Search
  • Follow NativePlanet
Share
» »ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ശനിദേവനായി സമര്‍പ്പിച്ചിട്ടുണ്ട്. അവയിൽ പ്രശസ്തമായ ചില ക്ഷേത്രങ്ങളെ പരിചയപ്പെ‌ടാം...

ഭാരതത്തില്‍ ഏറ്റവും പ്രസിദ്ധമായതും വിശ്വാസികള്‍ ഭയക്കുന്നതുമായ ദേവന്മാരിലൊരാളാണ് ശനി ദേവന്‍. സൂര്യ ഭഗവാന്‍റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌ 'ശനീശ്വരൻ' എന്നാണ് പുരാണങ്ങള്‍ പറയുന്നത്. നവഗ്രഹങ്ങളില്‍ ഈശ്വരസ്ഥാനമുള്ള ശനിദേവന്‍ ഒരേസമയം കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച് രക്ഷകനും ശിക്ഷകനുമായും അറിയപ്പെടുന്നു. മരണാനന്തരം ഒരാളുടെ പ്രവൃത്തികളുടെ ഫലം യമ ദേവന്‍ നൽകുമ്പോൾ, ശനി ദേവന്‍ ഇന്നത്തെ ജീവിതത്തിൽ തന്നെ പ്രവൃത്തികളുടെ ഫലം നൽകുന്നു എന്നാണ് വിശ്വാസം. ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ശനിദേവനായി സമര്‍പ്പിച്ചിട്ടുണ്ട്. അവയിൽ പ്രശസ്തമായ ചില ക്ഷേത്രങ്ങളെ പരിചയപ്പെ‌ടാം...

ശനി ശിങ്കനാപ്പൂര്‍, ഷിര്‍ദ്ദി

ശനി ശിങ്കനാപ്പൂര്‍, ഷിര്‍ദ്ദി

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശനി ക്ഷേത്രമാണ് ഷിര്‍ദ്ദിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ശനി ശിങ്കനാപ്പൂര്‍ ക്ഷേത്രം. ശനി ദേവന്‍ കാവല്‍ നില്‍ക്കുന്ന ഗ്രാമം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. തങ്ങളെയും തങ്ങളുടെ സ്വത്തുക്കളെയും മുഴുവനായും ശനിഭഗവാൻ സംരക്ഷിച്ചുകൊള്ളും എന്നാണ് ഇവർ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ വീടുകള്‍ക്ക് വാതിലോ അലമാരകള്‍ക്ക് പൂട്ടോ എന്തിനധികം ബാങ്കുകള്‍ക്കു പോലും ഇവിടെ പൂട്ട് ഇല്ല. ഈ ഗ്രാമത്തിന്റെ ഇഷ്ടദൈവം കൂടിയാണ് ശനിഭഗവാൻ, ഇവി‌ടുള്ളവര്‍ അദ്ദേഹത്തിന്റെ വിശ്വാസികളും. മാത്രമല്ല, ഭഗവാന്റെ ഗ്രാമമായി അറിയപ്പെടുന്നതിമാല്‍ ഇവിടെ മോഷണം നടത്തുവാന്‍ ആരും ധൈര്യപ്പെടുകയുമില്ല.

ശനി ഷിംഗ്നാപൂർ ക്ഷേത്രം

ശനി ഷിംഗ്നാപൂർ ക്ഷേത്രം

അഹമ്മദ്നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഒരു കറുത്ത കല്ലിലാണ് ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ കല്ല് സ്വയംഭൂ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതലും ആളുകള്‍ ശനിയാഴ്ചയാണ് ഇവിടം പ്രാര്‍ത്ഥിക്കുവാനായി എത്തുന്നത്. ഇവിടെ ക്ഷേത്രത്തിലെത്തി ശനി ഭഗവാനോട് പ്രാര്‍ത്ഥിച്ചാല്‍ മുന്നോട്ടുള്ള ജീവിതം സുഗമമാകുമെന്നും ജീവിതത്തിൽ മോശമായൊന്നും സംഭവിക്കുകയില്ല എന്നുമാണ് ആളുകൾ വിശ്വസിക്കുന്നത്.

