Search
  • Follow NativePlanet
Share
» »ഭൂമിയിലെ സ്വർഗ്ഗത്തിലെ വെടിയൊച്ചകൾ നിലയ്ക്കാത്ത ഷോപ്പിയാൻ!

ഭൂമിയിലെ സ്വർഗ്ഗത്തിലെ വെടിയൊച്ചകൾ നിലയ്ക്കാത്ത ഷോപ്പിയാൻ!

കാശ്മീരിലെ ഏറ്റവും തണുപ്പേറിയ ഇടമായ ഷോപ്പിയാന്റെ വിശേഷങ്ങൾ അറിയുവാൻ വായിക്കാം.

ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകൾ... പുറമേ ശാന്തമെന്നു തോന്നുമെങ്കിലും അതിനു വിപരീതമായ കാഴ്ചകൾ...റോന്തു ചുറ്റുന്ന പട്ടാള സംഘങ്ങളും ഇടയ്ക്കിടയ്ക്കു നടക്കുന്ന സംഘട്ടനങ്ങളും...ഭൂമിയിലെ സ്വർഗമെന്നറിയപ്പെടുന്ന കാശ്മീരിന്റെ മറ്റൊരു മുഖമാണിത്. അത്തരത്തിൽ സഞ്ചാരികൾ അല്പം ഭയത്തോടെ മാത്രം കാണുന്ന സ്ഥലമാണ് കാശ്മിരിടെ ഷോപ്പിയാൻ. മറ്റേതു കാശ്മീരൻ ഗ്രാമത്തെ പോലെ മനോഹരമാണെങ്കിലും സഞ്ചാരികൾ അടുക്കുവാൻ മടിക്കുന്ന ഷോപ്പിയാന് വീരകഥകൾ ധാരാളമുണ്ട്. കാശ്മീരിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലൊന്നായ ഷോപ്പിയാന്റെ വിശേഷങ്ങളും ചരിത്രവും വായിക്കാം...

ഷോപ്പിയാൻ

ഷോപ്പിയാൻ

കാശ്മീരിൽ സഞ്ചാരികൾ അധികം എത്തിച്ചേരാത്ത പ്രദേശങ്ങളിലൊന്നായാണ് ഷോപ്പിയാനെ വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന കുപ്രസിദ്ധ തീവ്രവാദ സംഘടനയുടെ ആസ്ഥാനം എന്ന വിശേഷണവും ഈ സ്ഥലത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ മിക്ക ഇടങ്ങളും സഞ്ചാരികൾക്ക് നിഷിദ്ധമാണ്.
കാശ്മീരിലെ പുരാതന നഗരങ്ങളിലൊന്നായ ഇവിടം ചരിത്രത്തിലും ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ്. രാജകീയ വാസസ്ഥലം എന്നാണ് ഷോപ്പിയാൻ എന്ന വാക്കിന്റെ അർഥം.

സഞ്ചാരികളെത്താത്ത നാട്

സഞ്ചാരികളെത്താത്ത നാട്

വെടിയൊച്ച നിലയ്ക്കാത്ത ഒരിടമായതിനാൽ തന്നെ ഇവിടെ തേടി സഞ്ചാരികൾ അധികം എത്താറില്ല. മാത്രമല്ല, മിക്ക സമയത്തും സഞ്ചാരികൾക്കും പുറമേ നിന്നുള്ളവർക്കും വിലക്ക് നേരിടുന്ന സ്ഥലമായതിനാൽ മുൻകൂട്ടി പ്രവേശനം ഉണ്ടെങ്കിൽ മാത്രം പോകുന്നതായിരിക്കും നല്ലത്.

മൈനസ് 25 വരെ

മൈനസ് 25 വരെ

കാശ്മീരിലെ ഏറ്റവും തണുപ്പേറിയ ഇടങ്ങളിൽ ഒന്നാണ് ഷോപ്പിയാൻ. ഏറ്റവും തണുപ്പേറിയ സമയമായ നവംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ മൈനസ് 25 ഡിഗ്രി വരെ തണുപ്പ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി വർഷത്തിൽ ഏകദേശം ഏഴു മാസത്തോളം അതായത് ഏപ്രിൽ മുതൽ ഒക്ടോബർ വരെ തണുപ്പും വെയിലും കൂടിക്കലർന്ന കാലാവസ്ഥയാണ് അനുഭവപ്പെടുക. ഈ അടുത്ത കാലത്ത് മൈനസ് ഏഴു വരെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

പേരുവന്ന വഴി

പേരുവന്ന വഴി

ഷോപ്പിയാന്‍റെ പേരിനു പിന്നിൽ പല കഥകളും ഉണ്ട്. ജിയോളജിസ്റ്റായിരുന്ന ഫ്രഡറിക് ഡ്രൂവിന്റെ അഭിപ്രായത്തിൽ ഛാ-പയാൻ എന്നീ രണ്ടു വാക്കുകളുൽ നിന്നാണ് ഷോപ്പിയാൻ വന്നത്യ. രാജകീയ വാസസ്ഥലം എന്നാണിതിന് അർഥം.
എന്നാൽ ഇവിടെ വസിക്കുന്നവർ പറയുന്നത് ഷിൻ-വാൻ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഷോപ്പിയാൻ വന്നതെന്നാണ്. മഞ്ഞു നിറഞ്ഞ കാട് എന്നാണ് അവരുടെ ഭാഷയിൽ ഷോപ്പിയാൻ അറിയപ്പെടുന്നത്.
ഇവിടെ വസിക്കുന്ന ഷിയാ വിഭാഗക്കാര്‍ക്ക് മറ്റൊരു വാദമാണുള്ളത്. മുൻകാലത്ത് ഇവിടെ ഷിയകൾ വസിച്ചിരുന്ന ഇടമായിരുന്നുവെന്നും ഷിൻ-വാൻ എന്നാൽ ഷിയകൾ വസിച്ചിരുന്ന കാട് എന്നുമാണ് ഇവർ അവകാശപ്പെടുന്നത്.

