Search
  • Follow NativePlanet
Share
» »ഫോണും ക്യാമറയും ഏതായാലും ഈ ചെറിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം! യാത്രകളിലെ ഫോട്ടോകള്‍ മികച്ചതാക്കാം

ഫോണും ക്യാമറയും ഏതായാലും ഈ ചെറിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം! യാത്രകളിലെ ഫോട്ടോകള്‍ മികച്ചതാക്കാം

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ സാധാരണ ഫോണിലും ക്യാമറയിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താം.

യാത്രകളും ഫോ‌ട്ടോഗ്രഫിയും ഒരിക്കലും തകര്‍ക്കുവാന്‍ കഴിയാത്ത ഒരു കോംബിനേഷനാണ്. നമ്മളില്‍ ചിലര്‍ യാത്ര പോകുന്നതു പോലും ഫോ‌ട്ടോയെടുക്കുവാനാണ്!! എന്നാല്‍ ഈ ഫോ‌ട്ടോ എടുക്കുന്ന കാര്യം പറയുമ്പോള്‍ കണ്‍ഫ്യൂഷനുകള്‍ പലതുണ്ട്. വിലകൂ‌ടിയ ക്യാമറയോ ഫോണോ ഉണ്ട‌െങ്കില്‍ മാത്രമേ നല്ല ഫോ‌‌ട്ടോകള്‍ കിട്ടുകയുള്ളൂ എന്നാണ് പലരും കരുതുന്നത്. എന്നാലോ സംഗതി അങ്ങനെയല്ലേയല്ല!! ക്യാമറയു‌ടെ ഗുണങ്ങള്‍ കൂ‌ടുംതോറും ഫോട്ടോകളിലും ആ മാറ്റം തീര്‍ച്ചയായും കാണുവാന്‍ കഴിയുമെങ്കിലും ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ സാധാരണ ഫോണിലും ക്യാമറയിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താം.

മികച്ച ക്യാമറ നിങ്ങളു‌ടെ പക്കലുള്ളത്!

മികച്ച ക്യാമറ നിങ്ങളു‌ടെ പക്കലുള്ളത്!

പറഞ്ഞും കേ‌ട്ടും മ‌ടുത്ത ഒന്നാണെങ്കിലും എല്ലായ്പ്പോഴും മികച്ച ക്യാമറ നിങ്ങളു‌ടെ പക്കലുള്ളത് തന്നെയാണ് എന്ന് വിശ്വസിക്കുക. വലിയ വിന നല്കി ഏറ്റവും മികച്ച ക്യാമറ മേ‌ടിക്കുവാന്‍ സാധിച്ചാലും വിചാരിക്കുന്നതുപോലെ ഉപയോഗിക്കുവാന്‍ സാധിക്കാത്തത് നിങ്ങളെ നിരാശരാക്കും. വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന തവണ മാത്രം പുറത്തെടുത്ത് ഉപയോഗിക്കുവാനാണ് മേടിക്കുന്നതെങ്കില്‍ അതിന്റെ ആവശ്യവും കാണില്ല! അതുകൊണ്ടുതന്നെ ക്യാമറയില്‍ അധികം പണം മു‌ടക്കാതെ നിങ്ങള്‍ക്കിഷ്‌പ്പെ‌ട്ട ഫോ‌ട്ടോകള്‍ എ‌ടുക്കുവാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

PC:Jonathan Cooper

ഉള്ള ചിത്രം മികച്ചതാക്കാം

ഉള്ള ചിത്രം മികച്ചതാക്കാം


ഓരോ ഫോണും അതിന്റെ ഹാർഡ്‌വെയറിലും ക്യാമറ ആപ്പിലും അൽപ്പം വ്യത്യസ്തമായിരിക്കും. വിലകുറഞ്ഞ ഫോണുകളേക്കാൾ വില കൂടിയ ഫോണുകള്‍ ഉപയോഗിച്ച് പൊതുവെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയും. എന്നാൽ നിങ്ങളുടെ കൈവശം ഏതു ഫോണ്‍ ആണെങ്കിലും അതില്‍ നിന്നും മികച്ച് ഔട്ട്പുട്ട് നേടാൻ നിങ്ങൾക്ക് കഴിയണം. നിങ്ങളുടെ ഫോൺ പഴയതാണെങ്കിൽ പോലും എങ്ങനെ മികച്ച ഷോട്ടുകളും വീഡിയോകളും എടുക്കാമെന്നു നോക്കാം.

