Search
  • Follow NativePlanet
Share
» »കുന്നിന്‍മുകളിലെ വിശുദ്ധ ക്ഷേത്രം, കാശ്മീരിലെ ശങ്കരാചാര്യ ക്ഷേത്ര വിശേഷങ്ങള്‍

കുന്നിന്‍മുകളിലെ വിശുദ്ധ ക്ഷേത്രം, കാശ്മീരിലെ ശങ്കരാചാര്യ ക്ഷേത്ര വിശേഷങ്ങള്‍

പൗരാണികമായ നിരവധി ക്ഷേത്രങ്ങളാല്‍ കാശ്മീര്‍ സമ്പന്നമാണ്. വിശ്വാസങ്ങളിലെ വൈവിധ്യവും ചരിത്രത്തിലെ സ്ഥാനവും ഈ ക്ഷേത്രങ്ങളെ നാനാജാതി മതസ്ഥര്‍ക്ക് പ്രിയപ്പെ‌‌ട്ടതാക്കുന്നു. അത്തരത്തില്‍ കാശ്മീരിലെ വിവിധ ജനവിഭാഗങ്ങള്‍ പവിത്രമായി കാണുന്ന ആരാധനാലയമാണ് ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രം.

ശ്രീനഗറിന്റെ മുഖമുദ്രയായി അടയാളപ്പെടുത്തിയിരിക്കുന്ന ശങ്കരാചാര്യ ക്ഷേത്രവും കുന്നും പേർഷ്യൻ, മുസ്ലീം , ഹിന്ദു,ബുദ്ധമത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശ്മീരിന്റെ ചരിത്രത്തില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത ശങ്കരാചാര്യ കുന്നിനെയും ഇവിടുത്തെ ക്ഷേത്രത്തെയും വിശദമായി പരിചയപ്പെടാം...

ശങ്കരാചാര്യ ക്ഷേത്രം

ശങ്കരാചാര്യ ക്ഷേത്രം

ജ്യേഷ്‌ഠേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന ശങ്കരാചാര്യ ക്ഷേത്രം ശ്രീനഗറിലെ സബര്‍വാന്‍ റേഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന് അഭിമുഖമായി നില്‍ക്കുന്ന ഈ ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്നും ആയിരം അ‌ടി ഉയരത്തിലാണുള്ളത്. വിവിധ വിശ്വാസങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ഈ കുന്നിന് പേരുകളും അതിനനുസരിച്ചു മാറുന്നുണ്ട്. ഗോപാദാരി കുന്ന്, സന്ധിമാന-പർവ്വത, കോ-ഇ-സുലെമാൻ, തഖ്ത്-ഇ-സുലൈമാൻ എന്നിങ്ങനെ പ്രാദേശികമായി പലപേരുകളില്‍ ഇവിടം അറിയപ്പെടുന്നു.

PC:Anurag Kumar

കാശ്മീരിലെ പുരാതന ക്ഷേത്രം

കാശ്മീരിലെ പുരാതന ക്ഷേത്രം

കാശ്മീരിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്ന ഇതിന്‍റെ നിര്‍മ്മാണം എന്നു നടന്നു എന്നത് കൃത്യമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ വളരെ പഴയകാലം മുതല്‍തന്നെ ഇവിടെ കുന്നിനെ വിശുദ്ധമായി കാണുകളും അവിടെ ആരാധന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. ഐതിഹാസിക ചരിത്രകാരൻ കൽഹാന അദ്ദേഹത്തിന്റെ പുസ്തകമായ രാജതരംഗിനിയിൽ പറയുന്നതനുസരിച്ച് ജീത്‌ലാർക്ക് അല്ലെങ്കിൽ ജെത ലാരക് എന്നും പിന്നീട് ഗോപദാരി കുന്ന് എന്നും ഈ കുന്ന് വിളിക്കപ്പെട്ടിരുന്നു. ഗോപാധിത്യ രാജാവ് ആര്യദേശത്ത് (ആര്യദേശം) നിന്ന് വന്ന ബ്രാഹ്മണർക്ക് മലയുടെ അടിവാരത്തുള്ള ഭൂമി നൽകിയതായും അദ്ദേഹം എഴുതുന്നു. ഗോപ അഗ്രഹാരങ്ങൾ എന്നായിരുന്നു ഭൂദാനത്തിന്റെ പേര്.
ക്രിസ്തുവിനു മുന്‍പ് 371-ൽ ഗോപാദിത്യ രാജാവ് ജ്യേഷ്ഠേശ്വരന്റെ (ശിവ ജ്യേഷ്ഠാരുഡൻ) ആരാധനാലയമായി കുന്നിൻ മുകളിൽ ക്ഷേത്രം നിർമ്മിച്ചതായും കൽഹണ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു.
എന്നാല്‍ ഈ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ചരിത്രകാരനായ ഓറിയൽ പറയുന്നതനുസരിച്ച് ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിന്‍രെ രൂപം , അടുത്ത കാലത്തേതാണ് എന്നും എന്നാൽ അടിത്തറയും പടവുകളും വളരെ പഴയതാണ് എന്നുമാണ്. ഇതേ പോലെ തന്നെ വേറെയും വിശ്വാസങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.

