Search
  • Follow NativePlanet
Share
» »ശ്യാമളയും ഷിംലയും തമ്മിലെന്ത്? ശ്യാമളയായി മാറാനൊരുങ്ങുന്ന ഇന്ത്യയുടെ പഴയ തലസ്ഥാനത്തിന്‍റെ വിശേഷം

ശ്യാമളയും ഷിംലയും തമ്മിലെന്ത്? ശ്യാമളയായി മാറാനൊരുങ്ങുന്ന ഇന്ത്യയുടെ പഴയ തലസ്ഥാനത്തിന്‍റെ വിശേഷം

ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നും സമ്മർ റെഫ്യൂജ് എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.

നാലുപാടും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പർവ്വതങ്ങൾ...മഞ്ഞു വകഞ്ഞു പോകുമ്പോൾ പ്രത്യക്ഷപ്പെടുന്ന പച്ചപ്പുകൾ...ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നും സമ്മർ റെഫ്യൂജ് എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ശ്യാമളയായി ഇപ്പോള്‍ പേരുമാറാനൊരുങ്ങുന്ന ഷിംലയ്ക്ക് കഥകൾ ഒരുപാടുണ്ട്. ചരിത്രം കൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന ഷിംലയുടെ വിശേഷങ്ങളിലേയ്ക്ക്...

ഷിംല എന്നാൽ

ഷിംല എന്നാൽ

ബ്രിട്ടീഷുകാരുടെ കാലം മുതലേ വളരെ പ്രശസ്തമായിരുന്ന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഷിംല. അക്കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം കൂടിയായിരുന്ന ഇവിടം മലകളുടെ രാജ്ഞി എന്നും അറിയപ്പെടുന്നു.

ശ്യാമള ഷിംലയായ കഥ

ശ്യാമള ഷിംലയായ കഥ

ആദ്യകാലങ്ങളിൽ ഷിംലയുടെ പേര് ശ്യാമള എന്നായിരുന്നുവത്രെ. കാളി ദേവിയുടെ നാമങ്ങളിലൊന്നായിരുന്നു ശ്യാമള. പിന്നീട് ബ്രിട്ടീഷുകാർ വന്ന് 1819 ലെ ഗൂര്‍ഘ യുദ്ധത്തിനു ശേഷം ഷിംല എന്ന പേരു നല്കുകയായിരുന്നു. ശ്യാമള എന്ന പേര് വിളിക്കുവാൻ ബുദ്ധിമുട്ടായതിനാലാണ് ഷിംല എന്നാക്കി മാറ്റിയതെന്നാണ് പറയുന്നത്.

PC:wikipedia

വേനലിൽ മലകയറുന്ന ബ്രിട്ടീഷുകാർ

വേനലിൽ മലകയറുന്ന ബ്രിട്ടീഷുകാർ

ബ്രിട്ടീഷുകാരുടെ കാലം മുതൽ ഷിംല ഒരു വിനോദ സ‍ഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. 1822 ൽ സ്കോട്ടിഷ് സൈനികനായ ചാൾസ് പ്രാറ്റ് കെന്നഡിയാണ് ഇവിടെ ആദ്യ വേനൽക്കാല വസതി സ്ഥാപിക്കുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികൾ, സൈനികൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ഇവിടം പ്രിയപ്പെട്ടതാകുവാൻ അധികസമയം വേണ്ടിവന്നില്ല. ഡൽഹിയിലെയും ചണ്ഡിഗഡിലെയും ഒക്കെ കനത്ത ചൂടിൽ നിന്നും ഇവിടേക്ക് രക്ഷപെട്ടു വരുവാനാണ് ബ്രിട്ടീഷുകാര്‍ ഈ സ്ഥലം തിരഞ്ഞടുത്തത്.

PC:Subhashish Panigrahi

ഹിമാചലിൻറെ അല്ല പഞ്ചാബിന്റെയും തലസ്ഥാനം

ഹിമാചലിൻറെ അല്ല പഞ്ചാബിന്റെയും തലസ്ഥാനം

ഷിംലയുടെ കാര്യം പറയുമ്പോൾ രസകരമായ ഒട്ടേറെ കാര്യങ്ങൾ പറയുവാനുണ്ട്. 1864 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു ഇവിടം. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആദ്യം പഞ്ചാബിന്‍റെ തലസ്ഥാനമായിരുന്നു ഇവിടം. പിന്നീടാണ് ഹിമാൽ പ്രദേശിന്റെ തലസ്ഥാനമായി ഷിംല മാറുന്നത്.

