Search
  • Follow NativePlanet
Share
» »ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി

ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി

ഇന്ത്യയില്‍ ജീവിക്കുവാന്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.2020 ലെ ഈസ് ഓഫ് ലിവിംഗ് പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

ജീവിക്കുവാണേ ഈ നാട്ടില്‍ ജീവിക്കണം!! ഓരോരുത്തര്‍ക്കും കാണാം എല്ലാ സൗകര്യങ്ങളും സമാധാനവും സന്തോഷവുമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന നാട്. ചിലര്‍ക്ക് നാട്ടില്‍ തന്നെ കൂടിയാല്‍ മതിയെങ്കില്‍ വേറെ ചിലര്‍ക്ക് എങ്ങനെയും നാട് വിട്ടേ മതിയാവൂ!! എന്തായാലും ഇന്ത്യയില്‍ ജീവിക്കുവാന്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
2020 ലെ ഈസ് ഓഫ് ലിവിംഗ് പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

ഈസ് ഓഫ് ലിവിംഗ്

ഈസ് ഓഫ് ലിവിംഗ്

ജീവിത നിലവാരവും നഗരവികസനത്തിനായുള്ള വിവിധ സംരംഭങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്ന ഈസ് ഓഫ് ലിവിങ് പട്ടിക പുറത്തു വിടുന്നത് കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ്. 2020 ലെ വിലയിരുത്തലില്‍ 111 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. 2018 ലാണ് ഈസ് ഓഫ് ലിവിംഗ് ഇന്‍ഡെക്സിന് തുടക്കമാവുന്നത്.

15 മാനദണ്ഡങ്ങള്‍

15 മാനദണ്ഡങ്ങള്‍

ഭരണം, സ്വത്വം, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, താങ്ങാനാവുന്ന ഭവനം, ഭൂവിനിയോഗ ആസൂത്രണം, പൊതു തുറസ്സായ സ്ഥലങ്ങൾ, ഗതാഗതം, മൊബിലിറ്റി, ഉറപ്പുള്ള ജലവിതരണം, മാലിന്യ-ജല മാനേജുമെന്റ് ,, ഖരമാലിന്യ പരിപാലനം, പരിസ്ഥിതിയുടെ ഗുണനിലവാരം എന്നിവയുൾപ്പെടെ 15 മൂല്യനിർണ്ണയ മാനദണ്ഡങ്ങളടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്.

 ബാംഗ്ലൂരും ഷിംലയും

ബാംഗ്ലൂരും ഷിംലയും

പത്തുലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ളതും പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ളതുമായ 11 നഗരങ്ങളില്‍ നിന്നും ആദ്യ വിഭാഗത്തില്‍ ബാംഗ്ലൂരും രണ്ടാം വിഭാഗത്തില്‍ ഷിംലയും ഒന്നാം സ്ഥാനം നേടി. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള 49 നഗരങ്ങളും 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 62 നഗരങ്ങളുമാണ് ഇതില്‍ പരിഗണിച്ചത്.

 പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനം ബാംഗ്ലൂര്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തിനര്‍ഹമായത് പൂനെ ആണ്. തൊട്ടുപുറകിലായി പുണെ, അഹമ്മദാബാദ്, ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂര്‍, വഡോദര, ഇന്ദോര്‍, ഗ്രേറ്റര്‍ മുംബൈ എന്നീ നഗരങ്ങളുമുണ്ട്. ഡല്‍ഹിക്ക് 13-ാം സ്ഥാനമാണുള്ളത്.ബറേലി, ധൻബാദ്, ശ്രീനഗർ എന്നീ നഗരങ്ങളാണ് പട്ടികയില്‍ ഏറ്റവും പുറകിലുള്ളത്.

പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍

പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍

പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത് ഷിംലയാണ്. ജീവിത സൗകര്യങ്ങളുടെ നിലവാരമാണ് ഷിംലയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ഭുവനേശ്വര്‍ , സില്‍വാസ, കാക്കിനാട, സേലം, വെല്ലൂര്‍, ഗാന്ധിനഗര്‍, ഗുഡ്ഗാവ് ഗുരുഗ്വോൺ, ദേവൻഗേരേ, തിരുച്ചിറപ്പള്ളി എന്നിവയാണ് ഷിംലയ്ക്കു പുറകിലായുള്ള നഗരങ്ങള്‍. മൂസാഫര്‍പൂറാണ് പട്ടികയില്‍ ഏറ്റവും പുറകിലുള്ളത്.

 കൊച്ചി‌യും തിരുവനന്തപുരവും

കൊച്ചി‌യും തിരുവനന്തപുരവും

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ വിശാഖപട്ടണം 15-ം സ്ഥാനവും ജോധ്പൂര്‍ 21-ാം സ്ഥാനവും നേടി.
ഹൈഗരാബാദിന് 24, വാരണാസി 27, ആഗ്ര 35, മീററ്റ് 36, അമൃത്സര്‍ 25, ഗുവാഹട്ടി 46 എന്നിങ്ങനെയാണ് സ്ഥാനമുള്ളത്.
പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ തിരുവനന്തപുരത്തിന് 21-ാം സ്ഥാനവും കൊച്ചിക്ക് 39-ാം സ്ഥാനവുമുണ്ട്. പുതുച്ചേരി 13,ദിയു 14, പനാജി 16, കിരുനെല്‍വേലി 17, മാംഗളുരു 20, തഞ്ചാവൂര്‍ 31, ഷില്ലോങ് 35, ധര്‍മ്മശാല 37, എന്നിങ്ങനെയാണ് സ്ഥാനം.

മുന്‍സിപ്പാലിറ്റികളില്‍

മുന്‍സിപ്പാലിറ്റികളില്‍

ഇതേപോലെ പത്ത് ലക്ഷത്തില്‍ താഴെയുള്ള മുനിസിപ്പാലിറ്റികളുടെ വിഭാഗത്തിൽ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഒന്നാം സ്ഥാനം നേടി. തിരുപ്പതി, ഗാന്ധിനഗര്‍ എന്നിവയാണ് തൊട്ടുപുറകിലുള്ളത്.
പത്ത് ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റികളില്‍ ഇൻഡോർ ഒന്നാം സ്ഥാനത്തെത്തി. സൂറത്ത് ഭോപ്പാല്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
സേവനങ്ങൾ, സാമ്പത്തികം, നയങ്ങൾ, സാങ്കേതികവിദ്യ, ഭരണം എന്നീ അഞ്ച് വിഭാഗങ്ങളിലായി 111 മുനിസിപ്പാലിറ്റികളുടെ പ്രകടനമാണ് വിലയിരുത്തിയത്.

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോനാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!

താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍

Read more about: bangalore shimla kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X