Search
  • Follow NativePlanet
Share
» »മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്

മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്

ആകാശത്തില്‍ മേഘങ്ങള്‍ക്കും മുകളിലെ ഒരു ഹോട്ടല്‍... ഹോട്ടലാണോ എന്നു ചോദിച്ചാല്‍ അതൊരു എയര്‍ ക്രാഫ്റ്റും കൂടിയാണ്... അതും ആണവോര്‍ജ്ജത്തിന്‍റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നത്... കേള്‍ക്കുമ്പോള്‍ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ഏതോ ഒരു രംഗമാണെന്നു തോന്നിയേക്കാം... ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൈ ക്രൂസ് എന്ന ഫ്യൂച്ചറിസ്റ്റിക് സ്കൈ ഹോട്ടൽ മുഴുവന്‍ അത്ഭുതങ്ങളും അതിശയവുമാണ്.

സ്കൈ ക്രൂയിസ്

സ്കൈ ക്രൂയിസ്

ഹാഷിം അൽ ഗൈലിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സെക്കൻഡിൽ 50 ദശലക്ഷത്തിലധികം ഡാറ്റാ പോയിന്റുകൾ പ്രോസസ്സ് ചെയ്യാനും 5,000 യാത്രക്കാരെ ഉൾക്കൊള്ളാനും കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 20 ന്യൂക്ലിയർ എഞ്ചിനുകളുള്ള ഈ ജംബോ വിമാനം എന്ന ആകാശഹോട്ടല്‍ യാത്രയിലുടനീളം എപ്പോഴും വായുവിലൂടെ സഞ്ചരിക്കും. അറ്റകുറ്റപ്പണികൾ പോലും വിമാനത്തിൽ തന്നെ നടത്തുവാന്‍ സാധിക്കുമെന്നാണ് ഹാഷിം അൽ ഗൈലി അവകാശപ്പെടുന്നത്.

ലാന്‍ഡ് ചെയ്യാത്ത വിമാന ഹോട്ടല്‍

ലാന്‍ഡ് ചെയ്യാത്ത വിമാന ഹോട്ടല്‍

20 വൈദ്യുത ശക്തിയുള്ള എഞ്ചിനുകളുള്ള ആണവോർജ്ജമാണ് ഇതിലുപയോഗിക്കുന്നത് എന്നതിനാല്‍ ഒരുതരത്തിലുള്ള കാര്‍ബണ്‍ ഫൂട്പ്രിന്‍റുകള്‍ക്കും ഈ സംരംഭം കാരണമാകുന്നില്ല,ഒരിക്കലും ഇന്ധനം ഇല്ലാതായി പോകും എന്ന പേടിയും ഈ യാത്രയില്‍ മാറ്റിവയ്ക്കാം, ഈ സ്കൈ ക്രൂയിസിന് ലാൻഡിംഗ് കൂടാതെ വർഷങ്ങളോളം മേഘങ്ങളിൽ എളുപ്പത്തിൽ നില്‍ക്കുവാനും കഴിയുമത്രെ!!

ഭൂമിയിലെ പോലെ തന്നെ ആകാശത്തും!!

ഭൂമിയിലെ പോലെ തന്നെ ആകാശത്തും!!

അതിഥികൾക്ക് ആകാശത്തിന്റെ 360 കാഴ്ച, വിനോദ ഡെക്ക്, ഒരു ഷോപ്പിംഗ് മാൾ, സ്‌പോർട്‌സ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, കളിസ്ഥലങ്ങൾ, സിനിമാശാലകൾ, നീന്തൽക്കുളങ്ങൾ, വിവാഹ ഹാളുകൾ, മീറ്റിംഗ് ഹാളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു വോള്‍ട്ട് (നിലവറ) ഉണ്ടായിരിക്കും.

ഫ്ലൈയിംഗ് ഹോട്ടലിന്റെ ലോഞ്ച്

ഫ്ലൈയിംഗ് ഹോട്ടലിന്റെ ലോഞ്ച്

ഈ ആശയം യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തത് ടോണി ഹോംസ്റ്റൺ ആണ്, ഹാഷിം അൽ-ഗൈലി ഇത് ആനിമേറ്റ് ചെയ്യുകയും പുനർരൂപകൽപ്പന ചെയ്യുകയും ചെയ്തു. അൽ-ഗൈലി ഒരു യെമൻ ശാസ്ത്ര ആശയവിനിമയക്കാരനും വീഡിയോ പ്രൊഡ്യൂസറുമാണ്. ശാസ്ത്രീയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ഇൻഫോഗ്രാഫിക്‌സിനും വീഡിയോകൾക്കും അദ്ദേഹം പ്രശസ്തനാണ്
ഫ്ലൈയിംഗ് ഹോട്ടലിന്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹാഷിം അല്‍ ഗൈലിയാണ് തന്റെ യു ‌ട്യൂബ് ചാനലിലാണ് ഇതിന്റെ പ്രവര്‍ത്തനം കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചത്.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും ക‌ടപ്പാ‌ട്:Hashem Al-Ghaili YouTube

51 ദിവസത്തെ യാത്ര... രണ്ട് രാജ്യങ്ങള്‍ കടന്നു പോകാം... ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര!!51 ദിവസത്തെ യാത്ര... രണ്ട് രാജ്യങ്ങള്‍ കടന്നു പോകാം... ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര!!

യാത്രകള്‍ എളുപ്പമുള്ളതാക്കാം... ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇ-വിസ നല്കുന്ന രാജ്യങ്ങള്‍യാത്രകള്‍ എളുപ്പമുള്ളതാക്കാം... ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇ-വിസ നല്കുന്ന രാജ്യങ്ങള്‍

Read more about: hotels travel travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X