Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ നിന്നും 50 കിമീ അകലെ ഇങ്ങനെയൊരു ട്രക്കിങ്ങ് ഇടമുള്ളത് കേട്ടിട്ടുണ്ടോ ?

ബെംഗളുരുവിൽ നിന്നും 50 കിമീ അകലെ ഇങ്ങനെയൊരു ട്രക്കിങ്ങ് ഇടമുള്ളത് കേട്ടിട്ടുണ്ടോ ?

മണിക്കൂറുകൾ നീളുന്ന നടത്തവും രാത്രിയിൽ ടെന്റടിച്ചുള്ള താമസവും ഒക്കെയായി അടിപൊളിയായി പോയിവരുവാൻ പറ്റിയ സ്കന്ദാഗിരി!!

By Elizabath Joseph

എവിടെയെങ്കിലും സാഹസികതയുടെ ഒരിത്തിരിയെങ്കിലും ഉണ്ട് എന്ന് കേട്ടാൽ ഓടിയെത്തുന്നവരാണ് സാഹസിക സഞ്ചാരികൾ. പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ സാഹസികമായി കയറിയും വെള്ളച്ചാട്ടങ്ങളും മലകളും താണ്ടിയും കാടും മേടും കയറിയിറങ്ങി പോകാൻ ഇവർ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. ഇങ്ങനെ പട്ടം പൊട്ടിയതുപോലെ യാത്ര ചെയ്യുവാൻ താല്പര്യമില്ലാത്തവർ ആരും കാണില്ല. താല്പര്യമുണ്ടെങ്കിലും എവിടെ പോകണം എന് കാര്യത്തിൽ കൃത്യമായ ഒരു ഐഡിയ ഇല്ലാത്തതായിരിക്കും പലരെയും യാത്രയ്ക്ക് പിന്നിലേക്ക് വലിക്കുന്ന കാരണം. എങ്കിൽ ഇതാ ബാഗുമെടുത്ത് യാത്രയ്ക്കിറങ്ങുവാൻ ഒരു സ്ഥലമുണ്ട്. മണിക്കൂറുകൾ നീളുന്ന നടത്തവും രാത്രിയിൽ ടെന്റടിച്ചുള്ള താമസവും ഒക്കെയായി അടിപൊളിയായി പോയിവരുവാൻ പറ്റിയ സ്കന്ദാഗിരി!!

എവിടെയാണ്

എവിടെയാണ്

സ്കന്ദാഗിരി എന്ന പേരു അധികമാർക്കും പരിചയമില്ലാതത് ഒന്നാണ്. ബെംഗളുരു നദരത്തിൽ നിന്നിും 55 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരി പക്ഷെ, ബെംഗളുരുവിൽ നിന്നുള്ള ആളുകളുടെ പ്രിയപ്പെട്ട ഇടമാണ്. ടെക്കികളും ഇവിടുത്തെ മലയാളികളും ഒക്കെ അവധി ദിവസങ്ങളും മറ്റും ചിലവഴിക്കുവാൻ തിരഞ്ഞെടുക്കുന്ന മനോഹര സ്ഥലങ്ങളിലൊന്നാണ് സ്കന്ദാഗിരി. ചിക്കബെല്ലാപൂരിൽ നിന്നും ഇവിടേക്ക് 5 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ.

നന്ദി ഹിൽസ് കഴിഞ്ഞാൽ

നന്ദി ഹിൽസ് കഴിഞ്ഞാൽ

ബെംഗളുരു നിവാസിൾ തങ്ങളുടെ ഒഴിവു ദിനങ്ങൾ കൂടുതലും ചിലവഴിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലം നന്ദി ഹിൽസാണ്. നന്ദി ഹിൽസ് കഴിഞ്ഞാൽ സ്കന്ദാഗിരിയാണ് ആളുകളുടെ പ്രിയപ്പെട്ട ഇടം.

PC:Srichakra Pranav

സ്കന്ദാഗിരി സ്പെഷ്യൽ!

സ്കന്ദാഗിരി സ്പെഷ്യൽ!

ഒരു ദിവസം കൊണ്ട് കണ്ട് മടങ്ങി വരുവാൻ സാധിക്കുന്ന ഇടമാണെങ്കിലും കുറച്ചുകൂടി സമയമെടുത്ത് ഇവിടം കണ്ടു തീർക്കുന്നതായിരിക്കും ബുദ്ധി. സാധാരണ ആളുകൾ അതിരാവിലെ എത്തി ട്രക്ക് ചെയ്ത് സൂര്യോദയം കണ്ട് മടങ്ങാറാണ് പതിവ്. എന്നാൽ സൂര്യോദയത്തോടൊപ്പം തന്നെ കണ്ടിരിക്കേണ്ടതാണ് ഇവിടുത്തെ സൂര്യാസ്തമയവും. രാത്രിയിലെ സ്റ്റേ, ക്യാംപിങ്ങ്, ട്രക്കിങ്ങ്, തുടങ്ങിയവയാണ് ഇവിടുത്തെ സ്പെഷ്യൻ.
Vijets
https://commons.wikimedia.org/wiki/Category:Skandagiri#/media/File:Skandagiri.jpg

