» »പൗര്‍ണമി നാളില്‍ വിലാപം കേള്‍ക്കുന്ന ഗുഹ

പൗര്‍ണമി നാളില്‍ വിലാപം കേള്‍ക്കുന്ന ഗുഹ

Written By: Elizabath

എല്ലാ പൗര്‍ണ്ണമിനാളുകളിലും ഇന്ത്യയിലെ പ്രശസ്തമായ കോട്ടയില്‍ നിന്നും ഒരു നിലവിളി ഉയരും..അമ്മാവാ എന്നെ രക്ഷിക്കണേ എന്നു കരയുന്ന ബാലന്റെ നിലവിളി ചുവരുകളില്‍ തട്ടിച്ചിതറും. താന്‍ ജീവിച്ചിരുന്നപ്പോല്‍ അവസാനമായി ആ ബാലന്‍ ഇതായിരിക്കണം പറഞ്ഞിട്ടുണ്ടാവുക. തന്നെ കൊല്ലാന്‍ വരുന്നവരില്‍ നിന്നും രക്ഷിക്കണേ എന്നു കരഞ്ഞുകൊണ്ടോടുന്ന ബാലന്‍ ഇന്നും ആത്മാവായി കോട്ടയില്‍ ജീവിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഇത് ശനിവര്‍വാഡ കോട്ടയുടെ കഥയാണ്.

ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!

പൂനെയില്‍ പോകുമ്പോള്‍

ശനിവര്‍വാഡ കോട്ട

ശനിവര്‍വാഡ കോട്ട

ചരിത്രകാരന്‍മാരും ചരിത്രത്തില്‍ താല്പര്യമുള്ളവരും ഇന്നും സന്ദര്‍ശിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് പൂനെയിലെ ശനിവര്‍വാഡ കോട്ട. 1732 ല്‍ മറാത്ത രാജാവിന്റെ കീഴിലെ പെഷവാ ഭരണാധികാരികളായിരുന്നു കോട്ടയുടെ നിര്‍മ്മാണത്തിന് പിന്നില്‍.

PC:Mayurthopate

ഏഴുനിലയുള്ള കോട്ട

ഏഴുനിലയുള്ള കോട്ട

ഇപ്പോള്‍ ഇവിടെ കാണാന്‍ സാധിക്കുന്നത് പഴയ കോട്ടയുടെ നശിക്കാത്ത ഭാഗങ്ങള്‍ മാത്രമാണ്. 1732 ല്‍ ഏഴു നിലയുള്ള കോട്ടയായിരുന്നുവത്രെ നിര്‍മ്മിച്ചത്.
കല്ലുകള്‍ മാത്രമുപയോഗിച്ച് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തറയുടെ പണി പൂര്‍ത്തിയായപ്പോഴേക്കും ജനങ്ങള്‍ പരാതിയുയര്‍ത്തി. രാജാവിനു മാത്രമാണ് കല്ലുകള്‍ ഉപയോഗിച്ച് പണിയാന്‍ അധികാരമുള്ളത് എന്നായിരുന്നു പരാതി. അതിനാല്‍ ബാക്കി നിലകള്‍ ഇഷ്ടിക ഉപയോഗിച്ചാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.

PC:Prasad Vaidya

ബാജി റാവുവിന്റെ സ്വപ്നം

ബാജി റാവുവിന്റെ സ്വപ്നം

കോട്ടയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത് മറാത്തയുടെ ശക്തനാ ഭരണാധികാരിയായിരുന്ന ബാജി റാവു ഒന്നാമന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഭാഗമായാണ് കോട്ട നിര്‍മ്മിക്കുന്നത്.

PC:Haripriya 12

കല്‍ത്തറ

കല്‍ത്തറ

കോട്ടയുടെ നിര്‍മ്മാണം പിന്നീട് പൂര്‍ത്തിയാക്കിയത് ഇഷ്ടിക ഉപയോഗിച്ചായിരുന്നു. 90 വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ കോട്ടയാക്രമിച്ചപ്പോല്‍ അടിത്തറ ഒഴികെ ഇഷ്ടികയില്‍ തയ്യാറാക്കിയ എല്ലാം തകര്‍ക്കപ്പെട്ടു. അപ്പോള്‍ ഇവിടെ കാണുന്നത് ആ തറയുടെ ശേഷിപ്പുകളാണ്.

