India
Search
  • Follow NativePlanet
Share
» »ഇരുട്ടിലൊളിച്ചെത്തുന്ന ഒടിയനും ഒടിയനെ തളയ്ക്കുന്ന ചെമ്പ്രയെഴുത്തച്ഛന്മാരും... അറിയാക്കഥകൾ ഇങ്ങനെ...

ഇരുട്ടിലൊളിച്ചെത്തുന്ന ഒടിയനും ഒടിയനെ തളയ്ക്കുന്ന ചെമ്പ്രയെഴുത്തച്ഛന്മാരും... അറിയാക്കഥകൾ ഇങ്ങനെ...

കരിമ്പനകൾ കഥകൾ പറയുന്ന പാലക്കാടിന്റെ മണ്ണിൽ വേരിട്ടു വളർന്ന കഥയാണ് ഒടിയന്റേത്. വള്ളുവനാടൻ ഗ്രാമങ്ങളിൽ ആളുകളെ ഭയപ്പെടുത്തുന്ന കഥാപാത്രമായ ഒടിയൻ കാലം എത്ര മുന്നോട്ട് പോയിട്ടും നാടോടിക്കഥകളിലെയും മിത്തുകളിലെയും പ്രധാന കഥാപാത്രം തന്നെയാണ്. ഒടിയൻരെ ചരിത്രം നോക്കി ഇറങ്ങിയാൽ എത്തിനിൽക്കുക നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളിലാണ്. കേട്ടു തഴമ്പിച്ച മുത്തശ്ശിക്കഥകളിലെ കഥാപാത്രമായ ഒടിയൻ ഇരുട്ടിൻരെ തോഴനായിരുന്നു. ഇരുളിന്റെ മറവിൽ ഒടിവിദ്യ ചെയ്ത് ആളുകളെ ഭയപ്പെടുത്തിയിരുന്ന ഒടിയൻ വെള്ളിത്തിരയിലെത്തിയപ്പോൾ കൗതുകം വീണ്ടും കൂടുകയാണ്. ആരാണ് ഒടിയൻ എന്നും ഒടിയന്റെ കഥകളിലെ പ്രധാന ഇടങ്ങൾ ഏതൊക്കെയെന്നും വായിക്കാം....

ഏതുരൂപവും

ഏതുരൂപവും

ഏതുരൂപവും പ്രാപിക്കാനുള്ള കഴിവായിരുന്നു ഒടിയന്റെ ഏറ്റവും വലിയ പ്രത്യേകത. രൂപം മാറിയെത്തി ആളുകളെ പേടിപ്പിച്ചു കൊല്ലാൻ കഴിവുണ്ടായിരുന്നവരാണ് ഒടിയന്മാർ എന്നാണ് പൊതുവെയുള്ള വിശ്വാസം. കേരളത്തിൽ വള്ളുവനാട്ടിലും മറ്റും നിലനിന്നിരുന്ന കഥകളിലെ കഥാപാത്രമായി മാത്രം ഒടിയനെ കരുതുന്നവരും കുറവല്ല.
ഒടിയനെക്കുറിച്ചോ ഒടിവിദ്യകളേക്കുറിച്ചോ എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഒന്നും കണ്ടെത്തിയിട്ടില്ല. വാമൊഴികളിലൂടെ പ്രചരിച്ച കഥകൾ മാത്രമാണ് ഇന്നും ഒടിയനേക്കുറിച്ചുള്ളത്.

പാലക്കാടൻ കഥകളിൽ

പാലക്കാടൻ കഥകളിൽ

കേരളത്തിലെ മറ്റുനാടുകളെ അപേക്ഷിച്ച് പാലക്കാട്ടും സമീപ പ്രദേശങ്ങളിലുമാണ് ഒടിയന്റെ കഥകളും ഒടിവിദ്യകളും പ്രചാരത്തിലുണ്ടായിരുന്നത് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെകേരളത്തിൻറെ മറ്റുഭാഗങ്ങളിലുള്ളവർക്ക് ഒടിയന്റെ കഥകളും മിത്തുകളും അത്ര പരിചിതമല്ല.

രൂപം മാറി...

രൂപം മാറി...

ഇരുളിൽ ഒടിവിദ്യ പ്രയോഗിച്ച് പ്രതിയോഗികളെ ഭയപ്പെടുത്തുവാനും അപായപ്പെടുത്തുവാനും സാധിക്കുന്നവരായിരുന്നു ഒടിയന്മാർ. പറയന്മാർ, പാണന്മാർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന ആളുകളാണ് ഒടിയന്മാരായി രൂപം മാറിയിരുന്നത്. ദുർമന്ത്രവാദത്തിന്റെ മറ്റൊരു രൂപമായാണ് ഒടിയനെയും ഒടിവിദ്യയെയും അന്നും കണക്കാക്കിയിരുന്നത്.

