Search
  • Follow NativePlanet
Share
» »തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ'.... ചോറ്റാനിക്കര ദേവിയുടെ ശരണമന്ത്രങ്ങള്‍ പരിചിതരല്ലാത്ത വിശ്വാസികള്‍ കാണില്ല!! തന്നെ തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവിയെ ഒരിക്കലെങ്കിലും ആശ്രയിക്കാത്ത വിശ്വാസികളുണ്ടാവില്ല!!ഭക്തരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്ന ദേവി എന്നാണ് ഈ ക്ഷേത്രത്തെ പൊതുവേ വിശേഷിപ്പിക്കുന്നതു തന്നെ. ഇവിടെ ദര്‍ശനം നടത്തിയാല്‍ ഗുണങ്ങള്‍ പലതുണ്ടെന്നാണ് വിശ്വാസം. ചോറ്റാനിക്കര ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

 ചോറ്റാനിക്കര ഭഗവതിക്ഷേത്രം

ചോറ്റാനിക്കര ഭഗവതിക്ഷേത്രം

കേരളത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. മഹാവിഷ്ണുവിനെയും ഭഗവതിയെയും തുല്യപ്രാധാന്യത്തില്‍ ആരാധിക്കുന്ന ഈ ക്ഷേത്രം ഒട്ടേറെ കാര്യങ്ങള്‍ക്ക് പേരുകേട്ടതാണ്. അഞ്ചു ഭാവങ്ങളില്‍ ദേവി ഇവിടെ പ്രത്യക്ഷപ്പെടുന്നതിനാല്‍ അമ്മയെ രാജരാജേശ്വരി സങ്കല്പത്തിലാണ് ഇവിടെ ആരാധിക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നും ഇത് തന്നെയാണ്.

PC:Roney Maxwell

സരസ്വതിയായും പാര്‍വ്വതിയായും!

സരസ്വതിയായും പാര്‍വ്വതിയായും!

ഓരോ സമയവും ഓരോ ഭാവമാണ് ദേവിയുടേത്. പ്രഭാതത്തില്‍ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായും ഉച്ചയ്ക്ക് ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായും വൈകുന്നേരം നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായും ഒപ്പം മഹാലക്ഷ്മി ആയും ശ്രീ പാർവതിയായും ആണ് ദേവിയുടെ അഞ്ച് അവതാരങ്ങള്‍.
PC:Vinayaraj

മേൽക്കാവും കീഴ്ക്കാവും

മേൽക്കാവും കീഴ്ക്കാവും

മേൽക്കാവ്, കീഴ്ക്കാവ് എന്നീ രണ്ടു ക്ഷേത്രങ്ങള്‍ ചേരുന്നതാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. ഇതില്‍ പ്രധാനപ്പെട്ടത് മേല്‍ക്കാവാണ്. മേല്‍ക്കാവിലാണ് ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒപ്പം മഹാവിഷ്ണുവിന്‍റെ സാന്നിധ്യവും ഇവിടെ കാണാം. മേല്‍ക്കാവിനു താഴെയാണ് കീഴ്ക്കാവ് സ്ഥിതി ചെയ്യുന്നത്. പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളിയാണ് ഇവി‌ടുത്തെ പ്രതിഷ്ഠ. കീഴ്കകാവിലമ്മ എന്നാണ് ഇവിടുത്തെ ദേവി അറിയപ്പെ‌ടുന്നത്. ഗുരുതി പൂജയാണ് കീഴ്ക്കാവിലെ പ്രത്യേകത,

