Search
  • Follow NativePlanet
Share
» »ശിവരാത്രിക്കൊരുങ്ങാം ഈ ക്ഷേത്രദർശനങ്ങളിലൂടെ

ശിവരാത്രിക്കൊരുങ്ങാം ഈ ക്ഷേത്രദർശനങ്ങളിലൂടെ

ഇതാ ശിവരാത്രി പുണ്യത്തിനായി തീർച്ചായും സന്ദർശിക്കേണ്ട പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം...

പുലർച്ചെ തുടങ്ങുന്ന പൂജയും വ്രതങ്ങളും രാത്രിയിൽ ഉറക്കമൊഴിച്ചുള്ള പ്രാർഥനയും ഒക്കെ ചേരുന്ന ശിവരാത്രി വിശ്വാസികൾക്ക് എന്നും പ്രിയപ്പെട്ട സമയമാണ്. ശിവഭഗവാന്‍റെ നിർദ്ദേശപ്രകാരം വിശ്വാസികൾ ആചരിക്കുന്ന ശിവരാത്രിക്ക് പ്രത്യേകതകൾ ഏറെയുണ്ട്. ഫലങ്ങളും ഗുണങ്ങളും നിരവധിയുള്ള ശിവരാത്രി ആഘോഷങ്ങൾ നമ്മുടെ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും വലിയ രീതിയിൽ തന്നെ ആഘോഷിക്കുന്നു. ഇതാ ശിവരാത്രി പുണ്യത്തിനായി തീർച്ചായും സന്ദർശിക്കേണ്ട പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം...

ആഴിമല ശിവക്ഷേത്രം

ആഴിമല ശിവക്ഷേത്രം

ശിവക്ഷേത്രങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യ പട്ടികയിൽ തന്നെ ഇടംപിടിക്കേണ്ട ക്ഷേത്രമാണ് തിരുവനന്തപുരത്തെ ആഴിമല ശിവക്ഷേത്രം. തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നും ഒരു കിലോമീറ്റർ അകലെ ആഴിമല എന്ന തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും വലിയ ശിവപ്രതിമയുള്ള ക്ഷേത്രമാണ്. 56 അടി ഉയരത്തിലുള്ള ശിവന്റെ പ്രതിമയാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ഗംഗാധരേശ്വര പ്രതിമ എന്നു പേരുള്ള ഈ പ്രതിമയോടൊപ്പം ധ്യാനമണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. ഇതു കൂടാതെ അപൂർവ്വങ്ങളാ ചുവർചിത്രങ്ങളും ഇവിടെയുണ്ട്.
തിരുവനന്തപുരത്തിനും കോവളത്തിനും ഇടയിലായാണ് ആഴിമല സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ഫോർട്ടിൽ നിന്നും തമ്പാനൂരിനോ അല്ലെങ്കിൽ പൂവാറിനെ പോകുന്ന ബസിന് കയറിയാൽ ആഴിമല ബസ് സ്റ്റോപ്പിലിറങ്ങാം.

ഉനക്കോട്ടി

ഉനക്കോട്ടി

ശിവക്ഷേത്രം എന്നതിലുപരിയായി ശിവന്‍റെ 99,99,999 ശിവവിഗ്രഹങ്ങള്‍ കാണപ്പെടുന്ന ത്രിപുരയിലെ ഉനക്കോട്ടി ഗ്രാമാമാണ് ശിവരാത്രി പുണ്യത്തിനായി അറിയേണ്ട മറ്റൊരിടം. നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ശൈവവിശ്വാസികളുടെ പ്രിയപ്പെട്ട തീർഥാടന കേന്ദ്രം എന്ന നിലിയിൽ ഏറെ പ്രസിദ്ധമാണ് ഉനക്കോട്ടി. ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലുള്ള ശിവന്റെ 20 അടി ഉയരമുള്ള രൂപമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ശിവന്റെ തലയുടെ രൂപത്തിന് മാത്രം ഏകദേശം പത്തിടി ഉയരമുള്ളതായി കണക്കാക്കുന്നു. ഒരു കോടി ശിവ പ്രതിമകൾക്ക് ഒരെണ്ണം മാത്രമാണ് ഇവിടെ കുറവുള്ളത്. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 178 കിലോമീറ്റര്‍ അകലെയാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്
ശിവരാത്രി പുണ്യത്തിനായി നൂറുകണക്കിന് വിശ്വാസികൾ ഇവിടെ ഓരോ ശിവരാത്രി നാളിലും എത്തിച്ചേരുന്നു.

PC:Shivam22383

ബൃഹദീശ്വരക്ഷേത്രം തഞ്ചാവൂർ

ബൃഹദീശ്വരക്ഷേത്രം തഞ്ചാവൂർ

പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ക്ഷേത്രം എന്നറിയപ്പെടുന്ന തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം പ്രധാനപ്പെട്ട മറ്റൊരു ശിവ ക്ഷേത്രമാണ്. രാജരാജചോളൻ ഒന്നാമന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം അക്കാലത്തെ ചോള വാസ്തുവിദ്യയുടെ ഏറ്റവും മഹത്തരമായ ഉദാഹരണം കൂടിയാണ്. നിർമ്മാണത്തിൽ ഒട്ടേറെ പ്രത്യേകതകൾ ഈ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും. യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നു കൂടിയായ ഈ ക്ഷേത്രത്തിൽ അപൂർവ്വങ്ങളായ ഒട്ടേറെ കൊത്തുപണികളുമുണ്ട്.

