Search
  • Follow NativePlanet
Share
» »കലയും വിശ്വാസവും ഒന്നിനൊന്നു മെച്ചം! പടിഞ്ഞാറ് ദര്‍ശനമായ സിദ്ധേശ്വര ക്ഷേത്രവിശേഷങ്ങള്‍

കലയും വിശ്വാസവും ഒന്നിനൊന്നു മെച്ചം! പടിഞ്ഞാറ് ദര്‍ശനമായ സിദ്ധേശ്വര ക്ഷേത്രവിശേഷങ്ങള്‍

കലയും വിശ്വാസവും തമ്മില്‍ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ് നമ്മുടെ നാട്ടില്‍. ക്ഷേത്ര വിശ്വാസങ്ങളോടൊപ്പം തന്നെ കലയ്ക്കും പ്രാധാന്യം പണ്ടുകാലങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ക്കൂടി രണ്ടുവഴികളിലായായിരുന്നു ഇതിന്റെ സഞ്ചാരം. എന്നാല്‍ കലയ്ക്ക് ഒരുപടി പ്രാധാന്യം അധികമായി നല്കിയ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹാവേരിയിലെ സിദ്ധേശ്വര ക്ഷേത്രം. ഹവേരിയ്ക്ക് സമീപമുള്ള ചാലൂക്യൻ ക്ഷേത്രങ്ങൾക്ക് സമാനമായ രീതിയില്‍ നിര്‍മ്മിച്ച സിദ്ധേശ്വര ക്ഷേത്രം ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. സിദ്ധേശ്വര ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം...

സിദ്ധേശ്വര ക്ഷേത്രം

സിദ്ധേശ്വര ക്ഷേത്രം

പൂരാട സിദ്ധേശ്വര എന്ന് പ്രാദേശികമായി അറിയപ്പെടുന്ന സിദ്ധേശ്വര ക്ഷേത്രം കർണാടകയിലെ ഹവേരി ജില്ലയിലെ ഹവേരി പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ പാശ്ചാത്യ ചാലൂക്യൻ കലയുടെ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കരുതിപ്പോരുന്നത്. അതിന്റെ അടയാളമായി ധാരാളം ശില്പങ്ങള്‍ ഇവിടെ കാണാം.

 പതിനൊന്നാം നൂറ്റാണ്ടില്‍

പതിനൊന്നാം നൂറ്റാണ്ടില്‍

ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ നോക്കിയാല്‍
പതിനൊന്നാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്ന് കാണാം. കിഴക്ക് ഉദിക്കുന്ന സൂര്യനെ അഭിമുഖീകരിക്കുന്നതിനുപകരം പടിഞ്ഞാറ് ദിശയിലാണ് ഇതിന്റെ ദര്‍ശനമുള്ളത്. ഇത് ഇപ്പോൾ ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ശൈവ ക്ഷേത്രമായി ഉപയോഗിക്കുന്നുണ്ടെങ്കിലും നിര്‍മ്മാണ സമയത്ത് ആെയാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്ന് ഇന്നും അജ്ഞാതമാണ്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ


ക്ഷേത്രത്തിന്റെ നിർമ്മാണവും കലയും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉദാഹരണമായി കണക്കാക്കപ്പെടുന്നു; എന്നിരുന്നാലും, ക്ഷേത്രത്തിനുള്ളിലെ ലിഖിത തെളിവുകൾ പരിശോധിച്ചാൽ 11 -ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് മനസ്സിലാക്കാം. 1300 കല്ലുകള്‍ കൊത്തിയ അതിമനോഹരമായ ഒരു നിര്‍മ്മിതിയാണ് ക്ഷേത്രത്തിന്റത്.