വടക്കൻ കേരളത്തില്‌

വടക്കൻ കേരളത്തില്‌

പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലായിരുന്നു ഒടിവിദ്യ കൂടുതലും ഉണ്ടായിരുന്നത്. അതിൽത്തന്നെ മലപ്പുറം ജില്ലയില പുലാമന്തോൾ, വിളയൂർ എന്നീ ഭാഗങ്ങളിലായിരുന്നു ഇത്തരത്തിലുള്ള വിദ്യകൾ കൂടുതലും നിലനിന്നിരുന്നത്. ഇവിടുത്തെ തന്നെ പേരടിയൂർ എന്ന ഗ്രാമവും ഒടിയന്മാരെക്കൊണ്ട് മടുത്ത ഇടമായിരുന്നു.

രൂപമാറ്റം

രൂപമാറ്റം

നിലാവുള്ള രാത്രികളിൽ രൂപം മാറിയാണ് ഒടിയൻ എത്തുന്നത് എന്നാണ് വിശ്വാസം. പോത്തായോ കല്ലായോ നരിയായോ കാളകളായോ എല്ലെങ്കിൽ ഏതു രൂപമാണോ വേണ്ടത് ആ രൂപത്തിൽ ഒക്കെ ഇവർ നടക്കുമെന്നാണ് വിശ്വാസം. എതിരാളികളെ ഭയപ്പെടുത്തുവാൻ മാത്രമല്ല, ഇല്ലായ്മ ചെയ്യുവാനും ഒടി വിദ്യ ചെയ്യാറുണ്ട്. ഒടി മരുന്ന് ഉപയോഗിച്ചാണ് ഒടിയനായി മാറുവാൻ കഴിഞ്ഞിരുന്നത്.

ഒടിമരുന്ന്

ഒടിമരുന്ന്

കടിഞ്ഞൂല്‍ ഗര്‍ഭമുള്ള അന്തര്‍ജനത്തിന്റെ മറുപിള്ള ഉപയോഗിച്ചായിരുന്നു ഒടിമരുന്ന് തയ്യാറാക്കിയിരുന്നത്. മറുപിള്ളയിൽ നിന്നും മരുന്ന് ഉണ്ടാക്കിയാലും അത് രണ്ടോ മൂന്നോ തുള്ളി മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. ഇത് ചില പച്ചിലകളുമായി ചേര്‍ത്ത് ചെവിയുടെ പുറകില്‍ തേച്ച് പിടിപ്പിച്ചായിരുന്നു ഒടിവിദ്യ നടത്തിയിരുന്നത്. പോയ കാര്യം സാധിച്ച് വരുന്ന ഒടിയന്‍റെ ദേഹത്ത് ചൂടുവെള്ളമോ കാടിവെള്ളമോ ഒഴിച്ചാല്‌ മാത്രമേ പഴയ രൂപത്തിൽ എത്തുവാൻ സാധിക്കുകയുള്ളൂ.

 ഒടിവിദ്യ

ഒടിവിദ്യ

തനിക്ക് ആക്രമിക്കേണ്ടിയിരിക്കുന്ന ആളെ ജന്മ നക്ഷത്രം മുതൽ നന്നായി പഠിച്ച ശേഷം മാത്രമേ ഒടിയൻ ഇറങ്ങാറുള്ളുവത്രെ. അയാളുടെ പാതയും പ്രവർത്തിയും കൃത്യമായി മനസ്സിലാക്കിയതിനു ശേഷം പറ്റിയ അവസരത്തിൽ മൃഗത്തിന്റെ രൂപത്തിലായിരിക്കും ഒടിയൻ മുന്നിലെത്തുക. എന്നിട്ട് ഇരയുടെ കഴുത്ത് ഒടിച്ചാണ് ടിയൻ പ്രതികാരം ചെയ്യുന്നത്. ഒന്നുകിൽ പെട്ടന്നുള്ള മരണമോ അല്ലെങ്കിൽ കാലങ്ങളോളം നരകിച്ച് കിടന്ന് മരണപ്പെടുകയോ ആണ് ചെയ്യുക.

ചെമ്പ്രയെഴുത്തച്ഛന്മാർ

ചെമ്പ്രയെഴുത്തച്ഛന്മാർ

ഒടിയന്മാരുടെ കഥകളുമായി ചേർത്തു വായിക്കപ്പെടേണ്ട ആളുകളാണ് ചെമ്പ്രയെഴുത്തച്ഛന്മാർ. ഒടിയന്മാരുടെ ഒടിവിദ്യ പരിഹരിക്കുവാനും അവരുടെ ഒടിയപ്രവർത്തികൾ നിയന്ത്രിക്കുവാനും നിയോഗിക്കപ്പെട്ടവരായിരുന്നു ചെമ്പ്രയെഴുത്തച്ഛന്മാർ. സിദ്ധമാന്ത്രിക കുടുംബക്കാരായിരുന്ന ഇവർ പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറക്കാരാണ്. ഇവരുടെ പ്രവർത്തികളെക്കുറിച്ച് ഐതിഹ്യമാലയിലാണ് പറയുന്നത്. ഒടിവിദ്യയിൽ അകപ്പെടുന്നവരെ ഇവർ രക്ഷിച്ച പല സംഭവങ്ങളുമുണ്ട്.

