Search
  • Follow NativePlanet
Share
» »പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം

പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം

കാശ്മീരിലെ ഏറ്റവും പുണ്യപുരാതന മൂന്നു ക്ഷേത്രങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നതെങ്കിലും ശാദാ ക്ഷേത്രം ഇന്നു കാശ്മീരില്‍ കാണുവാനില്ല

കാലത്തിനെ വെല്ലുവിളിക്കുന്ന കഥകളുള്ള ക്ഷേത്രങ്ങള്‍ എന്നും കാശ്മീരിന്‍റെ ഒരു പ്രത്യേകതയാണ്. വിശ്വാസങ്ങള്‍ക്കുള്ള ആഴം കാണിക്കുന്ന പുരാതനങ്ങളായ ധാരാളം ക്ഷേത്രങ്ങള്‍ ഇന്നും കാശ്മിരിലുണ്ട്. എന്നാല്‍ അതിലേറ്റവും പ്രത്യേകതയുള്ള ക്ഷേത്രമാണ് ശാരദാ പീഠ് ക്ഷേത്രം. കാശ്മീരിലെ ഏറ്റവും പുണ്യപുരാതന മൂന്നു ക്ഷേത്രങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നതെങ്കിലും ശാദാ ക്ഷേത്രം ഇന്നു കാശ്മീരില്‍ കാണുവാനില്ല. പകരം പാക്ക് അധിനിവേശ കാശ്മിരിന്റെ ഭാഗമാണ് ശാരദാ പീഠ് ക്ഷേത്രം. ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്.

മൂന്നു ക്ഷേത്രങ്ങളിലൊന്ന്

മൂന്നു ക്ഷേത്രങ്ങളിലൊന്ന്

കാശ്മിരിലെ ഹൈന്ജു വിശ്വാസത്തിന്‍റെ അടയാളങ്ങളായി ഉയര്‍ത്തികാണിക്കുന്നത് മൂന്നു ക്ഷേത്രങ്ങളാണ്. മാർത്താണ്ഡ സൂര്യക്ഷേത്രം, അനന്തനാഗ ക്ഷേത്രം പിന്നെ ശാരദാ പീഠ് എന്നിവയാണവ. മറ്റു രണ്ടു ക്ഷേത്രങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും ശാരദാപീഠ് ക്ഷേത്രം ഇന്ന് പാക്ക് അധിനിവേശ കാശ്മീരിന്‍റെ ഭാഗമാണ്.
PC:Umar Jamshaid

കാശ്മീരി പണ്ഡിറ്റുകളുടെ കുലദൈവം

കാശ്മീരി പണ്ഡിറ്റുകളുടെ കുലദൈവം

സരസ്വതി ദേവിയെയാണ് ശാരദയായി ഇവിടെ ആരാധിക്കുന്നത്. കാശ്മീര്‍ പണ്ഡിറ്റുകളുടെ കുലദൈവമാണ് ശാരദ. അതുകൊണ്ടു തന്നെ അവരുടെ ഏറ്റവും പ്രധാനപ്പ‌‌െട്ട ആരാധനാ സ്ഥാനം കൂടിയാണ് ഈ ക്ഷേത്രം. എന്നാല്‍ ഇന്നീ ക്ഷേത്രം പാക് അധിനിവേശ കാശ്മീരിന്‍റെ താഴ്വരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. ജ്ഞാനത്തിന്റെ ദേവിയായാണ് ശാരദയെ ആരാധിക്കുന്നത്. ശാരദാ ദേവിയുടെ വാസ്ഥാനം അല്ലെങ്കില്‍ ഇരിപ്പിടം എന്നാണ് ശാരദാപീഠ് എന്ന വാക്കിനര്‍ത്ഥം.
PC:Basim Zaheer

പാക്കിസ്ഥാന്‍റെ ഭാഗമാകുന്നു

പാക്കിസ്ഥാന്‍റെ ഭാഗമാകുന്നു

1947-48 കാലഘട്ടത്തില്‍ ജമ്മു കാശ്മീരിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ യുദ്ധത്ത‌െത്തുടര്‍ന്നാണ് ക്ഷേത്രം പാക് അധിനിവേശ കാശ്മീരിന്‍റെ ഭാഗമാകുന്നത്. നിയന്ത്രണ രേഖയോട് ഏറെ ചേര്‍ന്ന് ശാരദാ ഗ്രാമത്തില്‍ ഹര്‍മുഖ് പര്‍വ്വതത്തിനു സമീപമാണ് ശാരദാ പീഠ് ക്ഷേത്രമുള്ളത്. വിശ്വാസപരമായും രാഷ്ട്രീയപരമായും ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.
PC: Mudabbirmaajid

