India
Search
  • Follow NativePlanet
Share
» »ലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരം

ലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരം

മലയാള സിനിമയുടെ തലേവര തന്നെ മാറ്റിമറിച്ച ലൂസിഫർ തരംഗങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ തകർത്തു വാരിയ ലൂസിഫർ ഇപ്പോള്‌‍ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബിലും കടന്നു. സിനിമയുടെ പല പ്രത്യേകതകളും പുറത്തു വന്നുവെങ്കിലും ഇന്നും ആരാധകർ തിരയുന്നത് ലൂസിഫറിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളാണ്. വിവിധ ഇടങ്ങളിലായി അതിമനോഹരമായ ഫ്രെയിമുകളിൽ നിറഞ്ഞ ഇതിന്റെ ലൊക്കേഷനുകൾ എവിടെയാണെന്ന് അറിയേണ്ടെ? പല സിനിമകളിലും പ്രധാന കഥാപാത്രത്തേടൊപ്പം തന്നെ നിറഞ്ഞു നിന്നിട്ടുള്ള ഇടങ്ങളെയാണ് ക്യാമറാമാൻ സുജിത് വാസുദേവിന്റെ ഫ്രെയിം വളരെ വ്യത്യസ്തമായി സിനിമയിലെത്തിച്ചത്. ഇതാ ലൂസിഫറിന്റെ പ്രധാനപ്പെട്ട ഷൂട്ടിങ്ങ് ലൊക്കേഷനുകൾ!!

പൂട്ടിയ ഗോഡൗണിലെ ആദ്യ സംഘട്ടനം

പൂട്ടിയ ഗോഡൗണിലെ ആദ്യ സംഘട്ടനം

ലൂസിഫറിൽ നിറഞ്ഞു നിൽക്കുന്ന ഇടമാണ് അമ്മച്ചി കൊട്ടാരം. മോഹൻ ലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ആദ്യ സംഘട്ടന രംഗങ്ങൾ മുഴുവനായും ഇവിടെയാണ് ചിത്രീകരിച്ചത്. പൂട്ടിയിട്ടിരിക്കുന്ന ഗോഡൗണായാണ് ഇവിടം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

അമ്മച്ചികൊട്ടാരം

അമ്മച്ചികൊട്ടാരം

തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായി അറിയപ്പെട്ടിരുന്ന ഇടമാണ് അമ്മച്ചിക്കൊട്ടാരം. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനു സമീപമാണ് അമ്മച്ചി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 210 വർഷത്തിലധികം പഴക്കമുണ്ട് ഈ കൊട്ടാരത്തിന്.

PC:Albin Joseph

അമ്മച്ചി താമസിക്കുന്ന കൊട്ടാരം

അമ്മച്ചി താമസിക്കുന്ന കൊട്ടാരം

തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായി അറിയപ്പെടുന്ന ഇവിടം പക്ഷേ, ഇന്നൊരു സ്വകാര്യ കമ്പനിയുടെ കീഴിലാണ്. രാജാവിന്റെ പത്നി അമ്മച്ചി എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അമ്മച്ചി താമസിക്കുന്ന കൊട്ടാരം അമ്മച്ചി കൊട്ടാരമായി മാറി. രണ്ടു ഹാൾ, മൂന്നു കിടപ്പുമുറി, സ്വീകരണമുറി, അകത്തളങ്ങൾ, രണ്ട് രഹസ്യ ഇടനാഴികൾ എന്നിവ അടങ്ങുന്നതാണ് അമ്മച്ചി കൊട്ടാരം. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപെടാനായി രണ്ട് രഹസ്യ തുരങ്കങ്ങളുണ്ട്. 1800കളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട കൊട്ടാരം ഇന്നു കാണുന്ന രീതിയിലാക്കിയത് തിരുവിതാംകൂറിൽ തോട്ട വ്യവസായത്തിനു തുടക്കം കുറിച്ച ജോൺ ഡാനിയൽ മൺറോ എന്ന ജെജെ മൺറോ ആയിരുന്നു.

