Search
  • Follow NativePlanet
Share
» »ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം

ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം

രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിത സ്മരണകൾ ഇന്നും മായാതെ സൂക്ഷിക്കുന്ന ഇടമാണ് സേവാഗ്രാം. ഗാന്ധിജി എങ്ങനെ എത്രയും ലളിതമായി ജീവിക്കണമെന്ന് ആഗ്രഹിച്ചു ജീവിച്ചോ അതെല്ലാം ഇവിടെ കാണാം. ലളിതമായ കാഴ്ചകളിലൂടെ ഒരു മഹാത്മാവിന്റെ ജീവിതത്തെ മുഴുവനായി വായിച്ചെടുക്കണമെങ്കിൽ ഇവിടേക്ക് വരാം...അറിയാം സേവാഗ്രാമെന്ന ചരിത്ര ഇടത്തിൻറെ വിശേഷങ്ങൾ...

സേവാഗ്രാമെന്നാൽ

സേവാഗ്രാമെന്നാൽ

സേവനത്തിനായുള്ള ഗ്രാമം എന്നാണ് സേവാഗ്രാം എന്ന വാക്കിന്റെ അർഥം. ദേശീയ കാര്യങ്ങളെയും പ്രസ്ഥാനങ്ങളെയും കുറിച്ച് ഗൗരവകരമായ തീരുമാനങ്ങൾ പലതും എടുത്തിരുന്ന ഇടം കൂടിയായിരുന്നു ലാളിത്യത്തിന്റെ മാതൃകയായ സേവാഗ്രാം. വാർധയിൽ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്.

PC:Yash raina

ലളിത ജീവിതത്തിന്റെ മാതൃക

ലളിത ജീവിതത്തിന്റെ മാതൃക

ഗാന്ധിജി എത്രത്തോളം ലളിതമായാണോ ജീവിക്കുവാൻ ആഗ്രഹിച്ചത്. അത്രയും ലളിതമായാണ് ഈ ആശ്രമവും ഉള്ളത്. മുളകളും മൺകട്ടകളും ഉപയോഗിച്ച് തീർത്തിരിക്കുന്ന കുടിലുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. തീർത്തും ശാന്തമായ ഒരന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത,. പ്രാർഥിക്കുവാനും ധ്യാനിക്കുവാനുമായി ഒരിടം തേടുന്നവര്‍ക്ക് ഒരു സംശയവും കൂടാതെ സേവാഗ്രാം തിരഞ്ഞെടുക്കാം.

PC:Kailash Mohankar

സേവാഗ്രാം സ്ഥാപിക്കുന്നു

സേവാഗ്രാം സ്ഥാപിക്കുന്നു

ഉപ്പു സത്യാഗ്രഹത്തിനായി ഗാന്ധിജി സബർമതിയിയിൽ നിന്നും പുറപ്പെട്ടപ്പോൾ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ തിരികെ ഇവിടേക്കില്ല എന്നു തീരുമാനിച്ചിരുന്നു. സത്യാഗ്രഹത്തിനു ശേഷം ജയിൽവാസവും ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്രയും കഴിഞ്ഞ് അദ്ദേഹം ഒരാശ്രമം സ്ഥാപിക്കുവാൻ തീരുമാനിച്ചു. പിന്നീട് 1936 ല്‍ വാർധയ്ക്കടുത്തുള്ള സെഗോൺ എന്ന ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു. വളരെ ചെറിയ കുടിലുകളായിരുന്നു അദ്ദേഹം ഇവിടെ സ്ഥാപിച്ചത്. പിന്നീട് ഇവിടം സേവാഗ്രാം എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

PC:Kailash Mohankar

300 ഏക്കർ ഭൂമിയിൽ

300 ഏക്കർ ഭൂമിയിൽ

അക്കാലത്ത് ഇവിടെ വസിച്ചിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയിൽ അവരിലൊരാളായാണ് ഗാന്ധിജി ഇവിടെ ജീവിച്ചതും ആശ്രമം സ്ഥാപിച്ചതും. അദ്ദേഹത്തിന്റെ ശിഷ്യനായ വാർധയിലെ സേത്ത് ജംനാലാൽ ബജാജിന്റെ 300 ഏക്കർ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. ഇതിനു തൊട്ടടുത്തായി ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നു.