PC:John Burke

ശ്രീ ശങ്കരാചാര്യരും ക്ഷേത്രവും

ശ്രീ ശങ്കരാചാര്യരും ക്ഷേത്രവും

ശങ്കരാചാര്യ ക്ഷേത്രം എന്ന പേരു വരുവാന്‍ കാരണം ശങ്കരാചാര്യർ 8-ാം നൂറ്റാണ്ടില്‍ ക്ഷേത്രം സന്ദർശിച്ചതിനാലാണെന്നു വിശ്വസിക്കുന്നവരും ഇവിടെയുണ്ട്. ക്ഷേത്രത്തിനും കുന്നിനും ശങ്കരാചാര്യ എന്ന പേര് ലഭിച്ചത് അങ്ങനെയാണത്രെ. ആദിശങ്കരൻ സൗന്ദര്യ ലഹരി എന്ന കൃതി രചിച്ചത് ഇവിടെ വെച്ചാണെന്നും കരുതുന്നവരുണ്ട‌്. എന്തുതന്നെയായാലും 1961-ൽ ദ്വാരകാപീഠത്തിലെ ശങ്കരാചാര്യ ആദിശങ്കരാചാര്യരുടെ പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിച്ചു.
വിനോനാബാബെയും അരബിന്ദോയുമെല്ലാം ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്.

PC:Divya Gupta

ക്ഷേത്രത്തിന്റെ രൂപകല്പന

ക്ഷേത്രത്തിന്റെ രൂപകല്പന

20 അടി ഉയരമുള്ള അഷ്ടഭുജ അടിത്തറയില്‍ ചതുരാകൃതിയിലുള്ള രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉറച്ച പാറയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഷ്ടഭുജത്തിന്റെ ഓരോ വശവും 15 അടി (4.6 മീറ്റർ) അടിയാണ്. ക്ഷേത്രത്തിനുള്ളിൽ വൃത്താകൃതിയിലുള്ള ചെറുതും ഇരുണ്ടതുമായ ഒരു അറയുണ്ട്. സർപ്പത്താൽ ചുറ്റപ്പെട്ട ശിവലിംഗം സ്ഥാപിച്ചിരിക്കുന്ന ഒരു തടത്തിന് ചുറ്റും അഷ്ടഭുജാകൃതിയിലുള്ള നാല് തൂണുകളാണ് മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്നത്.

PC:Didier Lamouche

അമര്‍നാഥ് യാത്രയും ശങ്കരാചാര്യ ക്ഷേത്രവും

അമര്‍നാഥ് യാത്രയും ശങ്കരാചാര്യ ക്ഷേത്രവും

ഇന്ന് സ്ഥിരം ആരാധനയ്ക്കായി ക്ഷേത്രം ഉപയോഗിത്തുന്നുണ്ടെങ്കിലും അറിയപ്പെടുന്നത് അമര്‍നാഥ് തീര്‍ത്ഥാടന യാത്രയുടെ സമയത്താണ്.അമർനാഥ് യാത്രയ്ക്കിടെ തീർത്ഥാടകർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. അമാവാസിയുടെ ചന്ദ്രദശയിൽ, ശിവന്റെ വിശുദ്ധ ഗദ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ചടങ്ങും ഇവിടെ നടത്തപ്പെടുന്നു.

PC:Tauqee Zahid


കാഴ്ചകള്‍ കാണാം

കാഴ്ചകള്‍ കാണാം

ദാൽ തടാകം, ഹൗസ് ബോട്ടുകൾ, ചുറ്റുപാടുമുള്ള പ്രദേശങ്ങൾ, മഞ്ഞുമൂടിയ മലനിരകൾ, തെക്കൻ കശ്മീരിലെ മനോഹരമായ ഇ‌ടങ്ങള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇതിനു മുകളില്‍ നിന്നാല്‍ കാണുവാന്‍ കഴിയും. ക്ഷേത്രം സന്ദര്‍ശിക്കുവാനെത്തുന്ന വിശ്വാസികള്‍ക്കൊപ്പം ചരിത്രത്തില്‍ താല്പര്യമുള്ള സ‍ഞ്ചാരികളും ഇവി‌ടേക്ക് വരാറുണ്ട്.

PC:Divya Gupta

Read more about: temple jammu kashmir history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X