PC:Bernard Gagnon

സോംനാഥ ക്ഷേത്രം

സോംനാഥ ക്ഷേത്രം

ഇന്ത്യയിലെ പേരുകേട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് സോംനാഥ ക്ഷേത്രം. ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പത്താം നൂറ്റാണ്ടിലാണ് നിർമ്മിക്കുന്നത്. ശിവനെ ജ്യോതിർലിംഗ രൂപത്തിൽ ആരാധിക്കുന്ന ക്ഷേത്രങ്ങളാണ് ജ്യോതിര്‍ലിംഗ ക്ഷേത്രം എന്നറിയപ്പെടുന്നത്. ഭാരതീയ സംസ്കാരത്തിൽ തന്നെ പല കാര്യങ്ങളും ഈ ക്ഷേത്രം സംഭാവന ചെയ്തിട്ടുണ്ട്. പതിനായിരം ഗ്രാമങ്ങളും ആയിരക്കണക്കിന് പുരോഹിതരും സ്വർണ്ണവും രത്നങ്ങളും ഒക്കെയായി ധാരാളം സ്വത്തുക്കൾ ക്ഷേത്രത്തിനുണ്ടായിരുന്നു. പല ഭരണാധികാരികൾ പല തവണകളിലായി ക്ഷേത്രത്തെ നശിപ്പിക്കുവാൻ നോക്കിയെങ്കിലും അതിൽ നിന്നെല്ലാം ഉയർത്തെണീറ്റ ഒരു രൂപമാണ് ഇവിടെയുള്ളത്.

PC:Anhilwara

പുഷ്പവനേശ്വർ ക്ഷേത്രം

പുഷ്പവനേശ്വർ ക്ഷേത്രം

അമ്പരപ്പോടം മാത്രം വായിക്കുവാൻ പറ്റുന്ന ഒരുപാട് കഥകളാണ് പുഷ്പവനേശ്വർ ക്ഷേത്രത്തിനുള്ളത്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ശിവനെ പുഷ്പവനേശ്വരർ ആയും പാർവ്വതീദേവിയെ സൗന്ദര്യനായകി എന്ന പേരിലുമാണ് ഇവിടെ ആരാധിക്കുന്നത്. ശിവൻറെ തിരുവിളയാടൽ ദൈവിക നാടകങ്ങൾ അവതരിപ്പിച്ച 64 സ്ഥലങ്ങളിൽ ഒന്നാണത്രെ ഇവിടം.

PC:Ssriram mt

മുരുഡേശ്വർ ക്ഷേത്രം

മുരുഡേശ്വർ ക്ഷേത്രം


ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന മുരുഡേശ്വർ ക്ഷേത്രത്തെക്കുറിച്ച് പറയാതെ ശിവക്ഷേത്രങ്ങളുടെ പട്ടിക ഒരിക്കലും പൂർത്തിയാവില്ല. മൂന്നു വശവും കടലും ഒരു വശം പാറക്കെട്ടുകളും കൊണ്ടു ചുറ്റപ്പെട്ടു കിടക്കുന്ന മുരുഡേശ്വരം അക്ഷരാർഥത്തിൽ ശിവന്റെ നാടാണ്. 123 അടി ഉയരമുള്ള ശിവന്റെ ശില്പവും 249 അടി ഉയരമുള്ള രാജഗോപുരം ആണ് ഇവിടുത്തെ ആകർഷണങ്ങൾ.
PC:Rojypala

ഭോഗ നന്ദീശ്വര ക്ഷേത്രം

ഭോഗ നന്ദീശ്വര ക്ഷേത്രം

കർണ്ണാടകക്കാരുടെ വിശ്വാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഭോഗ നന്ദീശ്വര ക്ഷേത്രം. കർണ്ണാടകയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് നന്ദി ഹിൽസിന്റെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അരുണാചലേശ്വരനും ഭോഗ നന്ദീശ്വരനും ആയി രണ്ട് ശിവരൂപങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്. വിവാഹം കഴിഞ്ഞാൽ നവദമ്പതികൾ ഇവിടെ സന്ദർശിക്കണം എന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞവർ തീര്‍ച്ചയായും ഇവിടെയെത്തി പ്രാർഥിക്കണമെന്നാണ് വിശ്വാസം.

PC:Bikashrd

തുംഗനാഥ് ക്ഷേത്രം

തുംഗനാഥ് ക്ഷേത്രം

പഞ്ച കേദാര ക്ഷേത്രങ്ങളിലൊന്നായ തുംഗനാഥ് ക്ഷേത്രം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് സാഹസികമാിയ മാത്രമേ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.

വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!

PC: Vvnataraj

Read more about: temples shiva temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X