Search
  • Follow NativePlanet
Share
» »സീതാ ദേവി കുളിക്കാനിറങ്ങിയ മൂന്നാറിലെ തടാകം

സീതാ ദേവി കുളിക്കാനിറങ്ങിയ മൂന്നാറിലെ തടാകം

പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സീതാ ദേവി തടാകത്തിന്റെ വിശേഷങ്ങൾ വായിക്കാം...

എത്ര തവണ പോയാലും കണ്ടു തീര്‍ക്കുവാൻ കഴിയാത്ത ഇടമാണ് മൂന്നാർ. ഓരോ തവണ എത്തുമ്പോഴും ഓരോ പുതിയ കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്ന ഇവിടെ സ‍ഞ്ചാരികൾ അധികം തേടി എത്താത്ത ഒരിടമുണ്ട്. തേയിലത്തോട്ടങ്ങൾക്കും പുൽമേടുകൾക്കും നടുവിലായി മാലിന്യങ്ങളുടെ ഒരു അംശം പോലും തീണ്ടാത്ത ഒരു തടാകം. ദേവികുളം തടാകം എന്നും സീതാ ദേവി തടാകം എന്നും അറിയപ്പെടുന്ന തടാകം. പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സീതാ ദേവി തടാകത്തിന്റെ വിശേഷങ്ങൾ വായിക്കാം...

 സീതാ ദേവി തടാകം

സീതാ ദേവി തടാകം

പുറംനാട്ടുകാർക്കിടയിൽ സീതാ ദേവി തടാകം എന്നറിയപ്പെടുമ്പോളും നാട്ടുകാർക്കിത് ദേവികുളം തടാകമാണ്. തേയിലത്തോട്ടങ്ങൾക്കും പുൽമേടുകൾക്കും ഉള്ളിലൂടെ, തണുതണുത്ത കാറ്റിൽ അലിഞ്ഞ്, അല്പം സാഹസികമായി മാത്രം എത്താൻ പറ്റുനന്, എത്തിയാൽ ഇതിലും മികച്ച വേറൊരിടം മൂന്നാറിലില്ലെന്ന് തോന്നിപ്പിക്കുന്നത്രയും മനോഹരിയാണ് സീതാ ദേവി തടാകം.

PC:Vishnu1409

പുരാണങ്ങളിൽ

പുരാണങ്ങളിൽ

രാമായണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാമ് സീതാ ദേവി തടാകത്തിന്റെ കഥ എന്നാണ് വിശ്വാസം. വനവാസക്കാലത്ത് സീതാ ദേവി ഇതുവഴി കടന്നു പോയപ്പോൾ കുളിച്ചത് ഈ തടാകത്തിൽ നിന്നാണ് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അങ്ങനെയാണ് ദേവികുളം തടാകം സീതാ ദേവി തടാകം എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്. മാത്രമല്ല, ദേവിയുടെ സ്വർണ്ണകഥം കത്തിത്തീർന്നതിന്റെ അടയാളങ്ങൾ ഇന്നും ഇവിടെയുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു,

PC:Jaseem Hamza

ദേവികുളം

ദേവികുളം

ദേവിയുടെ കുളം സ്ഥിതി ചെയ്യുന്ന ഇടം എന്ന അർഥത്തിലാണ് ദേവികുളം അറിയപ്പെടുന്നതും. യൂറോപ്യൻ രീതിയിൽ നിർമ്മിച്ചിരുക്കുന്ന വീടുകൾ, ഗ്രാമീണ ഭംഗി ഇന്നും സൂക്ഷിക്കുന്ന നാട്, കാടുകൾ, തേയിലത്തോട്ടങ്ങൾ ഒക്കെയും കൂടിച്ചേരുന്നതാണ് ദേവികുളം.

PC:Christopher Michel

 ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട നാട്

ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട നാട്

കേരളത്തിലെത്തിയ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായാണ് ദേവികുളം അറിയപ്പെട്ടിരുന്നത്. തണുപ്പു കൂടിയ കാലാവസ്ഥയും പച്ചപ്പും ഒക്കെയാണ് അവരെ ഇവിടേക്ക് ആകർഷിച്ചിരുന്ന കാര്യങ്ങൾ. ഒരുകാലത്ത് ധാരാളം ബ്രിട്ടീഷുകാർ ഇവിടെ വസിക്കുകയും ചെയ്തിരുന്നു, ഇവിടുത്തെ വീടുകളുടെ നിർമ്മാണ രീതിയും ഗൃഹോപകരണങ്ങളുമെല്ലാം അതിൻറെ ഇന്നും നിൽക്കുന്ന അടയാളങ്ങളാണ്.

