Search
  • Follow NativePlanet
Share
» »ലിംഗയിലെ ഡാം മുല്ലപ്പെരിയാര്‍ അല്ലാ! ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കാണാം

ലിംഗയിലെ ഡാം മുല്ലപ്പെരിയാര്‍ അല്ലാ! ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കാണാം

By Maneesh

രജനികാന്ത് തന്റെ പുതിയ ചിത്രമായ ലിംഗയില്‍, ഡാം നിര്‍മ്മിക്കുന്ന എഞ്ചിനീയര്‍ ആയി വേഷമിടുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് മുതല്‍ ചിത്രത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സിനിമയില്‍ രജനി നിര്‍മ്മിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം ആണെന്നും, ഇത് കേരളത്തിനെതിരെ തമിഴ് വികാരം ആളിക്കത്തിക്കാന്‍ ആണുമെന്നമട്ടില്‍ വാര്‍ത്തകള്‍ ഉണ്ടാക്കിയവരുണ്ട്. എന്നാല്‍ രജനികാന്തിന് നിരവധി ആരാധകരുള്ള കേരളത്തിന്റെ വികാരത്തിന് എതിരായി ഒരു സിനിമ ഉണ്ടാകുമെന്ന് കരുതാന്‍ ആകില്ല.

ഹോട്ടൽ ബുക്ക് ചെയ്യൂ, 50% ലാഭം നേടൂ!

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ സിനിമ നല്ല രീതിയി‌ൽ ചർച്ചയാകുന്നെങ്കിൽ ആകട്ടേ എന്ന് വിചാരിച്ചായിരിക്കണം സിനിമയുടെ അണിയറ പ്രവർത്തകർ ഇതിനേക്കുറിച്ച് മൗനം പാലിക്കുന്നത്. അതിനിടെ, താൻ എഴുതിയ 'മുല്ലൈ വനം 999' എന്ന സിനിമയുടെ കോപ്പിയടിയാണ് ലിംഗ എന്ന് അവകാശപ്പെട്ടുകൊണ്ട് തമിഴ്നാട്ടിലെ ഒരു തിരക്കഥാകൃത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

ഇവിടെ പറയുന്ന വിഷയം മുല്ലപ്പെരിയാറോ, രജനികാന്തോ അല്ലാ. പകരം ലിംഗാ എന്ന സിനിമയുടെ ലൊക്കേഷൻ എവിടെയെന്നതാണ്. ഈ ലൊക്കേഷനുകൾ ഏതൊക്കെയാണെന്ന് നോക്കിയാൽ തന്നെ മനസിലാകും. ലിംഗാ എന്ന സിനിമയിൽ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് പരാമർശം ഉണ്ടാകാൻ സാധ്യതയില്ലെന്ന്. ലിംഗയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം. കർണാടകയിലാണ് പ്രധാനമായും ലിംഗാ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നത്.

മൈസൂരിൽ ആരംഭം

മൈസൂരിൽ ആരംഭം

2014 മെയ്‌മാസത്തിൽ മൈസൂരിലാണ് ലിംഗയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അതിനാൽ തന്നെ മൈസൂർ ലിംഗയുടെ പ്രധാന ലൊക്കേഷനാണ്. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വച്ചാണ് ലിംഗയുടെ പൂജ നടന്നത്. മൈസൂരിന് സമീപത്തു‌ള്ള ചാമുണ്ഡി മലയിലാണ് ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂരും മൈസൂരിന് സമീപത്തെ ഗ്രാമങ്ങളിലുമായാണ് ഷൂട്ടിംഗിന്റെ ആദ്യഘട്ടം നടന്നത്. മൈസൂരിലെ ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം.

Photo courtesy: Letmeseeit

മൈസൂർ പാലസ്

മൈസൂർ പാലസ്

മൈസൂർ പാലസിനുള്ളി‌ലും ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ചില സംഭവങ്ങളാണ് ഇവിടെ ഷൂട്ട് ചെയ്തത്. രജനികാന്തിനോടൊപ്പം സോനാക്ഷി സിൻഹയും ഈ രംഗങ്ങളിലുണ്ട്. പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂര്‍ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. അംബ വിലാസ് പാലസ് എന്നൊരു പേരു കൂടിയുണ്ട് ഈ കൊട്ടാരത്തിന്. കൂടുതൽ വായിക്കാം

Photo courtesy: Jim Ankan Deka

ചാമുണ്ഡി ഹിൽസ്

ചാമുണ്ഡി ഹിൽസ്

മൈസൂര്‍ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരെയായാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം. മഹിഷാസുര മര്‍ദ്ദിനിയായ ചാമുണ്ഡിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാര്‍വ്വതീദേവിയുടെ അവതാരമായ ചാമുണ്ഡി വോഡയാര്‍ രാജവംശത്തിന്റെ ദേവിയാണ്. കൂടുതൽ വായിക്കാം