ഹര്‍മുഖ് പര്‍വ്വതത്തിന്‍റെ താഴ്വരയില്‍

ഹര്‍മുഖ് പര്‍വ്വതത്തിന്‍റെ താഴ്വരയില്‍

പാക്കിസ്ഥാനിലെ ഹര്‍മുഖ് പര്‍വ്വതത്തിന്റെ താഴ്വരയിലാണ് ശാരദാപീഠ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1981 മീറ്റര്‍ ഉയരത്തിലാണിവിടമുള്ളത്. പാക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസാഫര്‍ബാദില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് പാഷ്ടൂണ്‍ ഗോത്രവിഭാഗക്കാര്‍ ഇവിടം പിടിച്ചെടുത്തുവെങ്കിലും പിന്നീട് ഭരണം സ്ഥാപിച്ച പാക് അധിനിവേശ കാശ്മീര്‍ സര്‍ക്കാരിന് ഭരണം കൈമാറുകയായിരുന്നു. കുപ്വാരയില്‍ നിന്നും വെ‌റും 30 കിലോമീറ്റര്‍ മാത്രമേ ക്ഷേത്രത്തിലേക്കുള്ളൂ.
PC:Ali Zeshan Iqbal

രണ്ടു വഴികള്‍

രണ്ടു വഴികള്‍

ഇന്ത്യയില്‍ നിന്നും പ്രധാനമായും രണ്ട് വഴികളാണ് ക്ഷേത്രത്തിലെത്തുവാനായുള്ളത്. ആദ്യത്തേത് ഉറി- മുസസാഫര്‍ബാദ് വഴിയും അടുത്തത് പൂഞ്ച്-റാവല്‍ക്കോട്ട് വഴിയും. ഇതില്‍ അധികമാളുകള്‍ സഞ്ചരിക്കുന്നത് ഉറി- മുസസാഫര്‍ബാദ് വഴിയാണ്. താഴ്വാരങ്ങളിലെ ജനങ്ങള്‍ യാത്ര ചെയ്യുന്ന വഴി കൂടിയാണിത്. ഉറിയില്‍ നിന്നും 70 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
കിഷന്‍ ഗംഗാ എന്നറിയപ്പ‌െടുന്ന നീലം നദിയോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Tanzeel Uz Zaman

പൗരാണിക പഠന കേന്ദ്രം

പൗരാണിക പഠന കേന്ദ്രം

വിവിധ ചരിത്രകാരന്മാര്‍ വലിയ രീതിയില്‍ തന്നെ ശാരദാ പീഠത്ത‌െക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യയിലെ നിലവാരമുള്ള പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്.
ശരദാ ലിപി കശ്മീരിൽ നിന്നല്ല ഉത്ഭവിച്ചതെങ്കിലും, ഇത് ശരദാ പീത്തിൽ വ്യാപകമായി ഉപയോഗിക്കുകയും പിന്നീട് ശാരദാ പീഠത്തിന്‍റെ പേരില്‍ അറിയപ്പെടുകയും ചെയ്തു.സ്‌ക്രിപ്റ്റ് പിന്നീട് ഈ ലിപി വികസിപ്പിച്ചെടുത്തത് കശ്മീരിലാണെന്ന പ്രചാരണത്തിന് ഇത് കാരണമായി.
എ.ഡി നാലാം നൂറ്റാണ്ടോടെയാണ് ശ്രദ്ധേയമായ പഠന കേന്ദ്രം എന്ന നിലയില്‍ ശാരദാപീഠം പ്രശസ്തിയാര്‍ജ്ജിക്കുന്നത്. അതേ കാലഘട്ടത്തില്‍ തന്നെ ബുദ്ധമത പണ്ഡിതന്മാരായ കുമരാജവ, തോൺമി സാംബോട്ട, റിച്ചൻ സാങ്‌പോ എന്നിവരും ശരദ പീഠവുമായി അടുത്ത് സഹകരിച്ചിരുന്നു. ബുദ്ധമതത്തിന് കാശ്മീരില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന സമയം കൂടിയായിരുന്നു ഇത്.
PC:Arsalabbasi

