Search
  • Follow NativePlanet
Share
» »തോമാശ്ലീഹായുടെ ഏഴരപ്പള്ളികള്‍

തോമാശ്ലീഹായുടെ ഏഴരപ്പള്ളികള്‍

കേരളത്തിലെ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് തോമാശ്ലീഹായും ഏഴരപ്പള്ളികളും.

By Elizabath

കേരളത്തിലെ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് തോമാശ്ലീഹായും ഏഴരപ്പള്ളികളും.
ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹ വിശ്വാസപ്രചരണത്തിന്റെ ഭാഗമായാണ് എ.ഡി. 52 ല്‍ കൊടുങ്ങല്ലൂരിലെത്തുന്നത്. അദ്ദേഹം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സപ്തദേവാലയങ്ങള്‍ക്ക് സഭാചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്.
തോമാശ്ലീഹ സ്ഥാപിച്ച ഏഴരപ്പള്ളികളെ അറിയാം.

കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളി

കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളി

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായ കൊടുങ്ങല്ലൂരിലാണ് തോമാശ്ലീഹ ആദ്യം കപ്പലിറങ്ങുന്നത്. അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന കൊടുങ്ങല്ലൂരിലാണ് തോമാശ്ലീഹ എ.ഡി. 52 ല്‍ ആദ്യപള്ളി സ്ഥാപിക്കുന്നത്. കൊടുങ്ങല്ലൂര്‍ മാല്യങ്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി മാല്യങ്കരപ്പള്ളി എന്നും അറിയപ്പെടുന്നു. കൂടാതെ തോമാശ്ലീഹ ഇന്ത്യയില്‍ ആദ്യം സ്ഥാപിച്ച പള്ളി കൂടിയാണിത്.

PC: Sujithvv

പാലയൂര്‍ പള്ളി

പാലയൂര്‍ പള്ളി

കേരളത്തിലെ പുരാതന ദേവാലയങ്ങളിലൊന്നായ പാലയൂര്‍ പള്ളിയും എ.ഡി. 52 ല്‍ തോമാശ്ലീഹ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ പാലയൂര്‍ ക്ഷേത്രം നിന്നിരുന്നിടത്ത് തോമാശ്ലീഹ ആദ്യം കുരിശ് സ്ഥാപിച്ചുവെന്നും പിന്നീട് അവിടെ പള്ളി പണിതുവെന്നുമാണ് കരുതുന്നത്.

PC: Sreejithk2000

കോക്കമംഗലം പള്ളി

കോക്കമംഗലം പള്ളി

എ.ഡി. 53 ല്‍ ആലപ്പുഴയിലെ കോക്കമംഗലത്ത് തോമാശ്ലീഹ സ്ഥാപിച്ചതാണ് കോക്കമംഗലം പള്ളി എന്നാണ് കരുതപ്പെടുന്നത്. ഒരു വര്‍ഷത്തോളം കോക്കമംഗലത്തു താമസിച്ച് വിശ്വാസം പ്രചരിപ്പിച്ച അദ്ദേഹം ആദ്യമവിടെ ഒരു കുരിശാണ് സ്ഥാപിച്ചത്. പിന്നീട് കുരിശിരുന്ന സ്ഥലത്ത് ദേവാലയം പണിയുകയായിരുന്നു.

PC: Matthai

കോട്ടക്കാവ് സെന്റ് തോമസ് പള്ളി

കോട്ടക്കാവ് സെന്റ് തോമസ് പള്ളി

എറണാകുളത്തെ വടക്കന്‍ പറവൂരില്‍ പെരിയാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന കോട്ടക്കാവ് സെന്റ് തോമസ് പള്ളി തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ്.

PC: Challiyan

നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി

നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി

പത്തനംതിട്ട ജില്ലയിലെ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി തോമാശ്ലീഹ എ.ഡി. 54 ല്‍ സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. കേരള ക്രൈസ്തവ സഭയിലെ പല പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ ഈ ദേവാലയത്തില്‍ ക്ഷേത്രങ്ങളിലേതുപോലെ കരിങ്കല്‍ വിളക്കുകളും കൊത്തുപണികളും കാണാന്‍ സാധിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയം കൂടിയാണിത്.

PC: Arayilpdas

സെന്റ് തോമസ് എക്യുമെനിക്കല്‍ പള്ളി, നിലയ്ക്കല്‍

സെന്റ് തോമസ് എക്യുമെനിക്കല്‍ പള്ളി, നിലയ്ക്കല്‍

പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കല്‍ ദേവാലയമാണ്. വിവിധ സഭകള്‍ക്ക് ഈ ദേവാലയത്തിന്റെ നടത്തിപ്പില്‍ പങ്കാളിത്തമുണ്ട്. ശബരിമലയ്ക്കു സമീപം വനപ്രദേശത്താണാ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

PC: Abin jv

കൊല്ലംപള്ളി

കൊല്ലംപള്ളി

വളരെ പണ്ടുകാലം മുതല്‍ക്കേ പ്രശസ്തമായ തുരമുഖമായിരുന്ന കൊല്ലത്താണ് ഏഴരപ്പള്ളികളില്‍ ഒന്നായ കൊല്ലം പള്ളി സ്ഥിതി ചെയ്യുന്നത്. അദ്ദേഹം സ്ഥാപിച്ച ദേവാലയം ആയിരം വര്‍ഷം നിലനിന്നിരുന്നുവെന്നും പിന്നീടത് കടലെടുത്തുപോയി എന്നുമാണ് പറയപ്പെടുന്നത്.

PC: MOSSOT

തിരുവിതാംകോട് പള്ളി

തിരുവിതാംകോട് പള്ളി

തമിഴ്‌നാട്ടിലെ കന്യാകുമാരി തിരുവിതാംകോട് സ്ഥിതി ചെയ്യുന്ന സെന്‍ര് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി അറിയപ്പെടുന്നത് അരപ്പള്ളി അഥവാ ഏഴരപ്പള്ളികളിലൊന്ന് എന്നാണ്. എ.ഡി. 63 ല്‍ തോമാശ്ലീഹ സ്ഥാപിച്ച ഈ ദേവാലയം തോമയാര്‍ കോവില്‍ എന്നാണ് അറിയപ്പെടുന്നത്. അന്തര്‍ദേശീയ മാര്‍ത്തോമന്‍ തീര്‍ഥാനടകേന്ദ്രം കൂടിയാണിത്.

PC: Jaisontsy

അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനപ്പള്ളി

അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനപ്പള്ളി

തോമാശ്ലീഹ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളി ഏതാണെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ടയില്‍ സ്ഥിതി ചെയ്യുന്ന അരുവിത്തുറപ്പള്ളി കോമാശ്ലീഹ സ്ഥാപിച്ച അരപ്പള്ളിയായാണ് വിശ്വസിക്കുന്നത്. പുരാതന ക്ഷേത്രമാതൃകയില്‍ കരിങ്കല്ലിലാണ് പള്ളി പണിതിരിക്കുന്നത്.

PC: Kerala Tourism Official Site

Read more about: churches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X