PC:Darshan Simha

ഷിംല പിന്നെയും ശ്യാമളയാകുന്നു

ഷിംല പിന്നെയും ശ്യാമളയാകുന്നു

അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതിനു പിന്നാലെ ഷിംലയുടെ പേര് ശ്യാമളയാക്കി മാറ്റുവാനുള്ള ശ്രമങ്ങളുണ്ട്. ബ്രിട്ടീഷുകാരുടെ വരവിന് മുൻപ് ഇവിടം ശ്യാമളയായിരുന്നുവെന്നും അവര്‍ അത് ഷിംലയാക്കിയതാണ് എന്നുമുള്ള വാദമാണ് ഇവിടെയുള്ളത്. മുൻപും ഈ ആവശ്യം ഉയർന്നിരുന്നുവെങ്കിലും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തമായ ഒരു സ്ഥലത്തിന്റെ പേര് മാറ്റുവാൻ സാധിക്കില്ല എന്ന നിലപാടായിരുന്നു അന്നുണ്ടായിരുന്നത്.

PC:wikipedia

കാഴ്ചകൾ ഒരുപാട്

കാഴ്ചകൾ ഒരുപാട്

സഞ്ചാരികൾക്കും തീർഥാടകർക്കും ഒക്കെ കാണുവാൻ ധാരാളം കാഴ്ചകളുള്ള ഇടമാണ് ഷിംല. കോളനി ഭരണകാലത്തെ നിർമ്മിതികൾ, ക്ഷേത്രങ്ങൾ, മലകളെ ബന്ധിപ്പിക്കുന്ന പാതകൾ, മാർക്കറ്റുകൾ, തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതകളാണ്.

PC:Aiwok

ദ മാൾ

ദ മാൾ

ഷിംലയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ്ങ് ഡെസ്റ്റിനേഷനാണ് ദ മാൾ എന്നറിയപ്പെടുന്ന മാർക്കറ്റ്. വ്യത്യസ്ത വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണ ശാലകളും ക്ലബുകളും പബ്ബുകളും ബാറുകളും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

PC:Numerounovedant

 റിഡ്ജ്

റിഡ്ജ്

ഷിംലയിലെ ഏറ്റവും വലിയ തുറസ്സായ ഇടമാണ് റിഡ്ജ് എന്നറിയപ്പെടുന്നത്. മാൾ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടം നഗരത്തിലെ സാംസ്കാരിക പരിപാടികൾ നടക്കുന്ന ഇടം കൂടിയാണ്. ക്രൈസ്റ്റ് ചർച്ച്, സ്റ്റേറ്റ് ലൈബ്രറി, ഗെയ്റ്റി ഹെറിറ്റേജ് കൾച്ചറൽ കോംപ്ലക്സ് തുടങ്ങിയവ ഇവിടെയാണുള്ളത്.

PC:ShashankSharma2511

ക്രൈസ്റ്റ് ചർച്ച്

ക്രൈസ്റ്റ് ചർച്ച്

വടക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇടമാണ് ക്രൈസ്റ്റ് ചർച്ച്.

PC:ShashankSharma2511

ജാക്കൂ

ജാക്കൂ

ഷിലയിലെ ഏറ്റവും ഇ.രമേരിയ സ്ഥലമാണ് ഷിംലയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജാക്കൂ ഹിൽ. മഞ്ഞു പുതഞ്ഞു കിടക്കുന്ന ഹിമാലയക്കാഴ്ചകൾ കൊണ്ടു സമ്പന്നമായ ജാക്കൂ ഹിൽ സമുദ്ര നിരപ്പിൽ നിന്നും 8000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൻറ ഏറ്റവും മുകളിലായി ഹനുമാസ് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Rvbalaiyer

സമ്മർ ഹിൽ

സമ്മർ ഹിൽ

ഷിംല-കൽക്ക റെയിൽവേ ലൈനിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടമാണ് സമ്മർ ഹിൽ. സമുദ്ര നിരപ്പിൽ നിന്നും 6500 അടി ഇയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഹിമാചൽ പ്രദേശ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. തന്റെ ഷിംല സന്ദർശന സമയത്ത് മഹാത്മാഗാന്ധി താമസിച്ചിരുന്നതും ഇവിടെ തന്നെയാണ്.

