Search
  • Follow NativePlanet
Share
» »സി‌ന്‍ഗാലില റിഡ്ജ് ട്രെക്ക്; ഇത്ര സിംപിളായി ഹിമാലയൻ കാഴ്ചകൾ കാണൻ കഴിയുന്ന സ്ഥലം വേറെയില്ല

സി‌ന്‍ഗാലില റിഡ്ജ് ട്രെക്ക്; ഇത്ര സിംപിളായി ഹിമാലയൻ കാഴ്ചകൾ കാണൻ കഴിയുന്ന സ്ഥലം വേറെയില്ല

വളരെ എളുപ്പത്തില്‍ ട്രെക്ക് ചെയ്യാവുന്ന സ്ഥലമായതിനാല്‍ ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്കും വളരെ അനാ‌യാസം ട്രെക്കിംഗ് നടത്താം എന്നതാണ് സി‌ന്‍ഗാലിലയുടെ ഏറ്റവും വലിയ പ്രത്യേകത

By Maneesh

ഹിമാല‌യന്‍ മേഖലയിലെ ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ് സ്ഥലങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിന് സമീപ‌ത്തുള്ള സിംഗാലില. വളരെ എളുപ്പത്തില്‍ ട്രെക്ക് ചെയ്യാവുന്ന സ്ഥലമായതിനാല്‍ ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്കും വളരെ അനാ‌യാസം ട്രെക്കിംഗ് നടത്താം എന്നതാണ് സി‌ന്‍ഗാലിലയുടെ ഏറ്റവും വലിയ പ്രത്യേകത.

സിക്കിമില്‍ പോകാം

പശ്ചിമ ബംഗാ‌ളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നതെങ്കിലും സിക്കിമിലെ ഗാങ്ടോക്കില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ്. ഗാങ്ടോക്കില്‍ നിന്ന് 100 കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ സിന്‍ഗാലിയിലേക്കുള്ള ട്രെക്കിംഗ് പോയിന്റായ ഡാർജിലിംഗിൽ എത്തി‌ച്ചേരാം.

ഡാര്‍ജിലിംഗിലെ കാഴ്‌ചക‌ള്‍ കാണാംഡാര്‍ജിലിംഗിലെ കാഴ്‌ചക‌ള്‍ കാണാം

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍

സിന്‍ഗാലില ട്രെക്കിംഗിനേക്കുറിച്ച് വിശദമായി സ്ലൈഡുകളിലൂടെ വായിക്കാം

01. ട്രെക്കിംഗിനേക്കുറിച്ച്

01. ട്രെക്കിംഗിനേക്കുറിച്ച്

അധികം ദുര്‍ഘ‌ടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ട എന്നതാ‌ണ് സിന്‍ഗാലില ട്രെക്കിംഗിനേക്കുറിച്ച് എടുത്ത് പറയേണ്ട കാര്യം. ഹിമാലയന്‍ മേഖലയില്‍ ഇത്രയ്ക്ക് എളുപ്പത്തില്‍ ട്രെക്കിംഗ് നട‌ത്താന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ കുറവാണ്.
Photo Courtesy: Anirban Biswas

02. സര്‍പ്രൈസുകളുടെ കയറ്റങ്ങള്‍

02. സര്‍പ്രൈസുകളുടെ കയറ്റങ്ങള്‍

ട്രെക്കിംഗിനിടെ നിങ്ങ‌ള്‍ നട‌ത്തുന്ന ഓരോ ‌വളവ് തിരിവുകളിലും കയറ്റങ്ങളിലും നിങ്ങളേ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകളാണ്. വന്യതയുടെ സൗന്ദ‌ര്യം മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.
Photo Courtesy: Spattadar

03. മാന്ത്രിക കൂണുകള്‍

03. മാന്ത്രിക കൂണുകള്‍

അപൂര്‍വമായ നിരവധി മാന്ത്രിക കൂണുകള്‍ നിങ്ങള്‍ക്ക് ഈ യാത്രയില്‍ കാണാന്‍ കഴി‌യും.
Photo Courtesy: Spattadar

04. കാഴ്ചകളുടെ ഗാംഭീര്യം

04. കാഴ്ചകളുടെ ഗാംഭീര്യം

എവറെസ്റ്റ് കൊടുമുടി, കാഞ്ചന്‍ജം‌ഗ, മകാളു, ലോഹ്ട്സെ തുടങ്ങിയ കൊടുമുടികള്‍ മഞ്ഞണിഞ്ഞ് നില്‍ക്കുന്ന കാഴ്ചകള്‍ കൂടാതെ സിന്‍ഗാലില നാഷ്ണല്‍ പാര്‍‌ക്ക് സന്ദര്‍ശിക്കാനുള്ള അവസരവും സഞ്ചാരികള്‍ക്ക് ലഭിക്കും.
Photo Courtesy: Abhishek.ghosh1984

05. എത്തിച്ചേരാ‌ന്‍

05. എത്തിച്ചേരാ‌ന്‍

ഗാംങ്ടോക്കില്‍ നിന്ന് 5 മണിക്കൂര്‍ യാത്ര ചെയ്താ‌ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ എത്തിച്ചേരാം. ഡാര്‍ജിലിംഗില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.
Photo Courtesy: Anup Sadi

