Search
  • Follow NativePlanet
Share
» »യൂറോപ്യന്‍ ശൈലിയില്‍ താഴികക്കുടങ്ങളുമായി നിര്‍മ്മിച്ച ശിവക്ഷേത്രം

യൂറോപ്യന്‍ ശൈലിയില്‍ താഴികക്കുടങ്ങളുമായി നിര്‍മ്മിച്ച ശിവക്ഷേത്രം

കൊങ്കണ്‍ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ആറ് മഹാശിവക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

മറ്റു നാടുകള്‍ക്കു തീര്‍ത്തും അപരിചിതമായ ക്ഷേത്ര കഥകളുള്ള നാടാണ് ഗോവ. കാടിനുള്ളിലും വെള്ളച്ചാട്ടങ്ങള്‍ക്കു നടുവിലും ഗുഹയിലും ഒക്കെയായി സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് എന്നും അത്ഭുതങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. അത്തരത്തിലൊരു ക്ഷേത്രമാണ് ഗോവയിലെ വര്‍വെ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സപ്തകോടീശ്വര്‍ ക്ഷേത്രം. കൊങ്കണ്‍ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ആറ് മഹാശിവക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

 ഗോവയിലെ പുരാതന ക്ഷേത്രം

ഗോവയിലെ പുരാതന ക്ഷേത്രം

ഗോവയുടെ ചരിത്രത്തോ‌ട് ചേര്‍ന്നു കിടക്കുന്ന കഥകളുള്ള ക്ഷേത്രമാണ് സപ്തകോടീശ്വര്‍ ക്ഷേത്രം. സപ്തകോടീശ്വരനായി ഇവിടെ ശിവനെയാണ് ആരാധിക്കുന്നത്. ഇവിടുത്തെ ഭരമാധികാരികളായിരുന്ന കാദംബ വംശമാണ് 12-ാം നൂറ്റാണ്ടില്‍ ഇങ്ങനെയൊരു ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ഇവിടുത്തെ രാജ്ഞിയായിരുന്ന കമലാ ദേവി സപ്തകോടീശ്വരന്റെ കഠിന ഭക്തയായിരുന്നു. രാജ്ഞിക്കുവേണ്ടിയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചു നല്കിയത്.

PC:Amol Bakshi

തകര്‍ക്കപ്പെട്ട കഥകള്‍

തകര്‍ക്കപ്പെട്ട കഥകള്‍

1353 മുതലാണ് ക്ഷേത്രത്തിന്റെ ചരിത്രത്തിന് കാതലായ മാറ്റങ്ങള്‍ വരുന്നത്. 1352 ല്‍ ബഹ്മാനി സുല്‍ത്താനായ അലാവുദ്ദീന്‍ ഹാസന്‍ ഗാംഗു ഗോവ കീഴടക്കുകയുണ്ടായി. പിന്നീട് ഇവിടുത്തെ പല ക്ഷേത്രങ്ങളും മണ്ണോട് ചേരുന്ന കാഴ്ചയായിരുന്നു വര്‍ഷങ്ങളോളം. ഇവിടുത്തെ ശിവലിംഗം പടയാളികള്‍ ചേര്‍ന്ന് പുറത്തെടുത്തു എന്നും ക്ഷേത്രത്തിന്റെ രൂപം തന്നെ മാറ്റിമറിച്ചു എന്നും ചരിത്രം പറയുന്നു. 1367ല്‍ വിജയനഗര രാജാവായിരുന്ന ഹരിഹരരായ ഇവരെ തോല്പ്പിക്കുകയും ക്ഷേത്രങ്ങളെ അവയുടെ പഴയ പ്രതാപത്തിലേത്ത് തിരികെ കൊണ്ടുവരുന്നതിനായി പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്തു. മാധവ മന്ത്രിയുടെ കീഴില്‍ 14-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും ക്ഷേത്രം പുനരുദ്ധാരണ ശേഷം പഴയനിലയിലെത്തിയത്രെ.

