Search
  • Follow NativePlanet
Share
» »ഇടുക്കിയിലെ വെളിപ്പെടാത്ത അത്ഭുതങ്ങൾ

ഇടുക്കിയിലെ വെളിപ്പെടാത്ത അത്ഭുതങ്ങൾ

സിനിമാ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടും അത്യപൂർവ്വമായ നിർമ്മാണ ശൈലിയിലൂടെയുമെല്ലാം വ്യത്യസ്തത പുലർത്തുന്ന ഇടുക്കിയിലെ കിടുക്കൻ അത്ഭുതങ്ങളെ ഒന്നറിയാം....

By Elizabath Joseph

കാത്തുവെച്ച വിസ്മയങ്ങളുടെ കാര്യത്തിൽ സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന ഇടമാണ് മൂന്നാറും വാഗമണ്ണും മാങ്കുളവും തൊടുപുഴയും ഒക്കെ ചേരുന്ന ഇടുക്കി. ഇവിടം എത്ര തവണ കണ്ടാലും പോയാലും ഒക്കെ മതിവരാത്ത ഇടങ്ങളാണ്! അങ്ങനെയങ്കിൽ ഇടുക്കിയിലെ സപ്താത്ഭുതങ്ങളെ ഒന്നറിഞ്ഞാലോ... ഇടുക്കിയിലെ സഞ്ചാര പ്രിയർക്ക് ഏറെ പരിചയമുള്ള സ്ഥലങ്ങളാണെങ്കിലും പുറമേ നിന്നുള്ളവർക്ക് കേട്ടുപരിചയം മാത്രമായിരിക്കും ഈ സ്ഥലങ്ങളെക്കുറിച്ചുള്ളത്. സിനിമാ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടും അത്യപൂർവ്വമായ നിർമ്മാണ ശൈലിയിലൂടെയുമെല്ലാം വ്യത്യസ്തത പുലർത്തുന്ന ഇടുക്കിയിലെ കിടുക്കൻ അത്ഭുതങ്ങളെ ഒന്നറിയാം...

ഇടുക്കി ഡാം

ഇടുക്കി ഡാം

വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുള്ള ഇടുക്കി അണക്കെട്ടല്ലാതെ മറ്റന്താണ് ഇവിടുത്തെ സപ്താത്ഭുതങ്ങളിൽ ഒന്നാമതെത്തുക?
അഞ്ച് നദികളും മറ്റ് ഇരുപതോളം അണക്കെട്ടുകളും എണ്ണമറ്റ ഭൂഗർഭ തുരങ്കങ്ങളും ഒരു ഭൂഗർഭ പവർ ജനറേറ്ററും ഒക്കെ അടങ്ങുന്ന ഇടുക്കി അണക്കെട്ട് ലോകത്തിന്റെ മുന്നിൽ ഇടുക്കിയെ മാത്രമല്ല, ഇന്ത്യയെ തന്നെ അടയാളപ്പെടുത്തുന്ന ഇടമാണ്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായി അറിയപ്പെടുന്ന ഇതിന് 550 അടി ഉയരവും 650 അടി ഉയരവുമുണ്ട്. കുറുവൻ കുറത്തി മലനിരകളെ തമ്മിൽ ബന്ധിപ്പിച്ച് പെരിയാർ നദിക്കു കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണുള്ളത്.
ചെറുതോണി ഡാം, ഇടുക്കി ആർച്ച് ഡാം. കുളമാവ് ഡാം എന്നീ മൂന്നു ഡാമുകൾ ചേരുന്നതിനെയാണ് ഇടുക്കി ഡാം എന്ന് ഒറ്റപ്പേരിൽ വിളിക്കുന്നത്. ഷട്ടറുകളില്ലാത്ത ഒരണക്കെട്ടു കൂടിയാണിത്. അത്യാവശ്യ ഘട്ടങ്ങളിൽ ചെറുതോണി ഡാമിന്റെ അണക്കെട്ടാണ് തുറന്നു വിടുക.

