Search
  • Follow NativePlanet
Share
» »രാമായണത്തിലെ ഇടങ്ങളെ നേരിട്ടു കാണാൻ രാമായണ എക്സ്പ്രസ്!

രാമായണത്തിലെ ഇടങ്ങളെ നേരിട്ടു കാണാൻ രാമായണ എക്സ്പ്രസ്!

രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ട്രെയിനിൽ നടത്തുന്ന ഒരു തീർഥയാത്രയായാണ് രാമായണ എക്പ്രസുള്ളത്

രാമായണം എന്ന തീമിനെ ആസ്പദമാക്കി മനോഹരമായി അലങ്കരിരിച്ചിരിക്കുന്ന ട്രെയിൻ...അതിനുള്ളിൽ നിന്നും മുഴങ്ങിക്കേൾക്കുന്ന രാമായണ സൂക്തങ്ങളും വചനങ്ങളും.... ശരിക്കും ഒരു അമ്പലത്തിനുള്ളിൽ കയറിയ പ്രതീതി. കേൾക്കുമ്പോൾ ഒരു ഭക്തി സീരിയലിലെ കാഴ്ച പോലെയൊക്കെ തോന്നുമെങ്കിലും ഇത് സംഗതി വേറെയാണ്. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ട്രെയിനിൽ നടത്തുന്ന ഒരു തീർഥയാത്രയായാണ് രാമായണ എക്പ്രസുള്ളത്. രണ്ട് വർഷം മുൻപേ ഈ സർവ്വീസ് ആരംഭിച്ചിരുന്നുവെങ്കിലും അടിമുടി മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ രാമായണ എക്സ്പ്രസ് എത്തുന്നത്.

രാമായണ എക്സ്പ്രസ്

രാമായണ എക്സ്പ്രസ്

ഇന്ത്യൻ റെയിൽവേയുടെ തീർഥാടന പാക്കേജുകളിലൊന്നാണ് രാമായണ എക്സ്പ്രസ്. രാജ്യത്തെ പ്രധാന രാമക്ഷേത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സർവ്വീസാണിത്. രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഇടങ്ങളാണ് ഈ യാത്രാ പാക്കേജിൽ സന്ദർശിക്കുവാൻ സാധിക്കുക.

തീം രാമായണം

തീം രാമായണം

രാമായണം എന്ന തീമിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രെയിനിന്‍റെ ഉൾവശങ്ങൾ ഒരുക്കുക. പുറത്തു ഇതിന്റെ ഭാഗമായ ചിത്രങ്ങൾ കാണാം. ഓരോ കോച്ചുകളിലും രാമസൂക്തങ്ങളും രാമഭജനുകളുമെല്ലാം കേൾപ്പിച്ചുകൊണ്ടിരിക്കും. രാമായണത്തിലെ പ്രധാന സന്ദർഭങ്ങളെല്ലാം ചിത്ര രൂപത്തിൽ കോച്ചുകളുടെ ചുവരിൽ കാണാം.
PC:Unknown

മാർച്ച് എട്ടുമുതൽ

മാർച്ച് എട്ടുമുതൽ

2020 മാർച്ച് എട്ടു മുതൽ രാമായണ എക്സ്പ്രസ് സർവ്വീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രെയിനിന്‍റെ റൂട്ടുകളും ഷെഡ്യൂളുകളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് കൂടാതെ എല്ലാ ഇന്ത്യയുടെ നാല് ഭാഗത്തു നിന്നും സർവ്വീസുകൾ ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാ ഭാഗത്തു നിന്നുള്ളവര്‍ക്കും ഈ യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുകയും ചെയ്യും,

ക്ഷേത്രത്തിനുള്ളിലെന്ന പോലെ

ക്ഷേത്രത്തിനുള്ളിലെന്ന പോലെ

ട്രെയിനിനുള്ളില്‌ നിരന്തരം കേൾക്കുന്ന രാമ സൂക്തങ്ങളും ഭജനുകളുമെല്ലാം ഒരു ക്ഷേത്രത്തിനുള്ളിലെന്ന പോലെ യാത്രികര്‍ക്ക് തോന്നിപ്പിക്കുമെന്നാണ് ഐആർസിടിസി അവകാശപ്പെടുന്നത്.

ശ്രീരാമായണ എക്സ്പ്രസ്

ശ്രീരാമായണ എക്സ്പ്രസ്

ശ്രീരാമന്‍റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന ഇടങ്ങളിലൂടെ ഒരു ട്രെയിൻ സർവ്വീസ് ഐആർസിടിസി ആരംഭിച്ചിരുന്നു. 2018 നവംബറിൽ ആംരഭിച്ച സർവ്വീസ് പ്രധാന തീർഥാടന കേന്ദ്രങ്ങളിലൂടെയെല്ലാം കടന്നു പോകുന്ന രീതിയിലായിരുന്നു പ്ലാൻ ചെയ്തിരുന്നത്. നന്ദിഗ്രാം, സീതാമാര്‍ഹി, ജനക്പുര്‍, വരാണസി, പ്രയാഗ്, ശൃംഗ്‍വേര്‍പുര്‍, ചിത്രകൂട്, നാസിക്, ഹംപി, അയോദ്ധ്യ, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.

800 സീറ്റുകൾ

800 സീറ്റുകൾ

ശ്രീരാമായണ എക്സ്പ്രസിസ്‍ 800 സീറ്റുകളാണുള്ളക്. സഫ്ദർജംഗിൽ നിന്നും യാത്ര ആരംഭിച്ച് 16 ദിവസം കൊണ്ട് രാമേശ്വരത്തെത്തുന്ന രീതിയിലാണ് ഈ യാത്രയുള്ളത്. ഭക്ഷണമടക്കം ഒരാൾക്ക് 15,120 രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഇതിനു രണ്ടാം ഘട്ടമെനന് നിലയിൽ താല്പര്യമുള്ളവര്‍ക്ക് രാമേശ്വരത്തു നിന്നും യാത്ര ശ്രീലങ്കയിലേക്കും നീട്ടാം. ചെന്നൈയിൽ നിന്നും കൊളംബോയിലേക്കാണ് യാത്ര. പിന്നീട് ശ്രീലങ്കയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ കാൻഡി, നുവാര, എലിയ, കൊളംബോ, നെഗോംബോ എന്നീ സ്ഥലങ്ങളും സന്ദർശിക്കാം. ആറു ദിവസത്തെ പാക്കേജിന് 47,600 രൂപയാണ് ഈടാക്കുന്നത്. ഇത്രയൊക്കെ പ്രത്യേകതകളുണ്ടായിരുന്നുവെങ്കിലും ഈ സർവ്വീസ് അത്ര വിപുലമായിരുന്നില്ല.

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥംശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

PC:Tej Kumar Book Depo

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X