പഴക്കം ചെന്ന സര്‍വ്വകലാശാല

പഴക്കം ചെന്ന സര്‍വ്വകലാശാല

ഭാരതത്തിലെ ഏറ്റവും പഴക്കംചെന്ന സര്‍വ്വകലാശാലകളിലൊന്നു കൂടിയായാണ് ശാരദാപീഠ്. ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തന്നെയാണ് സര്‍വ്വകലാശാലയായി പ്രവര്‍ത്തിച്ചു പോന്നത്. അയ്യായിരത്തിലധികം പഠിതാക്കളും ഒരു വലിയ ഗ്രന്ഥശാലയും ഇതിനുണ്ടായിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഏറ്റവും മഹത്തായ വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ആദി ശങ്കര, കൽഹാന, വിരോത്സാന തുടങ്ങിയ പണ്ഡിതന്മാര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
കനിഷ്കന്‍ ഒന്നാമന്‍റെ ഭരണ കാലത്ത് മധ്യേഷ്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാല ഇവിടുത്തേത് ആയിരുന്നു.

PC:Tasheenhassan

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

1-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുശാന്റെ ഭരണകാലത്താണ് ശാരദാപീഠ് നിര്‍മ്മിച്ചതെന്നാണ് ചില ചരിത്രങ്ങള്‍ പറയുന്നത്. പിന്നീട്
ആദി ശങ്കരാചാര്യർ കസര്‍വ്വകലാശാലയിലും ക്ഷേത്രത്തിലും അധികാരമേറ്റെടുക്കുന്നതുവരെ ബുദ്ധമതക്കാർക്ക് ശാരദ മേഖലയിൽ ശക്തമായ പങ്കാളിത്തമുണ്ടായിരുന്നുവെന്നും പല വിവരണങ്ങളും അവകാശപ്പെടുന്നു. സുൽത്താൻ സൈനുൽ അബെദിന്റെ ഭരണത്തിൽ ക്ഷേത്രത്തിന് രാജകീയ പിന്തുണ ലഭിച്ചുവെന്നാണ് മറ്റു ചില ചരിത്രകാരന്മാര്‍ പറയുന്നത്. 1846 ൽ മഹാരാജ ഗുലാബ് സിംഗ് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാൻ പുരോഹിതനെ നിയമിച്ചിരുന്നുവത്രെ.
1947 നു ശേഷം പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പാണ് ക്ഷേത്രം നോക്കിനടത്തുന്നതും പരിപാലിക്കുന്നതും.
2005 ഒക്ടോബർ 8 ന്‌ പാക് അധിനിവേശ കാശ്മീരില്‍ ഉണ്ടായ ഭൂകമ്പം ശ്രീകോവിലിനെ പ്രതികൂലമായി ബാധിച്ചു.
PC:Hamza Bin Asim

ശാരദാ പീഠ് ഇടനാഴി

ശാരദാ പീഠ് ഇടനാഴി

കര്‍താപൂര്‍ ഇടനാഴിയുടെ മാതൃകയില്‍
ഇന്ത്യയില്‍ നിന്നും ശാരദാ പീഠത്തിലേക്ക് തീര്‍ത്ഥാടനം നടത്തുവാന്‍ വേണ്ടി ശാരദാ പീഠ് കോറിഡോര് അഥവാ ശാരദാ പീഠ് ഇടനാഴി പദ്ധതി വര്‍ഷങ്ങളായി പരിഗണനയിലുണ്ടെങ്കിലും ഇതുവരെയും വ്യക്തമായ നടപടിയൊന്നും ആയിട്ടില്ല.

PC:Haroon117

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ലകേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

ഹോൺബിൽ ഫെസ്റ്റിവൽ 2020: മുടങ്ങാതെ ഇത്തവണയും കൂടാം, ഓണ്‍ലൈനാണെന്നു മാത്രം!ഹോൺബിൽ ഫെസ്റ്റിവൽ 2020: മുടങ്ങാതെ ഇത്തവണയും കൂടാം, ഓണ്‍ലൈനാണെന്നു മാത്രം!

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X