Search
  • Follow NativePlanet
Share
» »നാഥുലാ പാസ് വഴി ഇത്തവണ കൈലാസ്-മാനസരോവര്‍ യാത്രയുണ്ടിവില്ല

നാഥുലാ പാസ് വഴി ഇത്തവണ കൈലാസ്-മാനസരോവര്‍ യാത്രയുണ്ടിവില്ല

കോവിഡ്-19 രോഗം പടരുന്നതിന്‍റെയും പ്രതിരോധ നടപടികളുടെയും പശ്ചാത്തലത്തില്‍ നാഥുലാ പാസ് വഴിയുള്ള കൈലാസ് മാനസരോവര്‍ യാത്ര നടത്തേണ്ടതില്ലെന്ന് സിക്കിം സര്‍ക്കാര്‍.

കോവിഡ്-19 രോഗം പടരുന്നതിന്‍റെയും പ്രതിരോധ നടപടികളുടെയും പശ്ചാത്തലത്തില്‍ നാഥുലാ പാസ് വഴിയുള്ള കൈലാസ് മാനസരോവര്‍ യാത്ര നടത്തേണ്ടതില്ലെന്ന് സിക്കിം സര്‍ക്കാര്‍. ചൈനയുടെ ഭരണത്തിനു കീഴിലെ ടിബറ്റ് വഴിയുള്ള കൈലാസ്-മാനസരോവര്‍ തീര്‍ഥാടനമാണ് സിക്കിം സര്‍ക്കാര്‍ ഈ വര്‍ഷം നടത്തുന്നില്ല എന്നു തീരുമാനിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ടെന്ന് സിക്കിം വിനോദ സഞ്ചാര വ്യോമയാന മന്ത്രി എസ് പി പന്ത് അറിയിച്ചു.

Sikkim Government Postponed The Kailash Mansarovar Yatra Indefinitely

ഇത് കൂടാതെ സിക്കിം സര്‍ക്കാര്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് 2020 ഒക്ടോബര്‍ വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം വിദേശ സഞ്ചാരികള്‍ക്ക് ഈ വര്‍ഷം സിക്കിമില്‍ പ്രവേശനമുണ്ടാകില്ല.
ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായ സിക്കിമില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യമെന്ന് എസ് പി പന്ത് കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും രണ്ടു റൂട്ടുകളാണ് കൈലാസ്- മാനസരോവര്‍ തീർത്ഥാടനത്തിനുള്ളത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്സ്, സിക്കിമിലെ നാഥൂലാ പാസ്സ് എന്നിവയാണ് ഈ രണ്ടു റൂട്ടുകൾ. സാധാരണയായി പ്രായമായര്‍ തിരഞ്ഞെ‌‌ടുക്കുന്നതാണ്, സിക്കിമിലെ നാഥൂലാ പാസ്സ് വഴിയുള്ള റൂട്ട്. കഠിനമായ ‌ട്രക്കിങ്ങാണ് ലിപുലേഖ് പാസ്സ് വഴിയുള്ള തീര്‍ഥാടനത്തിന്‍റെ പ്രത്യേകത.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി

ക്ഷേത്രംമലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ചക്ഷേത്രംമലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X