കന്ദവര ഹള്ളിയിൽ നിന്നും തുടങ്ങും

കന്ദവര ഹള്ളിയിൽ നിന്നും തുടങ്ങും

സ്കന്ദാഗിരിയിലേക്കുള്ള യാത്ര എന്നത് അല്പം ബുദ്ധിമുട്ടേറിയ ഒന്നാണ് എന്നിനിയും പ്രത്യേകം പറയേണ്ടതില്ലല്ലോ...സ്കന്ദാഗിരി കുന്നിലേക്കുള്ള യാത്ര കന്ദവര ഹള്ളി എന്ന ഗ്രാമത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്.
ഈ യാത്രയുടെ ബേസ് ക്യാംപ് എന്നും ഈ ചെറിയ ഗ്രാമത്തെ വിശേഷിപ്പിക്കാം.
mmindia

ടിപ്പുവും ബ്രിട്ടീഷുകാരും

ടിപ്പുവും ബ്രിട്ടീഷുകാരും

സ്കന്ദാഗിരിയുടെ ചരിത്രത്തിലേക്കു മടങ്ങിയാൽ അത് എത്തി നിൽക്കുക ടിപ്പുവിന്റെ കാലത്താണ് . ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ പലതവണ ഏറ്റമുമുട്ടലുകളുണ്ടായ ഇവിടം ചരിത്രം എഴുതപ്പെട്ടിരിക്കുന്ന ഇടമാണ്. കാലങ്ങളോളം ഇവിടം ടിപ്പുവിൻറെ ആയുധപ്പുരയായും പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടുത്തെ പ്രാദേശിക അധികാരികളിലൊരാൾ നിർമ്മിച്ച ഈ കോട്ട ടിപ്പു പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്തുതന്നെയായാലും ഇവിടെ കുന്നിന്റെ മുകളിൽ കോട്ടയുടെ അവശിഷ്ടങ്ങളും ആധുധപ്പുരകളുടെ ബാക്കിയും ഒക്കെ കാണുവാൻ സാധിക്കും.
Henry Singleton

ഗുഹകൾ

ഗുഹകൾ

സ്കന്ദാഗിരിയുടെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ ഗുഹകൾ. ഇതുവരെയായി രണ്ടു ഗുഹകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഗുഹയിലൂടെ യാത്ര ചെയ്താൽ എളുപ്പത്തിൽ കുന്നിന്റെ മുകളിൽ എത്താൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഒരു ഗുഹയിലൂടെയുള്ള വഴി മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. മറ്റേ ഗുഹയിലൂടെ പോയാൽ എവിടെ എത്തും എന്ന് ആർക്കും അറിയില്ല. മാത്രമല്ല, അപകടകാരികളായ മൃഗങ്ങൾ ഈ ഗുഹയിൽ വസിക്കുന്നുണ്ട്. രണ്ടാമത്തെ ഗുഹ ജൈനമതത്തിലെ ആചാര്യൻമാരുടെ സമാധികൾ ഉൾക്കൊള്ളുന്ന ഇടമാണ്. ആറു സമാധികളാണ് ഇവിടെയുള്ളത്.

1350 മീറ്റർ ഉയരം

1350 മീറ്റർ ഉയരം

സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുക എന്നത് അത്ര ബുദ്ധിമുട്ടല്ല. ബെംഗളുരുവിൽ നിന്നും 70 കിലോമീറ്ററും ചിക്കബെല്ലാപൂരിൽ നിന്നും 5 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ദേവനഹള്ളിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

സ്കന്ദാഗിരിയുടെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ഇവിടുത്തെ ട്രക്കിങ്ങ് തന്നെയാണ്. അതും രാത്രി കാലങ്ങളിലുള്ള ട്രക്കിങ്ങിനായാണ് ഇവിടം കൂടുതലും ആളുകൾ എത്തുന്നത്.

ബെംഗളൂരു-ഡൊഡ്ഡബെല്ലാപൂർ-സ്കന്ദാഗിരി

ബെംഗളൂരു-ഡൊഡ്ഡബെല്ലാപൂർ-സ്കന്ദാഗിരി

ബെംഗളുരുവിൽ നിന്നും ഇവിടേക്ക് രണ്ടു വഴികളാണുള്ളത്. ബെംഗളൂരുവിൽ നിന്നും ഡൊഡ്ഡബെല്ലാപൂർ വഴി സ്കന്ദാഗിരിയിലെത്തുന്നതാണ് ഒന്നാമത്തേത്. മറ്റു വഴികളെ അപേക്ഷിച്ച് കൂടുതൽ എളുപ്പവും തിരക്കില്ലാതെ എത്തുവാൻ സാധിക്കുന്നതുമായ റൂട്ടാണിത്.
68 കിലോമീറ്റർ ദൂരമാണ് ഈ വഴി പോകേണ്ടത്.