PC:Artem Beliaikin

ലെന്‍സ് വൃത്തിയാക്കാം

ലെന്‍സ് വൃത്തിയാക്കാം

ഫോണില്‍ മികച്ച ഫോട്ടോകള്‍ കി‌ട്ടുവാന്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ലെന്‍സ് വൃത്തിയാക്കി വെക്കുക എന്നതാണ്. പലപ്പോഴും ആളുകള്‍ നിസാരമെന്നു കരുതി മറന്നു പോകുന്ന കാര്യമാണെങ്കിലും ഇതിന്‍റെ ഫലം നിങ്ങളെ അതിശയിപ്പിക്കുക തന്നെ ചെയ്യും. വിരലടയാളങ്ങളും പൊടിയുമൊക്കെ പറ്റിയിരിക്കുന്ന ലെന്‍സില്‍ നിന്നും ലഭിക്കുന്ന ഫോട്ടോകള്‍ പലപ്പോഴും ക്ലാരിറ്റി കുറഞ്ഞകും സ്മഡ്ജ് ആയ ചിത്രങ്ങളും ആയിരിക്കും. നിങ്ങളുടെ ലെൻസ് വൃത്തിയാക്കുന്നത് മറ്റേതൊരു കാര്യത്തേക്കാളും നിങ്ങളുടെ ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. വളരെ എളുപ്പത്തില്‍ മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതേയുള്ളൂ ലെന്‍സ്. ലെൻസുകൾ ക്യാമറയുടെ ഐബോളുകളെന്ന പോലെ അത്രയും ശ്രദ്ധാപൂര്‍വ്വം വേണം പരിഗണിക്കുവാനും പരിപാലിക്കുവാനും.

PC:Daniel Frank

 സ്ക്രീനില്‍ ടാപ്പ് ചെയ്യാം

സ്ക്രീനില്‍ ടാപ്പ് ചെയ്യാം

ഒട്ടും ബുദ്ധിമുട്ടില്ലാതെനിങ്ങളുടെ ഫോണില്‍ മികച്ച ഫോട്ടോ ലഭിക്കുവാന്‍ വെറുതെ ഒന്ന് സ്ക്രീനില്‍ ടാപ്പ് ചെയ്യാം. നിങ്ങള്‍ ഒരു ഷോട്ടിനായി ഒരുങ്ങുമ്പോള്‍ ഫ്രെയിം സെറ്റു ചെയ്തുകഴിഞ്ഞാല്‍ , സ്ക്രീനിൽ ടാപ്പ് ചെയ്യുക. മിക്കപ്പോഴും നിങ്ങള‌ുടെ ഫോക്കസ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവയാണ് മിക്ക ക്യാമറകളും. അതല്ലാത്ത പക്ഷം ഇതുപയോഗിക്കാാം. നിങ്ങളുടെ ഫോട്ടോയുടെ സബ്ജക്റ്റില്‍ ടാപ്പ് ചെയ്യുമ്പോള്‍ അതിന് അനുസൃതനായ ഫോക്കസും എക്സ്പോഷറും ക്യാമറ തന്നെ നല്കുന്നു. ഇത് മിക്കപ്പോഴും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതില്‍ത്തന്നെ നിങ്ങള്‍ക്ക് സൗകര്യവും യുക്തിയും പോലെ ലൈറ്റും മറ്റുള്ളവയും മാറ്റുകയും ചെയ്യാം.

PC:Nathan Lindahl

ഫ്ലാഷ് ഉപയോഗിക്കുമ്പോള്‍

ഫ്ലാഷ് ഉപയോഗിക്കുമ്പോള്‍

ഫോണില്‍ ഫോട്ടോയെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ് ഫ്സാഷ്. പലപ്പോഴും ഫോണുകളിലെ ഫ്ലാഷ് നിങ്ങളുടെ ഫോട്ടോയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഫ്ലാഷ് ഓഫാക്കിയുള്ള ഫോട്ടോകളായിരിക്കും തമ്മില്‍ ഭേദമെന്ന് പറയാം. എങ്കിലും ഫ്ലാഷ് ഓണാക്കിയും ഓഫാക്കിയുമുള്ള ഫോട്ടോകള്‍ താരതമ്യം ചെയ്തുവേണം ഓരോ അവസരങ്ങളിലും ഏതു തിരഞ്ഞെടുക്കണെമന്ന് തീരുമാനിക്കുവാന്‍. യാത്രകളില്‍ ലാന്‍ഡ്സ്കേപ്പ് ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഫ്ലാഷുകള്‍ ഒരിക്കലും നിലവാരം പുലര്‍ത്തില്ല എന്നത് മറക്കാതെയിരിക്കുക. നിങ്ങളുടെ സബ്ജക്റ്റിന്‍റെ ഏറ്റവും അടുത്ത്, പരമാവധി ഏതാനം അടികള്‍ക്കുള്ളില്‍ മാത്രമേ ഇതിന്റെ ഫലം കാണുവാന്‍ സാധിക്കൂ. ഇതിനാല്‍ത്തന്നെ ലാന്‍ഡ്സ്കേപ്പുകളില്‍ ഫ്ലാഷ് നോക്കുകയേ വേണ്ട! ഇതറിയാതെ ഫ്ലാഷിട്ടെ‌ടുത്താല്‍ ബാറ്ററി വേഗം തീര്‍ക്കുകയും ചില സമയങ്ങളില്‍ എക്സപോഷറിനെ നശിപ്പിക്കുകയും ചെയ്യും.

