Search
  • Follow NativePlanet
Share
» »300 വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്ക് സ്വാഗതമരുളി ഈ ദ്വീപ്

300 വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്ക് സ്വാഗതമരുളി ഈ ദ്വീപ്

ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളും കടലിലെ രസങ്ങളും ഒക്കെയായി മുന്നൂറ് കൊല്ലത്തോളം തീര്‍ത്തും അന്യമായിരുന്ന കാഴ്ചകളിലേക്ക് സഞ്ചാരികള്‍ക്ക് ഇപ്പോള്‍ പ്രവേശിക്കാം.

നീണ്ട മുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം സിപ്സണ്‍ ദ്വീപ് സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളും കടലിലെ രസങ്ങളും ഒക്കെയായി മുന്നൂറ് കൊല്ലത്തോളം തീര്‍ത്തും അന്യമായിരുന്ന കാഴ്ചകളിലേക്ക് സഞ്ചാരികള്‍ക്ക് ഇപ്പോള്‍ പ്രവേശിക്കാം. പൊതുവേ സുന്ദരമായ അമേരിക്കന്‍ ഐക്യനാടുകളിലെ കാഴ്ചകളില്‍ ചേര്‍ത്തു വായിക്കേണ്ടവയാണ് സിപ്സണ്‍ ദ്വീപ്. എന്നാല്‍ ഈ തലമുറയിലെന്നല്ല, കഴിഞ്ഞ രണ്ടു തലമുറയിലുള്ളവര്‍ക്കു പോലും എന്താണ് അവിടുത്തെ കാഴ്ചകളെന്നോ എന്തൊക്കെയാണ് ഈ ദ്വീപിന്‍റെ പ്രത്യേകതകളെന്നോ അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത സിപ്സണ്‍ ദ്വീപിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

സിപ്സണ്‍ ദ്വീപ്

സിപ്സണ്‍ ദ്വീപ്

അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്‍റിക്കിലെ കേപ്പ് കോഡിനടുത്ത് മാസച്യുസിറ്റ്സിലെ ഒര്‍ലീന്‍സ് നഗരത്തിലുള്ള പ്ലെസന്‍റ് ബേയിലാണ് സിപ്സണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സംഭവ ബഹുലമായ ചരിത്രമൊന്നും അവകാശപ്പെടുവാനില്ലെങ്കിലും കാഴ്ചകള്‍ കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും സഞ്ചാരികളെ തേടി ചെല്ലുവാന്‍ പ്രേരിപ്പിക്കുന്ന ഇടമാണിത്.

 1711 മുതല്‍

1711 മുതല്‍

അമേരിക്കന്‍ ഐക്യനാടുകളിലെ ആദിമ ഗോത്രവര്‍ഗ്ഗക്കാരായിരുന്ന മോണോമോയിക് ജനതയായിരുന്നു ഈ ദ്വീപിന്റെ യഥാര്‍ത്ഥ അവകാശികള്‍. അവരില്‍ നിന്നും 1711 ല്‍ വെള്ളക്കാര്‍ ഈ ദ്വീപിന്റെ ഉടമസ്ഥരായതോടെ ഇത് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്വകാര്യ ഭൂമിയായി മാറുകയായിരുന്നു. കഴിഞ്ഞ 300 വര്‍ഷത്തോളം ആളുകള്‍ക്ക് തീര്‍ത്തും അപരിചിതമായിരുന്ന ഇവിടം.