താരാ ദേവി

താരാ ദേവി

ഷിംല ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഹിൽ സ്റ്റേഷനാണ് താരാ ദേവി. ഇവിടെ കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഏറെ പ്രശസ്തമാണ്.

PC:Unknown

കോളനിക്കാലത്തെ കെട്ടിടങ്ങൾ

കോളനിക്കാലത്തെ കെട്ടിടങ്ങൾ

കോളനി ഭരണകാലത്തെ ധാരാളെ കെട്ടിടങ്ങൾ ഇന്നും ഇവിടെ കാണാൻ സാധിക്കും. റോത്‌നി കാസില്‍, ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍പട്ടേലും മൗലാനാ അബുള്‍കലാം ആസാദും ലോര്‍ഡ് വേവലുമായി 1945 ല്‍ ചര്‍ച്ച നടത്തിയ മനോര്‍വില്ലി മാന്‍ഷന്‍, ടൌണ്‍ഹാള്‍ , 1888ല്‍ പണിതീര്‍ത്ത ആറുനിലക്കെട്ടിടമായ രാഷ്ട്രപതി ഭവൻ, ജനറല്‍ വില്യം റോസ് മാന്‍സ്ഫീല്‍ഡിന്റെ വസതിയായിരുന്ന വുഡ് വില്ല, റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ്, ഗോര്‍ട്ടോണ്‍ കാസില്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദാന ആകർഷണങ്ങൾ.

PC: Nick Irvine-Fortescue

മലമുകളിലെ കൽക്ക-ഷിംല റെയിൽ പാത

മലമുകളിലെ കൽക്ക-ഷിംല റെയിൽ പാത

സ്വർഗ്ഗം പോലെ സുന്ദരമായ ഒരിടത്തോട്ട് യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്കു പറ്റിയ ഇടമാണ് കൽക്കയിൽ നിന്നും ഷിംലയിലേക്കുള്ള റെയിൽപാത. 96 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഈ പാത ബ്രിട്ടീഷുകാരുടെ കാലം മുതൽ പ്രശസ്തമാണ്.

നാരോ ഗേജ് റെയില്‍വേ

നാരോ ഗേജ് റെയില്‍വേ

രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ കല്‍ക്ക-ഷിംല റെയില്‍വേ റൂട്ടിന്റെ പ്രത്യേകത. റെയില്‍വേ ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലത്തെയാണ് ഗേജ് എന്നു പറയുന്നത്. നാരോ ഗേജില്‍ ആണ് പാളങ്ങള്‍ തമ്മില്‍ ഏറ്റവും കുറവ് അകലമുള്ളത്. കല്‍ക്ക-ഷിംല റെയില്‍വേയില്‍ 762 മില്ലീമീറ്ററാണ് ഇതിനുള്ളത്.

PC: Raghavan V

107 ടണലുകളും 864 പാലങ്ങളുമുള്ള റെയില്‍ പാത

107 ടണലുകളും 864 പാലങ്ങളുമുള്ള റെയില്‍ പാത

കല്‍ക്ക-ഷിംല റെയില്‍ പാതയുടെ നിര്‍മ്മാണം അത്യന്തം ശ്രമകരമായ ഒന്നായിരുന്നു എന്നാണ് അക്കാലത്തെ രേഖകള്‍ സൂചിപ്പിക്കുന്നത്. എച്ച്. എസ്. ഹാരിങ്ടണ്‍ എന്ന ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന്ത്. നിര്‍മ്മാണം നടക്കുമ്പോള്‍ ഈ റെയില്‍വേ പാത ഒരുക്കുന്നതിനായി മാത്രം 107 ടണലുകളും 864 പാലങ്ങളും നിര്‍മ്മിച്ചുവത്രെ. ഇന്ന് കൽക്ക-ഷിംല റെയിൽവേ പാത യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.

PC: Wikipedia

പ്രധാന പോയിന്റുകള്‍

പ്രധാന പോയിന്റുകള്‍

സഞ്ചാരികളെ ഏറെ കൊതിപ്പിക്കുന്ന , പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന അതിമനോഹരമായ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്നു പോകുന്നത്. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍. ഹിമാചലിലെ ഒട്ടേറെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ഈ യാത്ര വഴി കാണാന്‍ സാധിക്കും.

PC:Soorajkurup

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X