PC:Yash raina

1936 മുതൽ മരണം വരെ

1936 മുതൽ മരണം വരെ

ആശ്രമം സ്ഥാപിച്ച 1936 മുതൽ തന്റെ മരണം വരെ ഗാന്ധിജി ഇവിടെയാണ് താമസിച്ചിരുന്നത്.

PC:Yash raina

പ്രാർഥനയ്ക്കും ധ്യാനത്തിനും

പ്രാർഥനയ്ക്കും ധ്യാനത്തിനും

സേവാഗ്രാമെന്ന പേരിന് തന്നെ ശാന്തത എന്ന് മറുവാക്കുണ്ടാവണം. അത്രമേല്‍ സ്വച്ഛമാണ് ഇവിടം. കനത്ത കാടിനുള്‍വത്തായി ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാസ്ഥലം കൂടിയാണ് സേവാഗ്രാം. മഹാരാഷ്ട്രയിലെ ഈ പ്രശാന്തസുന്ദരമായ സ്ഥലത്തിന് മലയാളത്തില്‍ സേവനത്തിന് വേണ്ടിയുള്ള ഒരു ഗ്രാമം എന്നാണ് അര്‍ത്ഥം.

ഭാര്യ കസ്തൂര്‍ബയ്‌ക്കൊക്കൊപ്പം അദ്ദേഹം താമസിച്ച കുടിലുകളും ശേഷിപ്പുകളും മറ്റും ഇപ്പോഴും ഇവിടെ കാണാം. കലാപരമായി അലങ്കരിച്ചതോ ചമച്ചൊരുക്കിയതോ അല്ല ഈ കുടിലുകള്‍. മുളകളും മണ്‍കട്ടകളും ഉപയോഗിച്ച് നിര്‍മിച്ച ഈ കുടിലുകളില്‍ നിന്നും സഞ്ചാരികള്‍ക്ക് വായിച്ചെടുക്കാം എത്രമാത്രം ലളിതമായ ജീവിതമാണ് മഹാത്മാവ് നയിച്ചിരുന്നത് എന്ന്.

PC:Yash raina

ചരിത്രം തേടിയെത്തുവാൻ

ചരിത്രം തേടിയെത്തുവാൻ

മഹാദേവ കുടി, കിഷോര്‍ കുടി, പാര്‍ചുരെ കുടി തുടങ്ങിയവയാണ് ഇവിടത്തെ നിരവധി കുടിലുകളില്‍ ചിലത്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പുള്ള അന്തരീക്ഷം കുറേയൊക്കെ നിലനിര്‍ത്താനും ഇവിടത്തെ പരിസരത്തിന് സാധിക്കുന്നു. ഗാന്ധിജി ആശ്രമം സ്ഥാപിക്കുന്ന കാലത്ത് ഇവിടെ ഏകദേശം ആയിരത്തോളം ആളുകളാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്വദേശികളും വിദേശികളുമടക്കം നിരവധി സഞ്ചാരികള്‍ സേവാഗ്രാമിലെത്തി ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ഒരു മനുഷ്യന്റെ സ്പന്ദനങ്ങളും ജീവിതരീതിയും തൊട്ടറിഞ്ഞ് മടങ്ങുന്നു. മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും സേവാഗ്രാമിന്റെ അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു.

PC:EinDao

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മഹാരാഷ്ട്രയിലെ വാർധ ടൗണിൽ നിന്ന് 8 കിലോമീറ്ററും നാഗ്പൂരിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് സേവാഗ്രാം. സേവാഗ്രാം റെയിൽവേ സ്റ്റേഷൻ പ്രധാന ഗ്രാമത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വാർധ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ എന്നായിരുന്നു ആദ്യം ഇത് അറിയപ്പെട്ടിരുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം 55 കിലോമീറ്റർ അകലെയുള്ള നാഗ്പൂരിലാണ്.

വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ

അക്ബർ ചക്രവർത്തി കണ്ടെത്തിയ തലസ്ഥാനം ഇവിടെ കാശ്മീരിലുണ്ട്

കടൽ കടന്നും സഞ്ചാരികളെത്തുന്ന നാട്..നമുക്കും കാണേണ്ടെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X