PC:http://www.kseb.in

അഞ്ചുരുളി ടണൽ

അഞ്ചുരുളി ടണൽ

ഇടുക്കി ജില്ലയുടെ അടുത്ത അത്ഭുതങ്ങളിലൊന്നാണ് അഞ്ചുരുളി ടണൽ. കട്ടപ്പന കാഞ്ചിയാറിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അ‍ഞ്ചുരുളി എന്നത് കിലോമീറ്ററുകൾ ബൂമിക്കടിയിലൂടെ നിർമ്മിച്ചിരിക്കുന്ന ഒരു തുരങ്കമാണ്. ഇടുക്കിയിലെ ഇരട്ടയാർ ഡാമില്‍ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുക എന്ന ആവശ്യം മുൻനിർത്തിയാണ് അ‍ഞ്ചുരുളി തുരങ്കം നിർമ്മിക്കുന്നത്. ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിലാണ് തുരങ്കമുള്ളത്.
ഇടുക്കി ഡാമിന്റെ ആരംഭംമെന്നും ഈ തുരങ്കത്തെ വിളിക്കാറുണ്ട്.

പേരുവന്ന കഥ

പേരുവന്ന കഥ

അ‍ഞ്ചുരുളി തുരങ്കത്തിന് ആ പേരു കിട്ടിയതിനു പിന്നിൽ ഒരു രസകരമായ കഥയുണ്ട്. ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്മെന്റ് പ്രദേശത്തിനു സമീപം വെള്ളം മൂടിക്കിടക്കുന്ന സ്ഥലത്താണ് ഇതുള്ളത്. ഇവിടുത്തെ അഞ്ച് മലകൾക്ക് ഇടയിലായാണ് തുരങ്കം കാണുന്നത്. അഞ്ച് ഉരുളികൾ കമിഴ്ത്തി വെച്ചതുപോലെ തോന്നിക്കുന്നതിനാലാണ് ഇവിടം അ‍ഞ്ചുരുളി എന്ന പേരിൽ അറിയപ്പെടുന്നത്. തുരങ്കത്തിന്റെ ഉള്ളിലേക്ക് അധികദൂരം കയറാൻ പറ്റില്ല. മഴക്കാലം ഒഴികെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

PC: Rojypala

കുറിഞ്ഞിമല സാങ്ച്വറി

കുറിഞ്ഞിമല സാങ്ച്വറി

ഇടുക്കിയിലെ ഏറ്റവും വലിയ വിസ്മയങ്ങളിൽ ഒന്നാണ് ഇവിടുത്തെ കുറിഞ്ഞി പൂക്കൾ. വർഷത്തിൽ മിക്കവാറും പൂക്കുന്ന കാട്ടു കുറിഞ്ഞി മുതൽ 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വരെയുള്ള ഇവിടുത്തെ മറ്റൊരു അത്ഭുതമാണ് കുറിഞ്ഞിമല സാങ്ച്വറി. ദേവികുളം താലൂക്കിൽ വട്ടവട, കോട്ടക്കമ്പൂർ എന്നീ ഗ്രാമങ്ങളിലായാണ് കുറിഞ്ഞി സാങ്ച്വറിയുള്ളത്. അത്യപൂർവ്വങ്ങളായ ഒട്ടേറെ സസ്യങ്ങളെ ഇവിടെ കാണാൻ സാധിക്കുമെങ്കിലും അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 12 വർഷത്തിലൊരിക്കൽ മാത്രം പുഷ്പിക്കാൻ ഭാഗ്യം ലഭിക്കുന്ന നീലക്കുറിഞ്ഞി തന്നെയാണ്. ഇതിനു വേണ്ടി മാത്രമായി അകദശം 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരു ഇടം തന്നെ ഇവിടെ കാണാൻ കഴിയും.

PC:keralatourism

തൊട്ടടുത്ത്

തൊട്ടടുത്ത്

നീലക്കുറിഞ്ഞി കാണാനെത്തിയാൽ മറ്റനേകം കാഴ്ചകളും ഇവിടെ നിന്നും കണ്ടു മടങ്ങാം. ചിന്നാർ വന്യജീവി സങ്കേതം, ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം, ഇരവികുളം, പാമ്പാടും ഷോള, ആനമുടി, വട്ടവട തുടങ്ങിയവയെല്ലാം കുറിഞ്ഞി സാങ്ച്വറിയോട് ചേർന്നു തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

