» »താരപുത്രന്റെ 'ആദി' സിനിമ ചിത്രീകരിക്കുന്നതെവിടെ?

താരപുത്രന്റെ 'ആദി' സിനിമ ചിത്രീകരിക്കുന്നതെവിടെ?

Written By: Elizabath

മോഹന്‍ലാലിന്റെ പുത്രനായ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന 'ആദി' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ചിത്രീകരണം മുന്നേറികൊണ്ടിരിക്കുകയാണ്.

കൊച്ചിയില്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ബെംഗളുരുവിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നുള്ള ലൊക്കേഷനുകളും ഇന്ത്യയില്‍ തന്നെയാണ്.
ആദി ചിത്രീകരിക്കാനൊരുങ്ങുന്ന പ്രധാനപ്പെട്ട ലൊക്കേഷനുകളും അവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളും അറിയാം.

 ബനാറസ്

ബനാറസ്

ഇന്ത്യയിലെ ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുന്ന സ്ഥലമാണ് ഉത്തര്‍പ്രദേശിലെ ബനാറസ്. ഹിന്ദു വിശ്വാസമനുസരിച്ചുള്ള 12 ജ്യോതിര്‍ലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ഇവിടം ശക്തിപീഠങ്ങളിലൊന്നു കൂടിയാണ്.

PC:Jorge Royan

പാപങ്ങള്‍ കഴുകിക്കളയാനൊരിടം

പാപങ്ങള്‍ കഴുകിക്കളയാനൊരിടം

ശിവനില്‍ നിന്നും ഉത്ഭവിക്കുന്ന ഗംഗാനദിയെ ഏറ്റവും പുണ്യമായി കണക്കാക്കുന്നയിടമാണ് ബനാറസും വാരണാസിയും. ഗംഗയില്‍ കുളിച്ച് കയറിയാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്ന ഒരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. വാരണാസിയെന്നും കാശിയെന്നും അറിയപ്പെടുന്നതും ഇവിടം തന്നെയാണ്.

PC: orvalrochefort

ലോകത്തിലെ ഏറ്റവും പഴയ നഗരം

ലോകത്തിലെ ഏറ്റവും പഴയ നഗരം

വിവധ മതവിശ്വാസികള്‍ പുണ്യനഗരമായി കണക്കാക്കുന്ന ഇവിടം ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നുകൂടിയാണ്. ബി.സി. 1200 മുതല്‍ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നുവത്രെ.

PC: N00

ശിവാരാധനയ്ക്ക പേരുകേട്ടയിടം

ശിവാരാധനയ്ക്ക പേരുകേട്ടയിടം

മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ജനവാസമുണ്ടായിരുന്ന ഇവിടം ശിവാരാധനയ്ക്കും ഏറെ പേരുകേട്ടിട്ടുണ്ട്. ഇവിടെയുള്ള ചില കെട്ടിടങ്ങള്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണത്രെ.

PC: Yosarian

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

ശിവന്റെ നഗരം എന്നറിയപ്പെടുന്ന കാശിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. നിരവധി തവണ തകര്‍ക്കപ്പെട്ട ക്ഷേത്രം ഓരോ തവണയും പൂര്‍വ്വാധികം ശക്തിയോടെ പുനര്‍നിര്‍മ്മിക്കുകയായണുണ്ടായത്. 1835ല്‍ പഞ്ചാബിലെ രഞ്ജിത് സിംഗ് മഹാരാജാവ് 1000 കിലോ സ്വര്‍ണ്ണം പൂശിയിരുന്നു.

PC:csoghoian/

ഉത്സവങ്ങളുടെ നഗരം

ഉത്സവങ്ങളുടെ നഗരം

വര്‍ഷത്തില്‍ നാറൂറ് ഉത്സവങ്ങളോളം നടക്കുന്ന ഇവിടം ഉത്സവങ്ങളുടെ നഗരം കൂടിയാണ്. മതപരമായ ഉത്സവങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. ഹിന്ദു, ബുദ്ധ,ജൈനമതക്കാര്‍ ഒരേ പോലെ പവിത്രമായി കണക്കാക്കുന്ന ഇടമായതിനാലാണ് ഇത്രയധികം ആഘോഷങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശിവരാത്രി ആഘോഷം.

PC: AKS.9955

 റാമോജി റാവു ഫിലിം സിറ്റി

റാമോജി റാവു ഫിലിം സിറ്റി

ആദിയുടെ ചിത്രീകരണത്തിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഇടമാണ് ഹൈദരാബാദിലെ രാമോജിനഗര്‍ ഫിലിം സിറ്റി.

ഇന്ത്യയിലെ ഫിലിം സിറ്റികൾ

PC: Rameshng

ലോകത്തിലെ ഏറ്റവും വലുത്

ലോകത്തിലെ ഏറ്റവും വലുത്

രണ്ടായിരം ഏക്കര്‍ സ്ഥലത്തായി പരന്നു കിടക്കുന്ന റാമോജി റാവു ഫിലിം സിറ്റിയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ ഫിലം സിറ്റിയെന്ന ഗിന്നസ് റെക്കോര്‍ഡും സ്വന്തമായിട്ടുണ്ട്. ഹൈദരാബാദിനു സമീപത്തുള്ള അനാജ്പൂര്‍ ഗ്രാമത്തിലെ ഹയാത്‌നഗറിലാണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്.

രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍

PC: Joydeep

ഒറിജിനലിനെ വെല്ലുന്ന കാഴ്ച

ഒറിജിനലിനെ വെല്ലുന്ന കാഴ്ച

ഈ ഫിലം സിറ്റിയിലൊരുക്കിയിരിക്കുന്ന കാഴ്ചകല്‍ ഒക്കെയും ഒറിജിനലിനെ വെല്ലുന്ന അപരന്‍മാരാണ്. ഇവിടുത്തെ റെയില്‍വേ സ്റ്റേഷനും ഇംഗ്ലണ്ടിലെ തെരുവീഥിയും കൊട്ടാരവും ഹില്‍ സ്റ്റേഷനുമെല്ലാം അതിഗംഭീരമെന്ന് പറയാതെ വയ്യ.

PC: McKay Savage

പാലക്കാട്

പാലക്കാട്

ആദിയുടെ ഷൂട്ടിങ്ങിനായി നിശ്ചയിച്ചിട്ടുള്ള മറ്റൊരിടമാണ് പാലക്കാട്. കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നപാലക്കാട് പ്രകൃതിഭംഗി കൊണ്ടും ക്ഷേത്രങ്ങള്‍ കൊണ്ടും ഗ്രാമങ്ങള്‍ കൊണ്ടും പ്രശസ്തമായ ഒരിടമാണ്.

PC: Jinesh.ptb

രാമശ്ശേരി

രാമശ്ശേരി

ഇഡ്‌ലിയുടെ പേരില്‍ പേരുകേട്ട പാലക്കാടന്‍ ഗ്രാമമാണ് രാമശ്ശേരി. പാലക്കാടു നിന്നും 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഇഡ്‌ലി മുതലിയാര്‍ സമുദായത്തില്‍ പെട്ട ആളുകളാണ് നിര്‍മ്മിക്കുന്നത്.

PC: Mullookkaaran

പാലക്കാടന്‍ ഗ്രാമങ്ങള്‍

പാലക്കാടന്‍ ഗ്രാമങ്ങള്‍

നെല്പ്പാടങ്ങളും കുന്നുകളും ഗ്രാമീണക്കാഴ്ചകളുമായി കിടക്കുന്ന പാലക്കാടന്‍ ഗ്രാമങ്ങള്‍ ഗ്രാമീണതയുടെ നേര്‍ക്കാഴ്ച സമ്മാനിക്കുന്ന ഇടങ്ങളാണ്.
വല്ലപ്പുഴ, ചെര്‍പ്പുളശ്ശേരി, നെന്‍മാറ, ചിറ്റിലഞ്ചേരി പാടം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഗ്രാമങ്ങള്‍.

കണ്ടിരിക്കേണ്ട പാലക്കാടൻ ഗ്രാമങ്ങൾ

PC: Pradeepom

കൊച്ചി

കൊച്ചി

കൊച്ചിയില്ലാത്ത മലയാള സിനിമ ആലോചിക്കാന്‍ കഴിയില്ല. കൊച്ചിയില്‍ ഒരു രംഗമെങ്കിലും ചിത്രീകരിക്കാത്ത മലയാളം സിനിമകള്‍ കാണില്ല എന്നുതന്നെ പറയാം. കൊച്ചിയിലെ കായലും ചീനവലകളും മെട്രോയും മാളുകളും ഫോര്‍ട്ടുകൊച്ചിയുമെല്ലാമാണ് കൊച്ചിയെ സിനിമാക്കാരുടെ ഇടയില്‍ മാറ്റിനിര്‍ത്തുന്നത്.

PC: Bexel O J

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഫോര്‍ട്ട് കൊച്ചി. കൊച്ചിയിലെത്തുന്ന ആരും ഫോര്‍ട്ട് കൊച്ചി കാണാതെ മടങ്ങാറില്ല. കേരളത്തിലെ ആദ്യത്തെ യൂറോപ്യന്‍ ടൗണ്‍ഷിപ്പായ കൊച്ചി കാഴ്ചകള്‍ മാത്രമുള്ള ഒരിടമാണ്. ജൂതപ്പള്ളിയും ബംഗ്ലാവുകളും പള്ളികളും കോട്ടയുമൊക്കെയാണ് ഫോര്‍ട്ട് കൊച്ചിയുടെ ആകര്‍ഷണം.ഫോര്‍ട്ട്

കൊച്ചിയിലെ കാണാക്കാഴ്ചകള്‍

PC: kerala tourism official website

ബെംഗളുരു

ബെംഗളുരു

കേരളത്തില്‍ ജീവിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും പോകാനാഗ്രഹിക്കുന്ന സ്ഥലമാണ് ബെംഗളുരു. ഷോപ്പിങ്ങിനും ടൂറിസത്തിനും അത്രയധികം പേരുകേട്ട മറ്റൊരിടവും ഇന്ന് ഇന്ത്യയിലില്ല. ഇന്ത്യയിലെ സിലിക്കണ്‍ വാലിയെന്നറിയപ്പെടുന്ന ഇവിടം മികച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

PC:Takuya Oikawa

ചാര്‍ളിയിലെ കരിമുകില്‍ കാഴ്ചകള്‍

ചാര്‍ളിയിലെ കരിമുകില്‍ കാഴ്ചകള്‍

ചാര്‍ളിയിലെ കരിമുകില്‍ കാഴ്ചകള്‍

PC:Wikipedia