PC:Vinayaraj

ജ്യോതിയാനയിച്ചകര അഥവാ ചോറ്റാനിക്കര

ജ്യോതിയാനയിച്ചകര അഥവാ ചോറ്റാനിക്കര


വിദ്യാദേവതയായ സരസ്വതിക്ക് കേരളത്തില്‍ ഒരു ക്ഷേത്രം പോലുമില്ലെന്ന ദുഖത്തില്‍ ശങ്കരാചാര്യര്‍ മൂകാംബികയിലെത്തി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയില്‍ മനസ്സലിഞ്ഞ ദേവി വഴിയില്‍ തിരിഞ്ഞുനോക്കരുതെന്ന ഉറപ്പില്‍ ശങ്കരാചാര്യരോടൊപ്പം കേരളത്തിലേക്ക് യാത്ര തിരിച്ചു. തിരിഞ്ഞു നോക്കിയാല്‍ താന്‍ അപ്രത്യക്ഷയാവും എന്നതായിരുന്നു ദേവി പറഞ്ഞിരുന്നത്. എന്നാല്‍ വഴിയിലൊരി‌‌ടത്തു വെച്ച് ദേവിയുടെ കാല്പാദത്തിന്‍റെ സ്വരം കേള്‍ക്കാതെ വന്നപ്പോള്‍ തിരിഞ്ഞു നോക്കുകയും ഉടന്‍തന്നെ ദേവി അപ്രത്യക്ഷയാവുകയും ചെയ്തു. പിന്നീട് വീണ്ടും പ്രാര്‍ത്ഥിച്ച ശങ്കരാചാര്യരുടെ മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ട് തനിയ്ക്ക് വരാൻ കഴിയില്ലെന്നും നിർബന്ധമാണെങ്കിൽ ശങ്കരാചാര്യർ ആഗ്രഹിയ്ക്കുന്ന സ്ഥലത്ത് കുടികൊള്ളാമെന്നും അറിയിച്ചു. അങ്ങനെയാണ് ഇവിടെ ദേവിയുടെ സാന്നിധ്യം വന്നതെന്നാണ് വിശ്വാസം. ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ ജ്യോതിയാനയിച്ചകര എന്ന് സ്ഥലത്തിന് പിന്നീട് പേരുവന്നു. അതാണ് പിന്നീട് ചോറ്റാനിക്കരയായത് എന്നാണ് കരുതപ്പെടുന്നത്.
PC:Vinayaraj

ചോറ്റാനിക്കരയും മൂകാംബികയും

ചോറ്റാനിക്കരയും മൂകാംബികയും

ശങ്കരാചാര്യര്‍ ദേവിയോട് ആവശ്യപ്പെട്ടത് ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ നടതുറക്കുമ്പോൾ കുടികൊള്ളണമെന്നും അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞേ കൊല്ലൂരിലെത്താൻ പാടൂവെന്നും ആയിരുന്നു. അതനുസരിച്ച് ഇന്നും ചോറ്റാനിക്കരയില്‍ നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞു മാത്രമേ കൊല്ലൂരില്‍ നട തുറക്കാറുള്ളൂ.

PC:Ssriram mt

ഗുരുതി പൂജ‌

ഗുരുതി പൂജ‌

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെടട് പൂജകളിലൊന്നാണ് ഗുരുതി പൂജ. കീഴ്ക്കാവിലാണ് ഗുരുതി പൂജ നടത്തുന്നത്. ദേവിയെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണിത്. മേല്‍ക്കാവിലെ അത്താഴപൂജയ്ക്കു ശേഷമാണ് ഈ പൂജ നടത്തുന്നത്. മുന്‍പ് ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു ഗുരുതി പൂജ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ ദിവസവും ഊ പൂജ നടത്താറുണ്ട്. ഭദ്രകാളി രൗദ്രഭാവത്തിലിരിക്കുന്നതിനാലാണ് ഇവിടെ എന്നും ഗുരുതി പൂജ നടത്തുന്നത് എന്നാണ് വിശ്വാസം. മാനസീകാസ്വാസ്ഥ്യങ്ങളും സ്വഭാവ ദൂഷ്യങ്ങളുമെല്ലാം ഗുരുതി പൂജയിലെ പോകുമെന്നാണ് വിശ്വാസം.
PC:Ranjithsiji

