Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഇതാ ഇവിടെ!!

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഇതാ ഇവിടെ!!

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ച് വിമാനത്താവളങ്ങളിൽ ഒന്നായ സിക്കിമിലെ പാക്യോങ് എയ്ർപോർട്ടിന്റെ വിശേഷങ്ങളിലേക്ക്...

തീരെ കുറഞ്ഞ വാക്കുകളിൽ സഞ്ചാരികളുടെ പറുദീസ എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഒരൊറ്റ നാടേയുള്ളൂ. അത് സിക്കിമാണ്. ആത്മാവിനും മനസ്സിനും ഒരുപോലെ ഉണർവ്വ് നല്കുന്ന ഇവിടെ ലോകമെങ്ങും നിന്ന് സഞ്ചാരികൾ എത്താറുണ്ട്.
വടക്ക് ടിബറ്റ് കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് നേപ്പാൾ കിഴക്ക് പശ്ചിബംഗാൾ...അങ്ങനെ തികച്ചും വ്യത്യാസ്തമായ സംസ്കാരങ്ങൾക്കിടയിൽ, ഒന്നിലധികം രാജ്യാന്തര അതിർത്തികൾ പങ്കിടുന്ന സിക്കിം ഇപ്പോൾ മറ്റൊരു അംഗീകാരത്തിന്റെ കൂടി നിറവിലാണ്. സിക്കിമിലെ ആദ്യത്തെയും ഇന്ത്യയിലെ നൂറാമത്തെയും വിമാനത്താവളം ഇനിയെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ച് വിമാനത്താവളങ്ങളിൽ ഒന്നായ സിക്കിമിലെ പാക്യോങ് എയ്ർപോർട്ടിന്റെ വിശേഷങ്ങളിലേക്ക്...

ഒൻപതു വർഷത്തെ കാത്തിരിപ്പ്

ഒൻപതു വർഷത്തെ കാത്തിരിപ്പ്

സിക്കിം എന്ന കൊച്ചു സംസ്ഥാനത്തിന്റെ ഒൻപത് വർഷത്തെ കാത്തിരിപ്പാണ് പാക്യോങ് വിമാനത്താവളം. അന്താരാഷ്ടട്ര സഞ്ചാരികളടക്കം ലക്ഷക്കണക്കിന് സന്ദർശഷകർ എത്തിച്ചേരുന്ന ഇവിടുത്തെ ഏറ്റവും വലിയ അഭാവം ഒരു വിമാനത്താവളം തന്നെയായിരുന്നു. 2009 ൽ നിർമ്മാണം ആരംഭിച്ച പാക്യോങ് വിമാനത്താവളം 2018 ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്.

 ഇന്ത്യയിലെ നൂറാമത്തെ വിമാനത്താവളം

ഇന്ത്യയിലെ നൂറാമത്തെ വിമാനത്താവളം

പാക്യോങ് വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടു കൂടി ഇന്ത്യയിലെ നൂറാമത്തെ വിമാനത്താവളമായി ഇത് മാറിയിരിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഗ്രീൻഫീൻഡ് വിമാനത്താവളം കൂടിയാണിത്.

 4500 അടി ഉയരം, 201 ഏക്കർ

4500 അടി ഉയരം, 201 ഏക്കർ

സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിനടുത്താണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പാക്യോങ് മലനിരകളിലായി സാഹസികമായി തന്നെയാണ് 201 ഏക്കർ വിസ്തീർണ്ണത്തിൽ ഈ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.

650 കോടി രൂപ

650 കോടി രൂപ

ഒൻപത് വർഷമെടുത്ത്, അതിസാഹസികമായ ഇടത്ത് നിർമ്മിച്ച പാക്യോങ് എയർപോർട്ടിന് 650 കോടി രൂപയാണ് ചിലവ് വന്നിരിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 1.75 കിലോമീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള റൺവേയാണ് ഇതിനുള്ളത്. കൂടാതെ 3000 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ടെർമിനലാണ് ഇതിൻറേത്. 50 ഓള വാഹനങ്ങൾ ഇവിടെ ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയും.

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം

വടക്കു കിഴക്കൻ ഇന്ത്യയുടെ കൊതിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ഒരു തരിമ്പു പോലും ചോരാതെ കൺമുന്നിലെത്തിക്കുന്ന പാക്യോങ് വിമാനത്താവളം ഇതിനകം തന്നെ പേരെടുത്തു കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിമാനത്താവളം എന്ന ബഹുമതി പാക്യോങ്ങിനാണ്. നിർമ്മാണം വിസ്മയം എന്നും ഈ വിമാനത്താവളത്തെ വിശേഷിപ്പിക്കുന്നു. താഴ്വരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ സാഹസികമായി തന്നെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നൂറു പേര മാത്രമേ ഒരു സമയം ഉൾക്കൊള്ളുവാൻ ഇതിന് സാധിക്കുകയുള്ളൂ.