PC:Kuruman

ഭീതിപ്പെടുത്തുന്ന നിലവിളികള്‍

ഭീതിപ്പെടുത്തുന്ന നിലവിളികള്‍

കോട്ടയുടെ ചരിത്രത്തേക്കാളധികം ഇതിനെ പ്രശസ്തമാക്കുന്നത് ഇവിടുത്തെ നിലവിളിയാണ്. പൗര്‍ണ്ണമി നാളില്‍ അമ്മാവാ എന്നെ രക്ഷിക്കണേ എന്നു കരയുന്ന ബാലന്റെ നിലവിളി ഇപ്പോഴും ഇവിടെ കേള്‍ക്കാന്‍ സാധിക്കുമെന്നാണ് പരിസരവാസികള്‍ പറയുന്നത്.

PC: Kshitij Charania

നിലവിളിക്കു പിന്നില്‍

നിലവിളിക്കു പിന്നില്‍

ബാജി റാവു ഒന്നാമന്റെ മരണശേഷം അധികാരത്തില്‍ വന്നത് അദ്ദേഹത്തിന്റെ പുത്രനായിരുന്ന ബാലാജി ബാജി റാവുവാണ്. ഇദ്ദേഹത്തിന്റെ ഇളയ പുത്രനായ നാരായണറാവുവിന് വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്നു.നാരായണ റാവുവിന്റെ അമ്മാവനായ റഘുനാഥറാവു ആണ് ഇദ്ദേഹത്തിനു വേണ്ടി ഭരണം നടത്തിയത്. എന്നാല്‍ ബന്ധുക്കള്‍ നാരായണറാവുവിുനെ കൊല്ലാന്‍ നോക്കിയത്രെ. അപ്പോള്‍ ജീവന്‍ രക്ഷിക്കാനായി അമ്മാവനെ വിളിച്ച് കരഞ്ഞുകൊണ്ട് ഓടിയെന്ന് പറയപ്പെടുന്നു. രാജകുമാരന്‍ പിന്നീട് കൊല്ലപ്പെട്ടു. അന്ന് രാജകുമാരന്റെ നിലവിളിയാണ് ഇപ്പോഴും രാത്രികാലങ്ങളില്‍ കേള്‍ക്കുന്നത്.

PC:Ashok Bagade

കോട്ടയുടെ രൂപകല്പന

കോട്ടയുടെ രൂപകല്പന

അഞ്ച് വലിയ പ്രവേശനകവാടങ്ങളോടു കൂടിയ രൂപകല്പനയാണ് കോട്ടയുടേത്. ദില്ലി ദര്‍വാസ എന്നാണ് മുഖ്യകവാടം അറിയപ്പെടുന്നത്. വടക്കോട്ടാണ് ഇതിന്റെ ദര്‍ശനം. ഡല്‍ഹിയെ നോക്കുന്നു എന്ന അര്‍ഥത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Nishanth Jois

കൊട്ടാരങ്ങള്‍

കൊട്ടാരങ്ങള്‍

കോട്ടയുടെ ഉള്ളിലായി കൂടുതലും നിര്‍മ്മിച്ചിരിക്കുന്നത് കൊട്ടാരങ്ങളാണ്. തേക്കു തടികള്‍ കൊണ്ടു നിര്‍മ്മിച്ച അലങ്കാരങ്ങളും തൂണുകളും ഒക്ക ഇവിടെ കാണാം. കൂടാതെ ഇവിടെ ഉണ്ടായിരുന്ന ഏഴാം നിലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജ്ഞാനേശ്വര്‍ ക്ഷേത്രം കാണുമത്രെ.

PC:Ashishsharma04

പൂന്തോട്ടങ്ങള്‍

പൂന്തോട്ടങ്ങള്‍

താമരയുടെ രൂപത്തിലുള്ള ഫൗണ്ടെയ്‌നാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. 16 ഇതളുകളുള്ള താമരയുടെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Ramnath Bhat

ന്യൂപാലസ് കോലാപൂര്‍

ന്യൂപാലസ് കോലാപൂര്‍

പൂനെയിലെത്തിയാല്‍ ഉറപ്പായും കണ്ടിരിക്കേണ്ട മറ്റൊരു നിര്‍മ്മിതിയാണ് കോലാപൂര്‍ ന്യൂ പാലസ്. 1877നും 1884നും ഇടയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ബ്ലാക്ക് പോളിഷ്ഡ് സ്‌റ്റോണിലാണുള്ളത്.

PC:jayshankar.munoli

Read more about: pune, forts
Please Wait while comments are loading...