മുഗൾ റോഡ്

മുഗൾ റോഡ്

ഷോപ്പിയാനിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് മുഗൾ റോഡ്. കാശ്മിരിലെ പുരാതന നഗരമായ ഷോപ്പിയാനിലൂടെയയായിരുന്നു ശ്രീനഗറിനെയും ലാഹോറിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന മുഗൾ റോഡ് കടന്നു പോയിരുന്നത്. നമക് റോഡ് അഥവാ സാൾട്ട് റോഡ് എന്നാണ് ഇതിന്റെ യഥാർഥ നാമം. എന്നാൽ കാശ്മീരിലേക്കുള്ള യാത്രയിൽ മുഗൾ രാജാക്കന്മാരായിരുന്ന അക്ബറും ജഹാംഗീറും ഷാജഹാനും ഒക്കെ ഈ വഴി ഉപയോഗിച്ചിരുന്നതിനാലാണ് ഇത് മുഗൾ റോഡ് എന്ന പേരിൽ അറിയപ്പെടുന്നത്.

അഹർബാൽ അഥവാ കാശ്മീരിന്റെ നയാഗ്ര

അഹർബാൽ അഥവാ കാശ്മീരിന്റെ നയാഗ്ര

കാശ്മീരിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അഹർബാൽ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ട്രക്കിങ്ങ്, ഫോട്ടോഗ്രഫി, ഫിഷിങ്ങ് തുടങ്ങിയവയ്ക്കൊക്കെ ഏറെ അനുയോജ്യമായ ഇവിടം കാശ്മീർ വാലിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വേഷു നദിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിൽ സാഹസികയാത്ര ആഗ്രഹിക്കുന്നവരാണ് അധികവും എത്തിച്ചേരുന്നത്.

PC: Akshey25

മുസ്ലീം ദേവാലയങ്ങൾ

മുസ്ലീം ദേവാലയങ്ങൾ

പുരാതനമായ മുസ്ലീം ദേവാലയങ്ങളാണ് ഈ നാടിന്റെ മറ്റൊരു പ്രത്യേകത.ചരിത്രപ്രധാന്യമുള്ള ഈ ദേവാലയങ്ങൾ സന്ദർശിക്കാനായി കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികൾ എത്താറുണ്ട്.

PC: Sauood07

എട്ടുമാസം നീണ്ടു നിൽക്കുന്ന കൃഷികൾ

എട്ടുമാസം നീണ്ടു നിൽക്കുന്ന കൃഷികൾ

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും. ആപ്പിൾ, സബർജെല്ലി, ബദാo, കുങ്കുമപ്പൂവ് എന്നിവയാണ് ഇവിടുത്ത പ്രധാന കൃഷികൾ. ഏകദേശം എട്ടു മാസത്തോളം ഇവിടുത്തെ നാട്ടുകാർ കൃഷി ചെയ്യാറുണ്ട് ഈ സമയത്തുതന്നെ ശൈധ്യകാലത്തേക്ക് വേണ്ട ധാന്യങ്ങളും മറ്റും സ്വരുക്കൂട്ടി വയ്ക്കുകയും ചെയ്യും. മഞ്ഞു വീഴ്ച തുടങ്ങിക്കഴിഞ്ഞാൽ ഏകദേശം എട്ടടിയോളം ഉയരത്തിൽ വരെ മഞ്ഞു വീണുകിടക്കും. അങ്ങനെ വന്നാൽ പുറത്തിറങ്ങുവാൻ സാധിക്കാത്തതിനാലാണ് ഈ മുൻകരുതലുകൾ എടുക്കുന്നത്.

കൗസർനാഗ്

കൗസർനാഗ്

സമുദ്ര നിരപ്പിൽ നിന്നും 4000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൗസർനാഗ് തടാകമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. രണ്ടു മൈൽ നീളവും അര മൈൽ വീതിയുമുള്ള ഈ തടാകം മനോഹരമായ കാടുകളാലും കുന്നുകളാലും ചുറ്റപ്പെട്ടാണ് കിടക്കുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

സമുദ്ര നിരപ്പിൽ നിന്നും 21,46 മീറ്റർ ഉയരത്തിലാണ് ഷോപ്പിയാന്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ നഗറിൽ നിന്നും 51 കിലോമീറ്ററും പുൽവാമയിൽ നിന്നും 20 കിലോമീറ്ററും അകലെയാണ് ഇവിടമുള്ളത്.

മണാലി പഴയ മണാലിയല്ല...ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!! മണാലി പഴയ മണാലിയല്ല...ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!!

ആഗ്ര ശരിക്കും എന്താണ്? ഷെർലക് ഹോംസും ഈ പുരാതന നഗരവും തമ്മിലെന്താണ് ബന്ധം ആഗ്ര ശരിക്കും എന്താണ്? ഷെർലക് ഹോംസും ഈ പുരാതന നഗരവും തമ്മിലെന്താണ് ബന്ധം

വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!! വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!

Read more about: kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X