PC:Jaseem Hamza

കാഴ്ചയിലെ ഭംഗി മാത്രമല്ല

കാഴ്ചയിലെ ഭംഗി മാത്രമല്ല

ഇവിടെ എത്തുവാനുള്ള മനോഹരമായ യാത്രയും ഇവിടുത്തെ കാഴ്ചകളും മാത്രനല്ല ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. മലിനമാകാത്ത ഇവിടുത്തെ വെള്ളത്തിന്റെ ശക്തി കൂടിയാണ്. കാടിനാലും മനോഹരമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ തടാകത്തിലെ വെള്ളത്തിൽ മറ്റിടങ്ങളെ അപേക്ഷിച്ച് ധാതുക്കളുടെ സാന്നിധ്യവും രോഗങ്ങള്‍ മാറ്റാനുള്ള കഴിവും ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

അങ്ങനെയൊന്നും പോകാൻ പറ്റില്ല

അങ്ങനെയൊന്നും പോകാൻ പറ്റില്ല

കേട്ടറിഞ്ഞ ഭംഗി ഒന്നു കാണണമെന്നു തോന്നിയാൽ അങ്ങനെ പോയി വരാനൊന്നും സാധിക്കില്ല. അല്പം സാഹസികത നിറഞ്‍ യാത്രയാണ് ഇവിടേക്കുള്ളതെന്ന് നേരത്തെ പറഞ്ഞല്ലോ. കൂടാതെ ഇവിടേക്ക് കടക്കുവാൻ ചില പ്രത്യേക അനുമതികളു ആവശ്യമാണ്. മൂന്നാറിലെ ടാറ്റാ ടീ റീജിയണൽ ഓഫീസിൽ നിന്നുള്ള അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടം സന്ദര്‍ശിക്കുവാൻ സാധിക്കൂ.

PC: Shanmugamp7

സാഹസികം ഇവിടേക്കുള്ള യാത്ര

സാഹസികം ഇവിടേക്കുള്ള യാത്ര

വിശാലമായി പരന്നു കിടക്കുന്ന തേയിലത്തോട്ടത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നു തന്നെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഒരു സുഗന്ധ വ്യഞ്ജന തോട്ടവും സ്ഥിതി ചെയ്യുന്നു. മലമ്പ്രദേശമാണെങ്കിലും ആരെയും ആകർഷിക്കുന്ന കാഴ്ചകളാണ് ഇവിടുത്തേത്. മറ്റൊരിടത്തും കാണാത്ത ചെടികളും പുൽമേടുകളും ഒക്കെ കടന്ന് ഒരു ചെറിയ ട്രക്കിങ്ങ് വഴി മാത്രമേ ഇവിടം എത്താൻ കഴിയൂ. സഞ്ചാരികൾ എത്താറുണ്ടെങ്കിലും ഇനിയും മലിനമാകാത്ത ഒരു പ്രദേശം കൂടിയാണിത്.

PC:Jaseem Hamza

അടുത്തു കാണുവാൻ

അടുത്തു കാണുവാൻ

ദേവികുളം ടൗണാണ് ഇവിടെ കാണുവാനുള്ളത്. അതു കഴിഞ്ഞാൽ പള്ളിവാസൽ ജല വൈദ്യുത പദ്ധതി,കാടുകൾ, മറ്റു ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. കൂടാതെ സീതാ ദേവി ക്ഷേത്രവും ഇവിടെയുണ്ട്.

PC:Jaseem Hamza

മൂന്നാർ-ദേവികുളം-ചിന്നാർ

മൂന്നാർ-ദേവികുളം-ചിന്നാർ

ഇടുക്കിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സർക്യൂട്ടുകളിലൊന്നാണ് മൂന്നാർ-ദേവികുളം-ചിന്നാർ. അതുകൊണ്ടുതന്നെ ഈവഴി തേടി പോകുന്നവരിൽ നല്ലൊരു പങ്കും ഇവിടെ എത്തി കാഴ്ചകൾ കണ്ടു മാത്രമേ യാത്ര തുടരാറുള്ളൂ.

മൂന്നാറിൽ നിന്നും

മൂന്നാറിൽ നിന്നും

ദേവികുളത്തിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിൽ നിന്നും ഇവിടേക്ക് 8 കിലോമീറ്ററാണ് ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവയാണ്. 112 കിലോമീറ്ററാണ് ദേവികുളത്തു നിന്നും ആലുവയിലേക്കുള്ള ദൂരം.

പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ.... പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ....

മൂന്നാറിന്റെ ഭംഗിയിൽ മറന്നു പോകരുതാത്ത ഇടങ്ങൾ! മൂന്നാറിന്റെ ഭംഗിയിൽ മറന്നു പോകരുതാത്ത ഇടങ്ങൾ!

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ.. മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്രആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X