Search
  • Follow NativePlanet
Share
» »ആഭ്യന്തര സഞ്ചാരികള്‍ക്കായി തുറന്ന് സിയാച്ചിന്‍ ബേസ് ക്യാംപ്! ഭൂമിയിലെ മൂന്നാം ദ്രുവം സഞ്ചാരികള്‍ക്ക് സ്വന്തം

ആഭ്യന്തര സഞ്ചാരികള്‍ക്കായി തുറന്ന് സിയാച്ചിന്‍ ബേസ് ക്യാംപ്! ഭൂമിയിലെ മൂന്നാം ദ്രുവം സഞ്ചാരികള്‍ക്ക് സ്വന്തം

ആഭ്യന്തര സഞ്ചാരികള്‍ക്കായി സിയാച്ചിന്‍ ബേസ് ക്യാംപ് തുറന്നു നല്കി

ലഡാക്കിന്‍റെ വിനോദ സഞ്ചാരം കൂടുതല്‍ ഉയരങ്ങളിലേക്ക് കടക്കുകയാണ്. ആഭ്യന്തര സഞ്ചാരികള്‍ക്കായി സിയാച്ചിന്‍ ബേസ് ക്യാംപ് തുറന്നു നല്കിയതോടെ ഇവിടുത്തെ വിനോദ സഞ്ചാരം ഇനി വേറെ ലെവലിലെത്തും! 2021 ലെ ലോക ടൂറിസം ദിനത്തിന് ഒരു ദിവസം മുന്‍പ് ആയിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ലഡാക്ക് എംപിയായ ജംയാങ് സെറിംഗ് നാംഗ്യാലിന്റെ സാന്നിധ്യത്തിൽ സിയാച്ചിൻ ബേസ് ക്യാമ്പിലേക്ക് വിനോദ സഞ്ചാരികളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നടന്നത്. ചീഫ് എക്സിക്യൂട്ടീവ് കൗൺസിലർ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ, ലേ, താഷി ഗ്യാൽസൺ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

Siachin

മഞ്ഞിന്റെ മരുഭൂമിയായ ഇവിടം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയ കൂടിയാണ്. പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപം കാരക്കോറം ശ്രേണിയിലാണ് സിയാച്ചിൻ ഗ്ലേസിയർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ സൈന്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു തന്ത്രപ്രധാനമായ ഈ പോയിന്റ്, സിയാച്ചിൻ സംഘർഷത്തിന്റെ ഫലമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയെന്ന നിലയിൽ അറിയപ്പെടുകയായിരുന്നു.
അത്ര എളുപ്പത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കാത്ത ഇടമായതിനാല്‍ തന്നെ ഈ അനുമതിയെ ഇവിടം കാണുവാനും പ്രദേശത്തെ മനസ്സിലാക്കുവാനും പറ്റിയ ഏറ്റവും മികച്ച അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന് എഴുപത് കിലോമീറ്റർ നീളമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെലിപ്പാഡും സിയാച്ചിനിലാണുള്ളത്

ഭൂമിയുടെ മൂന്നാം ദ്രുവം എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്.ഇന്ത്യൻ ബേസ് ക്യാംപിൽ നിന്നും 10 മൈൽ അകലെയുള്ള വാർഷിയാണ് ഏറ്റവും അടുത്തുള്ള ജനവാസമുള്ള ഗ്രാമം.

ബക്കറ്റ് ലിസ്റ്റിൽ ഇനി സിയാച്ചിനും..ധീരകഥകളിലെ നാടിനെ കണ്ടറിയാംബക്കറ്റ് ലിസ്റ്റിൽ ഇനി സിയാച്ചിനും..ധീരകഥകളിലെ നാടിനെ കണ്ടറിയാം

ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയുംചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X