Search
  • Follow NativePlanet
Share
» »ശ്രാവണമാസം:അനുഗ്രഹം തേടിപ്പോകാം, പ്രാര്‍ത്ഥിക്കാം...തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ശിവാലയങ്ങള്‍

ശ്രാവണമാസം:അനുഗ്രഹം തേടിപ്പോകാം, പ്രാര്‍ത്ഥിക്കാം...തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ശിവാലയങ്ങള്‍

ഇതാ ഇന്ത്യയില്‍ ശ്രാവണമാസത്തില്‍ സന്ദര്‍ശിക്കേണ്ട പ്രധാന ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

പ്രപഞ്ചം നിര്‍മ്മിച്ചു പരിപാലിക്കുന്ന, സംഹാരത്തിന്റെ ദൈവനായ ശിവനായി സമര്‍പ്പിച്ചിരിക്കുന്ന പ്രത്യേക മാസമാണ് ശ്രാവണ മാസം. ശിവനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയും പൂജകള്‍ അര്‍പ്പിച്ചും ഈ മാസം വിശ്വാസികള്‍ ആചരിക്കുന്നു. ഈ സമയത്തെ പ്രാര്‍ത്ഥനകളില്‍ ശിവന്‍ വേഗം മനസ്സലിഞ്ഞ് അനുഗ്രഹിക്കുകയും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുകയും ചെയ്യുമെന്നാണ് വിശ്വാസം. സാവന്‍ മാസം എന്നാണ് വടക്കേ ഇന്ത്യയില്‍ ഈ സമയം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഈ സമയത്ത് പ്രാധാന്യം വളരെയധികമാണ്. ഇതാ ഇന്ത്യയില്‍ ശ്രാവണമാസത്തില്‍ സന്ദര്‍ശിക്കേണ്ട പ്രധാന ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

സോമനാഥ ക്ഷേത്രം, ഗുജറാത്ത്

സോമനാഥ ക്ഷേത്രം, ഗുജറാത്ത്

സാവന്‍ മാസത്തില്‍ തീര്‍ച്ചായായും സന്ദര്‍ശിക്കേണ്ട ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വളരെ പ്രാധാന്യമുള്ള ഈ ക്ഷേത്രം ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതും കൂടിയാണ്. പലതവണ അതിക്രമങ്ങളും കൊള്ളയടികളും ഇവിടെ നടന്നുവെങ്കിലും ഓരോ തവണയും അതിനെയെല്ലാം അതിജീവിച്ച് ഇന്നുകാണുന്ന രൂപത്തില്‍ നിലനില്‍ക്കുന്നതിനു പിന്നില്‍ വലിയ ചരിത്രമുണ്ട്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അതിശയിപ്പിക്കുന്ന പല വസ്തുതകളും ക്ഷേത്രത്തിനുണ്ട്. ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന ശിവലിംഗം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം വെള്ളത്തിലൂടെ ഒഴുകിനീങ്ങുകയായിരുന്നു. അതാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തില്‍ ശ്രാവണമാസം നേരത്തെയാണ് വരുന്നത്.

PC:B. SurajPatro1997

 കാശി വിശ്വനാഥ ക്ഷേത്രം, ഉത്തര്‍ പ്രദേശ്

കാശി വിശ്വനാഥ ക്ഷേത്രം, ഉത്തര്‍ പ്രദേശ്

വിശ്വനാഥ് അഥവാ പ്രപഞ്ചത്തിന്‍റെ അധികാരിയായി ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് കാശിയില്‍ ഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇതിന് ഏകദേശം 3500 വര്‍ഷത്തോളം പഴക്കമുള്ള എഴുതപ്പെട്ട ചരിത്രമുണ്ടത്രെ. ശ്രാവണമാസത്തില്‍ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ മാസത്തിലെ ഓരോ തിങ്കളഴാഴ്ചും വ്യത്യസ്ത തരത്തിലുള്ള അലങ്കാരങ്ങള്‍ ക്ഷേത്രത്തില്‍ കാണാം.