നേരിട്ടെത്താം സിക്കിമിൽ

നേരിട്ടെത്താം സിക്കിമിൽ

സിക്കിമിനു സ്വന്തമായി വിമാനത്താവളം വരുന്നതിനു മുൻപ് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര എയർപോർട്ടിനെയായിരുന്നു ആളുകൾ ആശ്രയിച്ചിരുന്നത്. ഗാംഗ്ടോക്കിൽ നിന്നും 124 കിലോമീറ്റർ അകലെയാണ് ബാഗ്ഡോഗ്ര സ്ഥിതി ചെയ്യുന്നത്. പാക്യോങ് വിമാനത്താവളം വന്നതോടുകൂടി സഞ്ചാരികൾക്കും മറ്റുള്ളവർക്കും നേരിട്ട് സിക്കിമിലെത്താം. ഇത് ഇവിടുത്തെ വിനോദസഞ്ചാരത്തിന് വലിയ വളർച്ചയുണ്ടാക്കും എന്നാണ് കരുതുന്നത്.

ചൈനയിൽ നിന്നും 60 കിലോമീറ്റർ

ചൈനയിൽ നിന്നും 60 കിലോമീറ്റർ

ഇന്ത്യ-ചൈന അതിർത്തിയിൽ നിന്നും വെറും 60 കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യുദ്ധാവശ്യങ്ങൾക്കും സുരക്ഷാ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരിടമായി ഇതു മാറും. മാത്രമല്ല. റൺവേയുടെ നീളം ഇനിയും കൂട്ടുന്നതുവഴി യുദ്ധവിമാനങ്ങൾക്കും ഇവിടെ ഇറങ്ങുവാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

ആഭ്യന്തര യാത്രകൾ മാത്രം

ആഭ്യന്തര യാത്രകൾ മാത്രം

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് അവിടുത്തെ ടെർമിനലിന് 100 ആളുകളെ മാത്രം ഉൾക്കൊള്ളുവാനുള്ള ശേഷിയേയുള്ളൂ. മാത്രമല്ല, ആഭ്യന്തര യാത്രകൾക്കു മാത്രമാണ് ഇവിടെ ഇപ്പോൾ അനുമതിയുള്ളത്.വൈകാതെ തന്നെ അന്താരാഷ്ട്ര സർവ്വീസുകൾക്കും തുടക്കമാവും. അവിടെ ആദ്യ യാത്ര നടത്തിയത് സ്പൈസ് എയർജെറ്റാണ്.

 സുരക്ഷ സിക്കിം പോലീസിന്

സുരക്ഷ സിക്കിം പോലീസിന്

പാക്യോങ് എയർപോർട്ടിന്റെ മുഴുവൻ സുക്ഷാ ചുമതലകളും നല്കിയിരിക്കുന്നത് സിക്കിം പോലീസിനാണ്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്നും 33 കിലോമീറ്റർ അകലെയാണ് പാക്യോങ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. പാക്യോങ് മലനിരകളുടെ സമീപമാണിതുള്ളത്.

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളം

സിക്കിമിലെ പാക്യോങ് വിമാനത്താവളത്തിൻറെ കൂടുതൽ ചിത്രങ്ങൾ നോക്കാം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളത്തിന്റെ കൂടുതൽ ചിത്രങ്ങള്‍ പരിചയപ്പെടാം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളത്തിന്റെ കൂടുതൽ ചിത്രങ്ങള്‍ പരിചയപ്പെടാം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളത്തിന്റെ കൂടുതൽ ചിത്രങ്ങള്‍ പരിചയപ്പെടാം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളം

പാക്യോങ് വിമാനത്താവളത്തിന്റെ കൂടുതൽ ചിത്രങ്ങള്‍ പരിചയപ്പെടാം

കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

ആകാശക്കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്ന കണ്ണൂരിന്റെ മോഹങ്ങൾ പൂവണിയുവാൻ ഇനി നാളുകൾ മാത്രം....ഭൂമിയിൽ മാത്രമല്ല, ആകാശത്തിലും ഉത്തരമലബാർ ഇനി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനമിട്ട് പറന്നുയരുവാൻ കാത്തിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ!!

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!! ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. ആകാശത്തിലെ മേഘങ്ങളെ കയ്യെത്തും ദൂരത്തിൽ കണ്ട് പറന്നിറങ്ങുന്ന ഒരനുഭവം എങ്ങനെയാണ് വേണ്ടന്നു വയ്ക്കുക? കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും ഇതാ ഇപ്പോൾ കണ്ണൂരിലും വിമാനത്താവളം വന്നിരിക്കുകയാണ്. നിർമ്മാണത്തിന്റെയും പ്രത്യേകതകളുടെയും പേരിലാണ് കുടുതലും വിമാനത്താവളങ്ങൾ അറിയപ്പെടുന്നത്. എന്നാൽ അതു കൂടാതെ ആളുകളെ പേടിപ്പിക്കുന്ന കാര്യത്തിലും ചില വിമാനത്താവളങ്ങള്‍ പ്രസിദ്ധമാണ്. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ നീങ്ങിയാൽ ജീവൻ പോലും പോയേക്കാവുന്ന വിമാനത്താവളങ്ങൾ ഇവിടെയുണ്ട്. സഞ്ചാരികളെ പേടിപ്പിക്കുന്ന കുറച്ച് വിമാനത്താവളങ്ങൾ പരിചയപ്പെടാം...

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

Read more about: airport sikkim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X