PC:N. A. Naseer

കീഴാർക്കുത്ത് വെള്ളച്ചാട്ടം

കീഴാർക്കുത്ത് വെള്ളച്ചാട്ടം

വെള്ളച്ചാട്ടങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും അതിൽ ഒരത്ഭുതമായി തോന്നുന്ന ഒന്നാണ് കീഴാർക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ദൃശ്യം കൊണ്ട് റെയിൻബോ ഫാൾസ് എന്ന പേരിലും അറിയപ്പെടുന്നു. ആയിരത്തിഅഞ്ഞൂറ് മീറ്ററോളം ഉയരത്തിൽ നിന്നും കുത്തിയൊലിച്ച് വരുന്ന ഈ വെള്ളച്ചാട്ടം വർഷ മുഴുവൻ ഇതേ കാഴ്ചയിൽ സമൃദ്ധമായി കാണാം
ചുറ്റോടു ചുറ്റും ഔഷധസസ്യങ്ങൾ വളരുന്നതിനാൽ ഇവിടുത്തെ വെള്ളത്തിന് അത്തംര ഗുണങ്ങൾ കൂടി ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ട്രെക്കിംങ്, കാംബിംങ്, റോക്ക് ക്ലൈംബിംങ്, മൌണ്ടനീയറിംങ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുവാനും സഞ്ചാരികൾഇവിടെ ധാരാളമായി എത്താറുണ്ട്.
കൊടുംകാട്ടിലൂടെ അ‍ഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ.

PC:keralatourism

കുളമാവ്

കുളമാവ്

ഇടുക്കിക്ക് പുറത്തുള്ളവർ അധികം കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരിടമാണ് കുളമാവ്. ഇടുക്കിയിലെ ഏറ്റവും പ്രസിദ്ധമായ കുന്നിൻ പ്രദേശങ്ങളിലൊന്നായ ഇത് ട്രക്കിങ്ങ് പ്രേമികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. ഇവിടെ ട്രക്ക് ചെയ്യുവാനായി മാത്രം ഇടുക്കിയിലെത്തുന്ന ആളുകളുണ്ട്. പാറക്കുന്നുകൾക്കിടയിൽ കിടക്കുന്ന ജലാശയവും കുളമാവിന്റെ ഭാഗമാണ്. 33 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇവിടുത്തെ ജലാശയം ഒരു ഡാമിന്റെ ഭാഗം കൂടിയാണ്.
ബോട്ടിങ്ങിനു പറ്റിയ സ്ഥലം കൂടിയാണിത്. കുളമാവ് ഡാമിനും ചെരുതോണിക്കുമിടയിലായാണ് ബോട്ടിങ്ങ് സൗകര്യമുള്ളത്. നാടുകാണി ചുരവും ഇടുക്കി വന്യജീവി സങ്കേതവും ഇവിടെ നിന്നും എളുപ്പത്തിൽ സന്ദർശിക്കാവുന്ന സ്ഥലങ്ങളാണ്.

PC:keralatourism

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

ഇടുക്കിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മറ്റൊരു വിസ്മയമാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. മഴക്കാലങ്ങളിൽ ഏറെ അപകടകാരിയാകുന്ന ഈ വെള്ളച്ചാട്ടം ഇടുക്കിയിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് എന്ന കാര്യത്തിൽ സംശയമില്ല. മുകളിൽ നിന്നും തട്ടുതട്ടായി പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പതിക്കുന്ന ഓരോ തട്ടിലും ഓരോ ചെറിയ കുളങ്ങൾ അല്ലെങ്കിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുത്തിയിട്ടാണ് പോകുന്നത്.
വേനൽക്കാലത്താണ് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന് ഏറ്റവും യോജിച്ചത്.
തൊടുപുഴയിൽ നിന്നും 19 കിലോമീറ്റർ അകലയാണ് ഇതുള്ളത്.

PC:Tharun Alex Thomas

ആനമുടി

ആനമുടി

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള ആനമുടി മൂന്നു മലനിരകൾ ചേരുന്ന ഒന്നാണ്. ആനമല നിരകൾ, ഏലമലനിരകൾ, പളനി മലനിരകൾ എന്നിവ ചേരുമ്പോളാണ് ആനമുടി പൂർണ്ണമാകുന്നത്. ഇരവികുളും ദേശീയോദ്യാനത്തിൽ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങുകളും മറ്റും നടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2700 മീറ്റർ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.

PC:Mdmadhu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X