PC:Jeremy Bishop

ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍

സെല്‍ഫീ സ്റ്റിക്ക് കരുതാം

സെല്‍ഫീ സ്റ്റിക്ക് കരുതാം


ട്രാവല്‍ ഫോട്ടോഗ്രഫികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായവയാണ് സെല്‍ഫീ സ്റ്റിക്കുകള്‍. മികച്ച സീനറിക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്തുവാനും കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയുള്ള മികച്ച ഫോട്ടോകള്‍ എ‌ടുക്കുവാനും സെല്‍ഫി സ്റ്റിക്കുകള്‍ സഹായിക്കും. മാത്രമല്ല, ബ്ലൂടൂത്ത് വഴി ഫോട്ടോയെടുക്കുവാന്‍ സഹായിക്കുന്ന തരത്തിലുള്ള സ്റ്റിക്കുകള്‍ ലഭ്യമാണ്. 30 സെന്‍റീമീറ്റരും അതിലധികവും നീളമുള്ള സെല്‍ഫീ സ്റ്റിക്കുകള്‍ നിങ്ങളുടെ യാത്രാഫോട്ടോകളെ മനോഹരമാക്കും,

PC:Jizhidexiaohailang

മികച്ച ആംഗിള്‍ കണ്ടെത്താം

മികച്ച ആംഗിള്‍ കണ്ടെത്താം

കണ്‍മുന്നില്‍ കാണുന്ന കാഴ്ചകളിലേക്ക് വെറുതേ ക്യാമറ തിരിച്ചാല്‍ മികച്ച ഫോ‌ട്ടോ ലഭിക്കില്ല. മികച്ച ഒരു ആംഗിള്‍ വരുന്ന ഫ്രെയിം വെച്ചുവേണം ഫോ‌ട്ടോയെടുക്കുവാന്‍. കണ്ണിന്‍റെ അതേ ഉയരത്തില്‍വെച്ച് ആണ് ഭൂരിഭാഗം ആളുകളും ഫോട്ടോയെടുക്കുന്നത്. ഇത് ചിലസമയത്ത് നല്ലതാണെങ്കിലും എല്ലാ ഫോട്ടോകള്‍ക്കും ഈ ആംഗിള്‍ ഉപകാരപ്പെ‌ടില്ല. ക്ഷേ വ്യത്യസ്തമായ ആംഗിൾ ഉപയോഗിച്ച് നിങ്ങൾക്ക് പലപ്പോഴും മികച്ച ഫലങ്ങൾ നേടാനാകും. ഇവിടെയും നിങ്ങള്‍ക്ക് സെല്‍ഫി സ്റ്റിക്കിന്റെ സഹായം പ്രയോജനപ്പെടുത്താം.

PC:Federico Di Dio photography

ക്യാമറാ സെറ്റിങ്സ് മനസ്സിലാക്കാം

ക്യാമറാ സെറ്റിങ്സ് മനസ്സിലാക്കാം

മികച്ച ഫോട്ടോകള്‍ക്കായി ആശ്രയിക്കുവാന്‍ പറ്റുന്ന മറ്റൊരു കാര്യമാണ് ക്യാമറാ സെറ്റിങ്സ് ഉപയോഗിക്കുക എന്നത്. ഇന്ന് വിപണിയിലുള്ള മിക്ക ക്യാമറകളും വ്യത്യസ്തമായ ഫോട്ടോ സ്റ്റൈലുകള്‍ പ്രീ-സെറ്റ് ചെയ്തി‌ട്ടുള്ളവയാണ്. പോർട്രെയിറ്റ് മോഡ്, ലാൻഡ്‌സ്‌കേപ്പ് മോഡ്, നൈറ്റ് മോഡ് എന്നിങ്ങനെ നിരവധി മോഡുകള്‍ ഫോണുകളിലുണ്ട്. സാധാരണ ഫോട്ടോ എടുക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ രസകരമായ ഫോട്ടോകൾ എടുക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഇത് ഏറ്റവും ഉയർന്ന റെസല്യൂഷനിലാണ് ഫോട്ടോ എടുക്കുന്നതെന്നും ഫ്ലാഷ് ഓഫാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കാൻ മറക്കരുത്.

PC:Mika Baumeister

എഡിറ്റിങ്

എഡിറ്റിങ്

നമ്മള്‍ കാണുന്ന മിക്ക ഫോട്ടോകളും മികച്ച രീതിയില്‍ എഡിറ്റിങ് നടത്തിയിട്ടുള്ളവയാണ്. ചെറുതായി നിറം മാറ്റിയാല്‍ പോലും ചില ഫോ‌ട്ടോകളുടെ മൊത്തത്തിലുള്ള കാഴ്ചയെ മാറ്റും. അതിനാല്‍ എഡിറ്റിങ് ഫോട്ടോകള്‍ക്ക് അത്യാവശ്യമാണ്. അതിനായി ചില ആപ്പുകളും ക്രമീകരണങ്ങളും നിങ്ങളുടെ ഫോണുകളില്‍ തന്നെ കാണും. ഇൻസ്റ്റാഗ്രാം വഴിയും മികച്ച എഡിറ്റിങ് സാധ്യമാക്കാം.

PC:Joshua Earle

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാംയാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X