06. ഡാര്‍ജിലിംഗില്‍ നിന്ന്

06. ഡാര്‍ജിലിംഗില്‍ നിന്ന്

ഡാര്‍ജിലിംഗില്‍ നിന്ന് മനായ് ഭന്‍ജാംഗ് (Manay Bhanjang) വഴി ടോംഗ്ലുവിലേക്കാണ് ആദ്യ ട്രെക്കിംഗ്. സമുദ്രനിരപ്പില്‍ നിന്ന് 3,070 മീറ്റര്‍ ഉയരത്തിലായാണ് ടോം‌ഗ്ലു (Tonglu) സ്ഥിതി ചെയ്യുന്നത്. മൂന്ന് മുതല്‍ 4 മണിക്കൂര്‍ വരെ മലകയറണം ഇവിടെ എത്തിച്ചേരാന്‍.
Photo Courtesy: Spattadar

07. ഗൈരിബാസിലേക്ക്

07. ഗൈരിബാസിലേക്ക്

ടോംഗ്ലുവില്‍ നിന്ന് ഗൈരിബാസിലേക്കാണ് (Gairibas) അടുത്ത യാത്ര. സമുദ്രനിരപ്പില്‍ നിന്ന് 2,620 മീറ്റര്‍ ഉയരമുള്ള ഈ സ്ഥലത്തേക്ക് പായല്‍ നിറഞ്ഞ വഴിയിലൂടെ ഇറക്കമിറങ്ങി പോകണം. പല ഇനങ്ങളില്‍‌പെട്ട മരങ്ങള്‍ക്കിടയിലൂടെയാ‌ണ് ഈ യാ‌ത്ര.
Photo Courtesy: Spattadar

08. സന്ദക്ഫു

08. സന്ദക്ഫു

വളഞ്ഞ് ‌പുളഞ്ഞ് നീളുന്ന ഈ വഴി കാലിപൊഖ്രി എ‌ന്ന സ്ഥലം കഴിഞ്ഞാല്‍ കുത്തനേയുള്ള കയറ്റമാണ്. കയറ്റം കയറിയാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3,636 മീറ്റര്‍ ഉയരത്തിലുള്ള സന്ദ‌ക്ഫുവില്‍ (Sandakphu) നിങ്ങള്‍ എ‌ത്തിച്ചേരും. സി‌ന്‍ഗാലില മേഖലയില്‍ ഏറ്റവും ഉയരമുള്ള സ്ഥലമാ‌ണ് ഇത്.
Photo Courtesy: Sudeepdino008

09. യാ‌ത്ര തുടരാം

09. യാ‌ത്ര തുടരാം

ഫലുട്ട് (Phalut) മൊളേയ് (Molley) തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് മലയിറങ്ങി സമുദ്രനിരപ്പില്‍ നിന്ന് 2, 490 ഉയരമുള്ള റമണില്‍ (Raman) എത്തിച്ചേരാം. അവിടെ നിന്ന് റിമ്പിക്കില്‍(Rimbik) എത്തി യാത്ര അവസാനിപ്പിക്കാം.
Photo Courtesy: Vtregner

10. കാലിപൊഖ്രി

10. കാലിപൊഖ്രി

സന്ദക്‌ഫുവിലേക്കുള്ള യാത്രയിലാണ് കാലി‌പൊഖ്രി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Anirban BiswasAnirban c8

11. ആടുകള്‍

11. ആടുകള്‍

യാത്രയില്‍ കാണാവുന്ന ആട്ടിന്‍കൂട്ടങ്ങള്‍

Photo Courtesy: Sudeepdino008

12. ഹിമാലയന്‍ കാഴ്ചകള്‍

12. ഹിമാലയന്‍ കാഴ്ചകള്‍

സിന്‍ഗാലിലയില്‍ നിന്നുള്ള ഹിമാലയന്‍ കാഴ്ചകള്‍
Photo Courtesy: Manojit032

13. പുല്‍മേട്

13. പുല്‍മേട്

സി‌‌ന്‍ഗാലില നാഷണല്‍ പാര്‍ക്കിലെ പു‌ല്‍മേടുകള്‍

Photo Courtesy: Spattadar

14. റെഡ് പാണ്ട

14. റെഡ് പാണ്ട

സി‌‌ന്‍ഗാലില നാഷണല്‍ പാര്‍ക്കിലെ റെഡ് ‌പാണ്ട
Photo Courtesy: Author

15. സി‌‌ന്‍ഗാലില കാഴ്ചകള്‍

15. സി‌‌ന്‍ഗാലില കാഴ്ചകള്‍

സി‌‌ന്‍ഗാലില ട്രെക്കിംഗിലെ കാഴ്ചകള്‍
Photo Courtesy: solarshakti

16. സി‌‌ന്‍ഗാലില കാഴ്ചകള്‍

16. സി‌‌ന്‍ഗാലില കാഴ്ചകള്‍

സി‌‌ന്‍ഗാലില ട്രെക്കിംഗിലെ കാഴ്ചകള്‍
Photo Courtesy: solarshakti

17. സി‌‌ന്‍ഗാലില കാഴ്ചകള്‍

17. സി‌‌ന്‍ഗാലില കാഴ്ചകള്‍

സി‌‌ന്‍ഗാലില ട്രെക്കിംഗിലെ കാഴ്ചകള്‍
Photo Courtesy: Anirban BiswasAnirban

18. സി‌‌ന്‍ഗാലില കാഴ്ചകള്‍

18. സി‌‌ന്‍ഗാലില കാഴ്ചകള്‍

സി‌‌ന്‍ഗാലില ട്രെക്കിംഗിലെ കാഴ്ചകള്‍
Photo Courtesy: Suvendra.nath

19. സി‌‌ന്‍ഗാലില കാഴ്ചകള്‍

19. സി‌‌ന്‍ഗാലില കാഴ്ചകള്‍

സി‌‌ന്‍ഗാലില ട്രെക്കിംഗിലെ കാഴ്ചകള്‍
Photo Courtesy: anojit032

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X