ബാബാ ബൈദ്യനാഥ് ക്ഷേത്രം, ജാര്‍ഖണ്ഡ്

ബാബാ ബൈദ്യനാഥ് ക്ഷേത്രം, ജാര്‍ഖണ്ഡ്

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രമാണ് ജാര്‍ഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ബാബാ ബൈദ്യനാഥ് ക്ഷേത്രം. ദിയോഘര്‍ എന്ന സ്ഥലത്തായുള്ള ഈ ക്ഷേത്രം രാവണചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രധാന ക്ഷേത്രത്തോടൊപ്പം വെറെ 21 ഉപദേവതാ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ശിവന്റെ അനുഗ്രഹം നേടാനായി തപസ്സു നടത്തിയ രാവണന്‍ ശിവന്‍ പ്രത്യക്ഷപ്പെടാനായി തന്റെ തലകള്‍ ഓരോന്നായി അഗ്നിയില്‍ സമര്‍പ്പിച്ചു. ഒടുവില്‍ പ്രത്യക്ഷനായ ശിവന്‍ ഒരു വൈദ്യനായി രാവണനെ സുഖപ്പെടുത്തി. അതിനാലാണ് ശിവനെ ബൈദ്യനാഥനായി ആരാധിക്കുന്നത്. ഇവി‌ടെ ശിവനെ വൈദ്യനാഥന്‍ എന്നു വിളിക്കുന്നത്. അന്ന് രാവണന് തപസ്സു ചെയ്തത് ഇന്ന് ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുവെച്ചായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

‌PC:Ravishekharojha

ഓംകാരേശ്വര്‍ ക്ഷേത്രം, മധ്യപ്രദേശ്

ഓംകാരേശ്വര്‍ ക്ഷേത്രം, മധ്യപ്രദേശ്

സാവന്‍ മാസത്തില്‍ ശിവാനുഗ്രഹം നേടുവാനായി സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു ക്ഷേത്രമാണ് ഓംകാരേശ്വര്‍ ക്ഷേത്രം. ജ്യോതിര്‍ലിംഗ സ്ഥാനം കൂടിയായ ഈ ക്ഷേത്രം മധ്യപ്രദേശില്‍ ഓം ആകൃതിയിലുള്ള ഒരു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഓംകാരേശ്വര്‍ ക്ഷേത്രം കൂടാതെ അടുത്തുതന്നെ മന്‍മേശ്വര്‍ ക്ഷേത്രമെന്നൊരു ശിവക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.
ദേവന്മാരും അസുരന്മാരും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ട ദേവഗണത്തെ രക്ഷിക്കുവാനായി ശിവന്‍ ജ്യോതിര്‍ലിംഗ രൂപത്തില്‍ ഇവിടെ പ്രത്യക്ഷപ്പെട്ട് ദേവന്മാരെ വിജയിപ്പിച്ചു എന്നാണ് വിശ്വാസം.

PC:Bernard Gagnon

മധ്യമഹേശ്വര്‍ ക്ഷേത്രം, ഉത്തരാഖണ്ഡ്

മധ്യമഹേശ്വര്‍ ക്ഷേത്രം, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍ സാവന്‍മാസത്തിന്റെ പുണ്യം നേടുവാനായി പോകുവാന്‍ പറ്റിയ ക്ഷേത്രമാണ് മധ്യമഹേശ്വര്‍ ക്ഷേത്രം. ഉത്തരാഖണ്ഡിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്ന ഈ ക്ഷേത്രം ഗർവാൾ മേഖലയിലെ ഗൗണ്ടർ ഗ്രാമത്തിൽ ആണുള്ളത്. വിശ്വാസപ്രകാരം ഈ ഇതിഹാസ ക്ഷേത്രം നിർമ്മിച്ച പാണ്ഡവർ പിന്തുടർന്ന വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. ശിവന്റെ ശരീരത്തിന്റെ മധ്യഭാഗത്തെ ആളുകൾ ഇവിടെ ആരാധിക്കുന്നു. പഞ്ച് കേദാർ യാത്ര സർക്യൂട്ടിന് കീഴിലായാണ് ഈ ക്ഷേത്രവുമുള്ളത്.

PC:Bodhisattwa

കല്‍പേശ്വര്‍ ക്ഷേത്രം, ഉത്തരാഖണ്ഡ്

കല്‍പേശ്വര്‍ ക്ഷേത്രം, ഉത്തരാഖണ്ഡ്

പഞ്ച് കേദാര്‍ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന കല്‍പേശ്വര്‍ ക്ഷേത്രം സമ്പന്നമായ വിശ്വാസങ്ങളും ചരിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷേത്രമാണ്. ഗര്‍വാളിലെ തന്നെ ഉര്‍ഗാം എന്നു പേരായ ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. വര്‍ഷത്തിലെപ്പോള്‍ വേണമെങ്കിലും വിശ്വാസികള്‍ക്ക് വളരെ എളുപ്പത്തില്‍ ക്ഷേത്രത്തിലെത്താം.

