Search
  • Follow NativePlanet
Share
» »തൃശൂരിന്‍റെ തലയെടുപ്പായ ശക്തൻ തമ്പുരാൻ കൊട്ടാരം

തൃശൂരിന്‍റെ തലയെടുപ്പായ ശക്തൻ തമ്പുരാൻ കൊട്ടാരം

കേരളത്തിൻറെ ചരിത്രത്തിൽ തൃശൂരിനെ അടയാളപ്പെടുത്തുവാൻ കാര്യങ്ങൾ ഒരുപാടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങളും കെട്ടിടങ്ങളും ചരിത്ര ഇടങ്ങളും ഒക്കെ തൃശൂരിനെ ചെറുതല്ലാത്ത രീതിയിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്സവ പ്രേമികൾ എത്തിച്ചേരുന്ന തൃശൂർ പൂരമാണ് തൃശൂരിനെ ഇത്രകണ്ട് പ്രശസ്തിയിലെത്തിച്ച കാര്യം എന്ന് നിസംശയം പറയാം.
തൃശൂർ റൗണ്ടും അതിനെ ചുറ്റിയുള്ള ഇടങ്ങളും എന്നും തൃശൂർകാർക്ക് മാത്രമല്ല, പുറം നാട്ടുകാർക്കും ഒരു വികാരം തന്നെയാണ്. സിനിമകളിലൂടെയും സുഹൃത്തുക്കളിലൂടെയും കേട്ടും കണ്ടും അറിഞ്ഞ ഒരു വികാരം..

ശക്തൻ തമ്പുരാന്റെ നാട്ടിലെ പെരുമയെ വിളിച്ചറിയിക്കുന്ന മറ്റൊരിടം കൂടി ഇവിടെയുണ്ട്. ശക്തൻ തമ്പുരാൻ കൊട്ടാരം അഥവാ വടക്കേക്കര കൊട്ടാരം. ഒരു കാലത്ത് കൊച്ചി രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരുന്ന കൊട്ടാരത്തിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

ശക്തന്റെ പെരുമയെ വിളിച്ചറിയിക്കുന്ന കൊട്ടാരം

ശക്തന്റെ പെരുമയെ വിളിച്ചറിയിക്കുന്ന കൊട്ടാരം

കൊച്ചി തമ്പുരാക്കന്മാരിൽ പ്രഗത്ഭനും പ്രശസ്തനുമായിരുന്ന ശക്തൻ തമ്പുരാൻറെ പേരിൽ അറിയപ്പെടുന്ന കൊട്ടാരമാണ് തൃശൂരിലെ ശക്തൻ തമ്പുരാൻ കൊട്ടാരം. രാജാ രാമവർമ്മ എന്നായിരുന്നു യഥാർഥ പേരെങ്കിലും തന്റെ ശക്തമായ പ്രവർത്തികൾ കൊണ്ട് അദ്ദേഹം ജനങ്ങൾക്കിടിയിൽ സ്നേഹപൂർവ്വം ശക്തൻ തമ്പുരാൻ എന്നാണ് അറിയപ്പെട്ടത്.

PC:Abhijith Sheheer

 തൃശൂരിന്റെ ശില്പി

തൃശൂരിന്റെ ശില്പി

ഇന്നു കാണുന്ന തൃശൂർ നഗരത്തിന്റെ ശില്പിയായി കണക്കാക്കുന്നത് ശക്തൻ തമ്പുരാനെയാണ്. തൃശൂർ പൂരത്തിനു തുടക്കം കുറിച്ച ആൾ മാത്രമല്ല, ഭരണത്തിലും തന്ത്രത്തിലും ഒക്കെ മികവ് തെളിയിച്ച ഒരാൾ കൂടിയായിരുന്നു അദ്ദേഹം. തൃശൂർ നഗരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ കൊട്ടാരം തീരാത്ത കഥകളുടെ ഒരു കൂടാരമാണ്. പുരാവസ്തു വകുപ്പിനു കീഴിലാണ് ഇന്നിത് സംരക്ഷിക്കപ്പെടുന്നത്.

ആറ് ഏക്കറിൽ

ആറ് ഏക്കറിൽ

ആറ് ഏക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്ന രീതിയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിന്റ നിർമ്മാണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. കൊച്ചി ഭരിച്ചിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്റെയായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 1975 ൽ രാമ വർമ്മ തമ്പുരാനും പിന്നാട് ശക്തൻ തമ്പുരാനും കൊട്ടാരം പുനർ നിർമ്മിച്ചു എന്നാണ് പറയപ്പെടുന്നത്. കേരളാ-ഡച്ചു വാസ്തു വിദ്യകൾ സമന്വയിച്ചിരിക്കുന്ന രീതിയിലാണിതുള്ളത്.

PC:Devika K B

തലയുയർത്തി നിൽക്കുന്ന നാലുകെട്ട്

രണ്ടു നിലയിലായി തലയുയർത്തി നിൽക്കുന്ന നാല് കെട്ടാണ് ശക്തൻ തമ്പുരാൻ കകൊട്ടാരത്തിന്റെ പ്രധാന കെട്ടിടം. ഉയരത്തിലുള്ള മേൽക്കൂര, കട്ടിയുള്ള തൂണുകൾ, ധാരാളം സ്ഥലമുള്ള മുറികൾ, നിലത്ത് പാകിയിരിക്കുന്ന മിനുസ്സമുള്ള ഇറ്റാലിയൻ മാർബിൾ, ഒക്കെ ഇതിന്റെ നിർമ്മാണത്തിലെ പ്രത്യേകതകളാണ്. ഉള്ളിൽ നോക്കുകയാണെങ്കിൽ പുറമേയുള്ള നിർമ്മാണത്തിനൊത്ത വിധമാണ് അകവും അലങ്കരിച്ചിരിക്കുന്നത് എന്നു കാണാം.