Photo courtesy: Sanjay Acharya

മേലുകോട്ടെ

മേലുകോട്ടെ

മൈസൂരിന് 133 കിലോമീറ്റർ അകലെയുള്ള മേലുകോട്ടെയാണ് മറ്റൊരു പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. ജയലളിതയുടെ ജന്മനാടായ മേലുകോട്ട മൈസൂരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ചെലവു നാരയണ സ്വാമി ക്ഷേത്രവും യോഗ നരസിംഹ സ്വാമി ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. കൂടുതൽ വായിക്കാം

Photo courtesy: 15avinash06

പാണ്ഡവപുര

പാണ്ഡവപുര

മൈസൂരിന് സമീപത്തുള്ള പാണ്ഡവപുരത്താണ് ചിത്രത്തിന്റെ ചില സീനുകൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ശ്രീരംഗപട്ടണത്തിന് സമീപത്തായി പാറക്കെട്ടുകള്‍ നിറഞ്ഞ നിബിഢവനമാണ് പാണ്ഡവപുരം. മഹാഭാരതത്തിലെ കഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ വന്നുതാമസിച്ചു എന്നാണ് ഐതിഹ്യം. പാണ്ഡവമാതാവായ കുന്തിക്ക് ഈ സ്ഥലം ഏറെ ഇഷ്ടപ്പെട്ടു എന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. ബാംഗ്ലൂർ മൈസൂർ പാതയോരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Rameshbabukv

രാമോജി റാവു ഫിലിം സിറ്റി

രാമോജി റാവു ഫിലിം സിറ്റി

രണ്ട് കാലഘട്ടത്തിലെ കഥയാണ് ലിംഗയിൽ പറയുന്നത്. പഴയകാലഘട്ടം മുഴുവൻ രാമോജി റാവു ഫിലിം സിറ്റിയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അൻപത് ദിവസത്തെ ഷൂട്ടിംഗ് ആണ് ഇവിടെ നടന്നത്. ഡാം നിർമ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തത്. കൂടുതൽ വായിക്കാം. രാമോജി ഫിലിം സിറ്റിയിലെ ഷൂട്ടിംഗോടെ സിനിമയുടെ 80 ശതമാനവും ചിത്രീകരിച്ച് കഴിഞ്ഞു. കൂടുതൽ വായിക്കാം

Photo courtesy: Shillika

ഷിമോഗ

ഷിമോഗ

കർണാടകയിലെ ഷിമോഗയിലാണ് സിനിമയുടെ ക്ലൈമാക്സ് ഭാഗം ചിത്രീകരിച്ചത്. ഷിമോഗയിലെ ഷൂട്ടിംഗ് സ്ഥലങ്ങൾ പരിചയപ്പെടാം. ഷിമോഗയെക്കുറിച്ച് വായിക്കാം

Photo courtesy: Ashwatham at en.wikipedia

ലിംഗനമക്കി ഡാം

ലിംഗനമക്കി ഡാം

സിനിമയിൽ പണിപൂർത്തിയായ ഡാമായി കാണിക്കുന്നത് കർണാടകയിലെ ജോഗ് ഫാൾസിന് സമീപത്തുള്ള ലിംഗനമക്കി ഡാം ആണ്. 128 കിലോമീറ്റര്‍ നീളത്തിലൊഴുകുന്ന ശരാവതി നദിയിലെ അഞ്ച് വൈദ്യൂതോദ്പാദന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗനമക്കി ഡാം. ജോഗ് ഫാള്‍സില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയായാണ് സാഗര താലൂക്കിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലിംഗനമക്കി ഡാം സ്ഥിതിചെയ്യുന്നത്. മണ്‍സൂണിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. കൂടുതൽ വായിക്കാം

Photo courtesy: www.itslife.in

തീർത്ഥഹള്ളി

തീർത്ഥഹള്ളി

ഷിമോഗയിലെ ഒരു ടൗണാണ് തീർത്ഥഹള്ളി. സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് തീർത്ഥഹള്ളിയിൽ വച്ചാണ്.

Photo courtesy: HPNadig

ജോഗ് ഫാൾസ്

ജോഗ് ഫാൾസ്

തീർത്ഥഹള്ളി, ജോഗ് ഫാൾസ്, ലിംഗനമക്കി ഡാം എന്നിവിടങ്ങളിലായാണ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങ‌ൾ എല്ലാം തന്നെ കർണാടകയിലാണ് ഷൂട്ട് ചെയ്തത്. ഇനി ആർക്കെങ്കിലും പറയാൻ കഴിയുമോ സിനിമ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചാണെന്ന്.

Photo courtesy: Shuba

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more