തിരുവേഗപ്പുറ

തിരുവേഗപ്പുറ

പാലക്കാട് തൂതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തിരുവേഗപ്പുറ. ഒടിയെ പൂട്ടുന്ന വിദ്യകളുള്ള ചെമ്പ്രയെഴുത്തച്ഛന്മാരുടെ നാട് കൂടിയാണിത്. മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിർത്തിയിലായാണ് ആ ഈ നാടുള്ളത്. പറയിപെറ്റ പന്തിരുകുലമായും നാറാത്തുഭ്രാന്തനുമായും ഒക്കെ അഭേദ്യമായ ബന്ധമാണ് ഈ നാടിനുള്ളത്.

വള്ളുവനാട്ടിലെ കളരിക്കാർ

വള്ളുവനാട്ടിലെ കളരിക്കാർ

വള്ളുവനാട്ടിലെ കളരിക്കാരും ഒടിവിദ്യയ്ക്ക് പേരുകേട്ടവരായിരുന്നു. കളരിയിൽ മാത്രമല്ല, ഒടിവിദ്യയിലും കൺകെട്ടിലും പ്രഗത്ഭരായിരുന്ന ഇർ ആളുകളെ കൊല ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്.

PC:Shinilvm

 മനശക്തിയുണ്ടെങ്കിൽ

മനശക്തിയുണ്ടെങ്കിൽ

നായായും നരിയായും ഒക്കെ രൂപം മാറി വരുന്ന ഒടിയനെ അങ്ങനെ കീഴ്പ്പെടുത്താൻ സാധിക്കില്ലെങ്കിലും അതിനു കഴിയുന്നവരും ഉണ്ടായിരുന്നു. അതിലൊന്ന് മനക്കരുത്ത് കൊണ്ട് കീഴടക്കുന്നതാണ്. അപാരമായ മനക്കരുത്ത് ഉണ്ടെങ്കിൽ ഒടിയനെ നിസ്സാരമായി കീഴക്കാമത്രെ. ചിലർ കായിക ശക്തികൊണ്ടും ഒടിയനെ കീഴടക്കിയിട്ടുണ്ടത്രെ. എന്നാൽ ഒടിനെ കാണുന്ന ക്ഷണത്തിൽ തന്നെ മരിക്കുന്നവരും കുറവല്ല.

ഒടിയനെ കണ്ടെത്താൻ

ഒടിയനെ കണ്ടെത്താൻ

ഒടിയനെ കണ്ടാലും ഭയപ്പെടാത്ത ധൈര്യശാലികൾ അന്നും ഉണ്ടായിരുന്നു. ഒടിയനെ കണ്ടാൽ പിന്തിരിഞ്ഞോടാത്ത ഇവർക്ക് ഒടിയനെ നേരിടാൻ പല വഴികളും ഉണ്ടായിരുന്നു. ഒടിയനെ കണ്ടമാത്രയിൽ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞ് പരിപൂർണ്ണ നഗ്നരായി ഒടിനെ വലംവെച്ച് കളം വരച്ച് മുഖത്ത് ആഞ്ഞടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്താൽ ഒടിയന്റെ വായിലുള്ള മാന്തികമരുന്ന് തെറിച്ച് പുറത്തേയ്ക്കു പോവുകയും ഒടിയന്റെ ശക്തി നഷ്ടമാവുകയും ചെയ്യുന്നു.

 ഒടിയൻ സിനിമ

ഒടിയൻ സിനിമ

ഒടിയൻരെ കഥ പശ്ചാത്തലമാക്കി ശ്രീകുമാർ മേനോൻരെ സംവിധാനത്തിൽ മോഹൽലാൻ ഒടിനമായി എത്തി സിനിമയാണ് ഒടിയൻ. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്. 2018 ഡിസംബർ 14 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഷൂട്ടിങ്ങ് ലൊക്കേഷനുകൾ

ഷൂട്ടിങ്ങ് ലൊക്കേഷനുകൾ

ഉത്തർ പ്രദേശിലെ വാരണാസി, പാലക്കാട്, തസ്രാക്ക്, ഉദുമൽപേട്ട, പൊള്ളാച്ചി ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലായാണ് ഒടിയൻ സിനിമ ചിത്രീകരിച്ചത്.

Read more about: mystery shooting locations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X