ബാധയകറ്റാന്‍

ബാധയകറ്റാന്‍

ബാധയൊഴിപ്പിക്കലിന് ഏറെ പേരുകേട്ടതാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. എത്ര വലിയ ഒഴിയാബാധയാണെങ്കില്‍ പോലും ഇവിടെ ദേവിയുടെ മുന്നിലെത്തിയാല്‍ ഒഴിഞ്ഞുപൊയ്ക്കൊള്ളും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇങ്ങനെ ഉറഞ്ഞുതുള്ളി ഒഴിയുന്ന ബാധകളെ കീഴ്ക്കാവിലെ പാലമരത്തിലാണ് സാധാരണയായി തളക്കുന്നത്. വെള്ളിയാഴ്ചകളിലാണ് സാധാരണയായി ബാധയൊഴിപ്പിക്കള്‍ ക്ഷേത്രത്തില്‍ നടത്തുന്നത്.

PC:Ms Sarah Welch -

പവിഴമല്ലിത്തറ‌

പവിഴമല്ലിത്തറ‌

മഹാലക്ഷ്മി ആദ്യം കുടിയിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് പവിഴമല്ലിത്തറ എന്നാണ് വിശ്വാസം. ഇവിടെ തൊഴുതിട്ടുവേണം ദേവിയെ തൊഴാന്‍ എന്നാണ് വിശ്വാസം. അതിനു പിന്നിലും ഒരു കഥയുണ്ട്. പണ്ട് പശുവിന് പുല്ലരിയുവാനായി വന്ന ഒരു സ്ത്രീ അരിവാളിന് മൂര്‍ച്ച കൂട്ടുവാനായി കല്ലില്‍ ഉരച്ചപ്പോള്‍ അതില്‍ നിന്നും രക്തം ഒഴുകിയത്രെ. പിന്നീടത് ദേവിയുടെ ചൈതന്യമുള്ള ശിലയാണെന്ന് മനസ്സിലാക്കുകയും അവര്‍ മലര് ഒരു ചിരട്ടയിലെടുത്ത് ദേവിക്ക് നേദിക്കുകയും ചെയ്തുവത്രെ. ആ ശില ഇന്നു കാണുന്ന പവിഴമല്ലിത്തറയിലാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ മറ്റൊരാള്‍ അതില്‍ അവകാശം ഉന്നയിച്ചപ്പോള്‍ ദേവി അവിടെ നിന്നും മാറിയിരുന്നുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെയാണ് ഇന്നു കാണുന്ന മേല്‍ക്കാവ് ക്ഷേത്രം ഉണ്ടായത് എന്നും വിശ്വസിക്കപ്പെടുന്നു.
PC:Vinayaraj

വിവാഹം ന‌ടക്കുവാന്‍

വിവാഹം ന‌ടക്കുവാന്‍

ദേവിയെ ദര്‍ശിച്ചാല്‍ നിരവധി പ്രത്യേകതകളും ഭാഗ്യങ്ങളുമുണ്ടെന്നാണ് വിശ്വാസം. അതിലൊന്ന് ദേവിയുടെ മകം തൊഴലാണ്. വിവാഹം നടക്കുവാനും സന്താന ഭാഗ്യമുണ്ടാകുവാനും ദീര്‍ഘസുമംഗലി യോഗമുണ്ടാകുവാനും മകം തൊഴുന്നത് പുണ്യകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Vinayaraj

 ശ്രീകോവില്‍

ശ്രീകോവില്‍

വളരെ ലളിതമാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍. കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലിന് ഒറ്റനിലയാണുള്ളത്. ഇതിനുള്ളില്‍ പടിഞ്ഞാറേയറ്റത്താണ് ചോറ്റാനിക്കര അമ്മയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ഥിരമായ ആകൃതിയില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ ദേവിയെ ആവാഹിച്ചിരിയ്ക്കുകയാണ്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ ഭക്തരുടെ ദുഃഖങ്ങൾ സ്വീകരിയ്ക്കാനായി താഴ്ത്തിവച്ചിരിയ്ക്കുന്നു. മുന്നിലെ ഇടതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഇതിനു തൊട്ടടുത്തു തന്നെയായാണ് കൃഷ്ണ ശിലയില്‍ വിഷ്ണുവുള്ളത്.

PC: Ssriram mt

തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!

അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രംകല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രം

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X