Search
  • Follow NativePlanet
Share
» » ഇന്ത്യയുടെ അവസാന റെയില്‍വേ സ്റ്റേഷന്‍.. ഇതുകഴിഞ്ഞ് നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശും!!

ഇന്ത്യയുടെ അവസാന റെയില്‍വേ സ്റ്റേഷന്‍.. ഇതുകഴിഞ്ഞ് നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശും!!

നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സിന്‍ഗാബാദ് നമുക്കൊരത്ഭുതമായിരിക്കും....

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളുടെ ചരിത്രം വളരെ രസകരമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥകളും ചരിത്രങ്ങളും ഓരോന്നിനും കാണും. ഇന്ത്യയിലൊട്ടാകെയുള്ള 7083 റെയില്‍വേ സ്റ്റേഷനുകള്‍ക്കും അവകാശപ്പെടുവാന്‍ സാധിക്കാത്ത ഒരു പ്രത്യേകത പശ്ചിമബംഗാളിലെ സിന്‍ഗാബാദ് റെയില്‍വേ സ്റ്റേഷനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മ്മിക്കപ്പെട്ട, ഇന്നും അതേ കാഴ്ചകളും കഥകളുമായി നില്‍ക്കുന്ന സിന്‍ഗാബാദ് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും അവസാനത്തെ റെയില്‍വേ സ്റ്റേഷനാണ്... ഒരു പക്ഷേ, ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷനെക്കുറിച്ചും ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനെക്കുറിച്ചും തീവണ്ടിപ്പാതകളെക്കുറിച്ചുമെല്ലാം നമുക്കറിയുമെങ്കിലും നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സിന്‍ഗാബാദ് നമുക്കൊരത്ഭുതമായിരിക്കും....

സിന്‍ഗാബാദ് റെയില്‍വേ സ്റ്റേഷന്‍

സിന്‍ഗാബാദ് റെയില്‍വേ സ്റ്റേഷന്‍

പശ്ചിമ ബംഗാളിലെ മാല്‍ഡയ്ക്ക് സമീപം ഹബീബ്പൂര്‍ സിറ്റിയിലാണ് സിന്‍ഗാബാദ് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 1947 ല്‍ ഇന്ത്യന്ത്ര്യം നേടിയതിനു ശേഷം വളരെക്കാലം ഈ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. എന്നാൽ പിന്നീട് 1978ൽ ഈ റൂട്ടിൽ ഗുഡ്സ് ട്രെയിനുകൾ ആരംഭിച്ചു.ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കായിരുന്നു സര്‍വ്വീസുകള്‍ നടത്തിയിരുന്നത്. പിന്നീട് 2011 മുതല്‍ നേപ്പാളിലേക്കും പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു. സിംഘാബാദ് ട്രാൻസിറ്റ് പോയിന്റിൽ നിന്നാണ് ചരക്ക് ട്രെയിനുകളുടെ യാത്ര ആരംഭിക്കുന്നത് ബംഗ്ലാദേശിലെ ആദ്യത്തെ സ്റ്റേഷൻ ആണ് രോഹൻപൂർ.

PC:KS KYUNG

എല്ലാം അതുപോലെ തന്നെ

എല്ലാം അതുപോലെ തന്നെ

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട റെയില്‍വേ സ്റ്റേഷനായ ഇവിടെ ആ കാലത്തിന്‍റെ തന്നെ കാഴ്ചകളാണ് ഇന്നും കാണുവാന്‍ സാധിക്കുക. അന്നെങ്ങനെ നിര്‍മ്മിച്ചോ, അത് തന്നെയാണ് ഒരു മാറ്റവുമില്ലാതെ ഇവിടെ നിലനിര്‍ത്തിയിരിക്കുന്നത്. സിഗ്നലുകൾക്കായുള്ള ഹാൻഡ് ഗിയറുകള്‍ മുതല്‍ ഇവിടുത്തെ ഫോണിനും കാർഡ്ബോർഡ് ടിക്കറ്റുകള്‍ക്കും വരെ പഴമയുടെ ഗന്ധമാണ്.

PC:Franco Gancis

മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും

മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും

ചരിത്രത്തിലെ മറ്റൊരു പ്രത്യേകതയും സിംഘാബാദ് റെയില്‍വേ സ്റ്റേഷനുണ്ട്. സ്വാതന്ത്ര്യകാലഘട്ടത്തിനു മുന്‍പായി ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും പലതവണ ഈ റെയില്‍വേ സ്റ്റേഷന്‍ വഴി ധാക്കയിലേക്കും മറ്റും സഞ്ചരിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ഒരുകാലത്ത് ഡാർജിലിംഗ് മെയിൽ പോലെയുള്ള ട്രെയിനുകളും ഇതുവഴി കടന്നുപോയിരുന്നു. എന്നാല്‍ പിന്നീടത് നിന്നുപോവുകയായിരുന്നു,
PC:Parichay Sen

മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍

2022 ല്‍

2022 ല്‍

പിന്നീട് ഇതുവഴിയുള്ള യാത്രാ ട്രെയിനുകള്‍ സര്‍വീസ് നടന്നിരുന്നുവെങ്കിലും കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ 2022 മേയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് യാത്രാ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നു. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു ഇത്.
ബന്ധൻ എക്സ്പ്രസ് (കൊൽക്കത്ത - ഖുൽന - കൊൽക്കത്ത), മൈത്രീ എക്സ്പ്രസ് (കൊൽക്കത്ത - ധാക്ക - കൊൽക്കത്ത) എന്നിവാണ് ഇതുവഴി സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍. മൂന്നാമത് ഇന്ത്യ-ബംഗ്ലാദേശ് ട്രെയിൻ സർവീസായ മിതാലി എക്സ്പ്രസ് ന്യൂ ജൽപായ്ഗുരിയിൽ നിന്നും സര്‍വാസ് നടത്തുന്നുണ്ട്.

PC:Al Ishrak Sunny

ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയതിന്‍റെ 167-ാം വര്‍ഷം..ഇന്ത്യന്‍ റെയില്‍വേയു‌‌ടെ രസകരമായ വസ്തുതകള്‍ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയതിന്‍റെ 167-ാം വര്‍ഷം..ഇന്ത്യന്‍ റെയില്‍വേയു‌‌ടെ രസകരമായ വസ്തുതകള്‍

‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍‌ട്രെയിന്‍ യാത്രകള്‍ ആയാസരഹിതമാക്കാം... അറിഞ്ഞിരിക്കാം ഈ സ്മാര്‍‌ട് ടിപ്സുകള്‍

Read more about: indian railway west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X