പാർക്ക് മുതൽ ശലഭോദ്യാനം വരെ

കാഴ്ചകളും ചരിത്രവും തേടിയെത്തുന്ന സ‍ഞ്ചാരികൾക്ക് ഒരുപിടി കാഴ്ചകൾ ഇവിടം ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് ചിത്ര ശലഭങ്ങൾ വരുന്ന ശലഭോദ്യാനം, ഔഷധോദ്യാനം, കുട്ടികളുടെ പാർക്ക്, പൈതൃകോദ്യാനം, മെഗാലിത്തിക് പാര്‍ക്ക് തുടങ്ങിയവയൊക്കെ ഇവിടുത്തെ കാഴ്ചകളാണ്.

ഇന്നൊരു മ്യൂസിയം

2005 മുതൽ കേരള സർക്കാരിനു കീഴിലുള്ള ഒരു മ്യൂസിയമായാണ് ഇത് പ്രവർത്തിക്കുന്നത്. വെങ്കല വസ്തുക്കളാണ് ഇവിട പ്രദർശിപ്പിച്ചിരിക്കുന്നവയിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നത്.
12-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിൽ വെങ്കലത്തിൽ നിർമ്മിച്ചിട്ടുള്ള പ്രതിമകളും ശില്പങ്ങളും ഇവിടെ കാണാം.
കൂടാതെ 9-ാം നൂറ്റാണ്ട് മുതൽ 17-ാം നൂറ്റാണ്ട് വരെയുള്ള സമയത്ത് കരിങ്കല്ലിൽ നിർമ്മിക്കപ്പെട്ട ശില്പങ്ഹൾ, പഴയ കൊച്ചി രാജ്യത്തും സമീപ രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങള്‍, രാജകുടുംബത്തിൽ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, ശിലായുഗത്തിലെ ശേഷിപ്പുകൾ,അഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന റോമൻ സ്വർണ്ണ നാണയങ്ങൾ, ഫ്രഞ്ചുകാർ പ്രാബല്യത്തിൽ കൊണ്ടുവന്ന മലബാർ നാണയങ്ങൾ, ബ്രിട്ടീഷ് ഇന്ത്യയുടം നാണയങ്ങൾ ഒക്കെയും ഇവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.

സർപ്പക്കാവ്

സർപ്പക്കാവ്

രാജകുടുംബത്തിന് ഐശ്വര്യം ലഭിക്കുന്നതിനായി വളർത്തിയ സർപ്പ്കകാവാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. നാഗരാജാവിനെ ആരാധിക്കുന്ന ഇവിടെ കൃത്യമായ പൂജകളും മറ്റും നടക്കാറുണ്ട്.
ഇതു കൂടാതെ കൊട്ടാരത്തിന്റെ തെക്കു ഭാഗത്തായി കേരളത്തിന്റെ തനതായ ചെടികളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുന്നതിനായി ഒരു പൈതൃക തോട്ടവും നിർമ്മിച്ചു സംരക്ഷിക്കുന്നു.

PC:Abhijith Sheheer

നഗരത്തിന്റെ ദാഹം തീർക്കുന്ന ചിറ

നഗരത്തിന്റെ ദാഹം തീർക്കുന്ന ചിറ

കൊട്ടാരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ചിറ തൃശൂരിൻറെ ദാഹം മാറ്റുന്ന ഇടമാണ്. വടക്കേ ചിറ ചിറ എന്നറിയപ്പെടുന്ന ഇത് വേനൽ എത്ര കടുത്താലും വറ്റാത്ത ഇടമാണ്. തൃശൂരിന്റെ കുടിവെള്ള പദ്ധതികളിൽ ഇപ്പോൾ ഇതും ഉൾപ്പെട്ടിട്ടുണ്ട്.

PC:Aruna

പ്രവേശിക്കുവാൻ

പ്രവേശിക്കുവാൻ

രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മൂന്നു മുതൽ നാലു മണിക്കൂർ വരെ നടന്നു കാണുവാനുള്ള സംഗതികൾ ഇവിടെയുണ്ട്. ചരിത്രപ്രേമികളാണെങ്കിൽ കണ്ടും അറിഞ്ഞും വായിച്ചും ഒരുപ ദിവസം മുഴുവനും ഇവിടെ ചിലവഴിക്കുവാൻ മാറ്റി വയ്ക്കാം.

PC:Aruna

 ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ഇവിടേക്ക് യാത്ര പോകുമ്പോൾ ക്യാമറ കരുതുവാൻ ശ്രദ്ധിക്കുക. ഫോട്ടോപ്രേമികൾക്ക് പറ്റിയ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.
കൊട്ടാരവും പരിസരവും പ്ലാസ്റ്റിക് വിമുക്ത ഇടമായിതിനാൽ ഒരു തരത്തിലുള്ള മാലിന്യവും വലിച്ചെറിയാതെ സൂക്ഷിക്കുക.
PC:Sibyav

അടുത്തുള്ള ആകർഷണങ്ങള്‍

വടക്കുംനാഥൻ ക്ഷേത്രം, തൃശൂർ മൃഗശാല, നെഹ്റു പാർക്ക്, തിരുവമ്പാടി ക്ഷേത്രം, വിയ്യൂർ ജയിർ പാർക്ക്, പാറമേക്കാവ് ക്ഷേത്രം, മ്യൂറൽ ആർട് മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങൾ.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ നഗര പരിധിയിലായാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വടക്കുംനാഥ ക്ഷേത്രം ഇതിന് തൊട്ടടുത്താണ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് മൂന്നു കിലോമീറ്റർ ദൂരം മാത്രമുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X