വില്‍പ്പനയ്ക്കു വച്ച ദ്വീപ്

വില്‍പ്പനയ്ക്കു വച്ച ദ്വീപ്

2018 ല്‍ ഇതിന്റെ ഉടമസ്ഥര്‍ ദ്വീപ് വില്പനയ്ക്ക് വച്ചതോടെ എന്‍ജിഓകള്‍ അടക്കമുള്ള നിരവധി സംഘടനകള്‍ ഇത് വാങ്ങുവാനായി വന്നിരുന്നു. ഇപ്പോള്‍ ജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സിപ്സണ്‍ ഐലൻഡ് ട്രസ്റ്റ് ആണ് ഈ ദ്വീപ് വാങ്ങിയിരിക്കുന്നത്. ഫ്രണ്ട്സ് ഓഫ് പ്ലസന്റ് ബേ, കോംപാക്റ്റ് ഓഫ് കേപ് കോഡ് കൺസർവേഷൻ ട്രസ്റ്റുകൾ തുടങ്ങിയവയു‌ടെ സഹായത്തോടെയാണ് ട്രസ്റ്റിന് ദ്വീപ് സ്വന്തമാക്കുവാന്‍ സാധിച്ചത്. 12 മില്യണ്‍ ഡോളറിനായിരുന്നു ദ്വീപ് വില്പനയ്ക്ക് വച്ചത്. എന്നാല്‍ ഇത്രയും തുക കണ്ടെത്തി ദ്വീപ് വാങ്ങുക എന്നത് സിപ്സണ്‍ ഐലൻഡ് ട്രസ്റ്റിന് അസാധ്യമായിരുന്നു. ഒ‌ടുവില്‍ ഈ തുകയില്‍ 5.3 മില്യണ്‍ ഡോളര്‍ നല്കിയാണ് ദ്വീപിന്‍റെ 22 ഏക്കര്‍ സ്ഥലം ട്രസ്റ്റ് വാങ്ങിയിരിക്കുന്നത്. ഇനിയും ഏകദ്ശം ആറ് ഏക്കര്‍ സ്ഥലം കൂടി ഇവിടെയുണ്ട്. സമീപ ഭാവിയില്‍ തന്നെ അതും ട്രസ്റ്റിനായി വാങ്ങുവാനാണ് തീരുമാനം.

ജനങ്ങളോട് പറയുവാന്‍

ജനങ്ങളോട് പറയുവാന്‍

ഒരു ജനതയുടെ വളര്‍ച്ച മുഴുവന്‍ കണ്ടറിഞ്ഞ ദ്വീപിന്റെ ചരിത്രവും സംസ്കാരങ്ങളും അതേപടി ഇവിടെയെത്തുന്ന സഞ്ചാരികളോട് പറയുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യങ്ങളിലൊന്നായി ടാസിയ ബ്ലൗ സിഎന്‍എന്‍ ന്യൂസിനോട് പറഞ്ഞത്. ഇപ്പോള്‍ ദ്വീപ് മുഴുവനായും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ട്.

ചെയ്തു തീര്‍ക്കുവാന്‍

ചെയ്തു തീര്‍ക്കുവാന്‍

സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കുമെല്ലാം ഒരേപോലെ ഗുണപ്രദമാകുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഓപ്പണ്‍ എയര്‍ ഗവേഷണ വിദ്യാഭ്യാസ കേന്ദ്രം, വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആവശ്യമായ പിന്തുണ നല്കുക, ദ്വീപിന്‍റെ സ്വാഭാവീക പരിസ്ഥിതി പുനസ്ഥാപിക്കുക, ദ്വീപിന്റെ ചരിത്രത്തോടും പരിസ്ഥിതിയോടും നീതി പുലര്‍ത്തി വിനോദ സഞ്ചാരം കൊണ്ടുവരിക തുടങ്ങിയവയാണ് ട്രസ്റ്റ് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍. പൊതുജനങ്ങളെ ഇവിടേക്ക് എത്തിക്കുവാന്‍ വിപുലമായ പദ്ധതികളും ഇതിന്റെ ഭാഗമായി നടക്കും.

ദ്വീപിലെത്തിയാല്‍

ദ്വീപിലെത്തിയാല്‍

അതിമനോഹരങ്ങളായ കുറേ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സമുദ്ര സമ്പത്തും അവിടുത്തെ കാഴ്ചകളും കൂടാതെ ചുറ്റി നടന്നു കാണുവാന്‍ നിരവധി കാര്യങ്ങളുണ്ട് ദ്വീപില്‍. സ്നോര്‍കലിങ് ഇവിടെ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യമാണ്.

Photo Courtesy Sipson Island Trust

വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍

Read more about: islands travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X