PC:Salil Konkar

പോര്‍ച്ചുഗീസുകാര്‍ വന്നപ്പോള്‍

പോര്‍ച്ചുഗീസുകാര്‍ വന്നപ്പോള്‍

16-ാം നൂറ്റാണ്ട് പകുതി വരെ നല്ല നിലയിലാണ് കാര്യങ്ങള്‍ പോയതെങ്കിലും പോര്‍ച്ചുഗീസുകാരുടെ വരവോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ക്ഷേത്രം നശിപ്പിച്ച അവര്‍ ഇവിടെയുണ്ടായിരുന്ന പല വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ഇവിടുത്തെ ശിവലിംഗം അന്ന് കിണറ്റില്‍ നിന്നും വെള്ളം കോരുവാനായി ഉപയോഗിച്ചിരുന്നുവത്രെ. പിന്നീട് ഇത് എന്താണ് എന്നു മനസ്സിലാക്കിയ ആളുകള്‍ സംരക്ഷിക്കുകയായിരുന്നു. പിന്നീട് ബിക്കോളിം നദിയിലൂടെ ഇവിടുത്തെ വിഗ്രഹവും മറ്റും സുരക്ഷിതമായ ഒരിടത്തെത്തിച്ച് പുതിയൊരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഛത്രപതി ശിവജിയുടെ നേതൃത്വത്തില്‍ പഴയ ഇടത്തു തന്നെ ക്ഷേത്രം പുനരുദ്ധാരണം ന‌ടത്തി പുനപ്രതിഷ്ഠ നടത്തുകയായിരുന്നു.

PC:Savika Gomes

യൂറോപ്യന്‍ ശൈലിയും മുഗള്‍ രീതിയും

യൂറോപ്യന്‍ ശൈലിയും മുഗള്‍ രീതിയും

ഗോവയില്‍ സാധാര കാണുന്ന ക്ഷേത്രങ്ങളില്‍ നിന്നൂം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.മുഗള്‍ ശൈലിയിലുള്ള താഴികക്കുടവും യൂറോപ്യന്‍ രീതിയിലുള്ള മണ്ഡപവുമാണ് ഇവിടെയുള്ളത്. പുരാവസ്തുപരമായി നോക്കുമ്പോള്‍ ഏറെ പ്രധാന്യമുള്ള ഇ‌ടത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കല്ലില്‍ കൊത്തിയ നിരവധി ലിഖിതങ്ങള്‍ ഇവിടെ പല ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും. ഇതിനു തൊട്ടടുത്തായി തന്നെ അക്കാലത്തെ പ്രശസ്തമായ ഒരു ജൈന ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണാം. സപ്തകോടീശ്വര ക്ഷേത്രം നിര്‍മ്മിക്കുന്നതിനു മുന്‍പ് ഈ ജൈന ക്ഷേത്രമായിരിക്കണം കാദംബ രാജാക്കന്മാരുടെ ആരാധനാ കേന്ദ്രം എന്നാണ് കരുതപ്പെടുന്നത്.
PC:Salil Konkar

 സപ്തകോടീശ്വരന്‍റെ കഥ

സപ്തകോടീശ്വരന്‍റെ കഥ


ഇവിടുത്തെ ശിവന് സപ്തകോടീശ്വരന്‍ എന്ന പേരു കിട്ടിയതിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഒരിക്കല്‍ അഞ്ച് വിശുദ്ധ നദികളും കടലില്‍ ചേരുന്ന ഇടത്തുവെച്ച് ഏഴു മഹാമഹര്‍ഷികള്‍ ശിവനോട് പ്രാര്‍ഥിക്കുവാന്‍ തുടങ്ങി. ഏഴുകോടി വര്‍ഷം തുടര്‍ച്ചായായി പ്രാര്‍ഥിച്ചതിനൊടുവില്‍ ശിവന്‍ ഇവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പിന്നീട് അവരുടെ ആഗ്രഹം അനുസരിച്ച് തന്‍റെ അവതാര രൂപത്തില്‍ അവിടെിരിക്കാം എന്ന ശിവന്‍ ഉറപ്പ് നല്കി. അങ്ങനെയാണത്രെ ഇവിടെ ക്ഷേത്രം വന്നതും ശിവനെ സപ്തകോടീശ്വരനായി ആരാധിക്കുവാന്‍ തുടങ്ങിയതും.

ഗോകുലാഷ്ടമി

ഗോകുലാഷ്ടമി

ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഗോകുലാഷ്ടമി. ആയിരക്കണക്കിന് ആളുകളാണ് അന്നേ ദിവസം ഗോവയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്നത്. ഈ ദിവസമാണത്രെ ശിവന്‍ അഞ്ച് മുനിമാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിശ്വാസം.

PC:Savika Gomes

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ നര്‍വെ എന്ന സ്ഥലത്താണ് സപ്തകോടീശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദിവാര്‍ ദ്വീപില്‍ നിന്നുമുള്ള ഫെറി സര്‍വ്വീസ് വഴി മാത്രമേ ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

ഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ചഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാംപരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X