സിദ്ധേശ്വര ക്ഷേത്രത്തിന്റെ വാസ്തുവിദ്യ

സിദ്ധേശ്വര ക്ഷേത്രത്തിന്റെ വാസ്തുവിദ്യ

ചാലൂക്യൻ ശൈലിയും ദ്രാവിഡ പ്രയോഗവും അനുസരിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 12-ആം നൂറ്റാണ്ടിലെ മൂലകങ്ങളും ക്ഷേത്രത്തെ മനോഹരമാക്കുന്നതിന്
കൂട്ടിച്ചേർത്തി‌ട്ടുണ്ട് , അതിൽ ഐഡിക്കിളുകൾ, മിനിയേച്ചർ അലങ്കാര ഗോപുരങ്ങൾ, തൂണുകൾ എന്നിവ ഉൾപ്പെടുന്നു. ക്ഷേത്രത്തിൽ ശിവന്റെയും അദ്ദേഹത്തിന്റെ പത്നിയുടെയും ശിൽപങ്ങൾ, അതായത് ശ്രീ പാർവ്വതി, മഹാവിഷ്ണു, നാഗ-നാഗിനി, ശിവ ഗണപതിയുടെയും കാർത്തികേയന്റെയും മക്കള്‍ എന്നിവര്‍ അടങ്ങുന്നതാണ്.

വിഷ്ണുവില്‍ തുടങ്ങി ശിവന്‍ വരെ

വിഷ്ണുവില്‍ തുടങ്ങി ശിവന്‍ വരെ


ഈ ക്ഷേത്രം ആദ്യം ഒരു വൈഷ്ണവ ക്ഷേത്രമായി ) സമർപ്പിക്കപ്പെട്ടിരിക്കാം, പിന്നീട് ജൈനർ ഏറ്റെടുത്തേക്കാം എന്നാണ് ഇവിടുത്തെ ചരിത്രം പറയുന്നത്. പിന്നീട് കാലം മാറിയപ്പോള്‍ ഇത് ഒരു ശിവക്ഷേത്രമായി രൂപാന്തരപ്പെട്ടു. സൂര്യദേവന്റെ പ്രതിമ ക്ഷേത്രത്തിന്റെ കിഴക്കേ ഭിത്തിയിൽ (പിൻവശത്തെ മതിൽ) ചെറിയ കീർത്തിമുഖങ്ങൾ (ഗാർഗോയിൽ മുഖങ്ങൾ) താഴെയായി സ്ഥിതി ചെയ്യുന്നത് കണ്ടെത്തിയതില്‍ നിന്നുമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ക്ഷേത്രപദ്ധതിയിൽ പതിനൊന്നാം നൂറ്റാണ്ടിലെ ഒരു സാധാരണ ചാലൂക്യൻ നിർമാണത്തിന്റെ എല്ലാ സവിശേഷതകളും കാണാം.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം


മാർച്ച്, ഏപ്രിൽ മാസങ്ങളില്‍ നടക്കുന്ന ഉഗാദി, നവംബർ 1 ന് ആഘോഷിക്കുന്ന കന്നഡ രാജ്യോത്സവം എന്നിവയുടെ സമയമാണ് ഈ ക്ഷേത്രം സന്ദർശിക്കാൻ അനുയോജ്യമായ സമയം.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 340 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹവേരിയിൽ നിന്ന് 119 കിലോമീറ്റർ അകലെയുള്ള ബെല്ലാരി നഗരത്തിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ‌ട്രെയിനിനു വരുന്നവര്‍ക്ക് ബാംഗ്ലൂരില്‍ നിന്നും ട്രെയിനുകള്‍ ലഭിക്കും, ഇവിടെ നിന്നും ഏഴ് മണിക്കൂറാണ് ട്രെയിന്‍ യാത്രയ്ക്കെടുക്കുക. ഏറ്റവും അടുത്തുള്ള ബസ് സ്റ്റേഷൻ ഹവേരിയാണ്. എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും സ്ഥിരമായി ബസ്സുകൾ ഉണ്ട്.

വീരപ്പന്‍റെ കാട് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കഥവീരപ്പന്‍റെ കാട് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കഥ

മഴക്കാലങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പ് ചെയ്തിരിക്കണം ഈ മുന്‍കരുതലുകള്‍മഴക്കാലങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പ് ചെയ്തിരിക്കണം ഈ മുന്‍കരുതലുകള്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്:Siddhesvara Temple

Read more about: temple karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X