ശനിദാം ക്ഷേത്രം, ന്യൂ ഡല്‍ഹി

ശനിദാം ക്ഷേത്രം, ന്യൂ ഡല്‍ഹി

ശനി ദേവന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഡല്‍ഹിയിലെ ശനിദാം ക്ഷേത്രം. 2003 ല്‍ ഇവിടെ ശനിയുടെ പ്രതിമ സ്ഥാപിച്ചതു മുതല്‍ ശനിഭഗവാന്റെ വിശ്വാസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവി‌ടെ എത്തുന്നു.ഇതു കൂടാതെ കല്ലില്‍ തീര്‍സ്സ ഒരു ശനി പ്രതിമയും ഇവിടെ കാണാം.ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വഴിമാറി പോകുവാന്‍ ഇവിടെ എത്തി ശനിദേവനോട് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം.

തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം

തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം

തമിഴ്നാട്ടിലെ പ്രസിദ്ധമായ ശനീശ്വര ക്ഷേത്രമാണ് ദർബരനേശ്വര ക്ഷേത്രം എന്നു പേരുള്ള തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം. കാരയ്ക്കല്‍ ക്ഷേത്രം എന്നുമിതിന് പേരുണ്ട്. ദർബരനേശ്വരനായി ശിവനെ ആരാധിക്കുന്ന ഇവിടെ നവഗ്രഹ സ്ഥാനമാണ് ശനിക്കുള്ളത്. നള മഹാരാജാവിന് ശനിയുടെ അപഹാരത്തില്‍ നിന്നും ശമനം ലഭിച്ചത് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോഴാണ് എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ശനിയുടെ അപഹാരത്താല്‍ കഷ്‌പ്പെ‌ടുന്നവരും ശനി ദോഷങ്ങള്‍ ബാധിച്ചിട്ടുള്ളവരും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ അതില്‍ നിന്നൊക്കെയും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഇവിടുത്തെ തീര്‍ത്ഥത്തില്‍ മുങ്ങി നിവര്‍ന്നപ്പോളാണ് നള മഹാരാജാവിന് സൗഖ്യം ലഭിച്ചത് എന്നതിനാല്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നള തീര്‍ത്ഥം എന്നാണ് അറിയപ്പെടുന്നത്. നള തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചാവ്‍ കര്‍മ്മ ദോഷങ്ങളെല്ലാം വിട്ടുപോകുമത്രെ.

PC:VasuVR

ശനി കാവല്‍ക്കാരന്‍

ശനി കാവല്‍ക്കാരന്‍

ശനിയു‌ടെ ദോഷം ഇല്ലാതാക്കുന്ന ക്ഷേത്രമെന്നാണ് കാരയ്ക്കല്‍ ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും ശനിക്ക് ഇവിടെ കാവല്‍ക്കാരന്റെ സ്ഥാനമാണുള്ളത്, ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്ന കോവിലിന്റെ വാതിലിലെ കാവല്‍ക്കാരനായാണ് ഇവിടെ ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനോട് പ്രാര്‍ത്ഥിക്കുവാനായി അകത്തു കയറുന്നതിനു മുന്‍പ് ശനിയോട് പ്രാര്‍ത്ഥിക്കുന്നതാണ് ഇവിടുത്തെ കീഴ്വഴക്കം

ശനിചാര ക്ഷേത്രം, മധ്യപ്രദേശ്

ശനിചാര ക്ഷേത്രം, മധ്യപ്രദേശ്

ശനിയെ ആരാധിക്കുന്ന മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് മധ്യ പ്രദേശിലെ ശനിചാര ക്ഷേത്രം. ഐതിഹ്യമനുസരിച്ച് ലങ്കയില്‍ വെച്ച് ഹനുമാന്‍ ശനിയെ എടുത്തെറിഞ്ഞുവെന്നും അങ്ങനെ ശനി വന്നു വീണ ഇ‌ടത്തിലാണ് ഈ ക്ഷേത്രം നില്‍ക്കുന്നതെന്നുമാണ് വിശ്വാസം. എന്തു തന്നെയായാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തുന്നു.
ലങ്കയിൽ നിന്ന് കൊണ്ടുവന്ന ശനി ക്ഷേത്രമാണ് ക്ഷേത്രത്തിലുള്ളത്. ശനി ദേവന്റെ ശാപത്തിൽ നിന്ന് മോചനം നേടാൻ ഇവിടെ ശനി പർവത്തിന് ഒരു പരിക്രമണം നടത്തുന്നത് സഹായിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു.