PC:Albin Joseph

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കുട്ടിക്കാനത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് അമ്മച്ചിക്കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പീരുമേട് താലൂക്കിൽ കോട്ടയം-കുമളി റൂട്ടിലാണിത്. കുട്ടിക്കാനത്തു നിന്നും നടന്നും ഇവിടെ എത്താം. മാത്രമല്ല, കാട്ടിലൂടെ കാൽനടയായും ഇവിടെ എത്താന്‍ സാധിക്കും.

പ്രമുഖന്റെ വീട്

പ്രമുഖന്റെ വീട്

ഗോഡൗൺ കഴിഞ്ഞാൽ ആരാധകർ അന്വേഷിച്ച ഇടം ആ പ്രമുഖന്‌‍റെ വീടാണ്. ലൂസിഫറിലെ രാഷ്ട്രീ ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒക്കെ സാക്ഷിയാകുന്ന ആ വീട് നമ്മുടെ സ്വന്തം കനകക്കുന്ന്
കൊട്ടാരമാണ്.

PC:Abhijith VG

കനകക്കുന്ന് കൊട്ടാരം

കനകക്കുന്ന് കൊട്ടാരം

തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന് സമീപത്താണ് കനകക്കുന്ന കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ശ്രീ മൂലം തിരുന്നാൾ മഹാരാജാവ് നിർമ്മിച്ചത് എന്നു കരുതപ്പെടുന്ന ഈ കൊട്ടാരം സാസ്കാരിക തിരുവനന്തപുരത്തിന്റെ അടയാളമാണ്. കോളനി കാലത്ത് നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം പല തവണ പുതുക്കി പണിയലുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ കൊട്ടാരത്തിനുള്ളിൽ ഒരു ടെന്നീസ് കോർട്ടുമുണ്ട്. ഇന്ത്യൻ നേഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഈ കൊട്ടാരത്തെ ഒരു ഹെറിറ്റേജ് മോണ്യുമെന്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

PC:Ranjithsiji

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള നേപ്പിയർ മ്യൂസിയത്തിൽ നിന്നും 800 മീറ്റർ അകലെയാണ് കനകക്കുന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ചെങ്കര ബംഗ്ലാവ്

ചെങ്കര ബംഗ്ലാവ്

ലൂസിഫറിൽ നിറഞ്ഞു നിന്ന ഇടമാണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ താമസ സ്ഥലവും അഗതി മന്ദിരവും. ഇടുക്കിയിലെ ഏലപ്പാറയ്ക്ക് സമീപത്തുള്ള ചെങ്കര ബംഗ്ലാവാണ് ലൂസിഫറിന്റെ താമസ സ്ഥലം. കേരളീയ ശൈലിയോട1പ്പെ പാശ്ചാത്യ വാസ്തുവിദ്യാ രീതികളും സമ്മേളിച്ച ഒരു നിർമ്മിതിയാണ് ഇത്. നടുമുറ്റവും ചുറ്റു വരാന്തകളും ഒക്കെയാണ് ഇതിന്റെ പ്രത്യേകതകൾ.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഇടുക്കിയിലെ ഏലപ്പാറയ്ക്ക് സമീപമാണ് ചെങ്കരയുള്ളത്. വാഗമണ്ണിൽ നിന്നും ഇവിടേക്ക് 36 കിലോമീറ്റർ ദൂരമാണുള്ളത്.

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

ഗ്രാമത്തിനുള്ളിൽ ചെരിപ്പ് ഉപയോഗിക്കാത്ത തമിഴ്നാട്ടിലെ ആന്‍ഡമാൻ!!ഗ്രാമത്തിനുള്ളിൽ ചെരിപ്പ് ഉപയോഗിക്കാത്ത തമിഴ്നാട്ടിലെ ആന്‍ഡമാൻ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X