PC:rolling on

താരക്നാഥ് ക്ഷേത്രം, പശ്ചിമ ബംഗാള്‍

താരക്നാഥ് ക്ഷേത്രം, പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളിലെ താരകേശ്വര്‍ പട്ടണത്തില്‍ താരക്നാഥനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് താരക്നാഥ് ക്ഷേത്രം. താരക് എന്ന പേരായ അസുരന്റെ ജീവന്‍ ശിവനെടുത്തത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം. അങ്ങനെയാണ് ക്ഷേത്രത്തിന് താരക്നാഥ് ക്ഷേത്രം എന്ന പേരുവന്നത്. 1729 ല്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ബംഗാള്‍ വാസ്തുവിദ്യയിലാണ് പൂര്‍ത്തികരിച്ചിരിക്കുന്നത്. പാലഴ്മഥന സമയത്ത് വിഷം കുടിച്ച ശിവനെ രൗദ്രഭാവത്തില്‍ ഇവിടെ ആരാധിക്കുന്നു എന്നും വിശ്വാസമുണ്ട്.
ശ്രാവണ മാസ ആചരണങ്ങള്‍ക്കൊപ്പം ശിവരാത്രി, ചൈത്ര തുടങ്ങിയ ദിവസങ്ങളും ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കുന്നു.

PC:Sankha Karfa

പശുപതിനാഥ ക്ഷേത്രം, നേപ്പാള്‍

പശുപതിനാഥ ക്ഷേത്രം, നേപ്പാള്‍

നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ കൂടി ശ്രാവണമാസത്തില്‍ പ്രത്യേകമായും ഓര്‍ത്തിരിക്കേണ്ട ക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഏഷ്യയിലെ ഏറ്റവം പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായി അലങ്കരിക്കപ്പെടുന്ന ഇത് കാഠ്ണ്ഡുവില്‍ ഭാഗ്മതിനദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്നത്. എഡി 400 ആണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലും പശുപതിനാഥ ക്ഷേത്രം ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം ദര്‍ശിക്കുന്നവര്‍ക്ക് അടുത്ത ജന്മത്തില്‍ മൃഗമായി ജനിക്കേണ്ടി വരില്ലെന്നാണ് വിശ്വാസം. ജീവിച്ചിരിക്കുന്നവരുടെ ക്ഷേത്രമെന്നും ഇതിനെ വിളിക്കുന്നു. നാല് മുഖങ്ങളുള്ള ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 4 പൂജാരികള്‍ക്ക് മാത്രമേ വിഗ്രഹത്തെ സ്പര്‍ശിക്കുവാന്‍ സാധിക്കൂ.

PC:Tasbirkarma

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

ലിംഗരാജ ക്ഷേത്രം, ഒഡീഷ

ലിംഗരാജ ക്ഷേത്രം, ഒഡീഷ

ഭുവനേശ്വറില്‍ സ്ഥിതി ചെയ്യുന്ന ലിംഗരാജ ക്ഷേത്രം ഇവിടുത്തെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ്. പത്താം നൂറ്റാണ്ടില്‍ ജജാതി കേശ്ഹരിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കംകുറിച്ചതെങ്കിലും പതിനൊന്നാം നൂറ്റാണ്ടിൽ ലാലേന്ദു കേസരി രാജാവാണ് ഇത് പൂർത്തിയാക്കിയത്. ശിവന്റെ പേരിലുള്ള എല്ലാ ആഘോഷങ്ങളും വലിയ രീതിയില്‍ ആഘോഷിക്കുന്ന ഇവിടെ സാവന്‍ മാസവും പ്രധാനപ്പെട്ടതാണ്.

PC:Government of Odisha

മൂന്നുനേരം നിറംമാറുന്ന ശിവലിംഗം.. വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹിക്കുന്ന രാജേശ്വര്‍ മഹാദേവ ക്ഷേത്രം!!മൂന്നുനേരം നിറംമാറുന്ന ശിവലിംഗം.. വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹിക്കുന്ന രാജേശ്വര്‍ മഹാദേവ ക്ഷേത്രം!!

ധ്യാനരൂപത്തിലുള്ള ശിവനും ജഡയില്‍ നിന്നൊഴുകി വരുന്ന ഗംഗയും..ശിവോഹം ശിവക്ഷേത്രം അത്ഭുതപ്പെടുത്തുംധ്യാനരൂപത്തിലുള്ള ശിവനും ജഡയില്‍ നിന്നൊഴുകി വരുന്ന ഗംഗയും..ശിവോഹം ശിവക്ഷേത്രം അത്ഭുതപ്പെടുത്തും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X