചർ കം ടൂറിസം ബോട്ട് സര്‍വീസിനെക്കുറിച്ച് വിശദമായി വായിക്കാം

കുട്ടനാട് എങ്ങനെ കണ്ടുതീര്‍ക്കും എന്ന ആലോചനയിലാണോ? കെട്ടുവള്ളങ്ങളും ഹോം സ്റ്റേകളും ഒന്നുമല്ലാതെ, പോക്കറ്റിനിണങ്ങുന്ന തുകയില്‍ കുട്ടനാടിന്റെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകള്‍ കാണുവാന്‍ തയ്യാറെടുക്കാം. ഇതാ ജലഗതാഗതവകുപ്പിന്‍റെ 'സീ കുട്ടനാട്' പാസഞ്ചര്‍ കം ടൂറിസം ബോട്ട് നീറ്റിലിറങ്ങിയിരിക്കുകയാണ്. യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ അത്യാധുനിക പാസഞ്ചർ കം ടൂറിസം ബോട്ട് സര്‍വീസിനെക്കുറിച്ച് വിശദമായി വായിക്കാം

സീ കുട്ടനാട്

സീ കുട്ടനാട്

നേരത്തെ ഇവിടെ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സീ കുട്ടനാട് മാതൃകയിലുള്ള സര്‍വീസ് ആധുനികവത്ക്കരിച്ചാണ് പുതിയ സര്‍വീസ് കൊണ്ടുവന്നിരിക്കുന്നത്. 1.90 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഐ.ആര്‍.എസ്. ക്ലാസില്‍ നിര്‍മിച്ച സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. രണ്ടുനിലയുള്ള ബോട്ടില്‍ മുകളിലത്തെ 30 സീറ്റുകള്‍ വിനോദസ‍ഞ്ചാരികള്‍ക്കും താഴത്തെ 60 സീറ്റുകള്‍ സഞ്ചാരികള്‍ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.

രണ്ടര മണിക്കൂറില്‍ കാണാം

രണ്ടര മണിക്കൂറില്‍ കാണാം

ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായല്‍ വഴി കൈനകരി റോഡ് മുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയില്‍ തിരിച്ചെത്തുംവിധമാണ് സര്‍വീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം. എട്ട് നോട്ടിക്കൽ മൈൽ അഥവാ മണിക്കൂറില്‍ 15-16 കിലോമീറ്റർ ദൂരമാണ് ഇതിന്റെ വേഗത.

കുറഞ്ഞ ചിലവും ഭക്ഷണവും!

കുറഞ്ഞ ചിലവും ഭക്ഷണവും!

യാത്രക്കാര്‍ക്ക് യാത്രയില്‍ ഭക്ഷിക്കുവാനായി ബോട്ടിനുള്ളില്‍ കഫറ്റീരിയയും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആണ് ഇത് പ്രവര്‍ത്തിക്കുക.
സാധാരണ ഹൗസ് ബോട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍ കാണാം എന്നതാണ് വിനോദസഞ്ചാരികളെ ഇതിലേക്ക് ആകര്‍ഷിക്കുക

PC:Anil Sharma

കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ബോട്ട് സര്‍വീസ് രാവിലെ 5.30 മുതൽ ആരംഭിക്കും. ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നീ സമയങ്ങളിലാണ് സര്‍വീസ് ലഭ്യമായിട്ടുള്ളത്. രണ്ടരമണിക്കൂർ നീളുന്ന യാത്രക്ക് അപ്പർഡെക്കിന് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ)യും ലോവര്‍ ഡെക്കില്‍ 46 രൂപയുമാണ് (ഒരുവശത്തേക്ക് 23 രൂപ) ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

PC:Babu Kattupalam

ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

വേമ്പനാട് കായലിനു നടുവിലെ പാതിരാമണലിലേക്ക് പോകാം... ടിക്കറ്റ് 40 രൂപ മാത്രംവേമ്പനാട് കായലിനു നടുവിലെ പാതിരാമണലിലേക്ക് പോകാം... ടിക്കറ്റ് 40 രൂപ മാത്രം

Read more about: travel tips alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X