ശനി ക്ഷേത്രം ഇന്‍ഡോര്‍

ശനി ക്ഷേത്രം ഇന്‍ഡോര്‍

രാജകീയ ഹോൾക്കർ രാജവംശത്തിന്റെ കാലം മുതൽ ഈ ക്ഷേത്രം നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി കഥകൾ അനുസരിച്ച്, ദേവി അഹല്യാബായി ഇവിടെയെത്തിയത് ശനി ദേവനെ ആരാധിക്കാനാണ് എന്നാണ് പറയുന്നത്
300 വർഷം പഴക്കമുള്ള ഒരു കഥ അനുസരിച്ച്, ഒരിക്കൽ അന്ധനായ ഒരു പുരോഹിതൻ ഇവിടെയെത്തി. രാത്രിയില്‍ അദ്ദേഹത്തിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ശനിദേവന്‍ കാഴ്ച നല്കിയത്രെ, മറ്റൊരു ഐതിഹ്യമനുസരിച്ച്, ശ്രീരാമന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്താണ് ശനി വിഗ്രഹം അവിടെ സ്ഥിതിചെയ്തിരുന്നത്. എന്നാൽ ഒരു രാത്രിയിൽ വിഗ്രഹം സ്വന്തമായി നീങ്ങി ഇന്നത്തെ സ്ഥലത്തെത്തി എന്നാണ് പറയപ്പെടുന്നത്

ഇരമത്തൂര്‍ ക്ഷേത്രം

ഇരമത്തൂര്‍ ക്ഷേത്രം

കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രം ആലപ്പുഴ ജില്ലയിലെ . ഇരമത്തൂര്‍ വഴിയമ്പലത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശനിയു‌‌ടെ ദോഷഫലങ്ങള്‍ അകലുവാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. ശനീദോഷമുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഇവിടെ പ്രാര്‍ഥനകളും പൂജകളും നടത്താറുണ്ട്. തമിഴ്നാട്ടില്‍ നിന്നും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കുടിയേറി വന്ന ആളുകളാണ് ഇവിടെ ശനി ആരാധനയ്ക്ക് തുടക്കം കുറിച്ചത് എന്നാണ് വിശ്വാസം.

ശനീദേവ പ്രാധാന്യമുള്ള പൂജകള്‍

ശനീദേവ പ്രാധാന്യമുള്ള പൂജകള്‍

മഹാകാല ശനീശ്വരന്‍, വ്യാഴദോഷത്തെ ഇല്ലാതാക്കുന്ന ദേവഗുരു ബ്രഹസ്പതി, സിദ്ധിവിനായകന്‍, സിദ്ധ പഞ്ചമുഖി ഹനുമാന്‍ തുടങ്ങിയവരുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. ക്ഷേത്രത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. രാവിലെ 6.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.15 വരെയുമാണ് ക്ഷേത്ര സമയം. ശനീദേവ പ്രാധാന്യമുള്ള പൂജകളാണ് ഇവിടെ പ്രധാനമായും ഉള്ളത്. കുടുംബദോഷ, അപമൃത്യൂ ദോഷനിവാരണം, ഏഴ് തലമുറകളായിട്ടുള്ള ശാപ, പാപ ദോഷ ഹരണംഏഴരശനി, കണ്ടകശനി, അഷ്ടമശനി, മൃത്യു ദോഷനിവാരണം, രോഗശാന്തി തുടങ്ങിയവയ്ക്കായി ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

കുചനൂര്‍ ശനീശ്വര ക്ഷേത്രം

കുചനൂര്‍ ശനീശ്വര ക്ഷേത്രം

തമിഴ്നാട്ടിലെ മറ്റൊരു പ്രസിദ്ധമായ ശനി ക്ഷേത്രമാണ് കുചനൂര്‍ ശനീശ്വര ക്ഷേത്രം. ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ്.

ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X