ബെംഗളൂരു-ദേവനഹള്ളി-സ്കന്ദാഗിരി

ബെംഗളൂരു-ദേവനഹള്ളി-സ്കന്ദാഗിരി

ബെംഗളുരുവിൽ നിന്നും സ്കന്ദാഗിരിയിലേക്കുള്ള മറ്റൊരു വഴിയാണ് ദേവനഹള്ളി വഴിയുള്ളത്. 70 കിലോമീറ്റർ ദൂരമാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

കൽവാര ഗ്രാമം

കൽവാര ഗ്രാമം

സ്കന്ദാഗിരിയിലേക്കുള്ള യാത്രകൾക്ക് പറ്റിയ മറ്റൊരിടമാണ് കൽവാര ഗ്രാമം. നടന്നു കയറുവാൻ താല്പര്യമുള്ളവർക്ക് പോകുവാന്‍ പറ്റിയ റൂട്ടു കൂടിയാണിത്. ഏകദേശം ആറു കിലോമീറ്ററോളം ദൂരം
6 കിലോമീറ്റർ നടന്നി കയറുവാൻ താല്പര്യമുള്ള ട്രക്കേഴ്സാണ് ഈ വഴി തിരഞ്ഞെടുക്കുക.

സ്കന്ദാഗിരി യാത്രയിൽ ശ്രദ്ധിക്കുവാൻ

സ്കന്ദാഗിരി യാത്രയിൽ ശ്രദ്ധിക്കുവാൻ

താരതമ്യേന കടുപ്പം കൂടിയ ഒരു ട്രക്കിങ്ങാണിത്. അതിനാൽ യാത്ര പുറപ്പെടുന്നതിനു മുന്‍പായി കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും,. ഭാരം കുറച്ച്, അത്യാവശ്യം വേണ്ടുന്ന വെള്ളവും ലഘുഭക്ഷണവും യാത്രയിൽ കരുതുന്നത് നല്ലതായിരിക്കും.അടുത്തെങ്ങും കടകളില്ലാത്തതിനാൽ തീർച്ചയാും ഭക്ഷണം കരുതണം.

രാത്രി സ്റ്റേ ബെസ്റ്റ്

രാത്രി സ്റ്റേ ബെസ്റ്റ്

പ്ലാൻ ചെയ്തു മാത്രം ഇവിടേക്ക് യാത്ര ചെയ്യുക. ശനിയാഴ്ച രാത്രിയോടെ ഇവിടെ എത്തി സൂര്യാസ്തമയം കണ്ട് രാത്രി സ്റ്റേ ചെയ്ത് സൂര്യോദയം കണ്ട് ഇറങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നതായിരിക്കും മികച്ചത്.

കുത്തനെയുള്ള കയറ്റം

കുത്തനെയുള്ള കയറ്റം

സ്കന്ദാഗിരി ട്രക്കിങ്ങ് ഇവിടുത്തെ മറ്റു ട്രക്കിങ്ങ് റൂട്ടുകളെ അപേക്ഷിച്ച് കട്ടികൂടിയ ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല. കുത്തനെയ പാറകളിലൂടെയും മറ്റുമുള്ള കയറ്റമാണ് ഇവിടുത്തെ പ്രത്യേകത. അതിനാൽ അതിനുള്ള ഒരുക്കങ്ങളോടെ വേണം ഇവിടെ ട്രക്കിങ്ങിനെത്താൻ.

നിധി തേടിയിറങ്ങിയ പ്രധാനമന്ത്രി...അതും അടിയന്തരാവസ്ഥക്കാലത്ത്....മിലിട്ടറി ട്രക്കുകൾ ഉഴുതുമറിച്ച ചരിത്രകോട്ടയുടെ ഇന്നത്തെ അവസ്ഥയെന്താണ്? നിധി തേടിയിറങ്ങിയ പ്രധാനമന്ത്രി...അതും അടിയന്തരാവസ്ഥക്കാലത്ത്....മിലിട്ടറി ട്രക്കുകൾ ഉഴുതുമറിച്ച ചരിത്രകോട്ടയുടെ ഇന്നത്തെ അവസ്ഥയെന്താണ്?

കല്ലുകളിൽ പ്രണയമെഴുതിയ ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!! കല്ലുകളിൽ പ്രണയമെഴുതിയ ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!!

ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. എന്താണ് സത്യം?ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. എന്താണ് സത്യം?

Read more about: travel trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X